Monday 30 September 2013

വിശ്വമഹാകവിയുടെ ജന്മനാട്ടിൽ

വിശ്വമഹാകവിയുടെ ജന്മനാട്ടിൽ

ഇന്നലെ ഒരു ദിവസം മുഴുവൻ വിശ്വമഹാകവിയുടെ ജന്മനാട്ടിലായിരുന്നു.
നല്ല സൂര്യപ്രകാശമുള്ള ഞായറാഴ്ച .ഏവൺ നദിക്കരയിലെ ഈ ലോകപ്രശസ്ത
നഗരി,നദീതീരം ലോകമെമ്പാടുമുള്ള സന്ദർശകരാൽ നിറയെപ്പെട്ടിരുന്നു.നിരവധി
പാർക്കിങ്ങ് സ്ഥലങ്ങൾ.എല്ലാം ഹൗസ് ഫുൾ.അവസാനം കുറെയേറെ മാറി
ഒരു വഴിയോരത്തു കാർ പാർക്കുചെയ്തു.
പിന്നീട് കുറേ നടക്കണം.ഷേക്സ്പീയർ
താംസ്സിച്ചിരുന്നു എന്നു പറയപ്പെടുന്ന വീട്ട്ലെത്താൻ.മറ്റു നാലു വീടുകളും
മഹാകവി പഠിച്ച് ഗ്രാമർ സ്കൂൾ,അന്ത്യവിശ്രമം കൊള്ളുന്ന പള്ളി,മ്ഹാകവിയുടെ
റോയൽ ഷേക്സ്പീയർ കമ്പനി, ഷേക്സ്പീയർ കഥാപാത്രങ്ങളുടെ,ലേഡി മാക്ബത്,
ഹാം ലെറ്റ്,പിന്നെ ആ വിദൂഷകൻ ഷേക്സ്പീയർ നാടകങ്ങളിലെ അടൂർഭാസി
എന്നിവരേയും ആവോൺ നദിക്കരയും ഒക്കെ നടന്നു വിശദമായി കാണണം.

ഫേസ് ബുക്ക് സ്റ്റാറ്റസ്സിൽ ഇന്നു ഷേക്സ്പീയർ ജന്മസ്ഥലം സന്ദർശിക്കാൻ പോകുന്നു
എന്ന പോസ്റ്റ് വായിച്ച ഒരു സുഹൃത്ത് എഴുതി ഒന്നുകിൽ നെറ്റിൽ നിന്നു വിവരങ്ങൾ
വായിച്ചിട്ടുപോകണം.അല്ലെങ്കിൽ ഗൈഡിനെ അഭയം പ്രാപിക്കണം.നേരത്തെ അവിടം
സന്ദർശിച്ച് സുഹൃത്താവണം.നന്ദി.പക്ഷേ എനിക്കതിന്റെ ആവശ്യം ഇല്ല.
ഇതു മൂന്നാം തവണയാണൂ സ്റ്റാർസ്റ്റ്ഫോർഡിൽ സന്ദർശനത്തിനു പോകുന്നത്.
ആദ്യം 2008 ല് മകനും
മകളും അവരുടെ കുടുംബവും മകളുടെ ഇൻലോകളും എല്ലാം ഒത്തൊരുമിച്ച് ആദ്യ
സന്ദര്ശനം.അകത്തളങ്ങൾ വിശദമായി കണ്ടു.ചിത്രങ്ങൾ ഇഷ്ടം പോലെ എടുത്തു.
രണ്ടാം സന്ദർശനം 2009 ല് ശാന്തയുമൊത്ത്.തൊട്ടടുത്തുള്ള ഹോസ്പിറ്റലിലെ ഡോക്ടർ
ആണു കഴിഞ്ഞ 10 വർഷ്മായി മരുമകൻ.എത്രയോ തവണ കുടുംബ സമേതം അവർ
ഈ നഗരി കണ്ടിരിക്കുന്നു.കൊച്ചുമകൾ ഈ നഗരിയിലേ മാത്രമല്ല,അവർ സ്ഥിരതാമസ്സ
മാക്കിയതിനു തൊട്ടു സമീപമുള്ള കാഡ്ബറി ഗ്രാമത്തിലേയും എതോരു ഗൈഡിനേയും
വെല്ലുന്ന തരത്തിൽ കാര്യങ്ങൾ വിവരിച്ചു തന്നിരുന്നു.ഇത്തവണ അവൾ ബിസ്സിയാണു.
സ്കൂളിനെ പ്രതിനിധീകരിച്ചു പാരീസ്സിൽ പോകണം.ആസ്റ്റ്രോണമിയിൽ ഒരു പ്രസന്റേഷൻ
നടത്തണം.അതിന്റെ തിരക്കിൽ.അതിനാൽ ഗൈഡാകാൻ സമയമില്ല.
ഇത്തവണ പുറം കാഴ്ച്ചകൾക്കാണു പ്രാധാന്യം നൽകുന്നത്.
മഹാകവിയുടെ അന്ത്യവിശ്രമസ്ഥലമായ പള്ളി കാണാൻ ഇതു വരെ കഴിഞ്ഞില്ല.
ഫോട്ടഗ്രാഫറന്മാരായി മകനും കൊച്ചു മകനും എത്തി.അങ്ങു യോർക്ക്ഷയറിൽ
നിന്നും.
ഇടയ്ക്കു മകന്റെ ഒരു ചോദ്യം.എന്തുകൊണ്ടാണഛാ ഷേക്സ്പീയർ ഇത്രയധികം ആരാധകരെ
ആകർഷിക്കുന്നത്?
മെഡിക്കൽ പഠനം,ബിരുദാനന്തരപഠനം.എം.ആർ.സി.ഓ.ജിയ്ക്കുള്ള
തയാറെടുപ്പ്,കണശൾട്ട് പദത്തിലെത്താനുള്ള കഠിനശ്രമം ഇതിനിടയിൽ ഇംഗ്ലീഷ് സാഹിത്യത്തെ
കുറിച്ചു മനസ്സിലാക്കാൻ മകനു സമയം കിട്ടിയിട്ടില്ല.പക്ഷേ തൊഴിലിൽ അവൻ എന്നേക്കാൾ
ഉയരത്തിലെത്തി.ഏറെ സന്തോഷം.ഇനി അവന്റെ മകൻ അവനേക്കാൾ ഉയർന്നു
വരുന്നതു കൂടി കാണാണം എന്നാണാഗ്രഹം.
മകനുള്ള മറുപടി പറയാൻ അല്പമൊന്നാലോചിക്കെണ്ടി വന്നു.
ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ,അതിപ്രശസ്തനായയിരൂന്ന ഷേക്സ്പീയർ
സ്പെഷ്യലിസ്റ്റ് ഷെപ്പേർഡ് സാറിന്റെ കീഴിൽ ഒരു വർഷം ഇംഗ്ലീഷ്
പഠിച്ചു എന്നു വീമ്പടിച്ചിരുന്നഎനിക്കു മറുപടി പറഞ്ഞല്ലേ പറ്റൂ?

ഇംഗ്ലീഷിൽ അതിപ്രശസ്തരായ എഴുത്തുകാരൂണ്ടായി.
ചോസർ(1340), സ്പെൻസർ(1552),ഷേക്സ്പീയർ(1564) മിൽട്ടൺ(1608),ഡീഫോ(1660),
സ്വിഫ്റ്റ്(1667) വേർഡ്സ്വർത്ത്(1770) ഡിക്കൻസ്(1812)
ബ്രോണ്ടി(1818) ജോർജ് എലിയട്ട് (1819) ഹാർഡി( 1840) ഷാ(1856) യീറ്റ്സ് (18650 ഗ്രീൻ(1904)
എന്നിങ്ങനെ.ഡോ.ജോൺസൺ അത്ര് അതന്നെ വലിയ എഴുത്തുകാരനായിരുന്നില്ല.
എന്നാലും ശബ്ദകോശകാരൻ
എന്ന നിലയിൽ ഒരു ശ്രീകണ്ടശ്വരം പദ്മനാഭപീള്ള.ഇംഗ്ലീഷ് സാഹിത്ത്യത്തെ ഡോ.ജോൺസണു മുമ്പും
പിമ്പും എന്നാണു തിരിക്കാറുള്ളത്.(മലയാള സാഹിത്യം കേസരിക്കു മുമ്പും പിമ്പും എന്നു പറയാറുള്ളതു
പോലെ എന്ന് ഒഴുക്കൻ മട്ടിൽ പറയാമെന്നു തോന്നുന്നു.
ഇവരിൽ ഇംഗ്ലീഷ് ഉള്ളടത്ത്തോളം കാലം ഒന്നാം സ്ഥാനത്ത് വിരാജിക്കുക ഷേക്സ്പീയർ തന്നെയാവും.
മലയാളത്തിൽ നമുക്കങ്ങനെ ചൂണ്ടിക്കാണിക്കാവുന്ന ഒരു സാഹിത്യകാരൻ ആരാൺ?
പാത്തുമ്മയുടെ ആടിനു നോബൽ അർഹതയുണ്ട് എന്നൊരു നിരൂപകൻ.
ഖസാക്കെഴുതിയ വിജയനു ജ്ഞാന പീഠം നൽകേണ്ടിയിരുന്നു എന്നു പലർ.
ചെമ്മീനിനിക്കേൾ മഹത്തായ കൃതി കയർ എന്നു ചിലർ.
അയൽക്കാർ ഓടയിൽ നിന്നിനേക്കാൾ മഹത്തരം എന്നു ചിലർ
ആലാഹയുടെ മകൾ പെണ്ണെഴുത്തുകാരുടെ കൃതികളിൽ ഒന്നാം സ്ഥാനെത്തെന്നു ചിലര്.
ഒരു വെബ് പോളിൽ മല്യാളത്തിലെ ഒന്നാം കീട കൃതികളുടെ സ്ഥാനം കാണുക
1.രണ്ടാമൂഴം
2.പാത്തുമ്മയുടെ ആട്
3.ബാല്യകാലസഖി
4.ഒരു തെരുവിന്റെ കഥ
5.ഒരു സങ്കീർത്തനം പോലെ
6.ആടു ജീവിതം
7.മതിലുകൾ
8.മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
9.ഖസാക്കിന്റെ ഇതിഹാസം
10.നാലുകെട്ട്
ഇവയിലേതെങ്കിലും ആണൊ മലയാളത്തിലെ മഹത്തായ സാഹിത്യസൃഷ്ടി?
മേൽപ്പറഞ്ഞവരിൽ ആരെങ്കിലും ആണോ മഹാനായ മലയാളി എഴുത്തുകാരൻ?
മലയാളത്തിലെ ഷേക്സ്പീയർ എന്നു പറയാവുന്ന മലയാളംഹാകവി
ആരാൺ?

Saturday 28 September 2013

ബേമിംഗാമിലെ ശില്പങ്ങൾ

ബേമിംഗാമിലെ ശില്പങ്ങൾ

ബേമിംഗാം പൗരാണിക ശില്പങ്ങളാൽ സമ്പന്നം.ഏതാണ്ടു 370 അതിപുരാതന ശില്പങ്ങൾ
ഈ നഗരിയിലെമ്പാടുമായി സന്ദർശകരെ ആകർഷിച്ചു നിലകൊള്ളുന്നു.പലതും നിരവധി
ദശാബ്ദങ്ങൾക്കു മുമ്പു കൊത്തിഒരുക്കപ്പെടുകയോ വാർത്തെടുക്കപ്പെടുകയോ ആൺ.
നദികളിൽ സുന്ദരി യമുന എന്നു പറയുമ്പോലെ എളുപ്പത്തിൽ നമുക്കു തീർച്ചപ്പെടുത്താവുന്ന
ഒന്നല്ല,ഇവയിൽ ഏറ്റവും സുന്ദരം എന്നത്? ബേമിംഗാം എന്നു പഴയ കാളച്ചന്തയിലെ പടുകൂറ്റൻ
കാളക്കുട്ടൻ,ഒറ്റക്കണ്ണൻ-ഒറ്റക്കയ്യൻ-ഒറ്റമണിയൻ എന്നറിയപ്പെടുന്ന നെൽസണിന്റെ പ്രതിമ,ബേമിംഗാമിന്റെ
വികസനത്തിൽ നിർണ്ണായക പങ്കു വഹിച്ച ലൂണാർ സൊസൈറ്റിയിലെ പ്രമുഖരായ ത്രിമൂർത്തികൾ,
ദ ഗോൾഡൻബോയ്സ് എന്നറിയപ്പെടുന്ന പൊന്നിൻ കുടങ്ങൾ ഇവയെല്ലാം ഒന്നിനൊന്നു സുന്ദരം.
എല്ലാം ചരിത്രപ്രാധാന്യം ഉള്ളവ.

