Friday 20 September 2013

യോർക്ക് മിൻസ്റ്റർ

യോർക്ക് മിൻസ്റ്റർ
വടക്കൻ യൂറോപ്പിലെ എറ്റവും വലിയ ഗോഥിക് കതീഡ്രൽ ആണു യോർക്കിലേത്.1230 കാലത്തു പണി തുടങ്ങിയ
ആരാധനാകേന്ദ്രം.പൂർത്തികരിക്കാൻ 250 വർഷം എടുത്തു.നിറം പിടിപ്പിച്ച നൂറിലധികം ഗ്ലാസ് ജനലുകൾ ഉള്ള പള്ളി.
രണ്ടായിരം വർഷം മുൻപുള്ള റോമൻ കാലത്തെ പല തിരുശേഷിപ്പുകളും ഇവിടുണ്ട്.
മൂന്നു വൻ തീപിടുത്തങ്ങളെ ഈ പുരാതന ദേവാലയം അതി ജീവിച്ചു.1829 ല് ഒരു ഭ്രാന്തൻ ഭക്തൻ,ജൊനാതന് മാർട്ടിൻ,
ആദ്യം തിരി കൊളുത്തിയത് പ്രാർത്ഥനയോടെ,ദൈവം തമ്പുരാൻ അതാഗ്രഹിക്കുന്നു എന്നു പറഞ്ഞതു കൊണ്ടായിരുന്നു.
നാട്ടുകാർ വിവരം അറിഞ്ഞതു പിറ്റേ ദിവസം രാവിലെ.അപ്പോഴേക്കും കിഴ്ക്കു ഭാഗം മുഴുവൻ വെന്തു വെണ്ണീറായി.
1840 ലെ തീപിടുത്തം ഒരു ജോലിക്കാരന്റെ നോട്ടക്കുറവിനാൽ,ഒരു മെഴുകുതിരി അണയ്ക്കാതെ പോയതിനാൽ.ഇത്തവണ
മദ്ധ്യഭാഗം കത്തിപ്പോയി.1984 ലെ തീപിടുത്തം ഡറമിൽ നിന്നുള്ള ഒരു പ്രശ്നക്കാരൻ ബിഷപ്പ് ആയതിനെ തുടർന്നായിരുന്നു.
ദൈവശിക്ഷ എന്നു പറഞ്ഞ ഇടവക്കാർ നിരവ്ധി.എന്നാൽ തിരിച്ചറിയാൻ വിഷമം വരത്തക്ക രീതിയിൽ കതീഡ്രൽ പ്രാചീന
രീതിയിൽ പുനർനിർമ്മിക്കപ്പെട്ടു.ഭക്തർ കുറവാണെങ്കിലും ടിക്കറ്റ് എടുത്തു പള്ളികാണാൻ വരുന്ന സന്ദർശകർ ഏറെ.

No comments:

Post a Comment