Tuesday 23 July 2013

മൂന്നാമത്തെ വിസായ്ക്കു വേണ്ടി

കൊച്ചി കോൺവന്റ് റോഡിലെ യൂ.കെ.വിസാ ഓഫീസ്സിൽ പത്തു മണിക്കെത്താനായി
രാവിലെ ആറരയ്ക്കു ശാന്തയുമായി തിരിക്കുന്നു,മത്തായിച്ചൻ കൃത്യസമയത്തു തന്നെ എത്തി.
എളങ്ങുളം ശാസ്താക്ഷേത്രത്തിൽ പതിവുപോലെ കാണിക്കയിട്ടു തൊഴുതു.പാലായിലെ ആര്യാസ്സിൽ നിന്നു ഇഡ്ഡലിയും സാമ്പാറും ചൂടോടെ കിട്ടി.കടുത്തുരുത്തി-തലയോലപറമ്പു-ചോറ്റാനിക്കര വഴി വൈറ്റല.അവിടെ പത്തു മിനിട്ടു കിടക്കേണ്ടി വന്നു.മനോരമ കവലയിലും അല്പം കിടക്കേണ്ടി വന്നു.എം.ജി.റോഡിൽ താമസ്സം വന്നില്ല.എറണാകുളത്തെ ഊടു വഴികൾ ഇപ്പോഴും തിട്ടമില്ലാത്തതിനാൽസുഭാഷ് പാർക്കു ചുറ്റി,ഗസ്റ്റ് വഴി കോണ്വന്റ് റോഡിലേക്കു പ്രവേശിച്ചു.വൺ വേ ആയിരുന്നതിനാൽബ്ലോക്ക്.(എം.ജി.റോഡ്,ഷേണായീസ്,ഇടത്തോട്ട് എന്നിങ്ങനെ വിസാ ഒഫീസ്സിൽ എത്താം എന്നറിഞ്ഞുകൂടായിരുന്നു.അടുത്ത വർഷം അങ്ങനെ വരണം) കാർനിർത്തിച്ചു ഫയലും ആയി ഇറങ്ങി ഓടി കൃത്യം പത്തുമണിക്കു വിസാ ഓഫീസ്സിൽ എത്തി.ഫോട്ടോ എടുത്തിട്ടു വരാൻ സെക്യുരിറ്റി.മുകളിലും തൊട്ടു കിഴക്കു ഭാഗത്തെ കെട്ടിടത്തിലുമതിനു സൗകര്യം.മുകളിൽ തന്നെ പോയി.4 കോപ്പിയ്ക്കു 300 രൂപാവീതം.അങ്ങിനെ എടുത്ത
ഫോട്ടൊ.വയസ്സ് 69 ആകാൻ ഇനി ഒരാഴ്ച മാത്രം(27 ജൂലൈ)