1709 മുതൽ നിർമ്മിക്കപ്പെട്ട ശില്പങ്ങൾ ബേമിംഗാമിൽ കാണാം.വ്യത്യസ്ത വിഷയങ്ങളിൽ
വ്യത്യസ്ത ശൈലികളിൽ വ്യത്യസ്ത വ്യക്തികളേയും സംഭവങ്ങളെയും ചിത്രീകരിക്കുന്ന
വ്യത്യസ്ത വസ്തുക്കളിൽ നിർമ്മിക്കപ്പെട്ട ശില്പങ്ങൾ.കാലത്ത അതി ജീവിച്ചവയാണേറെയും.
ചിലതിനു നാശനഷ്ടങ്ങൾ സംഭവിച്ചു.ചിലത് പരിഷ്കരിക്കപ്പെട്ടു.വിക്ടോറിയൻ യുഗത്തിൽ
ലോകത്തിന്റെ വർക്ക്ഷോപ്പ് ആയിരുന്നു ബേമിംഗാം എങ്കിൽ ഇരുപതാം നൂറ്റാണ്ടിൽ ഈ നഗരി
അന്തർദ്ദേശീയ കൂട്ടായ്മകളുടെ സംഗമ നഗരിയായി മാറി.ശില്പങ്ങളിലും അതിന്റെ മാറ്റം
പ്രതിഫലിക്കുന്നു.പീറ്റർ ഹോളിൻസ്,ബഞ്ചമിൻ ക്രെസ്വിക്ക്,വില്ല്യം ബ്ലോയി എന്നീ പ്രാദേശിക
ശില്പികൾ നിരവധി ശിപങ്ങൾ നിർമ്മിച്ചു.
മദ്ധ്യകാലഘട്ടത്തിൽ ബേമിംഗാമിൽ ശിപങ്ങൾ കാര്യമായി ഒന്നും ഉയർന്നില്ല.ബല്ജിയത്തിൽ
നിന്നും ജർമ്മനിയിൽനിന്നും കൊണ്ടു വരപ്പെട്ട ചില ശിപങ്ങൾ മാത്രമാണിക്കാലഘട്ടത്തിലേതായി
കാണപ്പെടുന്നത്.ആസ്റ്റൺ, സട്ടൺ കോൾഡ്ഫീൽഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ശില്പങ്ങൾ
ബേമിംഗാം കുടുംബം സ്ഥാപിച്ചവയത്രേ.
പതിനെട്ടാം നൂറ്റാണ്ടിലെ പകുതി എത്തിയപ്പോൽ ബേമിംഗാം ലണ്ടനുമായി മൽസരിക്കാനുള്ള
വളർച്ച നേറ്റി.പ്രിന്ററും വസ്ത്രനിർമ്മാതാവുമായിരുന്ന ജോൺ ഭാസ്കർവില്ലെ(1706-75)
ഇനാമൽ നിർമ്മാതാവ് ജോൺ ടയിലർ(1711-75)യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായിയായിരുന്ന
മാത്യൂ ബൗൾട്ടൻ(1728-1809)എന്നിവരുടെ പ്രവർത്തനമണ്ഡലമായി ബേമിംഗാം.വെള്ളിയിലും
വെങ്കലത്തിലുമുള്ള വിവിധ വസ്തുക്കളുടെ പാറ്റേൺ ബുക്ക് സോഹോ മാനുഫാക്ടറി ഉടമ
ബൗൾട്ടൺ പുറത്തിറക്കി.അതിനു വൻ പ്രചാരം കിട്ടി.മിനർവാ ക്ലോക് ലോകപ്രശസ്തമായി.
നല്ല കലാബോധമുള്ള ആളായിരുന്നു ബൗൾട്ടൺ..

Friday 27 September 2013

മൂന്നു പൊന്നിൻ കുടങ്ങൾ

മൂന്നു പൊന്നിൻ കുടങ്ങൾ

തിരുവിതാം കൂറിലെ രാജാക്കന്മാരെ നാം പൊന്നുതമ്പുരാൻ എന്നു വിളിച്ചു.
ഇടയ വംശരായ(ആയ) തിരുവിതാം കൂർ രാജാക്കൾ കിരീട ധാരണത്തിനു
മുമ്പു പൊന്നു പൂശിയ പാത്രത്തിൽ പഞ്ചഗവ്യം നിറച്ചു മുങ്ങിക്കുളിച്ചുകേറി
ക്ഷത്രിയരായി വേണ്ടിയിരുന്നു കിരീടം ധരിക്കാൻ.പൊന്നിൽ കുളിച്ച് തമ്പുരാൻ
പൊന്നു തമ്പുരാനായി പ്രജകൾക്ക്. നായർ സർവ്വീസ്സ് സൊസ്സൈറ്റിയുടെ ആസ്ഥാനത്തിനു
സ്ഥാനം കണ്ടെത്തി, സമയം നോക്കി കല്ലിട്ട, നായർ പുരുഷാർദ്ധസാധകി എന്ന
പ്രസ്ഥനത്തിനുനേരത്തെ തന്നെ രൂപം കൊടുത്തിരുന്ന, വാഴൂർ തീർത്ഥപാദാശ്ര
മസ്ഥാപകൻ, തീർത്ഥപാദസ്വാമികൾ ശിഷ്യരെ പൊന്നിൻ കുടമേ എന്നായിരുന്നു
വിളിച്ചിരുന്നത്.


ബേമിംഗാമിൽ കണ്ണായ സ്ഥലത്തു കാണപ്പെടുന്ന മൂന്നു പ്രതിമകൾ
മൂന്നു ഗോൾഡൻ ബോയ്സിന്റേതാണ്.നമുക്കവരെ ബേമിംഗാമിന്റെ
പൊന്നിൻ മുടങ്ങൾ എന്നു വിളിക്കാം.
മാത്യൂ ബൗൾട്ടൺ ,ജയിംസ് വാട്ട്, മർഡോക് എന്നിവരാണു ഗോൾഡൻ ബോയ്സ്.
ബേമിംഗാമിനെ വൻ വ്യവസാ യ നഗരിയും കച്ചവടനഗരിയും വിജ്ഞാന നഗരിയും
മറ്റുമാക്കിയത് ഇവരും ഇവർ രൂപം നൽകിയ ലൂണാർ സൊസ്സൈറ്റിയുമായിരുന്നു.

ബോഡി മാസ് ഇൻഡക്സ് (ബി. എം.ഐ)

കൗമാരപ്രായത്തിലുള്ള കുട്ടികൾ മുതൽ മുതിർന്നവർ വരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട
ഒന്നാണവരവരുടെ ബോഡി മാസ് ഇൻഡക്സ് (ബി. എം.ഐ) നമ്മുടെ കേരളത്തിൽ വിദാർത്ഥികൾക്കു ഈ വസ്തുത
മനസ്സിലാക്കി കൊടുക്കാൻ, അവരുടെ പാഠപ്പുസ്തകത്തിൽ ഈ വിവരം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിഞ്ഞു
കൂടാ.തീർച്ച്യായും ഉൾപ്പെടുത്തേണ്ട ഒരു കാര്യമാണിത്.ബ്രിട്ടനിൽ കൗമാരപ്രായത്തിൽ തന്നെ
ഈ വിവരം മനസ്സിലാക്കി കൊടുക്കുന്നു. ജി.പി യുടെ അടുത്തെത്തുമ്പോൾ ബി.എം.ഐ
കൂടുതലെങ്കിൽ അവർക്കു വ്യായാമം നിർബ്ബന്ധമായും നൽകാനുള്ള ഏർപ്പാടും ഭരണ സംവിധാനം
തന്നെ നൽകും.എഡ്ജ്ബാസ്റ്റൺ കിക്രറ്റ് സ്റ്റേഡിയത്തിനു സമീപമുള്ള കാനൻ ഹിൽ പാർക്കിൽ പൊതുജനങ്ങൾക്കു
വ്യായാമപരിശീലനം നൽകുന്ന കാഴ്ച് പല തവണ കണ്ടിട്ടുണ്ട്.രോഗം വന്നിട്ടു ചികിസിക്കാനല്ലാതെ
രോഗം വരാതെ നോക്കാനുള്ള ഏർപ്പാടുകൾ ചെയ്യാനുള്ള ബോധം നമ്മുടെ ഭരണ സംവിധാനത്തിനു
ഇതു വരെ വന്നിട്ടില്ല.

Thursday 26 September 2013

ബേമിംഗാമിലെ വരത്തർ

ബേമിംഗാമിലെ വരത്തർ
ബേമിംഗാം കാളച്ചന്തയിൽ കച്ചവടത്തിനായി ആദ്യം കുടിയേറിയ വരത്തർ ജൂതർ ആയിരുന്നു.
1767 ലിറങ്ങിയ കച്ചവടക്കാരുടെ ഡയറക്ടറിയിൽ ഡഡ്ലി റോഡിലെ ഗ്ലാസ്കട്ടർ മൈക്കിൾ& ബാർനറ്റ്
ഫ്രീഡ്ബർഗ് ,സ്നോഹില്ലിലെ മേയർ ഒപ്പണെയിം എന്നീ ജൂതരുടെ പേരുകൾ കാണാം.നാട്ടിലെ
കച്ചവടക്കാർ കലം വേണോ, പാണ്ടിക്കലം വേണോ,സോപ്പു- ചീപ്പു-കണ്ണാടി വേണോ എന്നെല്ലാം
ചോദിച്ചു ഊരു ചുറ്റും കച്ചകപടവും ആയി നടന്നപ്പോൾ, ജൂതർ ഒരിടത്തു കുത്തി ഇരുന്നു
കസ്റ്റമേർസിനെ അങ്ങോട്ടാകർഷിച്ചു.കേരളീയരെ പോലെ ,മലയാളികളെ പോലെ വിദേശികളെ
രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നവരായിരുന്നില്ല ബ്രം നിവാസ്സികൾ.ചെന്നിടത്തെല്ലാം (കേരളത്തിലൊഴികെ)
ജൂതർ ആട്ടി ഓടിക്കപ്പെട്ടതു ചരിത്രം.1790 ല് ജൂതർക്കെതിരേ ആദ്യ ആക്രമണം അരങ്ങേറി.അവരുടെ
ആരാധനാലയം(സൈനഗോഗ്)തകർക്കപ്പെട്ടു.1791 ല് ഫ്രോഗറിയിലെ സൈനഗോഗ് പുനർനിർമ്മിക്കപ്പെട്ടു.
സേവേൺ തെരുവിൽ 1809 ല് മറ്റൊരു സൈനഗോഗ് നിർമ്മിക്കപ്പെട്ടു.4 കൊല്ലം കഴിഞ്ഞപ്പോൾ അതും
തകർക്കപ്പെട്ടു.1827 ല് ടെസ്റ്റ് & കോർപ്പറേഷൻ നിയമം വന്നതിൽ പിന്നെ മാത്രമാണു ജൂതർക്കു സ്വസ്ഥമായിരുന്നു
കച്ചവടം നടത്താൻ സാദ്ധ്യമായതുതന്നെ.

ആദ്യ ബ്രാൻഡ് അംബാസ്സിഡർ
1850 കാലഘട്ടത്തിൽ ബേമിംഗാമിലെ ജനസംഖ്യ ആയിരത്തിലെത്തി.സിംഗർ ഹില്ലിൽ മറ്റൊരു സൈനഗോഗ്
നിർമ്മിക്കപ്പെട്ടു.അതിന്നും നിലനിൽക്കുന്നു.1852 ആയപ്പോൾ ജൂതവ്യാപാരികൾ 16 ആയി.അതിലൊരാൾ
നമ്മുടെ ഭീമഭട്ടർ(അതോ ഏ.വി.ജെ) ആയി ബേമിംഗാമിലെ ആദ്യ സ്വരണ്ണഭരണ ശാല തുടങ്ങി.ഷെഫീൽഡിൽ
നിന്നും ബേമിംഗാമിലേക്കു കുടിയേരിയ ജേക്കബ് ജേക്കബ് എന്ന ജൂതൻ.പിന്നീട് സ്വർണ്ണക്കച്ചവടക്കാരുടെ
കൂട്ടായ്മ അദ്ദേഹമാണു നയിച്ചത്.(ബേമിംഗാം ജൂവലേർസ്& സിവർസ്മിത്ത് അസ്സോസ്സിയേഷൻ).പ്രിൻസ്
ഓഫ് വെയിസിനെ മുഖം കണ്ട് സ്വരണ്ണാഭരണം ധരിച്ച് തങ്ങളുടെ, സ്വർണ്ണഭരണശാലക്കാരുടെ, ബ്രാൻഡ്
അംബാസ്സിഡർ ആകണമെന്നപേക്ഷിച്ച്ത് ജേക്കബ് ജേക്കബ് സംഘം ആയിരുന്നു.
ഇറ്റാലിയൻ കണക്ഷൻ
ബേമിംഗാമിൽ രണ്ടാമതെത്തിയ വ്യാപാരികൾ ഇറ്റലിയിൽ നിന്നുമായിരുന്നു.
ഡിഗ്ബത്തിലെ ബർത്തലോമിയോ തെരുവിൽ 1914 കാലഘട്ടത്തിൽ തന്നെ 700
ഇറ്റലിക്കാർ സ്ഥിരതാമസ്സമാക്കിയിരുന്നു.മിക്കവരും റോമിൽ നിന്നു വന്നവർ.
അവരാണു ബ്രിട്ടനിൽ ഐസ്ക്രീം പ്രചരിപ്പിച്ചത്.തെരുവുകൾ അവർ ഐസ്ക്രീം,
ഐസ്ക്രീം എന്നു വിളിച്ചു കൂവി നടന്നു.മൂർ സ്റ്റ്രീറ്റിലേയും ഫേസ്ലി ചന്തയിലേയും
പൊട്ടിയ മുട്ടകൾക്കെല്ലാം മാർക്കറ്റ് ഉണ്ടാക്കിയത് ഈ ഐസ്ക്രീം കച്ചവടക്കാർ
ആയിരുന്നു.ഇറ്റലിയിൽ നിന്നു പിള്ളേരെ കൊണ്ടുവന്നു തെരുവുകളിൽ വിവിധ
തരം അഭ്യാസപ്രകടങ്ങളും കളികളും കൂത്തുകളും നടത്തി അവർ പെനി വാരിക്കൂട്ടി.
ഈ രണ്ടു കൂട്ടരേയും കടത്തി വെട്ടി ഐറീഷ് കാർ.1828 ല് തന്നെ വെയിൽസിൽ
നിന്നും അയ്യാരിത്തൽ പരം ഐറീഷ്കാർ ബേമിംഗാമിൽ കുടിയേറിയിരുന്നു.
പലരും വന്നും പോന്നും ജോലി ചെയ്തു.1861 ല് ഉരുളക്കിഴങ്ങുദാരിദ്ര്യം വന്നപ്പോൾ
ഇവരുടെ എണ്ണം 11500 ലെത്തി.ക്കോണോട്ട്,റോസ്കോമോൺ,ഗാൽവ്വേ എന്നിവിടങ്ങളിൽ
നിന്നായിരുന്നു അധികം പേരും.ചൂളകളിൽ അടിഞ്ഞു കൂടി മിക്കവരും.നമ്മുടെ
പഴയ ചെങ്കൽ ചൂള പോലെ നിരവധി ചൂളകൾ.ബാല വേല സാധാരണമായിരുന്നു.
പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു.
ഐറീഷ്കാർ ബേമിംഗാമിൽ കത്തോലിക്കാവിശ്വാസം കൊണ്ടുവന്നു.1786 ല് ബ്രോഡ്സ്റ്റ്രീറ്റിൽ
സെയിന്റെ പീറ്റർ ,സെയിന്റ് ചാഡ് എന്നീ പള്ളികൾ നിർമ്മിക്കപ്പെട്ടു.
കത്തോലിക്കരും പ്രോട്ടസ്റ്റന്റ് കാരും ഐറീഷ്കാരും ഇംഗ്ലീഷ് കാരും തമ്മിൽ
1867 ല് കൂട്ടത്തല്ലുണ്ടായി.പണം കൂടാതെ കുർബാനയില്ല എന്ന മർഫി അച്ചന്റെ
പിടിവാശിയാണു കൂട്ടത്തല്ലിനു കാരണം.

