Friday, 13 September 2013

യോർക്ഷയർ എന്ന ദൈവത്തിന്റെ സ്വന്തം നാട്


യോർക്ഷയർ എന്ന ദൈവത്തിന്റെ സ്വന്തം നാട്
ചരിത്രപ്രസിദ്ധമായ യോർക്ക്ഷയർ വടക്കൻ ഇംഗ്ലണ്ടിൽ സ്ഥിതി ചെയുന്ന അതി മനോഹരമായ ഭൂവിഭാഗമാണ്.
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൗണ്ടി. വലിപ്പം കാരണം പല ഭാഗങ്ങളായി തിരിക്കപ്പെട്ടു.കിഴക്കൻ,തെക്കൻ,
പടിഞ്ഞാറൻ,വടക്കൻ ഭാഗങ്ങൾക്കു പുറമേ വിസ്തൃതമായ ഷോർക്ഷയർ വാലിയും(നദീതടങ്ങൾ).ഇംഗ്ലണ്ടിലെ
ഏറ്റവും പച്ചപ്പുള്ള പ്രദേശം.കടും നീലനിറ പശ്ചാത്തലത്തിൽ വെളുത്ത റോസ് ആണു യോർക്ഷയർ കൊടിയടയാളം.
ആഗസ്റ്റ് ഒന്ന് യോർക്ഷയർ ദിനം.
യോർക് നഗരത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശം എന്ന അർത്ഥത്തിൽ പേരുണ്ടായി.സെൽറ്റ്സ് വർഗ്ഗക്കാരായിരുന്നു
ആദ്യനിവാസികൾ.അവരിൽ ബ്രിഗ്നേറ്റ്സ്,പാരിസി എന്നു രണ്ടു വിഭാഗം ഉണ്ടായിരുന്നു.ബ്രിഗ്നേറ്റ്സ് വസിച്ച സ്ഥലം പടിഞ്ഞാറൻ യോർക്ഷയർ.അവർ വടക്കൻ ഇംഗ്ലണ്ട് ഭരിച്ചു.ഇന്നത്തെ ആൽബ്രോ,പഴയ ഇസ്സൂറിയം , ആയിരുന്നു അവരുടെ തലസ്ഥാനം.പാരീസ്സികൾ ഭരിച്ച സ്ഥലം കിഴക്കൻ യോർക്ഷയർ. അവരുടെ ഭരണം പാരീസ് വരെ വ്യാപിച്ചു.അതിനാൽ പാരീസ് എന്നു പേർ(നമ്മുടെ നാട്ടിൽ മാവേലി വാണാദിരായന്റെ ഭരണപരിധിയിലെ സ്ഥലം മാവേലിക്കര ആയതു പോലെ)ഏ.ഡി 43 ല് റോമാക്കാർ
യോർക്ക് പിടിച്ചടക്കി.ബ്രിഗ്നേറ്റ്സ് സാമന്തന്മാരായി തുടർന്നു.പിനീട് വൈക്കിംഗ്,നോർമൻ ഭരണകാലം.
നോർമൻ ഭരണകാലത്തു നിർമ്മിക്കപ്പെട്ടവയാണു ബാൺസിലി,ഡോങ്കാസ്റ്റർ,ഹൾ,ലീഡ്സ്,ബ്രിഡ്ലിംടൺ,ഷെഫീൽഡ് തുടങ്ങിയ പട്ടണങ്ങൾ.യോർക്,ബ്രിഡിൽഗ്ടൺ,പൊക്ലീങ്ങ്ടൺ എന്നിവ നോർമൻ ഭരണകാലത്തിനു മുമ്പു തന്നെ സ്ഥാപിക്കപ്പെട്ടിരുന്നു.
യോർക്കിലെ ജനസംഖ്യ കൂടിക്കൂടി വന്നു.എന്നാൽ 1315-1322 കാലത്തു പട്ടിണിയാൽ നിരവധി പേർ മരണമടഞ്ഞു.പന്ത്രണ്ടാം ശതകത്തിൽ സ്കോട്ടീഷ് ആക്രമണം ഉണ്ടായി.യോർക്ഷയർ ആണു വിജയിച്ചത്.1349 ലെ പ്ലേഗ് ബാധ ജനസംഖ്യ മൂന്നിലൊന്നാകാൻ കാരണമായി.
സാഹിത്യസംഭാവനകളാൽ പ്രസിദ്ധമാണു യോർക്ഷയർ.ഹാവോർത്തിനു സമീപമുള്ള പ്രദേശം ബ്രോണ്ടി കണ്ട്രി എന്നറിയപ്പെടുന്നു..
ത്രോണ്ടനിലെ കച്ചവടത്തെരുവിലായിരുന്നു ബ്രോണ്ടി സഹോദരിമാരുടെ പിതാവ് വികാരിയച്ചന്റെ വസതി.ഒരു കാലത്തത്
ഒരു റസ്റ്റോറന്റ് ആയി.1990ല് ക്രൈം നോവലിസ്റ്റ് ബാർബറാ വൈതാർട്ട് അതു വിലയ്ക്കു വാങ്ങി മ്യൂസ്സിയം ആക്കി.എന്നാൽ ഇപ്പോൾ അതു സ്വകാര്യ ഭവനമാണ്.വൂതറിംഗ് ഹൈറ്റ്സ്സിൽ യോർക്ഷയർ ജീവിതം പച്ചപിടിച്ചു നിൽക്കുന്നു.
ബ്രാം സ്റ്റോക്കർ ഇവിടെ അടുത്തു വിറ്റ്ബിയിൽ താമസ്സിച്ച ഓർമ്മയിലാണു ഡ്രാക്കുള എഴുതിയത്.ഇവിടെ നംകൂരമടിച്ചു കിടന്ന ഡ്മിറ്റ്രി എന്ന് റഷ്യൻ കപ്പൽ നോവലിൽ ഡ്മേറ്റർ ആയി ചിത്രീകരിക്കപ്പെട്ടു.
ജെ.ബി.പ്രീസ്റ്റ്ലി, അലാൻ ബെന്നെറ്റ്,ബാർബറാ ടെയ്ലർ ബ്രാഡ്ഫോർഡ് എന്നിവരും യോർക്ക്ഷയർ കാർ. ബ്രാഡ്ഫോർഡിന്റെ ഏ വുമൺ ഓഫ് സബ്സ്റ്റൻസ് ലോകം കണ്ട ഏറ്റവും മികച്ച 10 നോവലുകളിൽ ഒന്നത്രേ.
1974-76 കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ ആദ്യകാലപ്രധാനമന്ത്രി എച്.എച്.ആസ്ക്വിത് എന്നിവർ യോർക്ഷയറിൽ ജനിച്ചവർ.

