Friday 13 September 2013

യോർക്ഷയർ എന്ന ദൈവത്തിന്റെ സ്വന്തം നാട്


യോർക്ഷയർ എന്ന ദൈവത്തിന്റെ സ്വന്തം നാട്
ചരിത്രപ്രസിദ്ധമായ യോർക്ക്ഷയർ വടക്കൻ ഇംഗ്ലണ്ടിൽ സ്ഥിതി ചെയുന്ന അതി മനോഹരമായ ഭൂവിഭാഗമാണ്.
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൗണ്ടി. വലിപ്പം കാരണം പല ഭാഗങ്ങളായി തിരിക്കപ്പെട്ടു.കിഴക്കൻ,തെക്കൻ,
പടിഞ്ഞാറൻ,വടക്കൻ ഭാഗങ്ങൾക്കു പുറമേ വിസ്തൃതമായ ഷോർക്ഷയർ വാലിയും(നദീതടങ്ങൾ).ഇംഗ്ലണ്ടിലെ
ഏറ്റവും പച്ചപ്പുള്ള പ്രദേശം.കടും നീലനിറ പശ്ചാത്തലത്തിൽ വെളുത്ത റോസ് ആണു യോർക്ഷയർ കൊടിയടയാളം.
ആഗസ്റ്റ് ഒന്ന് യോർക്ഷയർ ദിനം.
യോർക് നഗരത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശം എന്ന അർത്ഥത്തിൽ പേരുണ്ടായി.സെൽറ്റ്സ് വർഗ്ഗക്കാരായിരുന്നു
ആദ്യനിവാസികൾ.അവരിൽ ബ്രിഗ്നേറ്റ്സ്,പാരിസി എന്നു രണ്ടു വിഭാഗം ഉണ്ടായിരുന്നു.ബ്രിഗ്നേറ്റ്സ് വസിച്ച സ്ഥലം പടിഞ്ഞാറൻ യോർക്ഷയർ.അവർ വടക്കൻ ഇംഗ്ലണ്ട് ഭരിച്ചു.ഇന്നത്തെ ആൽബ്രോ,പഴയ ഇസ്സൂറിയം , ആയിരുന്നു അവരുടെ തലസ്ഥാനം.പാരീസ്സികൾ ഭരിച്ച സ്ഥലം കിഴക്കൻ യോർക്ഷയർ. അവരുടെ ഭരണം പാരീസ് വരെ വ്യാപിച്ചു.അതിനാൽ പാരീസ് എന്നു പേർ(നമ്മുടെ നാട്ടിൽ മാവേലി വാണാദിരായന്റെ ഭരണപരിധിയിലെ സ്ഥലം മാവേലിക്കര ആയതു പോലെ)ഏ.ഡി 43 ല് റോമാക്കാർ
യോർക്ക് പിടിച്ചടക്കി.ബ്രിഗ്നേറ്റ്സ് സാമന്തന്മാരായി തുടർന്നു.പിനീട് വൈക്കിംഗ്,നോർമൻ ഭരണകാലം.
നോർമൻ ഭരണകാലത്തു നിർമ്മിക്കപ്പെട്ടവയാണു ബാൺസിലി,ഡോങ്കാസ്റ്റർ,ഹൾ,ലീഡ്സ്,ബ്രിഡ്ലിംടൺ,ഷെഫീൽഡ് തുടങ്ങിയ പട്ടണങ്ങൾ.യോർക്,ബ്രിഡിൽഗ്ടൺ,പൊക്ലീങ്ങ്ടൺ എന്നിവ നോർമൻ ഭരണകാലത്തിനു മുമ്പു തന്നെ സ്ഥാപിക്കപ്പെട്ടിരുന്നു.
യോർക്കിലെ ജനസംഖ്യ കൂടിക്കൂടി വന്നു.എന്നാൽ 1315-1322 കാലത്തു പട്ടിണിയാൽ നിരവധി പേർ മരണമടഞ്ഞു.പന്ത്രണ്ടാം ശതകത്തിൽ സ്കോട്ടീഷ് ആക്രമണം ഉണ്ടായി.യോർക്ഷയർ ആണു വിജയിച്ചത്.1349 ലെ പ്ലേഗ് ബാധ ജനസംഖ്യ മൂന്നിലൊന്നാകാൻ കാരണമായി.
സാഹിത്യസംഭാവനകളാൽ പ്രസിദ്ധമാണു യോർക്ഷയർ.ഹാവോർത്തിനു സമീപമുള്ള പ്രദേശം ബ്രോണ്ടി കണ്ട്രി എന്നറിയപ്പെടുന്നു..
ത്രോണ്ടനിലെ കച്ചവടത്തെരുവിലായിരുന്നു ബ്രോണ്ടി സഹോദരിമാരുടെ പിതാവ് വികാരിയച്ചന്റെ വസതി.ഒരു കാലത്തത്
ഒരു റസ്റ്റോറന്റ് ആയി.1990ല് ക്രൈം നോവലിസ്റ്റ് ബാർബറാ വൈതാർട്ട് അതു വിലയ്ക്കു വാങ്ങി മ്യൂസ്സിയം ആക്കി.എന്നാൽ ഇപ്പോൾ അതു സ്വകാര്യ ഭവനമാണ്.വൂതറിംഗ് ഹൈറ്റ്സ്സിൽ യോർക്ഷയർ ജീവിതം പച്ചപിടിച്ചു നിൽക്കുന്നു.
ബ്രാം സ്റ്റോക്കർ ഇവിടെ അടുത്തു വിറ്റ്ബിയിൽ താമസ്സിച്ച ഓർമ്മയിലാണു ഡ്രാക്കുള എഴുതിയത്.ഇവിടെ നംകൂരമടിച്ചു കിടന്ന ഡ്മിറ്റ്രി എന്ന് റഷ്യൻ കപ്പൽ നോവലിൽ ഡ്മേറ്റർ ആയി ചിത്രീകരിക്കപ്പെട്ടു.
ജെ.ബി.പ്രീസ്റ്റ്ലി, അലാൻ ബെന്നെറ്റ്,ബാർബറാ ടെയ്ലർ ബ്രാഡ്ഫോർഡ് എന്നിവരും യോർക്ക്ഷയർ കാർ. ബ്രാഡ്ഫോർഡിന്റെ ഏ വുമൺ ഓഫ് സബ്സ്റ്റൻസ് ലോകം കണ്ട ഏറ്റവും മികച്ച 10 നോവലുകളിൽ ഒന്നത്രേ.
1974-76 കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ ആദ്യകാലപ്രധാനമന്ത്രി എച്.എച്.ആസ്ക്വിത് എന്നിവർ യോർക്ഷയറിൽ ജനിച്ചവർ.

No comments:

Post a Comment