ഒന്നാം ലോകമഹായുദ്ധകാലത്തു ഫാക്ടറികളിലെ ജോലിക്കായി
ചൈനാക്കാർ ബേമിംഗാമിൽ എത്തി.ബേമിംഗാമിലെ ആദ്യ ചൈനീസ്
റസ്റ്റോറന്റ്, റ്റോംഗ് കുംഗ്,ഹോളൊവി ഹെഡ്ഡിൽ 1956 ല് തുടങ്ങി.
ഒരു പക്ഷേ അതിനു മുമ്പേ കൊച്ചിയിലെ മലയാ റസ്റ്റോറന്റ് തുടങ്ങി ക്കാണും.
നാട്ടിലെ സാമ്പത്തിക തകർച്ചയെ തുടർന്നു വിയറ്റ്നാമിൽ നിന്നും ഈസ്റ്റ് ആഫ്രി
ക്കയിൽ നിന്നും ആളുകൾ ബേമിംഗാമിൽ എത്തി.1943 ല് യമൻ കാരുടെ
മോസ്ക് നിർമ്മിക്കപ്പെട്ടു,ബൾസാൽ ഹീത്തിൽ.1944 ല് ഇന്ത്യയിൽ നിന്നും
മുസ്ലിം ഡ്രൈവർമാർ എത്തി.എഡ്ജ്ബാസ്റ്റണിലെ സ്പീഡ്വെൽ റോഡിൽ
അവർക്കായി മോസ്ക് നിർമ്മിക്കപ്പെട്ടു.

പതിനേഴാം ശതകത്തിന്റെ ആരംഭം മുതൽ തന്നെ ബേമിംഗാം അതിന്റെ ശക്തി സമ്പാദിച്ചത്അവിടെ കുടിയേറിയ വിദേശികളിൽ നിന്നാണെന്നു കാണാം.ക്വാക്കർ കുടുംബം ഇക്കാലത്ത് ഇവിടെ താമസ്സമാക്കി.ഐറീഷുകാരും ഇറ്റലിക്കാരും ഇംഗ്ലണ്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നു വന്നവരും ബേമിംഗാം തങ്ങളുടെ നാടാക്കി.ഒന്നാം ലോക മഹായുദ്ധകാലത്ത് ബൽജിയംകാരും ബേമിംഗാമിൽ എത്തി.രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിൽ നിന്നും,
(ഉത്തരേന്ത്യ എന്നു പറയുന്നതാവും ശരി)
കുടിയേറ്റം തുടങ്ങിയിരുന്നു.1991 ല് ഏറ്റവും കൂടുതൽവിദേശികളുള്ള ബ്രിട്ടീഷ് പട്ടണം ബേമിംഗാമായി തീർന്നു.(20 ശതമാനം.അഥവാ 206,000).1961 വരെ
കരീബിയയിൽ നിന്നുള്ളവരായിരുന്നു വിദേശികളിൽ നല്ല പങ്കും.ആദ്യം ഒരാൾ വരും.പിന്നീട് അവർകുടുംബം കെട്ടിപ്പൊക്കും.അങ്ങനെ ഇന്നു ബേമിംഗാമിൽ താമസ്സിമാക്കിയ ഇന്ത്യന് ഉപഭൂഖണ്ഡക്കാർ
കരീബിയൻ സമൂഹത്തെ കടത്തി വെട്ടിക്കഴിഞ്ഞു.1952 കാലത്ത് കോമൺ വെൽത്ത് രാജ്യങ്ങളിൽ നിന്നുമായി4600 കുടിയേറ്റക്കാര് ഉണ്ടായിരുന്നു.അതിൽ പകുതിയും പാകിസ്ഥാനികൾ.അൻപതുകൾക്കു
ശെഷം ആഫ്രിക്കാ-കരീബിയാ കുടിയേറ്റം വർദ്ധിച്ചു.1962 ലെ കുടിയേറ്റ ആക്ട് കുടിയേറ്റം കുറച്ചു.

Wednesday 25 September 2013

പഴയൊരു കാളച്ചന്ത

പഴയൊരു കാളച്ചന്ത

ബേമിംഗാമിനെ കുറിച്ചു ഞാൻ വിശദമായെഴുതിയത് ഒരു പത്രപ്രവർത്തകനു
പിടിച്ചില്ല എന്നു തോന്നുന്നു.നമ്മുടെ നാട്ടിൽ എത്രയോ കാളച്ചന്തകൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ കങ്ങഴ,പാമ്പാടി തുടങ്ങി ചാട്ടയിലെ വാണിയം കുളം വരെ.
അതു പോലെ ഒരു കാളച്ചന്ത മാത്രമായിരുന്നു ഒരു കാലത്ത്.പിന്നീട് വ്യവസായ വിപ്ലവ
ത്തിന്റെ പ്രസൂതികാഗൃഹമാറിയ ബേമിംഗാം.ഇന്നത്തെ വൻ കോസ്മോ പോളിറ്റൻ
വ്യവസായ സാങ്കേതിക നഗരി.ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ കുടിയേറി.
നമ്മുടെ തൊഴിലാളി പാർട്ടി നേതാക്കള് വരെ
മക്കളെ ഉപരി പഠനത്തിനു ഇവിടെ വിടുന്നു.തീർച്ചയായും ആ വൻപരിണാമത്തിന്റെ
കഥ വായിച്ചിരിക്കണം.പഠിക്കണം.വയലാറിനെ അനുകരിച്ചു പുരുഷാന്തരങ്ങളിലൂടെ
ഒരു ചെറിയ ഓട്ടപ്രതിക്ഷണം.

Saturday 21 September 2013

ലിച്ച്ഫീൽഡ് എന്ന ബ്രിട്ടനിലെ ശ്രീകണ്ടേശ്വരത്തേക്കൊരു തീർത്ഥയാത്ര

ലിച്ച്ഫീൽഡ് എന്ന ബ്രിട്ടനിലെ ശ്രീകണ്ടേശ്വരത്തേക്കൊരു തീർത്ഥയാത്ര

നവോത്ഥാന കാലഘട്ടം കഴിഞ്ഞാൽ ഒരു എഴുത്തുകാരന്റെ പേരിലറിയപ്പെടുന്ന
ഏകയുഗം ഡോ.ജോൺസണിന്റേതാണത്രേ.ഷേക്സ്പീയർ,മിൽട്ടൺ എന്നിവരുമായി
താരതമ്യം ചെയ്താൽ ഡോ.ജോൺസൺ ഇമ്മിണി വല്യ ഒരു സാഹിത്യകാരൻ ആയിരുന്നില്ല
എന്നതു ശരി.എന്നാൽ ജോൺസൺ തന്റെ പ്രിയ അനുയായി (അദ്ദേഹമാണു ജോൺസണോടൊപ്പമുള്ള
കാലഘട്ടം പകർത്തി ഒന്നാം നംബർ ജീവചരിത്രം(ബോസ്വെൽസ് ലൈഫ് ഓഫ് ജോൺസൺ(1792)എഴുതിയത്)
ബോസ്വെലിനോടു പറഞ്ഞതു പോലെ ഡോ.ജോൺസണെ കുറിച്ചു പരാമർശനമില്ലാതെ അക്കലത്തൊരു
ദിനം പോലും ഇംഗ്ലീഷ് പത്രങ്ങൾ ഇറങ്ങിയിരുന്നില്ല.
ഒരു പുസ്തകവ്യാപാരിയുടെ മകനായി 1709 ല് ലിച്ച്ഫീൽഡിൽ ജോൺസൺ ജനിച്ചു.ഒക്ക്സ്ഫോർഡ്
പഠനാാലത്ത് പഠനത്തിൽ തീരെ പിന്നിലായിരുന്നു.എന്നാൽ 1738 ലെഴുതിയ ലണ്ടൻ എന്ന പദ്യം
ആ നൂറ്റാണ്ടിലെ മഹാനായ കവി എന്നു പേരെടുത്ത പോപ്പിനാൽ വാഴ്തപ്പെട്ടു.ലൈഫ് ഓഫ് സാവേജ്
1744 ലും ദ വാനിറ്റി ഓഫ് ഹൂമെൻ വിഷസ്1749 ലും പ്രസിദ്ധീഅരികപ്പെട്ടു,താംസ്സിയാതെ ഐറീൻ.
1750-52കാൽത്ത് റാംബളർ എന്ന തുടരൻ ലേഖന പരമ്പര.ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷ് ലാങ്ങ്വേജ്
പുറത്തു വന്നത് 1755 ല്.തുടർന്ന് അക്കാലത്തെ ഏറ്റവും മഹാനായ ഇംഗ്ലീഷ് എഴുത്തുകാരൻ
എന്ന അംഗീകാരം.റാസ്സൽസ്(1759)ജേർണി ടു വെസ്റ്റേൺ ഐലണ്ട്സ് ഓഫ് സ്കോട്ലാണ്ട്(1775)
ലൈവ്സ് ഓഫ് പോയറ്റ്സ്( 1775) എന്നിവ മറ്റു കൃതികൾ.

കടുവായെ കിടുവാ പിടിക്കുമ്പോൾ

കടുവായെ കിടുവാ പിടിക്കുമ്പോൾ


ഭദ്രകാളിയെ പിശാചുക്കൾ പിടിച്ചാൽ

ഭദ്രകാളിയെ പിശാചു പിടിക്കില്ല; കടുവായെ കിടുവാ പിടിക്കില്ല
 എന്നെല്ലാം പഴഞ്ചൊല്ലുകൾ.
പക്ഷേ ഡോക്ടറന്മാരെ രോഗങ്ങൾ പിടികൂടും.
വടക്കേഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഡോക്ടറന്മാരെ
ബാധിക്കുന്ന പ്രമുഖ രോഗങ്ങളെ കുറിച്ചു മൂന്നാലു വർഷം
മുമ്പു ജിമാ(ജേർണൽ ഓഫ് ഇന്ത്യൻമെഡിക്കൽ അസ്സോസ്സിയേഷൻ)
 പഠനം വന്നിരുന്നു.മിക്കവരും രോഗികൾ.നല്ല പങ്കും തെറ്റായ
ജീവിത ശൈലി കൊണ്ടുണ്ടായവ.ആഹാരം,വ്യായാമം,വിശ്രമം,ധ്യാനം,
ഔഷധ ദുരുപയോഗം,
എന്നിവയിൽ ശ്രദ്ധിക്കാത്തതു കൊണ്ടുള്ള രോഗം.
എന്തു കഴിക്കണം,എപ്പോൾ,എന്തുമാത്രം
കഴിക്കണം എന്നറിയുന്ന ഡോക്ക്ടറന്മാർ കുറവ്.
ഡോക്ടർ എന്നു പറഞ്ഞാൽ തന്നെ ബോധവൽക്ക്കരണം
നടത്തുന്നു ഗുരു എന്നാണർത്ഥം(ഡോക്കിരി എന്ന ലാറ്റി
ൻ പദത്തിൽ നിന്നു ഡോക്ടർ എന്ന പദം ജനിച്ചു)
ഭക്ഷണകാര്യത്തിൽ ജനത്തെ ബോധവൽക്കരിക്കാൻ കഴിയുന്നവ
ർ ഫൈനൽ വർഷ മെഡിക്കൽ വിദ്യാർത്ഥികളിലും
പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥികളിലും ഉണ്ടെന്നറിയാൻ
 ഒരു പഠനം നടത്തിയതിന്റെ ഫലവും
അതേ മെഡിക്കൽ ജേർണലിൽ വന്നിരുന്നു.
ആരും ഉണ്ടായിരുന്നില്ല അത്തരമൊരു പരിപാടിനടത്താൻ
കെൽപ്പുള്ളവർ അല്ലെങ്കിൽ വഹ ഉള്ളവർ.
ഇതിപ്പോൾ ഓർമ്മിക്കാൻ കാരണം സെപ്തംബർ 21 ല
ക്കം ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലെ(ബി.എം.ജെ)
ഒരു പഠന റിപ്പോർട്ടാൺ.ചിത്രം കാണുക.നോർവിച്ചിലെ
 അമാൻഡാ ഹോവ് ആണു പഠനം നടത്തിയത്.

മറ്റേതൊരു മനുഷ്യനും പിടിപെടുന്ന രോഗങ്ങൾ ഏതൊരു ഡോക്ടർക്കും
പിടിപെടാം.തന്റെ അടുത്തു വരുന്ന രോഗികളിൽ നിന്നും അവരുടെ
(പകരുന്ന)
രോഗങ്ങൾ ഡോക്ടർക്കു കിട്ടാം.
 ജലദോഷം മുതൽ എയിഡ്സ് വരെ.ജോലിയിലെ
സമ്മർദ്ദം കാരണം ഡോക്ടർ മാർക്കു ചില രോഗങ്ങൾ കൂടുതലായി കാണാം.
(നമ്മുടെ നാടിനെ അപേക്ഷിച്ചു ബ്രിട്ടനിലെ ഡോക്ടർ മാർക്കു സമ്മർദ്ദം എത്രയോ കുറവായിരിക്കും?)
അതിനു പുറമേ മദ്യം,മയക്കു മരുന്നു,രോഗങ്ങൾക്കുള്ള ഔഷധങ്ങൾ എന്നിവയിൽ
നിന്നുള്ള വിഷമതകൾ എന്നിവയും ഡോക്ടറന്മാരിൽ കാണപ്പെടുന്നു എന്നു ബി.എം.ജെ പഠന
റിപ്പോർട്ട്.ഡോക്ടറന്മാർ പലപ്പോഴും വൈദ്യ സഹായം തേടാൻ മടിയ്ക്കും,അല്ലെങ്കിൽ താമസ്സിക്കും.