Thursday, 12 September 2013

ഒന്ന്-ഒന്ന്-ഒന്ന്

ലോകപ്രശസ്ത നഗരിയാണ്‌ ലണ്ടന്‍.
ലണ്ടന്‍റെ സിരാകേന്ദ്രം ആണ്‌ ട്രഫാല്‍ഗര്‍ സ്ക്വയര്‍..
1805 ല്‌ ബ്രിട്ടന്‍റെ നവികപ്പടയോടു നെപ്പോളിയന്‍
തോറ്റു തുന്നം പാറ്റിയ സ്ഥലമാണ് സ്പാനീഷ്‌ മുനമ്പിലെ
ട്രഫാല്‍ഗര്‍.നീണ്ട പത്തു കൊല്ലം കൂടി നെപ്പോളിയന്‍
ബോണപ്പാര്‍ട്ട്‌ ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കല്‍
കൂടി ബ്രിട്ടനെ ആക്രമിക്കാന്‍ നെപ്പോലിയന്‍ ധൈര്യം കാട്ടിയില്ല.
അവസാനം വെല്ലിംഗ്ടണ്‍ പ്രഭുവിനാല്‍ തോല്‍പ്പിക്കപ്പെടുകയും ചെയ്തു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണ്‌ ലണ്ടന്‍.
നിരവധി യുദ്ധങ്ങള്‍ക്കും മൂന്നു തീപിടുത്തങ്ങള്‍ക്കും
സാക്ഷിയാകേണ്ടി വന്ന പ്രാചീന നഗരി.

