Friday 20 September 2013

യോർക്ക് ചരിതം


വളരെ പുരാതനപട്ടണമാണു യോർക്ക്.ഇവിടെ നിന്നും അമേരിക്കയിൽ കുടിയേറിയവർ
അവിടെ നിർമ്മിച്ചതാാണു ന്യൂ യോർക്ക്.പക്ഷേ എട്ടാം ശതകത്തിനു മുമ്പുള്ള് യോർക്കിനെ
കുറിച്ചു രേഖകൾ ഒന്നുമില്ല.എട്ടാം ശതകത്തിൽ ആംഗ്ലോ സാക്സൺ ഭരണകാലത്ത് ഈയോഫെർവിക്
എന്നായിരുന്നു സ്ഥലനാമം.അക്കാലത്തെ ക്രൈസ്തവകേന്ദ്രവും പഠനകേന്ദ്രവും ആയിരുന്നു.ഒൻപതാം
ശതകത്തിൽ വൈക്കിംഗ് ആക്രമണത്തെ തുടർന്നു പേർ ജോർവിക്ക് എന്നായി.അക്കാലത്തെ ചരിത്രം
ജോർവിക്ക് സെന്ററിൽ കിട്ടും.വൈക്കിങ്ങ് ഭരണകാലത്തെ പ്രമുഖ വ്യാപാരകേന്ദ്രം ഈ നഗരമായിരുന്നു.

കോഴി,ചോളം എന്നിവയുടെ ചന്ത ഏറെ പ്രസിദ്ധമായിരുന്നു.നോർമൻ ആക്രമണത്തോടെ ഈ പട്ടണത്തിനു
ദുർഗ്ഗതി വന്നു.തന്നെ എതിർത്ത വടക്കരെ നശിപ്പിക്കാൻ വിജിഗീഷുവായ വില്യം ഈ പ്രദേശമൊട്ടാകെ
വെട്ടി വെളുപ്പിച്ചു.നൂറു കൊല്ലത്തോളം അതങ്ങനെ കിടന്നു.വില്ല്യം പണിയിച്ച യോർക്കു കാസ്സിലിന്റെ ഒരു
ഭാഗം-ക്ലിഫോർഡ് ടവർ ഇപ്പോഴും നിലനിൽക്കുന്നു.പതിമൂന്നാം ശതകത്തിൽ ഹൻ റി മൂന്നാമൻ ആണിതു
പണിയിച്ചത്.മധ്യകാലഘട്ടത്തിലെ ഭരണസാരഥ്യത്തിന്റെ സ്മരണ ഈ ടവർ ഉയർത്തുന്നു.1190 ജൂതൻമ്മർക്കു
ഈ ടവർ അഭയം നൽകി.പക്ഷേ അവരെല്ലാം ക്രൂരമായി വധിക്കപ്പെട്ടു.

ക്വാറ്റ്രി ഫോയിൽ (ഒരു കൃസ്ത്യൻ രീതി)രൂപത്തിലുള്ള ഏക ടവർ ആണിത്.
കാസ്സിലിന്റെ ഭാഗമായ ഈ ടവറിനു ക്ലിഫോർഡ് എന്ന പേരു വരാൻ കാരണം
ആ പേരിലുള്ള ഒരാളെ അവിടെ വച്ചു 1332 ല് തൂക്കിക്കൊന്നതിനാലാണ്.

No comments:

Post a Comment