                                                             
Footnote

നാം നമ്മുടെ നാട്ടിൽ ഒരു ഡോക്ടറാകാൻ ചെലവഴിക്കുന്ന തുക വളരെ കൂടുതലെന്നു പറയും.
ബ്രിട്ടനിൽ ശരാശരി 250000 പൗണ്ട്.അതായത് നമ്മുടെ 2.5 കോടി.
പഠനം പൂർത്തിയാകുംപ്പോൾ
ഒരു മെഡിക്കൽ വിദ്യാർത്ഥി ശരാശരി 24 ലക്ഷം രൂപായ്ക്കു(24092 പൗണ്ട്) കടക്കാരനായിരിക്കും.
പിന്നെ അതു വീട്ടണം.
ഭാഗ്യത്തിനു പലിശ കൊടുക്കേണ്ട.
ഭാഗ്യത്തിനു ഡോക്ടർ ആകാൻ കൊതിക്കുന്ന
സായിപ്പിൻ കുട്ടികൾ കുറവ്.
അതു കൊണ്ടു ഭാഗ്യം മലയാളി/ഇന്തൻ/ഏഷ്യൻ കുട്ടികൾക്ക്.
അവരിൽ നല്ല പങ്കും ഒരു കടബാധ്യതയുമില്ലാതെ ജോലിയിൽ പ്രവേശിക്കുന്നു.നല്ലതു പോലെ
ജോലി ചെയ്യുന്നു.അംഗീകാരം നേടുന്നു.

കടുവായെ കിടുവാ പിടിക്കുമ്പോൾ

കടുവായെ കിടുവാ പിടിക്കുമ്പോൾ


ഭദ്രകാളിയെ പിശാചുക്കൾ പിടിച്ചാൽ

ഭദ്രകാളിയെ പിശാചു പിടിക്കില്ല; കടുവായെ കിടുവാ പിടിക്കില്ല
 എന്നെല്ലാം പഴഞ്ചൊല്ലുകൾ.
പക്ഷേ ഡോക്ടറന്മാരെ രോഗങ്ങൾ പിടികൂടും.
വടക്കേഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഡോക്ടറന്മാരെ
ബാധിക്കുന്ന പ്രമുഖ രോഗങ്ങളെ കുറിച്ചു മൂന്നാലു വർഷം
മുമ്പു ജിമാ(ജേർണൽ ഓഫ് ഇന്ത്യൻമെഡിക്കൽ അസ്സോസ്സിയേഷൻ)
 പഠനം വന്നിരുന്നു.മിക്കവരും രോഗികൾ.നല്ല പങ്കും തെറ്റായ
ജീവിത ശൈലി കൊണ്ടുണ്ടായവ.ആഹാരം,വ്യായാമം,വിശ്രമം,ധ്യാനം,
ഔഷധ ദുരുപയോഗം,
എന്നിവയിൽ ശ്രദ്ധിക്കാത്തതു കൊണ്ടുള്ള രോഗം.
എന്തു കഴിക്കണം,എപ്പോൾ,എന്തുമാത്രം
കഴിക്കണം എന്നറിയുന്ന ഡോക്ക്ടറന്മാർ കുറവ്.
ഡോക്ടർ എന്നു പറഞ്ഞാൽ തന്നെ ബോധവൽക്ക്കരണം
നടത്തുന്നു ഗുരു എന്നാണർത്ഥം(ഡോക്കിരി എന്ന ലാറ്റി
ൻ പദത്തിൽ നിന്നു ഡോക്ടർ എന്ന പദം ജനിച്ചു)
ഭക്ഷണകാര്യത്തിൽ ജനത്തെ ബോധവൽക്കരിക്കാൻ കഴിയുന്നവ
ർ ഫൈനൽ വർഷ മെഡിക്കൽ വിദ്യാർത്ഥികളിലും
പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥികളിലും ഉണ്ടെന്നറിയാൻ
 ഒരു പഠനം നടത്തിയതിന്റെ ഫലവും
അതേ മെഡിക്കൽ ജേർണലിൽ വന്നിരുന്നു.
ആരും ഉണ്ടായിരുന്നില്ല അത്തരമൊരു പരിപാടിനടത്താൻ
കെൽപ്പുള്ളവർ അല്ലെങ്കിൽ വഹ ഉള്ളവർ.
ഇതിപ്പോൾ ഓർമ്മിക്കാൻ കാരണം സെപ്തംബർ 21 ല
ക്കം ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലെ(ബി.എം.ജെ)
ഒരു പഠന റിപ്പോർട്ടാൺ.ചിത്രം കാണുക.നോർവിച്ചിലെ
 അമാൻഡാ ഹോവ് ആണു പഠനം നടത്തിയത്.
മറ്റേതൊരു മനുഷ്യനും പിടിപെടുന്ന രോഗങ്ങൾ ഏതൊരു ഡോക്ടർക്കും
പിടിപെടാം.തന്റെ അടുത്തു വരുന്ന രോഗികളിൽ നിന്നും അവരുടെ(പകരുന്ന)
രോഗങ്ങൾ ഡോക്ടർക്കു കിട്ടാം. ജലദോഷം മുതൽ എയിഡ്സ് വരെ.ജോലിയിലെ
സമ്മർദ്ദം കാരണം ഡോക്ടർ മാർക്കു ചില രോഗങ്ങൾ കൂടുതലായി കാണാം.
(നമ്മുടെ നാടിനെ അപേക്ഷിച്ചു ബ്രിട്ടനിലെ ഡോക്ടർ മാർക്കു എത്രയോ കുറവായിരിക്കും
സമ്മർദ്ദം.)അതിനു പുറമേ മദ്യം,മയക്കു മരുന്നു,രോഗങ്ങൾക്കുള്ള ഔഷധങ്ങൾ എന്നിവയിൽ
നിന്നുള്ള വിഷമതകൾ എന്നിവയും ഡോക്ടറന്മാരിൽ കാണപ്പെടുന്നു എന്നു ബി.എം.ജെ പഠന
റിപ്പോർട്ട്.ഡോക്ടറന്മാർ പലപ്പോഴും വൈദ്യ സഹായം തേടാൻ മടിയ്ക്കും,അല്ലെങ്കിൽ താമസ്സിക്കും.
നാം നമ്മുടെ നാട്ടിൽ ഒരു ഡോക്ടറാകാൻ ചെലവഴിക്കുന്ന തുക വളരെ കൂടുതലെന്നു പറയും.
ബ്രിട്ടനിൽ ശരാശരി 250000 പൗണ്ട്.അതായത് നമ്മുടെ 2.5 കോടി.പഠനം പൂർത്തിയാകുംപ്പോൾ
ഒരു മെഡിക്കൽ വിദ്യാർത്ഥി ശരാശരി 24 ലക്ഷം രൂപായ്ക്കു(24092 പൗണ്ട്) കടക്കാരനായിരിക്കും.
പിന്നെ അതു വീട്ടണം.ഭാഗ്യത്തിനു പലിശ കൊടുക്കേണ്ട.ഭാഗ്യത്തിനു ഡോക്ടർ ആകാൻ കൊതിക്കുന്ന
സായിപ്പിൻ കുട്ടികൾ കുറവ്.അതു കൊണ്ടു ഭാഗ്യം മലയാളി/ഇന്തൻ/ഏഷ്യൻ കുട്ടികൾക്ക്.
അവരിൽ നല്ല പങ്കും ഒരു കടബാധ്യതയുമില്ലാതെ ജോലിയിൽ പ്രവേശിക്കുന്നു.നല്ലതു പോലെ
ജോലി ചെയ്യുന്നു.അംഗീകാരം നേടുന്നു.

കേരളം മുന്നിൽ

കേരളം മുന്നിൽ
പലകാര്യങ്ങളിലും,പരിസരമലിനീകരണം,മദ്യപാനാസക്തി,സ്ത്രീപീഢനം, കേരളം എന്നിവയിൽ,ബ്രിട്ടനേക്കാൾ മുന്നിലാണെങ്കിലും ഒരു കാര്യത്തിൽ,
പുകവലി,
 പിന്നിലാണ്.നമ്മുടെ കേരളത്തിൽ പുകവലി ഗണ്യമായി കുറഞ്ഞു.
ബ്രിട്ടനിൽ ഇന്നും പുകവലി വ്യാപകം.തണുപ്പുകൊണ്ടാണെന്നു പറയാം
.പക്ഷേ ബ്രിട്ടനില നാഷണൽ ഹെൽത്ത്
സർവീസ്സസ് പുകവലിയ്ക്കെതിരെ പൊരുതാൻ ആരംഭം ഇടുന്നു
.അടുത്ത മാസം, 2013 ഒക്ടോബറിൽ" സ്റ്റോപ്ടോബർ സ്മൊക്ക്ക്കിംഗ് സെസ്സേഷൻ കാമ്പൈൻ" തുടങ്ങുകയാണു
ഇംഗ്ലണ്ടിലും വെയിൽസിലും
.പോസ്റ്റർ കാണുക. എന്നു മാത്രമല്ല, ഒക്ടോബർ 26 നു
ഓക്സ്ഫോർഡിലെ ഫീനിക്സ് സിനിമാ തീയേറ്ററിൽ
 താങ്ക്യൂ ഫോർ സ്മോക്കിംഗ്
( അതോ തങ്ക്യൂ ഫോർ നോട് സ്മോക്കിംഗ് എന്നാണോ എന്നു സംശയം)
 എന്ന ഫിലിം
ബ്രിട്ടീഷ് മെഡിക്കൽ അസ്സോസ്സിയേഷൻ പ്രദർശിപ്പിക്കുന്നു
.യൂക്കെയിലെ ആദ്യ നാഷണൽ
പബ്ലിക്ഹെൽത്ത് ഫിലിം ഫെസ്റ്റിവൽ നടത്തുന്നതിന്റെ ഉൽഘോഷണ പരിപാടിയാണു ഈ പ്രദർശനം.
ഇതൊന്നും കൂടാതെ ഒരു കോടതി വിധിയിലൂടെ നമ്മുടെ പൊതു ഇടങ്ങളിൽ
മഹാനായ ഒരു ന്യായാധിപൻ,നാരായണക്കുറുപ്പ്,പുകവലി നിയന്ത്രിച്ചു.

Friday 20 September 2013

യോർക്ക് മിൻസ്റ്റർ

യോർക്ക് മിൻസ്റ്റർ
വടക്കൻ യൂറോപ്പിലെ എറ്റവും വലിയ ഗോഥിക് കതീഡ്രൽ ആണു യോർക്കിലേത്.1230 കാലത്തു പണി തുടങ്ങിയ
ആരാധനാകേന്ദ്രം.പൂർത്തികരിക്കാൻ 250 വർഷം എടുത്തു.നിറം പിടിപ്പിച്ച നൂറിലധികം ഗ്ലാസ് ജനലുകൾ ഉള്ള പള്ളി.
രണ്ടായിരം വർഷം മുൻപുള്ള റോമൻ കാലത്തെ പല തിരുശേഷിപ്പുകളും ഇവിടുണ്ട്.
മൂന്നു വൻ തീപിടുത്തങ്ങളെ ഈ പുരാതന ദേവാലയം അതി ജീവിച്ചു.1829 ല് ഒരു ഭ്രാന്തൻ ഭക്തൻ,ജൊനാതന് മാർട്ടിൻ,
ആദ്യം തിരി കൊളുത്തിയത് പ്രാർത്ഥനയോടെ,ദൈവം തമ്പുരാൻ അതാഗ്രഹിക്കുന്നു എന്നു പറഞ്ഞതു കൊണ്ടായിരുന്നു.
നാട്ടുകാർ വിവരം അറിഞ്ഞതു പിറ്റേ ദിവസം രാവിലെ.അപ്പോഴേക്കും കിഴ്ക്കു ഭാഗം മുഴുവൻ വെന്തു വെണ്ണീറായി.
1840 ലെ തീപിടുത്തം ഒരു ജോലിക്കാരന്റെ നോട്ടക്കുറവിനാൽ,ഒരു മെഴുകുതിരി അണയ്ക്കാതെ പോയതിനാൽ.ഇത്തവണ
മദ്ധ്യഭാഗം കത്തിപ്പോയി.1984 ലെ തീപിടുത്തം ഡറമിൽ നിന്നുള്ള ഒരു പ്രശ്നക്കാരൻ ബിഷപ്പ് ആയതിനെ തുടർന്നായിരുന്നു.
ദൈവശിക്ഷ എന്നു പറഞ്ഞ ഇടവക്കാർ നിരവ്ധി.എന്നാൽ തിരിച്ചറിയാൻ വിഷമം വരത്തക്ക രീതിയിൽ കതീഡ്രൽ പ്രാചീന
രീതിയിൽ പുനർനിർമ്മിക്കപ്പെട്ടു.ഭക്തർ കുറവാണെങ്കിലും ടിക്കറ്റ് എടുത്തു പള്ളികാണാൻ വരുന്ന സന്ദർശകർ ഏറെ.

യോർക്ക് മിൻസ്റ്റർ

യോർക്ക് മിൻസ്റ്റർ
വടക്കൻ യൂറോപ്പിലെ എറ്റവും വലിയ ഗോഥിക് കതീഡ്രൽ ആണു യോർക്കിലേത്.1230 കാലത്തു പണി തുടങ്ങിയ
ആരാധനാകേന്ദ്രം.പൂർത്തികരിക്കാൻ 250 വർഷം എടുത്തു.നിറം പിടിപ്പിച്ച നൂറിലധികം ഗ്ലാസ് ജനലുകൾ ഉള്ള പള്ളി.
രണ്ടായിരം വർഷം മുൻപുള്ള റോമൻ കാലത്തെ പല തിരുശേഷിപ്പുകളും ഇവിടുണ്ട്.
മൂന്നു വൻ തീപിടുത്തങ്ങളെ ഈ പുരാതന ദേവാലയം അതി ജീവിച്ചു.1829 ല് ഒരു ഭ്രാന്തൻ ഭക്തൻ,ജൊനാതന് മാർട്ടിൻ,
ആദ്യം തിരി കൊളുത്തിയത് പ്രാർത്ഥനയോടെ,ദൈവം തമ്പുരാൻ അതാഗ്രഹിക്കുന്നു എന്നു പറഞ്ഞതു കൊണ്ടായിരുന്നു.
നാട്ടുകാർ വിവരം അറിഞ്ഞതു പിറ്റേ ദിവസം രാവിലെ.അപ്പോഴേക്കും കിഴ്ക്കു ഭാഗം മുഴുവൻ വെന്തു വെണ്ണീറായി.
1840 ലെ തീപിടുത്തം ഒരു ജോലിക്കാരന്റെ നോട്ടക്കുറവിനാൽ,ഒരു മെഴുകുതിരി അണയ്ക്കാതെ പോയതിനാൽ.ഇത്തവണ
മദ്ധ്യഭാഗം കത്തിപ്പോയി.1984 ലെ തീപിടുത്തം ഡറമിൽ നിന്നുള്ള ഒരു പ്രശ്നക്കാരൻ ബിഷപ്പ് ആയതിനെ തുടർന്നായിരുന്നു.
ദൈവശിക്ഷ എന്നു പറഞ്ഞ ഇടവക്കാർ നിരവ്ധി.എന്നാൽ തിരിച്ചറിയാൻ വിഷമം വരത്തക്ക രീതിയിൽ കതീഡ്രൽ പ്രാചീന
രീതിയിൽ പുനർനിർമ്മിക്കപ്പെട്ടു.ഭക്തർ കുറവാണെങ്കിലും ടിക്കറ്റ് എടുത്തു പള്ളികാണാൻ വരുന്ന സന്ദർശകർ ഏറെ.