നമ്മുടെ ഝാന്‍സി റാണിയെപ്പോലെ അല്ലെങ്കില്‍ രഹ്‌നാ
സുല്‍ത്താനയെപ്പോലെ, ബ്രിട്ടീഷുകാരാല്‍ ആരാധിക്കപ്പെടുന്ന,
ഒരു ട്രൈബല്‍ റാണിയായിരുന്നു ബൊഡിക.
റോമസാമ്രാജ്യത്തിനെതിരെ
പടപൊരുതി വീരചരമമടഞ്ഞ അവളുടേയും ബലാല്‍സംഗം ചെയ്യപ്പെട്ട
അവളുടെ രണ്ടു പെണ്മക്കളുടേയും പ്രതിമകള്‍ ലണ്ടന്‍ പാലത്തിനു
സമീപം കുതിരപ്പുറത്ത്‌ നമ്മുട ശ്രദ്ധയെ ആകര്‍ഷിച്ചു നിലകൊള്ളുന്നു.
പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും
നിര്‍മ്മിക്കുന്നതില്‍ വലിയ
താല്‍പ്പര്യം ഇല്ലാത്തവരാണ് ബ്രിട്ടീഷ്‌ ജനത. എന്നാല്‍ അപൂര്‍വ്വം ചില
പോരാളികള്‍ക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌. വാട്ടര്‍ലൂവില്‍ വെന്നിക്കൊടി
പാറിച്ച വെല്ലിങ്ങ്ടണ്‍ പ്രഭുവിനും ട്രഫാല്‍ഗറില്‍ വിജയം കൈവരിച്ച
ഹൊറോഷ്യോ നെല്‍സണേയും പ്രതിമകളിലൂടെ ബ്രിട്ടീഷ്‌ ജനത സ്മരിച്ചു
കൊണ്ടേയിരിക്കുന്നു. നെല്‍സണ്‍ പ്രതിമകള്‍ പലതുണ്ടെങ്കിലും അവയില്‍
ഏറ്റവും പ്രധാനപ്പെട്ടത്‌,ഏറ്റവും ഉയരത്തില്‍ നിലകൊള്ളുന്ന,ട്രഫാല്‍ഗര്‍
സ്ക്വയറിന്‍റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള സ്തംഭത്തിലെ
18 അടി ഉയരമുള്ള പ്രതിമയാണ്‌.നെല്‍സണ്‍ സ്തൂപമാണ്‌ ട്രഫാല്‍ഗര്‍ സ്ക്വയറിലെ പ്രധാന ആകര്‍ഷണകേന്ദ്രം.

 പോര്‍ട്സ്മൗത്തില്‍ നിലയുറപ്പിച്ചു വെന്നിക്കൊടി പാറിച്ച തന്റെ  നാവികപ്പടയെ കാണാനെന്നോണം തെക്കു പടിഞ്ഞാറോട്ടു ദൃഷ്ടി പായിച്ചാണ്‌ അതിപ്രശസ്ഥനായ ആ നാവിക മേധാവി നിലകൊള്ളുന്നത്‌.ദൃഷ്ടികള്‍ എന്നു പറയാതെ ഏകവചനം ദൃഷ്ടി എന്നുപയോഗിക്കാന്‍ കാരണം നെല്‍സണ്‌ ഒരു കണ്ണിനു മാത്രമേ കാശ്ചയുണ്ടായിരുന്നുള്ളു എന്ന കാരണത്താലാണ്‌.രണ്ടെണ്ണം വീതമുള്ള മൂന്നു ശരീരഭാഗ്ങ്ങളില്‍ ഓരോന്നു വീതം ഓരോരോ യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട പോരാളിയായിരുന്നു നെല്‍സണ്‍......
ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും

സായിപ്പിന്‍റെ ക്രിക്കറ്റ്‌ എന്ന കളിയില്‍ ഒട്ടും താല്‍പ്പര്യം
തോന്നിയിട്ടില്ലാത്തതിനാല്‍ ക്രിക്കറ്റ്‌ കളിക്കരുടെ ഇടയില്‍
പോപ്പുലര്‍ ആയ ,കുപ്രസിധി നേടിയ ആ പ്രയോഗം
കേട്ടിരുന്നില്ല. ക്രിക്കറ്റ്കളിയില്‍ മാത്രമല്ല ഡാര്‍ട്ട്‌ എന്ന
ക്രീഡാവിനോദത്തിലും ഒന്ന്‌-ഒന്ന്‌-ഒന്ന്‌ എന്ന പയോഗം
വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്‌ സ്കോര്‍ 111 ആകുമ്പോള്‍
ഒരു നെല്‍സണ്‍, 222 ആകുമ്പോള്‍ രണ്ട്‌ നെല്‍സണ്‍, 333
ആകുമ്പോള്‍ മൂന്നു നെല്‍സണ്‍
എന്ന്‌ ഇത്തരം കളിക്കാര്‍ വിളിച്ചു കൂകുമത്രേ.
മൂന്നു സംഖ്യകളും അശുഭ സൂചികളായിട്ടണത്രേ
കണക്കാക്കപ്പെടുന്നതും.

ബ്രിട്ടനില്‍ ഡോക്ടരന്മാരായി ജോലി നോക്കുന്ന
മകളുടെയും മകന്‍റേയും കുടുംബങ്ങളോടൊപ്പം
60 ദിനങ്ങള്‍ ആംഗലേയ
സാമ്രാജ്യത്തില്‍ ചെലവഴിക്കാന്‍ അവസരം
(2008) ഏപ്രില്‍-മേയ്‌ മാസങ്ങളില്‍,
ചുറ്റിക്കറുങ്ങും മുന്‍പ്‌
രാത്രികാലങ്ങളില്‍ ടൂറിസ്റ്റ്‌ ഗൈഡുകളും ഇന്‍റര്‍നെറ്റും പരതി
ഗൃഹപാഠം ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയാണ്‌
ഒന്ന്‌ ഒന്ന്‌ ഒന്നിന്‍റെ(1-1-1) പ്രാധാന്യവും ആ ക്രൂര
ഫലിതത്തിന്‍റെ പിന്നിലെ ചരിത്രസത്യവും മനസ്സിലാകുന്നത്‌.

Wednesday, 11 September 2013

നമുക്കു കിട്ടാതെ പോയ വൈസ് ചാൻസലർ.

നമുക്കു കിട്ടാതെ പോയ വൈസ് ചാൻസലർ.


