Friday 20 September 2013

റോബിൻഹുഡ് ബേ

റോബിൻഹുഡ് ബേ
വിറ്റ്ബീയിൽ നിന്നും 5 മൈൽ തെക്കു കിഴക്കാണു റോബിൻ ഹുഡ് ഉൾക്കടൽ.
ബേടൗൺ എന്നറിയപ്പെടുന്ന കൊച്ചു പട്ടണം.18-19 നൂറ്റാണ്ടുകളിൽ മുക്കവക്കുടികളാൽ
സമ്പന്നമായിരുന്നു ഈ പ്രദേശം.എന്നാൽ 1920 ആയപ്പോൾ രണ്ടു മുക്കവകുടുംബം ഒഴികെ
മറ്റുള്ളവയ്ക്കെല്ലാം വംശനാശം സംഭവിച്ചു.മീൻ പിടുത്തം നിലച്ചു.മീൻ വ്യവസായങ്ങളും പൂട്ടി.
എന്നാൽ ഇന്നു വീണ്ടും മീൻ പിടുത്തം വ്യാപകമായി.
ഒറ്റപ്പെട്ട പ്രദേശമായിരുന്നതിനാൽ കള്ളക്കടത്ത് ഇവിടെ വ്യാപകമായിരുന്നു.ഇവിടത്തെ കടകളിലും
വീടുകളിലും സെല്ലാറുകൾ വ്യാപകമായിരുന്നു.റോയൽ നേവിയ്ക്കു പരിശീലനം ഇവിടെ നൽകിയിരുന്നു.
കപ്പലുകൾ മുങ്ങുക ഇവിടെ പതിവായിരുന്നു.1881 വിന്ററിൽ തെ വിസിറ്റർ എന്ന കപ്പൽ പാറയിൽ
ഇടിച്ചു തകർന്നു.ലൈഫ് ബോട്ട് ഇറക്കാൻ പോലും വിഷമിച്ചു.കടൽക്ഷോഭം പലപ്പോഴും കരയെ
ആക്രമിക്കും.ഇപ്പോൾ സംരക്ഷണം മതിലുണ്ട്.നോർത്ത് യോർക്ക് മൂർസ് നാഷണൽ പാർക് അഥോറിറ്റി
ആണു മതിൽ കെട്ടിയത്.പ്രാദേശികചരിത്രം സൂക്ഷിക്കാൻ ഇവിടെ ഒരു മ്യൂസ്സിയം ഉണ്ട്.റോബിൻഹുഡ് ബേ
ആൻഡ് ഫ്ലയിങ്ങ് ഡേൽസ് മ്യൂസ്സിയം.

No comments:

Post a Comment