യോർക്ക് ചരിതം


വളരെ പുരാതനപട്ടണമാണു യോർക്ക്.ഇവിടെ നിന്നും അമേരിക്കയിൽ കുടിയേറിയവർ
അവിടെ നിർമ്മിച്ചതാാണു ന്യൂ യോർക്ക്.പക്ഷേ എട്ടാം ശതകത്തിനു മുമ്പുള്ള് യോർക്കിനെ
കുറിച്ചു രേഖകൾ ഒന്നുമില്ല.എട്ടാം ശതകത്തിൽ ആംഗ്ലോ സാക്സൺ ഭരണകാലത്ത് ഈയോഫെർവിക്
എന്നായിരുന്നു സ്ഥലനാമം.അക്കാലത്തെ ക്രൈസ്തവകേന്ദ്രവും പഠനകേന്ദ്രവും ആയിരുന്നു.ഒൻപതാം
ശതകത്തിൽ വൈക്കിംഗ് ആക്രമണത്തെ തുടർന്നു പേർ ജോർവിക്ക് എന്നായി.അക്കാലത്തെ ചരിത്രം
ജോർവിക്ക് സെന്ററിൽ കിട്ടും.വൈക്കിങ്ങ് ഭരണകാലത്തെ പ്രമുഖ വ്യാപാരകേന്ദ്രം ഈ നഗരമായിരുന്നു.

കോഴി,ചോളം എന്നിവയുടെ ചന്ത ഏറെ പ്രസിദ്ധമായിരുന്നു.നോർമൻ ആക്രമണത്തോടെ ഈ പട്ടണത്തിനു
ദുർഗ്ഗതി വന്നു.തന്നെ എതിർത്ത വടക്കരെ നശിപ്പിക്കാൻ വിജിഗീഷുവായ വില്യം ഈ പ്രദേശമൊട്ടാകെ
വെട്ടി വെളുപ്പിച്ചു.നൂറു കൊല്ലത്തോളം അതങ്ങനെ കിടന്നു.വില്ല്യം പണിയിച്ച യോർക്കു കാസ്സിലിന്റെ ഒരു
ഭാഗം-ക്ലിഫോർഡ് ടവർ ഇപ്പോഴും നിലനിൽക്കുന്നു.പതിമൂന്നാം ശതകത്തിൽ ഹൻ റി മൂന്നാമൻ ആണിതു
പണിയിച്ചത്.മധ്യകാലഘട്ടത്തിലെ ഭരണസാരഥ്യത്തിന്റെ സ്മരണ ഈ ടവർ ഉയർത്തുന്നു.1190 ജൂതൻമ്മർക്കു
ഈ ടവർ അഭയം നൽകി.പക്ഷേ അവരെല്ലാം ക്രൂരമായി വധിക്കപ്പെട്ടു.

ക്വാറ്റ്രി ഫോയിൽ (ഒരു കൃസ്ത്യൻ രീതി)രൂപത്തിലുള്ള ഏക ടവർ ആണിത്.
കാസ്സിലിന്റെ ഭാഗമായ ഈ ടവറിനു ക്ലിഫോർഡ് എന്ന പേരു വരാൻ കാരണം
ആ പേരിലുള്ള ഒരാളെ അവിടെ വച്ചു 1332 ല് തൂക്കിക്കൊന്നതിനാലാണ്.

റോബിൻഹുഡ് ബേ

റോബിൻഹുഡ് ബേ
വിറ്റ്ബീയിൽ നിന്നും 5 മൈൽ തെക്കു കിഴക്കാണു റോബിൻ ഹുഡ് ഉൾക്കടൽ.
ബേടൗൺ എന്നറിയപ്പെടുന്ന കൊച്ചു പട്ടണം.18-19 നൂറ്റാണ്ടുകളിൽ മുക്കവക്കുടികളാൽ
സമ്പന്നമായിരുന്നു ഈ പ്രദേശം.എന്നാൽ 1920 ആയപ്പോൾ രണ്ടു മുക്കവകുടുംബം ഒഴികെ
മറ്റുള്ളവയ്ക്കെല്ലാം വംശനാശം സംഭവിച്ചു.മീൻ പിടുത്തം നിലച്ചു.മീൻ വ്യവസായങ്ങളും പൂട്ടി.
എന്നാൽ ഇന്നു വീണ്ടും മീൻ പിടുത്തം വ്യാപകമായി.
ഒറ്റപ്പെട്ട പ്രദേശമായിരുന്നതിനാൽ കള്ളക്കടത്ത് ഇവിടെ വ്യാപകമായിരുന്നു.ഇവിടത്തെ കടകളിലും
വീടുകളിലും സെല്ലാറുകൾ വ്യാപകമായിരുന്നു.റോയൽ നേവിയ്ക്കു പരിശീലനം ഇവിടെ നൽകിയിരുന്നു.
കപ്പലുകൾ മുങ്ങുക ഇവിടെ പതിവായിരുന്നു.1881 വിന്ററിൽ തെ വിസിറ്റർ എന്ന കപ്പൽ പാറയിൽ
ഇടിച്ചു തകർന്നു.ലൈഫ് ബോട്ട് ഇറക്കാൻ പോലും വിഷമിച്ചു.കടൽക്ഷോഭം പലപ്പോഴും കരയെ
ആക്രമിക്കും.ഇപ്പോൾ സംരക്ഷണം മതിലുണ്ട്.നോർത്ത് യോർക്ക് മൂർസ് നാഷണൽ പാർക് അഥോറിറ്റി
ആണു മതിൽ കെട്ടിയത്.പ്രാദേശികചരിത്രം സൂക്ഷിക്കാൻ ഇവിടെ ഒരു മ്യൂസ്സിയം ഉണ്ട്.റോബിൻഹുഡ് ബേ
ആൻഡ് ഫ്ലയിങ്ങ് ഡേൽസ് മ്യൂസ്സിയം.

Thursday 19 September 2013

 
Posted by Picasa
 
Posted by Picasa

JUNCTION-32 YORKSHIRE

 
Posted by Picasa

SANDAL CASTLE,WAKEFIELD,YORKSHIRWE,(സാൻഡൽ കാസ്സിൽ)


സാൻഡൽ കാസ്സിൽ
നൂറേക്കറിൽ വ്യാപിച്ചു കിടക്കുന്ന ശുദ്ധജലകായലുള്ള പുഗ്നീസ് കൗണ്ടിപാർക്ക്നു ചുറ്റുമുള്ള
നടപ്പാതയിലൂടെയുള്ള യാത്ര,ഒന്നര മൈൽ,ആരോഗ്യദായകവും മൻസ്സിനു കുളിർമ്മ നൽകുന്നതു
മാണ്.അന്തരീക്ഷമലിനീകരണമോ പരിസരമലിനീകരണമോ തൊട്ടു തീണ്ടിയിട്ടില്ല.എഡ്ബാസ്റ്റണിലെ
കാനൻ ഹിൽ പാർക്കിലെ കായലിനോടപ്പമോ അതിലും മനോഹരമോ.വലിപ്പകൂടുതലുണ്ട്.മീൻ
പിടുത്തക്കാരില്ല. പക്ഷേ യാനപാത്രങ്ങളും സവാരിക്കാരുമുണ്ട്.
കായൽക്കരയിൽ നിന്നു നോക്കിയാൽ ചരിത്രപ്രസിദ്ധമായ സാൻഡൽ കാസ്സിലിന്റെ അവശിഷ്ടം
കാണാം.പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു.ആദ്യം തടിയിൽ.പിന്നീട് കല്ലിൽ.1460 ലെ വേക്ക്ഫീൽഡ്
യുദ്ധം ഇവിടെ അരങ്ങേറി.റിച്ചാർഡ് മൂന്നാമനു ഇതു തന്റെ വടക്കൻ സംരക്ഷണ കോട്ട
 ആക്കണമെന്നായിരുന്നുനടക്കാതെ പോയ ആഗ്രഹം.ബോസ്വോർത്ത് ഏറ്റുമുട്ടലിൽ അദ്ദേഹം വധിക്കപ്പെട്ടു.
1645 ല് ക്രോംവെൽകോട്ട നശിപ്പിച്ചു കുളം കുത്തി.അല്പം ചില കല്ലുകൾ ശേഷിച്ചു.പിന്നീടവയെല്ലാം
 കൂട്ടി വച്ചു എന്തോഒരു രൂപം ഉണ്ടാക്കിയത് ഇന്നും വേക്ക്ഫീൽഡ് ടൗണിനടൗത്തായി കുന്നിൻ മുകളിൽ
നില കൊള്ളുന്നു.
അവിടെ നിന്നുള്ള കാൽഡർ വാലി നിരീക്ഷണം ഏറെ മനോഹരം.കുഴിച്ചെടുത്ത ചരിത്രാവിഷ്ടങ്ങൾ
വേക്ക്ഫീൽഡ് ഇന്റപ്രടേവ് സെന്ററിൽ സംരക്ഷിക്കപ്പെടുന്നു.
Posted by Picasa

യോർക്ക്ഷയർ യക്ഷിയും പിന്നെ യക്ഷനും കുറെ ഗന്ധർവന്മാരും



Posted by Picasa
യോർക്ക്ഷയർ യക്ഷിയും പിന്നെ യക്ഷനും കുറെ ഗന്ധർവന്മാരും
മലമ്പുഴയിലെ യക്ഷിയെ കുറിച്ചറിയാത്ത മലയാളികൾ വിരളം.
ദൈവത്തിന്റെ സ്വന്തം നാടായ  യോർക്ക്ഷയറിലെ ശില്പോദ്യാനത്തിൽ
 യക്ഷി മാത്രമല്ല നിരവധി യക്ഷന്മാരും
ഗന്ധർവന്മാരും നഗ്ന മാനവരും ഉണ്ട്.വേക്ക്ഫീൽഡിൽ നിന്നും 5 മൈൽ
 തെക്കു മാറി ഏ 637വീഥിക്കരുകിൽ ദക്ഷിണ ബ്രട്ടനിലാണു ഇരുനൂറും
മുന്നൂറും ഏക്കറിലുള്ളയോർക്ക്ഷയർ ശിലോദ്യാനം അഥവാ സ്കൾപ്റ്റർ പാർക്ക്.
ജങ്ങ്ഷൻ 38 നടുത്ത്.വർഷം തോറും 5 ലക്ഷം സന്ദർശകർ ഇവിടെയെത്തുന്നു.
പാർക്കിങ്ങിനു ചെറിയ ഫീസുണ്ട്.സൗജന്യസന്ദർശനം .ബ്രെട്ടൻ ഹിൽ പാർക്ക്
പതിനെട്ടാം ശതകത്തിൽ നിർമ്മിക്കപ്പെട്ടു.ലോകപ്രശസ്ത ശില്പികളുടെ
രചനകൾ ഇവിടെ മാറി മാറി പ്രദർശിപ്പിക്കപ്പെടുന്നു.ലോകമെമ്പാടുമുള്ള
ശിപികളുടെ രചനകൾ ഈ ഇരുനൂറേക്കറിൽ കാണാം.റോഡിൻ പത്തൊമ്പതാം
നൂറ്റാണ്ടിൽ ഓടിൽ തീർത്ത ശില്പം മുതൽ അത്യാധുനിക ശില്പികളുടെ
ശില്പങ്ങൾ വരെ ഇവിടെ കാണാം.തൊട്ടടുത്തുള്ള ബ്രട്ടൻ പാർക്കിൽ
നാട്ടുകാരനും ലോകപ്രശസ്ത ശില്പിയുമായ ഹെൻറി മൂറിന്റെ ഓട്ടു
ശില്പങ്ങളും പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.മനോഹരങ്ങളായ രണ്ടു തടാകങ്ങളുമുണ്ട്
പാർക്കിൽ.ഇൻഡോർ മ്യൂസിയത്തിലും ധാരാളം ശില്പങ്ങൾ ഉണ്ട്.