ടൈം മാഗസിന്‍ ഇരുപതാം നൂറ്റാന്ണ്ടിന്റെ വ്യക്തിയായി തെരഞ്ഞെടുത്തതു ഐന്‍സ്റ്റീനെയായിരുന്നു. മഹാത്മജി രണ്ടാമത്തെ റണ്ണേര്‍സ് അപ്പും. (റൂസ്‌വെല്‍റ്റായിരുന്നു ഒന്നാമത്തെ റന്ണ്ണേര്‍സ് അപ്.) ജീനിയസ്സുകളിലെ ജീനിയസായ ഐന്‍സ്റ്റീന്റെ ജീവചരിത്രം സ്കൂള്‍ പഠനകാലത്തു തന്നെ വായിച്ചിരുന്നു. എന്നാല്‍ അടുത്ത്കാലത്തു ഫ്രൊ.ഏ.ശ്രീധരമേനോന്‍ രചിച്ച സര്‍ സി.പി.തിരുവിതാം കൂര്‍ ചരിത്രത്തില്‍ എന്ന പുസ്തകം വായിച്ചപ്പോളാണറിഞ്ഞത് പള്ളിവാസലും കോണ്‍ക്രീറ്റ് റോഡും തിരുവിതാം കൂര്‍ സര്‍വ്വകലാശാലയും മറ്റും മറ്റും തുടങ്ങിയ, ക്ഷേത്രപ്രവേശനവിളംബരം ആവിഷ്കരിച്ച, നമ്മുടെ നാടു കണ്ട ഏറ്റവും നല്ല ഭരണാധികാരി ആയിരുന്ന സര്‍ സി.പി രാമസ്വാമീ അയ്യര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഉദ്ദേശിച്ചിരുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനെ ആയിരുന്നു. ഒന്നാലോചിച്ചു നോക്കുക എങ്കില്‍ നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ശാസ്ത്രപ്രതിഭകള്‍ ഉടലെടുക്കുമായിരുന്നു. നമുക്കു ഭാഗ്യമില്ലാതെ പോയി. സി.പി യുടെ മൂക്കു മുറിച്ച് അദ്ദേഹത്തെ നാടുകടത്താനായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കും മണിസ്വാമിക്കും നമുക്കും താല്‍പര്യം. 135 വര്‍ഷം മുമ്പു 1878 മാര്‍ച്ചു 14 നു ജര്‍മ്മിനിയിലെ ഉലം എന്ന സ്ഥലത്തായിരുന്നു ഐന്‍സ്റ്റീന്റെ ജനനം. 1900 ല്‍ ബിരുദം നേടി.ബേണിലെ സ്വിസ് പേറ്റന്റ് ഓഫീസില്‍ ചെറു ജോലി കിട്ടി. 1903 ല്‍ മിലേവാമരിറ്റ്സിനെ വിവാഹം കഴിച്ചു.1905 ല്‍ ശാസ്ത്രലോകത്തു കൊടുംകാറ്റുണ്ടാക്കി മൂന്നു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.സൂറിച്ച്,പ്രാഗ് സര്‍വ്വകലാശാലകളില്‍ പ്രൊഫസ്സറായി. 1915 ല്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു വീണ്ടും ശാസ്ത്രലോകത്തെ അമ്പരമ്പിച്ചു. 1921 ല്‍` ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ഇദ്ദേഹത്തിനു നല്‍കപ്പെട്ടു. 1955ഏപ്രില്‍ 18 ന് അന്തരിച്ചു. ലളിത ജീവിതം നയിച്ചു.മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായി ശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു ഈ മാഹാനായ ശാസ്ത്രജ്ഞൻ.

