Saturday 28 September 2013

ബേമിംഗാമിലെ ശില്പങ്ങൾ

ബേമിംഗാമിലെ ശില്പങ്ങൾ

ബേമിംഗാം പൗരാണിക ശില്പങ്ങളാൽ സമ്പന്നം.ഏതാണ്ടു 370 അതിപുരാതന ശില്പങ്ങൾ
ഈ നഗരിയിലെമ്പാടുമായി സന്ദർശകരെ ആകർഷിച്ചു നിലകൊള്ളുന്നു.പലതും നിരവധി
ദശാബ്ദങ്ങൾക്കു മുമ്പു കൊത്തിഒരുക്കപ്പെടുകയോ വാർത്തെടുക്കപ്പെടുകയോ ആൺ.
നദികളിൽ സുന്ദരി യമുന എന്നു പറയുമ്പോലെ എളുപ്പത്തിൽ നമുക്കു തീർച്ചപ്പെടുത്താവുന്ന
ഒന്നല്ല,ഇവയിൽ ഏറ്റവും സുന്ദരം എന്നത്? ബേമിംഗാം എന്നു പഴയ കാളച്ചന്തയിലെ പടുകൂറ്റൻ
കാളക്കുട്ടൻ,ഒറ്റക്കണ്ണൻ-ഒറ്റക്കയ്യൻ-ഒറ്റമണിയൻ എന്നറിയപ്പെടുന്ന നെൽസണിന്റെ പ്രതിമ,ബേമിംഗാമിന്റെ
വികസനത്തിൽ നിർണ്ണായക പങ്കു വഹിച്ച ലൂണാർ സൊസൈറ്റിയിലെ പ്രമുഖരായ ത്രിമൂർത്തികൾ,
ദ ഗോൾഡൻബോയ്സ് എന്നറിയപ്പെടുന്ന പൊന്നിൻ കുടങ്ങൾ ഇവയെല്ലാം ഒന്നിനൊന്നു സുന്ദരം.
എല്ലാം ചരിത്രപ്രാധാന്യം ഉള്ളവ.

1709 മുതൽ നിർമ്മിക്കപ്പെട്ട ശില്പങ്ങൾ ബേമിംഗാമിൽ കാണാം.വ്യത്യസ്ത വിഷയങ്ങളിൽ
വ്യത്യസ്ത ശൈലികളിൽ വ്യത്യസ്ത വ്യക്തികളേയും സംഭവങ്ങളെയും ചിത്രീകരിക്കുന്ന
വ്യത്യസ്ത വസ്തുക്കളിൽ നിർമ്മിക്കപ്പെട്ട ശില്പങ്ങൾ.കാലത്ത അതി ജീവിച്ചവയാണേറെയും.
ചിലതിനു നാശനഷ്ടങ്ങൾ സംഭവിച്ചു.ചിലത് പരിഷ്കരിക്കപ്പെട്ടു.വിക്ടോറിയൻ യുഗത്തിൽ
ലോകത്തിന്റെ വർക്ക്ഷോപ്പ് ആയിരുന്നു ബേമിംഗാം എങ്കിൽ ഇരുപതാം നൂറ്റാണ്ടിൽ ഈ നഗരി
അന്തർദ്ദേശീയ കൂട്ടായ്മകളുടെ സംഗമ നഗരിയായി മാറി.ശില്പങ്ങളിലും അതിന്റെ മാറ്റം
പ്രതിഫലിക്കുന്നു.പീറ്റർ ഹോളിൻസ്,ബഞ്ചമിൻ ക്രെസ്വിക്ക്,വില്ല്യം ബ്ലോയി എന്നീ പ്രാദേശിക
ശില്പികൾ നിരവധി ശിപങ്ങൾ നിർമ്മിച്ചു.
മദ്ധ്യകാലഘട്ടത്തിൽ ബേമിംഗാമിൽ ശിപങ്ങൾ കാര്യമായി ഒന്നും ഉയർന്നില്ല.ബല്ജിയത്തിൽ
നിന്നും ജർമ്മനിയിൽനിന്നും കൊണ്ടു വരപ്പെട്ട ചില ശിപങ്ങൾ മാത്രമാണിക്കാലഘട്ടത്തിലേതായി
കാണപ്പെടുന്നത്.ആസ്റ്റൺ, സട്ടൺ കോൾഡ്ഫീൽഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ശില്പങ്ങൾ
ബേമിംഗാം കുടുംബം സ്ഥാപിച്ചവയത്രേ.
പതിനെട്ടാം നൂറ്റാണ്ടിലെ പകുതി എത്തിയപ്പോൽ ബേമിംഗാം ലണ്ടനുമായി മൽസരിക്കാനുള്ള
വളർച്ച നേറ്റി.പ്രിന്ററും വസ്ത്രനിർമ്മാതാവുമായിരുന്ന ജോൺ ഭാസ്കർവില്ലെ(1706-75)
ഇനാമൽ നിർമ്മാതാവ് ജോൺ ടയിലർ(1711-75)യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായിയായിരുന്ന
മാത്യൂ ബൗൾട്ടൻ(1728-1809)എന്നിവരുടെ പ്രവർത്തനമണ്ഡലമായി ബേമിംഗാം.വെള്ളിയിലും
വെങ്കലത്തിലുമുള്ള വിവിധ വസ്തുക്കളുടെ പാറ്റേൺ ബുക്ക് സോഹോ മാനുഫാക്ടറി ഉടമ
ബൗൾട്ടൺ പുറത്തിറക്കി.അതിനു വൻ പ്രചാരം കിട്ടി.മിനർവാ ക്ലോക് ലോകപ്രശസ്തമായി.
നല്ല കലാബോധമുള്ള ആളായിരുന്നു ബൗൾട്ടൺ..

No comments:

Post a Comment