Henry Spencer Moore OM CH FBA RBS (30 July 1898 – 31 August 1986)
 was an English sculptor and artist. He was best known for his semi-abstract monumental bronze sculptures which are located around the world as public works of art.
His forms are usually abstractions of the human figure, typically depicting mother-and-child or reclining figures. Moore's works are usually suggestive of the female body, apart from a phase in the 1950s when he sculpted family groups. His forms are generally pierced or contain hollow spaces. Many interpreters liken the undulating form of his reclining figures to the landscape and hills of his birthplace, Yorkshire.
Moore was born in Castleford, the son of a coal miner. He became well-known through his carved marble and larger-scale abstract cast bronze sculptures, and was instrumental in introducing a particular form of modernism to the United Kingdom. His ability in later life to fulfill large-scale commissions made him exceptionally wealthy. Yet he lived frugally and most of the money he earned went towards endowing the Henry Moore Foundation, which continues to support education and promotion of the arts
ref:wikipedia

YORKSHIRE SCULPTURE PARK

 
Posted by Picasa

YORSHIRE SCULPTURE PARK

 
Posted by Picasa

YORKSHIRE SCULPTURE PARK

Posted by Picasa

WHITBY RESTAURENT

 
Posted by Picasa

ഗോൾഡ്സ്മിത്തിന്റെ വികാരി അച്ചനെ തേട

ഗോൾഡ്സ്മിത്തിന്റെ വികാരി അച്ചനെ തേടി

യോർക്ക്ഷയറിലെ അതിപുരാതന നഗരികളിലൊന്നാണു വേക്ക്ഫീൽഡ്.
കാൽഡർ നദി വഴിമാറുന്ന സ്ഥലത്തുള്ള കുന്നിന്മുകളിലെ പട്ടണം.
1460ലെ വേക്ക്ഫീൽഡ് യുദ്ധം ചരിത്രപ്രസിദ്ധം.ആ യുദ്ധത്തിൽ യോർക്കിലെ ഡൂക്പരാജിതനായി.ദ ഗ്രാൻഡ് ഓൾഡ് ഡൂക്ക് ഓഫ് യോർക്ക് എന്ന കുസൃതിപ്പാട്ട്
ഈ യുദ്ധത്തെ കുറിച്ചാണ്.ബ്രിട്ടനിലെ കായംകുളം കൊച്ചുണ്ണീ റോബിൻഹുഡ്
ഇവിടെയാണു ജനിച്ചതെന്നു ചിലർ അവകാശപ്പെടുന്നു.മറ്റിൽഡാ എന്ന ഭാര്യയുമായി
ഒരു റോബിൻഹുഡ് പതിനാലാം ശതകത്തിൽ ഇവിടെ വസിച്ചിരുന്നു എന്നു ചില രേഖകൾ
അവർ നിരത്തുന്നു.
നാലു പ്രധാന തെരുവുകൾ.വെസ്റ്റ്,നോർത്ത്,വാറൻ ,കിർക്ക് എന്നിങ്ങനെ അവയ്ക്കു പേർ.
മദ്ധ്യകാലഘട്ടത്തിന്റെ പൗരാണികത വീഥികളിൽ ഇന്നും തല ഉയർത്തി നിക്കുന്നു.ചാന്റ്രി
പാലത്തിനു സമീപം കാണപ്പെടുന്ന ബ്രിഡ്ജ് ചാപ്പൽ 1350 കാലത്തു നിർമ്മിക്കപ്പെട്ടു.ഇത്തരം
നാലു ബ്രിഡ്ജ് ചാപ്പലുകൾ മാത്രമേ ബ്രിട്ടനിൽ ഇന്നുള്ളു.തന്റെ സഹോദരൻ എഡ്മണ്ട് കൊല്ല
പ്പെട്ടപ്പോൾ സ്മരണക്കായി എഡ്വേർഡ് നാലാമൻ പണികഴിപ്പിച്ച ചാപ്പൽ.വേക്ക്ഫീൽഡ് കതീഡ്രൽ
നോർമൻ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു.1329,1470 വർഷങ്ങളിൽ പുതുക്കിപണിത ഈ കതീഡ്രലിന്റെ
സ്തൂപാഗ്രം 247 അടി ഉയരത്തിൽ നഗരത്തിൽ എവിടെ നിന്നു നോക്കിയാലും കാണാവുന്ന വിധം നിലകൊള്ളുന്നു.
ടൗൺ ഹാൾ,കൗണ്ടി ഹാൾ,വിക്റ്റോറിയൻ തീയേറ്റർ റോയൽ എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു.

Wednesday 18 September 2013

ബ്രോണ്ടി കുടുംബത്തിന്റെ ദേശം

ബ്രോണ്ടി കുടുംബത്തിന്റെ ദേശം
പച്ചപ്പിന്റെ പറുദീസയായ പടിഞ്ഞാറൻ യോർക്ക്ഷയറിലെ ഹാവോർത്ത്
ബ്രോണ്ടി കുടുബത്തിന്റെ ദേശം എന്നറിയപ്പെടുന്നു.ബ്രോണ്ടി നോവലുകൾ
പോലെ രസകരവും വികാരഭരിതവുമാണ് ബ്രോണ്ടി കുടുംബത്തിന്റെ കഥയും.
1820 ശീതകാലത്താണ് പാട്രിക് ബ്രോണ്ടി എന്ന വികാരി അച്ചനും മരിയ എന്ന
മസ്കിയാമ്മയും ഹാവോർത്ത് പള്ളിയിൽ ചാർജ് എടുക്കുന്നത്.5 പെൺകുഞ്ഞുങ്ങൾ
അന്നവർക്കുണ്ടായിരുന്നു.പെനിസ്റ്റോൺ കുന്നിലെ തുറസ്സായ സ്ഥലമായിരുന്നു
വികാരിയച്ചന്റെ താമസസ്ഥലം എങ്കിലും അനാരോഗ്യകരമായ ചുറ്റുപാടായിരുന്നു.
അക്കാലത്ത് തദ്ദേശവാസികളിൽ നല്ല പങ്കും 25 പ്രായത്തിനു മുമ്പേ മരണമടഞ്ഞിരുന്നു.
(ക്ഷയ രോഗത്തിനു ചികിൽസ കണ്ടു പിടിക്കുന്നതിനു മുൻപുള്ള കാലം .ദേശവാസികളിൽ
നല്ല പങ്കും ക്ഷയ രോഗബാധിതർ ആയിരുന്നിരിക്കും,ബ്രോണ്ടി സഹോദരികാർക്കെല്ലാം
ക്ഷയം പിടിച്ചിരുന്നു.അതായിരുന്നു അകാല മരണങ്ങളുടെ കാരണം).
ഹാവോർത്തിൽ താമസ്സമായി 18 മാസങ്ങൾക്കുള്ളിൽ മൂത്ത കുട്ടികൾ രണ്ടും മരണമടഞ്ഞു.
4 വർഷം കഴിഞ്ഞു 11 കാരി മരിയയും 10 കാരി എലിസബേത്തും മരണമടഞ്ഞു.

രോഗദിനങ്ങളായിരുന്നോ സ്കൂൾദിനങ്ങളായിരുന്നു ബ്രോണ്ടി അച്ചന്റെ കുട്ടികൾക്കു കൂടുതൽ കിട്ടിയതെന്നു പറയാനാവില്ല.
]കുട്ടികൾ വികാരിഅച്ചന്റെ പാർപ്പിടത്തിനു ചുറ്റുമുള്ള നയനമനോഹര കാഴ്ചകൾ കണ്ടു ചുറ്റിക്കറങ്ങിയിരുന്നു.അവരിൽ
 ചിലർ സ്കൂൾ ടീച്ചർമാരായി.1840 ല് എല്ലാവരും വീട്ടിൽ ഒന്നിച്ചു താമസ്സമായി.ഇക്കാലത്താണ് അവരെല്ലാം എഴുതി
തുടങ്ങുന്നത്.

Tuesday 17 September 2013

Newcastle

കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ കൊണ്ടുപോവുക എന്ന നമ്മുടെ ചൊല്ലിനു സമാനമായ ഇംഗ്ലീഷ് ചൊല്ലായിരുന്നു കാരി
യിംഗ്കോൾ ടു ന്യൂകാസ്സിൽ എന്നത്.കൽക്കരി ഖനികളുടെ നാടായിരുന്നു ഒരു കാലത്ത് വടക്കൻ ഇംഗ്ലണ്ടിലെ ന്യൂകാസ്സിൽ.
ആടു കിടന്നിടത്തു പൂട പോലുമില്ല എന്നു പറഞ്ഞതു പോലെ ഇന്നു കൽക്കരി മേമ്പടിക്കു പോലുമില്ല ന്യൂകാസ്സിലെടുക്കാൻ.
വേണമെങ്കിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യണം.

ഒരു കാലത്തു കരിയും പുകയും നിറഞ്ഞ ഒരു ഏലൂർമേഘലയായിരുന്നു ടൈൻ നദിക്കരയിലെ ഈപട്ടണം.
എന്നാൽ ഇന്നു സ്വദേശത്തേയും വിദേശങ്ങളിലേയുംസഞ്ചാരികളെ ആകർഷിക്കുന്ന ഒരു വൻ മെറ്റ്രോ നഗരിയാണു
ന്യൂകാസ്സിൽ.ഒന്നു ചുറ്റിക്കറങ്ങി കാണണമെങ്കിൽ കുറഞ്ഞതു രണ്ടു ദിനം വേണമെന്നു റ്റൂറിസ്റ്റ് ഗൈഡുകൾ.2008,2009
എന്നീ വർഷങ്ങളിൽ  പലദിനം ഇവിടെ താമസ്സിക്കാൻ അവസരം കിട്ടി.പക്ഷേ ഇതുവരെ നഗരം ഒന്നു മുഴുവനായി കാണാൻ
കഴിഞ്ഞില്ല.ഉത്രാടദിനം (2013 ഞായർ 11 മണി മുതൽ 5 വരെ ചുറ്റിക്കറങ്ങിയിട്ടും ഗേറ്റ്സ് ഹെഡ്ഡിലെ മെറ്റ്രോ സെന്റർ പോലും
മുഴുവനായി കറങ്ങാൻ സാധിച്ചില്ല.ഹൗസ് ഓഫ് ഫ്രേസറിലെകഫേയിൽ നിന്നൊരു ഹോട് ചോക്ലേറ്റ് കുടിച്ചിറങ്ങിയപ്പോൾ കൃത്യം 5  മണി.
റ്റൈൻ നദിക്കരയിൽ ആദ്യം ഒരു പാലം നിർമ്മിച്ചതും അതിനടുത്തൊരു കാസ്സിൽ നിർമ്മിച്ചതും റോമാക്കാരായിരുന്നു.പുതിയ കാസ്സിൽ പണിത സ്ഥലം ന്യൂകാസ്സിൽ ആയി.1080 കാലത്തു തന്നെ ഈ പേർ രേഖപ്പെടുത്തപ്പെട്ടു.പതിനേഴാം നൂറ്റാണ്ടിൽ ഇവിടത്തെ
കൽക്കരിഖനികൾ ഈ മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കു കാരണമായി.വ്യവസായങ്ങൾ,കപ്പൽ നിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ ഈ പ്രദേശം പ്രസിദ്ധമായി.ഒരു കാലത്ത് ലോകത്തിൽ നിർമ്മിക്കപ്പെട്ടിരുന്ന കപ്പലുകളിൽ നാലിലൊന്ന് ന്യൂകാസ്സിലിൽ .ആദ്യത്തെ സ്റ്റീം എഞ്ചിനും സ്റ്റീം ടർബിനും നിർമ്മിക്കപ്പെട്ടത് ഇവിടെ.പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടത്തെ എഞ്ചിനീയറന്മാരും കെട്ടിട നിർമ്മ താക്കളും പണിതുയർത്തിയ പല കെട്ടിടസമുച്ചയങ്ങളും ഇന്നും അന്തരീക്ഷത്തിൽ തല ഉയർത്തി നിലകൊള്ളുന്നു.ഗ്രൈയിങ്ങർ ടൗൺ ഉദാഹരണം.ലണ്ടനും പിന്നെ ബാത്തിനും മാത്രമേ ഇക്കാര്യത്തിൽ ന്യൂകാസ്സിലിനോടു കിടനിൽക്കാനാവൂ.വ്യവസായങ്ങൾ തകർന്നതോടെ ന്യൂകാസ്സിലിന്റെ പ്രാധാന്യം കുറഞ്ഞു.പിന്നീട് ഉയിർത്തെഴുനേറ്റപ്പോൾ ലണ്ടനെ മറികടക്കാനവില്ലെങ്കിലും കിടപിടിക്കാൻ സൃഷ്ടിച്ചാതാണു ന്യൂക്കാസ്സലിലെ ഏഞ്ചൽ ഓഫ് ദ നോർത്ത് എന്ന സ്റ്റീൽ ശില്പം.ആന്റണി ഗോമ്ലി ആണു ശില്പി.

റ്റൈൻ നദിക്കരയിൽ ആദ്യം ഒരു പാലം നിർമ്മിച്ചതും അതിനടുത്തൊരു കാസ്സിൽ നിർമ്മിച്ചതും റോമാക്കാരായിരുന്നു.പുതിയ കാസ്സിൽ പണിത സ്ഥലം ന്യൂകാസ്സിൽ ആയി.1080 കാലത്തു തന്നെ ഈ പേർ രേഖപ്പെടുത്തപ്പെട്ടു.പതിനേഴാം നൂറ്റാണ്ടിൽ ഇവിടത്തെ
കൽക്കരിഖനികൾ ഈ മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കു കാരണമായി.വ്യവസായങ്ങൾ,കപ്പൽ നിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ ഈ പ്രദേശം പ്രസിദ്ധമായി.ഒരു കാലത്ത് ലോകത്തിൽ നിർമ്മിക്കപ്പെട്ടിരുന്ന കപ്പലുകളിൽ നാലിലൊന്ന് ന്യൂകാസ്സിലിൽ .ആദ്യത്തെ സ്റ്റീം എഞ്ചിനും സ്റ്റീം ടർബിനും നിർമ്മിക്കപ്പെട്ടത് ഇവിടെ.പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടത്തെ എഞ്ചിനീയറന്മാരും കെട്ടിട നിർമ്മ താക്കളും പണിതുയർത്തിയ പല കെട്ടിടസമുച്ചയങ്ങളും ഇന്നും അന്തരീക്ഷത്തിൽ തല ഉയർത്തി നിലകൊള്ളുന്നു.ഗ്രൈയിങ്ങർ ടൗൺ ഉദാഹരണം.ലണ്ടനും പിന്നെ ബാത്തിനും മാത്രമേ ഇക്കാര്യത്തിൽ ന്യൂകാസ്സിലിനോടു കിടനിൽക്കാനാവൂ.വ്യവസായങ്ങൾ തകർന്നതോടെ ന്യൂകാസ്സിലിന്റെ പ്രാധാന്യം കുറഞ്ഞു.പിന്നീട് ഉയിർത്തെഴുനേറ്റപ്പോൾ ലണ്ടനെ മറികടക്കാനവില്ലെങ്കിലും കിടപിടിക്കാൻ സൃഷ്ടിച്ചാതാണു ന്യൂക്കാസ്സലിലെ ഏഞ്ചൽ ഓഫ് ദ നോർത്ത് എന്ന സ്റ്റീൽ ശില്പം.ആന്റണി ഗോമ്ലി ആണു ശില്പി.
കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ കൊണ്ടുപോവുക എന്ന നമ്മുടെ ചൊല്ലിനു സമാനമായ ഇംഗ്ലീഷ് ചൊല്ലായിരുന്നു കാരി
യിംഗ്കോൾ ടു ന്യൂകാസ്സിൽ എന്നത്.കൽക്കരി ഖനികളുടെ നാടായിരുന്നു ഒരു കാലത്ത് വടക്കൻ ഇംഗ്ലണ്ടിലെ ന്യൂകാസ്സിൽ.
ആടു കിടന്നിടത്തു പൂട പോലുമില്ല എന്നു പറഞ്ഞതു പോലെ ഇന്നു കൽക്കരി മേമ്പടിക്കു പോലുമില്ല ന്യൂകാസ്സിലെടുക്കാൻ.
വേണമെങ്കിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യണം.