Monday, 9 September 2013

ജറ്റ് എന്ന കറുത്ത മുത്ത്

ജറ്റ് എന്ന കറുത്ത മുത്ത്
വെളിയിൽ ചെലവഴിക്കാൻ (ഡേ ഔട് സെന്റർ) പറ്റിയ ബ്രിട്ടനിലെ ഏറ്റവും
പറ്റിയ സ്ഥലം എന്ന ബഹുമതി കിട്ടിയ പൈത്രുക തുറമുഖ നഗരിയാ,ണു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയിലൂടെ ലോകപ്രശസ്തി ആർജ്ജിച്ച ,യോർക്ക്ഷയറിലെ
വിറ്റ്ബീ.ബ്രിട്ടനിലെ പ്രശസ്ഥ 50 സുഖവാസ കേന്ദ്രങ്ങളിൽ ഒന്നായി ഒബ്സേർവർ എടുത്തു പറയുന്ന കടലോര പട്ടണം.1931 ല് ഡ്രാക്കുള എന്ന ഭീകര ചിത്രം ഷൂട്ട്ചെ യ്തത് ഇവിടെ വച്ചു തന്നെയായിരുന്നു.
വിറ്റ് ബീ ജെറ്റ് കല്ലുക ള്ക്കു പ്രസിദ്ധി നേടി.
കാക്ക കറുമ്പി,കരിവള,കൂരിരുട്ടിന്റെ
കിടാത്തി എന്നെല്ലാം നാം കടും കറപ്പിനെ വിശേഷിപ്പിക്കുമ്പോൾ, ഇംഗ്ലീഷിൽ ജറ്റ് ബ്ലാക്എന്നു പറയും.
ഈ ജറ്റിന്റെ ജന്മസ്ഥലമാണു വിറ്റ്ബീ.ജറ്റ് ഒരിനം മിനറളോയിട് ആണ്.
ഉന്നതമദ്ദത്തിനുള്ളിൽ മണ്ണിനടിയിൽ നിരവ്ധി നൂറ്റാണ്ടുകൾ കിടന്ന തടിക്കഷണങ്ങൾ.ജുറാസിക്കാലഘട്ടത്തിൽ(182 മില്യൺ വർഷം) മണ്ണിനടിയൽ പെട്ടവ.സോളിനസ് എന്ന റോമ്മാക്കാരൻ
ഈ കല്ലുകളെ വിവരിച്ചിട്ടുണ്ട്.ഹെയർ പിൻ,ബ്രേസ്ലറ്റ്,നെക്ലേസ് എന്നിവയിൽ ഉപയോഗിച്ചു.മാന്ത്രികശക്തി ഉള്ളതായി കരുതപ്പെട്ടു.കണ്ണു കിട്ടാതിരിക്കാനും സർപ്പഭയം ഒഴിവാക്കാനും ഉപയോ ഗിച്ചു.
.പ്രിയഭർത്താവിന്റെ വിയോയത്തെ തുടർന്നു വിക്ടോറിയാ ചക്രവർത്തിനി
മരണപര്യന്തം ഈ കരി മുത്തു മാത്രമേ ആഭരണമായി അണിഞ്ഞിരുന്നുള്ളു.


Tuesday, 3 September 2013


കൗതോൺ-ഒരു യോർക് ഷയർ കുഗ്രാമം. സാക്സൺ ഭരണകാലത്ത് കാൽഡ്രൻ എന്നറിയപ്പെട്ടിരുന്ന യോർക്ഷയർ ഗ്രാമം.1086 ലെ ദൂംസ്ഡേ സർവ്വേയിൽ സ്ഥലനാമം കാൽഡേർണ് എന്നായി.തണുപ്പുള്ള വസതി എന്നർത്ഥം.ഡെ ലാസി എന്ന കുടുംബം വക പ്രദേശമായിരുന്നു ഈ കൊച്ചു ഗ്രാമം.പിന്നീടത് ബാൺബി ഹാളിലെ ബൺബികളുടെ വകയായി.കാനൻ ഹാൾ,ഹാർട്ലി സ്പെൻസർ എന്നീ മൂന്നു കുടുബങ്ങളുടെ അധീനതയിലായി ഈ ഗ്രാമം.1950 ല് ബാർണ്സി കൗൺസിൽ ഈ സ്ഥലം വിലയ്ക്കു വാങ്ങി.തുടർന്നു ബാൺസിയിലെ ശ്വാസകോശം എന്നറിയപ്പെട്ടു ഈ ഗ്രാമം.റീയൽ എസ്റ്റേറ്റ് ലോബി ഏറ്റവും ഡിമന്റുള്ള സ്ഥലം എന്ന പരസ്യത്തോടെ ഈ പ്രദേശത്തെ വസ്തുക്കൾ വിറ്റഴിക്കുന്നു.1000 കൊല്ലം പഴക്കമുള്ള ഈ ഗ്രാമം വെളിയിൽ അറിയപ്പെടാൻ തുടങ്ങിയിട്ടു 50 വർഷം മാത്രമേആകുന്നുള്ളു.ഇന്നും സ്ഥലവാസികൾ മുഴുവൻ സായിപ്പന്മാർ.അന്യനാട്ടൂ കാരെ കണികാണാനില്ലാത്ത തനി യോർക് ഗ്രാമം.
Posted by Picasa