ഒരു കാലത്തു കരിയും പുകയും നിറഞ്ഞ ഒരു ഏലൂർമേഘലയായിരുന്നു ടൈൻ നദിക്കരയിലെ ഈപട്ടണം.
എന്നാൽ ഇന്നു സ്വദേശത്തേയും വിദേശങ്ങളിലേയുംസഞ്ചാരികളെ ആകർഷിക്കുന്ന ഒരു വൻ മെറ്റ്രോ നഗരിയാണു
ന്യൂകാസ്സിൽ.ഒന്നു ചുറ്റിക്കറങ്ങി കാണണമെങ്കിൽ കുറഞ്ഞതു രണ്ടു ദിനം വേണമെന്നു റ്റൂറിസ്റ്റ് ഗൈഡുകൾ.2008,2009
എന്നീ വർഷങ്ങളിൽ  പലദിനം ഇവിടെ താമസ്സിക്കാൻ അവസരം കിട്ടി.പക്ഷേ ഇതുവരെ നഗരം ഒന്നു മുഴുവനായി കാണാൻ
കഴിഞ്ഞില്ല.ഉത്രാടദിനം (2013 ഞായർ 11 മണി മുതൽ 5 വരെ ചുറ്റിക്കറങ്ങിയിട്ടും ഗേറ്റ്സ് ഹെഡ്ഡിലെ മെറ്റ്രോ സെന്റർ പോലും
മുഴുവനായി കറങ്ങാൻ സാധിച്ചില്ല.ഹൗസ് ഓഫ് ഫ്രേസറിലെകഫേയിൽ നിന്നൊരു ഹോട് ചോക്ലേറ്റ് കുടിച്ചിറങ്ങിയപ്പോൾ കൃത്യം 5  മണി.

Friday 13 September 2013

ഏന്തു കൊണ്ടാവണം സായിപ്പ് അങ്ങനെ പറഞ്ഞത്?

ഏന്തു കൊണ്ടാവണം സായിപ്പ് അങ്ങനെ പറഞ്ഞത്?
ദിവസം ഓരോ ആപ്പിൾ വീതം കഴിച്ചാൽ രോഗബാധകൾ തടയാം എന്ന്?
മറ്റു പഴങ്ങൾക്കില്ലാത്ത എന്തെങ്കിലും ഗുണം ആപ്പിളിനുണ്ടോ?
അതോ സായിപ്പു പഴം എന്നതിനു ആപ്പിൾ എന്നങ്ങു പറഞ്ഞു എന്നേ ഉള്ളോ?
രോഗപ്രതിരോധ ശക്തി നേടാൻ ആന്റി ഓക്സിഡന്റുകൽ കഴിക്കണം എന്നും
അവ പുതുപച്ചക്കറികളിലും പറിച്ച് അധികം സമയം കഴിയാത്ത,പുതു
പുത്തൻ പഴങ്ങളിലും മാത്രമാണുള്ളതെന്നും ഇന്നു വൈദ്യ ശാത്രം കണ്ടെത്തി
കഴിഞ്ഞു.(പഴവും പച്ചക്കറികളും പുതുതായിരിക്കണം എന്നറിയാവുന്നവർ
പക്ഷേ  വിരളം)
at an apple on going bed,and you'll keep the Doctor from earning his bread.
(Notes& Quotes Magazine 1866)എന്ന പരാമർ|ശം 1866 ലിറങ്ങിയ വെയിൽസ്
മാഗസ്സിനിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.പഴയ് ഇംഗ്ലീഷിൽ ആപ്പിൾ എന്നാൽ
പഴം എന്നു മാത്രമായിരുന്നു അർത്ഥം.രസകരമായ വസ്തുത 1611 ലിറങ്ങിയ
ജയിംസ് രാജാവിന്റെ ബൈബിൾ(King James'version of Bibile) പ്രകാരം ഹവ്വാ ആദമിമ്നു കൊടുത്തത് ആപ്പിളല്ല,
ഒരു പഴം മാത്രമായിരുന്നു.
രോഗപ്രതിരോധ ശക്തി കൈവരിക്കാൻ വിലകൂടിയ ഫോറിൻ(മെഴുകു പുരട്ടിയ
കളറടിച്ച) ആപ്പിളിനു പുറകേ പോകേണ്ട്. ഏതു പഴവുമാകാം.അതു പുതുമ
നശിക്കാത്തതാവണം.തനിയെ വളർന്ന മരത്തിലെ/ചെടിയിലെ ആണെങ്കിൽ
(പപ്പായ,പേരയ്ക്ക,ചക്ക,മാങ്ങ,ചാമ്പയ്ക്ക)ഏറെ നല്ലത്.

യോർക്ഷയർ എന്ന ദൈവത്തിന്റെ സ്വന്തം നാട്


യോർക്ഷയർ എന്ന ദൈവത്തിന്റെ സ്വന്തം നാട്
ചരിത്രപ്രസിദ്ധമായ യോർക്ക്ഷയർ വടക്കൻ ഇംഗ്ലണ്ടിൽ സ്ഥിതി ചെയുന്ന അതി മനോഹരമായ ഭൂവിഭാഗമാണ്.
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൗണ്ടി. വലിപ്പം കാരണം പല ഭാഗങ്ങളായി തിരിക്കപ്പെട്ടു.കിഴക്കൻ,തെക്കൻ,
പടിഞ്ഞാറൻ,വടക്കൻ ഭാഗങ്ങൾക്കു പുറമേ വിസ്തൃതമായ ഷോർക്ഷയർ വാലിയും(നദീതടങ്ങൾ).ഇംഗ്ലണ്ടിലെ
ഏറ്റവും പച്ചപ്പുള്ള പ്രദേശം.കടും നീലനിറ പശ്ചാത്തലത്തിൽ വെളുത്ത റോസ് ആണു യോർക്ഷയർ കൊടിയടയാളം.
ആഗസ്റ്റ് ഒന്ന് യോർക്ഷയർ ദിനം.
യോർക് നഗരത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശം എന്ന അർത്ഥത്തിൽ പേരുണ്ടായി.സെൽറ്റ്സ് വർഗ്ഗക്കാരായിരുന്നു
ആദ്യനിവാസികൾ.അവരിൽ ബ്രിഗ്നേറ്റ്സ്,പാരിസി എന്നു രണ്ടു വിഭാഗം ഉണ്ടായിരുന്നു.ബ്രിഗ്നേറ്റ്സ് വസിച്ച സ്ഥലം പടിഞ്ഞാറൻ യോർക്ഷയർ.അവർ വടക്കൻ ഇംഗ്ലണ്ട് ഭരിച്ചു.ഇന്നത്തെ ആൽബ്രോ,പഴയ ഇസ്സൂറിയം , ആയിരുന്നു അവരുടെ തലസ്ഥാനം.പാരീസ്സികൾ ഭരിച്ച സ്ഥലം കിഴക്കൻ യോർക്ഷയർ. അവരുടെ ഭരണം പാരീസ് വരെ വ്യാപിച്ചു.അതിനാൽ പാരീസ് എന്നു പേർ(നമ്മുടെ നാട്ടിൽ മാവേലി വാണാദിരായന്റെ ഭരണപരിധിയിലെ സ്ഥലം മാവേലിക്കര ആയതു പോലെ)ഏ.ഡി 43 ല് റോമാക്കാർ
യോർക്ക് പിടിച്ചടക്കി.ബ്രിഗ്നേറ്റ്സ് സാമന്തന്മാരായി തുടർന്നു.പിനീട് വൈക്കിംഗ്,നോർമൻ ഭരണകാലം.
നോർമൻ ഭരണകാലത്തു നിർമ്മിക്കപ്പെട്ടവയാണു ബാൺസിലി,ഡോങ്കാസ്റ്റർ,ഹൾ,ലീഡ്സ്,ബ്രിഡ്ലിംടൺ,ഷെഫീൽഡ് തുടങ്ങിയ പട്ടണങ്ങൾ.യോർക്,ബ്രിഡിൽഗ്ടൺ,പൊക്ലീങ്ങ്ടൺ എന്നിവ നോർമൻ ഭരണകാലത്തിനു മുമ്പു തന്നെ സ്ഥാപിക്കപ്പെട്ടിരുന്നു.
യോർക്കിലെ ജനസംഖ്യ കൂടിക്കൂടി വന്നു.എന്നാൽ 1315-1322 കാലത്തു പട്ടിണിയാൽ നിരവധി പേർ മരണമടഞ്ഞു.പന്ത്രണ്ടാം ശതകത്തിൽ സ്കോട്ടീഷ് ആക്രമണം ഉണ്ടായി.യോർക്ഷയർ ആണു വിജയിച്ചത്.1349 ലെ പ്ലേഗ് ബാധ ജനസംഖ്യ മൂന്നിലൊന്നാകാൻ കാരണമായി.
സാഹിത്യസംഭാവനകളാൽ പ്രസിദ്ധമാണു യോർക്ഷയർ.ഹാവോർത്തിനു സമീപമുള്ള പ്രദേശം ബ്രോണ്ടി കണ്ട്രി എന്നറിയപ്പെടുന്നു..
ത്രോണ്ടനിലെ കച്ചവടത്തെരുവിലായിരുന്നു ബ്രോണ്ടി സഹോദരിമാരുടെ പിതാവ് വികാരിയച്ചന്റെ വസതി.ഒരു കാലത്തത്
ഒരു റസ്റ്റോറന്റ് ആയി.1990ല് ക്രൈം നോവലിസ്റ്റ് ബാർബറാ വൈതാർട്ട് അതു വിലയ്ക്കു വാങ്ങി മ്യൂസ്സിയം ആക്കി.എന്നാൽ ഇപ്പോൾ അതു സ്വകാര്യ ഭവനമാണ്.വൂതറിംഗ് ഹൈറ്റ്സ്സിൽ യോർക്ഷയർ ജീവിതം പച്ചപിടിച്ചു നിൽക്കുന്നു.
ബ്രാം സ്റ്റോക്കർ ഇവിടെ അടുത്തു വിറ്റ്ബിയിൽ താമസ്സിച്ച ഓർമ്മയിലാണു ഡ്രാക്കുള എഴുതിയത്.ഇവിടെ നംകൂരമടിച്ചു കിടന്ന ഡ്മിറ്റ്രി എന്ന് റഷ്യൻ കപ്പൽ നോവലിൽ ഡ്മേറ്റർ ആയി ചിത്രീകരിക്കപ്പെട്ടു.
ജെ.ബി.പ്രീസ്റ്റ്ലി, അലാൻ ബെന്നെറ്റ്,ബാർബറാ ടെയ്ലർ ബ്രാഡ്ഫോർഡ് എന്നിവരും യോർക്ക്ഷയർ കാർ. ബ്രാഡ്ഫോർഡിന്റെ ഏ വുമൺ ഓഫ് സബ്സ്റ്റൻസ് ലോകം കണ്ട ഏറ്റവും മികച്ച 10 നോവലുകളിൽ ഒന്നത്രേ.
1974-76 കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ ആദ്യകാലപ്രധാനമന്ത്രി എച്.എച്.ആസ്ക്വിത് എന്നിവർ യോർക്ഷയറിൽ ജനിച്ചവർ.

Thursday 12 September 2013

ഒന്ന്-ഒന്ന്-ഒന്ന്

ലോകപ്രശസ്ത നഗരിയാണ്‌ ലണ്ടന്‍.
ലണ്ടന്‍റെ സിരാകേന്ദ്രം ആണ്‌ ട്രഫാല്‍ഗര്‍ സ്ക്വയര്‍..
1805 ല്‌ ബ്രിട്ടന്‍റെ നവികപ്പടയോടു നെപ്പോളിയന്‍
തോറ്റു തുന്നം പാറ്റിയ സ്ഥലമാണ് സ്പാനീഷ്‌ മുനമ്പിലെ
ട്രഫാല്‍ഗര്‍.നീണ്ട പത്തു കൊല്ലം കൂടി നെപ്പോളിയന്‍
ബോണപ്പാര്‍ട്ട്‌ ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കല്‍
കൂടി ബ്രിട്ടനെ ആക്രമിക്കാന്‍ നെപ്പോലിയന്‍ ധൈര്യം കാട്ടിയില്ല.
അവസാനം വെല്ലിംഗ്ടണ്‍ പ്രഭുവിനാല്‍ തോല്‍പ്പിക്കപ്പെടുകയും ചെയ്തു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണ്‌ ലണ്ടന്‍.
നിരവധി യുദ്ധങ്ങള്‍ക്കും മൂന്നു തീപിടുത്തങ്ങള്‍ക്കും
സാക്ഷിയാകേണ്ടി വന്ന പ്രാചീന നഗരി.

നമ്മുടെ ഝാന്‍സി റാണിയെപ്പോലെ അല്ലെങ്കില്‍ രഹ്‌നാ
സുല്‍ത്താനയെപ്പോലെ, ബ്രിട്ടീഷുകാരാല്‍ ആരാധിക്കപ്പെടുന്ന,
ഒരു ട്രൈബല്‍ റാണിയായിരുന്നു ബൊഡിക.
റോമസാമ്രാജ്യത്തിനെതിരെ
പടപൊരുതി വീരചരമമടഞ്ഞ അവളുടേയും ബലാല്‍സംഗം ചെയ്യപ്പെട്ട
അവളുടെ രണ്ടു പെണ്മക്കളുടേയും പ്രതിമകള്‍ ലണ്ടന്‍ പാലത്തിനു
സമീപം കുതിരപ്പുറത്ത്‌ നമ്മുട ശ്രദ്ധയെ ആകര്‍ഷിച്ചു നിലകൊള്ളുന്നു.
പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും
നിര്‍മ്മിക്കുന്നതില്‍ വലിയ
താല്‍പ്പര്യം ഇല്ലാത്തവരാണ് ബ്രിട്ടീഷ്‌ ജനത. എന്നാല്‍ അപൂര്‍വ്വം ചില
പോരാളികള്‍ക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌. വാട്ടര്‍ലൂവില്‍ വെന്നിക്കൊടി
പാറിച്ച വെല്ലിങ്ങ്ടണ്‍ പ്രഭുവിനും ട്രഫാല്‍ഗറില്‍ വിജയം കൈവരിച്ച
ഹൊറോഷ്യോ നെല്‍സണേയും പ്രതിമകളിലൂടെ ബ്രിട്ടീഷ്‌ ജനത സ്മരിച്ചു
കൊണ്ടേയിരിക്കുന്നു. നെല്‍സണ്‍ പ്രതിമകള്‍ പലതുണ്ടെങ്കിലും അവയില്‍
ഏറ്റവും പ്രധാനപ്പെട്ടത്‌,ഏറ്റവും ഉയരത്തില്‍ നിലകൊള്ളുന്ന,ട്രഫാല്‍ഗര്‍
സ്ക്വയറിന്‍റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള സ്തംഭത്തിലെ
18 അടി ഉയരമുള്ള പ്രതിമയാണ്‌.നെല്‍സണ്‍ സ്തൂപമാണ്‌ ട്രഫാല്‍ഗര്‍ സ്ക്വയറിലെ പ്രധാന ആകര്‍ഷണകേന്ദ്രം.

 പോര്‍ട്സ്മൗത്തില്‍ നിലയുറപ്പിച്ചു വെന്നിക്കൊടി പാറിച്ച തന്റെ  നാവികപ്പടയെ കാണാനെന്നോണം തെക്കു പടിഞ്ഞാറോട്ടു ദൃഷ്ടി പായിച്ചാണ്‌ അതിപ്രശസ്ഥനായ ആ നാവിക മേധാവി നിലകൊള്ളുന്നത്‌.ദൃഷ്ടികള്‍ എന്നു പറയാതെ ഏകവചനം ദൃഷ്ടി എന്നുപയോഗിക്കാന്‍ കാരണം നെല്‍സണ്‌ ഒരു കണ്ണിനു മാത്രമേ കാശ്ചയുണ്ടായിരുന്നുള്ളു എന്ന കാരണത്താലാണ്‌.രണ്ടെണ്ണം വീതമുള്ള മൂന്നു ശരീരഭാഗ്ങ്ങളില്‍ ഓരോന്നു വീതം ഓരോരോ യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട പോരാളിയായിരുന്നു നെല്‍സണ്‍......
ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും

സായിപ്പിന്‍റെ ക്രിക്കറ്റ്‌ എന്ന കളിയില്‍ ഒട്ടും താല്‍പ്പര്യം
തോന്നിയിട്ടില്ലാത്തതിനാല്‍ ക്രിക്കറ്റ്‌ കളിക്കരുടെ ഇടയില്‍
പോപ്പുലര്‍ ആയ ,കുപ്രസിധി നേടിയ ആ പ്രയോഗം
കേട്ടിരുന്നില്ല. ക്രിക്കറ്റ്കളിയില്‍ മാത്രമല്ല ഡാര്‍ട്ട്‌ എന്ന
ക്രീഡാവിനോദത്തിലും ഒന്ന്‌-ഒന്ന്‌-ഒന്ന്‌ എന്ന പയോഗം
വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്‌ സ്കോര്‍ 111 ആകുമ്പോള്‍
ഒരു നെല്‍സണ്‍, 222 ആകുമ്പോള്‍ രണ്ട്‌ നെല്‍സണ്‍, 333
ആകുമ്പോള്‍ മൂന്നു നെല്‍സണ്‍
എന്ന്‌ ഇത്തരം കളിക്കാര്‍ വിളിച്ചു കൂകുമത്രേ.
മൂന്നു സംഖ്യകളും അശുഭ സൂചികളായിട്ടണത്രേ
കണക്കാക്കപ്പെടുന്നതും.

ബ്രിട്ടനില്‍ ഡോക്ടരന്മാരായി ജോലി നോക്കുന്ന
മകളുടെയും മകന്‍റേയും കുടുംബങ്ങളോടൊപ്പം
60 ദിനങ്ങള്‍ ആംഗലേയ
സാമ്രാജ്യത്തില്‍ ചെലവഴിക്കാന്‍ അവസരം
(2008) ഏപ്രില്‍-മേയ്‌ മാസങ്ങളില്‍,
ചുറ്റിക്കറുങ്ങും മുന്‍പ്‌
രാത്രികാലങ്ങളില്‍ ടൂറിസ്റ്റ്‌ ഗൈഡുകളും ഇന്‍റര്‍നെറ്റും പരതി
ഗൃഹപാഠം ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയാണ്‌
ഒന്ന്‌ ഒന്ന്‌ ഒന്നിന്‍റെ(1-1-1) പ്രാധാന്യവും ആ ക്രൂര
ഫലിതത്തിന്‍റെ പിന്നിലെ ചരിത്രസത്യവും മനസ്സിലാകുന്നത്‌.

Wednesday 11 September 2013

നമുക്കു കിട്ടാതെ പോയ വൈസ് ചാൻസലർ.

നമുക്കു കിട്ടാതെ പോയ വൈസ് ചാൻസലർ.


ടൈം മാഗസിന്‍ ഇരുപതാം നൂറ്റാന്ണ്ടിന്റെ വ്യക്തിയായി തെരഞ്ഞെടുത്തതു ഐന്‍സ്റ്റീനെയായിരുന്നു. മഹാത്മജി രണ്ടാമത്തെ റണ്ണേര്‍സ് അപ്പും. (റൂസ്‌വെല്‍റ്റായിരുന്നു ഒന്നാമത്തെ റന്ണ്ണേര്‍സ് അപ്.) ജീനിയസ്സുകളിലെ ജീനിയസായ ഐന്‍സ്റ്റീന്റെ ജീവചരിത്രം സ്കൂള്‍ പഠനകാലത്തു തന്നെ വായിച്ചിരുന്നു. എന്നാല്‍ അടുത്ത്കാലത്തു ഫ്രൊ.ഏ.ശ്രീധരമേനോന്‍ രചിച്ച സര്‍ സി.പി.തിരുവിതാം കൂര്‍ ചരിത്രത്തില്‍ എന്ന പുസ്തകം വായിച്ചപ്പോളാണറിഞ്ഞത് പള്ളിവാസലും കോണ്‍ക്രീറ്റ് റോഡും തിരുവിതാം കൂര്‍ സര്‍വ്വകലാശാലയും മറ്റും മറ്റും തുടങ്ങിയ, ക്ഷേത്രപ്രവേശനവിളംബരം ആവിഷ്കരിച്ച, നമ്മുടെ നാടു കണ്ട ഏറ്റവും നല്ല ഭരണാധികാരി ആയിരുന്ന സര്‍ സി.പി രാമസ്വാമീ അയ്യര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഉദ്ദേശിച്ചിരുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനെ ആയിരുന്നു. ഒന്നാലോചിച്ചു നോക്കുക എങ്കില്‍ നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ശാസ്ത്രപ്രതിഭകള്‍ ഉടലെടുക്കുമായിരുന്നു. നമുക്കു ഭാഗ്യമില്ലാതെ പോയി. സി.പി യുടെ മൂക്കു മുറിച്ച് അദ്ദേഹത്തെ നാടുകടത്താനായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കും മണിസ്വാമിക്കും നമുക്കും താല്‍പര്യം. 135 വര്‍ഷം മുമ്പു 1878 മാര്‍ച്ചു 14 നു ജര്‍മ്മിനിയിലെ ഉലം എന്ന സ്ഥലത്തായിരുന്നു ഐന്‍സ്റ്റീന്റെ ജനനം. 1900 ല്‍ ബിരുദം നേടി.ബേണിലെ സ്വിസ് പേറ്റന്റ് ഓഫീസില്‍ ചെറു ജോലി കിട്ടി. 1903 ല്‍ മിലേവാമരിറ്റ്സിനെ വിവാഹം കഴിച്ചു.1905 ല്‍ ശാസ്ത്രലോകത്തു കൊടുംകാറ്റുണ്ടാക്കി മൂന്നു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.സൂറിച്ച്,പ്രാഗ് സര്‍വ്വകലാശാലകളില്‍ പ്രൊഫസ്സറായി. 1915 ല്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു വീണ്ടും ശാസ്ത്രലോകത്തെ അമ്പരമ്പിച്ചു. 1921 ല്‍` ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ഇദ്ദേഹത്തിനു നല്‍കപ്പെട്ടു. 1955ഏപ്രില്‍ 18 ന് അന്തരിച്ചു. ലളിത ജീവിതം നയിച്ചു.മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായി ശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു ഈ മാഹാനായ ശാസ്ത്രജ്ഞൻ.

Monday 9 September 2013

ജറ്റ് എന്ന കറുത്ത മുത്ത്

ജറ്റ് എന്ന കറുത്ത മുത്ത്
വെളിയിൽ ചെലവഴിക്കാൻ (ഡേ ഔട് സെന്റർ) പറ്റിയ ബ്രിട്ടനിലെ ഏറ്റവും
പറ്റിയ സ്ഥലം എന്ന ബഹുമതി കിട്ടിയ പൈത്രുക തുറമുഖ നഗരിയാ,ണു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയിലൂടെ ലോകപ്രശസ്തി ആർജ്ജിച്ച ,യോർക്ക്ഷയറിലെ
വിറ്റ്ബീ.ബ്രിട്ടനിലെ പ്രശസ്ഥ 50 സുഖവാസ കേന്ദ്രങ്ങളിൽ ഒന്നായി ഒബ്സേർവർ എടുത്തു പറയുന്ന കടലോര പട്ടണം.1931 ല് ഡ്രാക്കുള എന്ന ഭീകര ചിത്രം ഷൂട്ട്ചെ യ്തത് ഇവിടെ വച്ചു തന്നെയായിരുന്നു.
വിറ്റ് ബീ ജെറ്റ് കല്ലുക ള്ക്കു പ്രസിദ്ധി നേടി.
കാക്ക കറുമ്പി,കരിവള,കൂരിരുട്ടിന്റെ
കിടാത്തി എന്നെല്ലാം നാം കടും കറപ്പിനെ വിശേഷിപ്പിക്കുമ്പോൾ, ഇംഗ്ലീഷിൽ ജറ്റ് ബ്ലാക്എന്നു പറയും.
ഈ ജറ്റിന്റെ ജന്മസ്ഥലമാണു വിറ്റ്ബീ.ജറ്റ് ഒരിനം മിനറളോയിട് ആണ്.
ഉന്നതമദ്ദത്തിനുള്ളിൽ മണ്ണിനടിയിൽ നിരവ്ധി നൂറ്റാണ്ടുകൾ കിടന്ന തടിക്കഷണങ്ങൾ.ജുറാസിക്കാലഘട്ടത്തിൽ(182 മില്യൺ വർഷം) മണ്ണിനടിയൽ പെട്ടവ.സോളിനസ് എന്ന റോമ്മാക്കാരൻ
ഈ കല്ലുകളെ വിവരിച്ചിട്ടുണ്ട്.ഹെയർ പിൻ,ബ്രേസ്ലറ്റ്,നെക്ലേസ് എന്നിവയിൽ ഉപയോഗിച്ചു.മാന്ത്രികശക്തി ഉള്ളതായി കരുതപ്പെട്ടു.കണ്ണു കിട്ടാതിരിക്കാനും സർപ്പഭയം ഒഴിവാക്കാനും ഉപയോ ഗിച്ചു.
.പ്രിയഭർത്താവിന്റെ വിയോയത്തെ തുടർന്നു വിക്ടോറിയാ ചക്രവർത്തിനി
മരണപര്യന്തം ഈ കരി മുത്തു മാത്രമേ ആഭരണമായി അണിഞ്ഞിരുന്നുള്ളു.


Tuesday 3 September 2013


കൗതോൺ-ഒരു യോർക് ഷയർ കുഗ്രാമം. സാക്സൺ ഭരണകാലത്ത് കാൽഡ്രൻ എന്നറിയപ്പെട്ടിരുന്ന യോർക്ഷയർ ഗ്രാമം.1086 ലെ ദൂംസ്ഡേ സർവ്വേയിൽ സ്ഥലനാമം കാൽഡേർണ് എന്നായി.തണുപ്പുള്ള വസതി എന്നർത്ഥം.ഡെ ലാസി എന്ന കുടുംബം വക പ്രദേശമായിരുന്നു ഈ കൊച്ചു ഗ്രാമം.പിന്നീടത് ബാൺബി ഹാളിലെ ബൺബികളുടെ വകയായി.കാനൻ ഹാൾ,ഹാർട്ലി സ്പെൻസർ എന്നീ മൂന്നു കുടുബങ്ങളുടെ അധീനതയിലായി ഈ ഗ്രാമം.1950 ല് ബാർണ്സി കൗൺസിൽ ഈ സ്ഥലം വിലയ്ക്കു വാങ്ങി.തുടർന്നു ബാൺസിയിലെ ശ്വാസകോശം എന്നറിയപ്പെട്ടു ഈ ഗ്രാമം.റീയൽ എസ്റ്റേറ്റ് ലോബി ഏറ്റവും ഡിമന്റുള്ള സ്ഥലം എന്ന പരസ്യത്തോടെ ഈ പ്രദേശത്തെ വസ്തുക്കൾ വിറ്റഴിക്കുന്നു.1000 കൊല്ലം പഴക്കമുള്ള ഈ ഗ്രാമം വെളിയിൽ അറിയപ്പെടാൻ തുടങ്ങിയിട്ടു 50 വർഷം മാത്രമേആകുന്നുള്ളു.ഇന്നും സ്ഥലവാസികൾ മുഴുവൻ സായിപ്പന്മാർ.അന്യനാട്ടൂ കാരെ കണികാണാനില്ലാത്ത തനി യോർക് ഗ്രാമം.
Posted by Picasa