Saturday 30 November 2013

മെഡിക്കൽ ഡോക്ടറന്മാരും ബൊട്ടാണിക്കൽ ഗാർഡനുകളും

മെഡിക്കൽ ഡോക്ടറന്മാരും ബൊട്ടാണിക്കൽ ഗാർഡനുകളും





മരുന്നു വിൽപ്പനക്കാരനും ചെറുഡോക്ടറുമായിരുന്ന ജയിംസ്
ക്ലാർക്ക് ആണു ബേമിംഗാമിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ
വേണമെന്ന ആശയം കൊണ്ടു വന്നത്.1801 കാലഘട്ടത്തിൽ.30
വർഷത്തിനു ശേഷം മറ്റു രണ്ടു ഡോക്ടറന്മാർ-ജയിംസ് ആമിറ്റേജ്,
ജോൺ ഡാവാൾ എന്നിവർ അതു യാഥാർത്ഥ്യമാക്കി.
ബോട്ടണി മെഡിസിൻ അഥവാ വൈദ്യശാത്രത്തിന്റെ ഭാഗം
എന്ന നിലയിലാണു വളർച്ച പ്രാപിച്ചതു തന്നെ.സസ്യങ്ങൾക്കു
ഔഷധഗുണമുണ്ടെന്നു പ്രാചീനമനുഷയ്ര്ക്കറിയാമായിരുന്നു.
രോഗം തരുന്ന ദൈവം തമ്പുരാൻ അതിനുള്ള ഔഷധങ്ങൾ
സസ്യങ്ങളിലൂടെ നമുക്കു തരുന്നു.കണ്ടെത്തേണ്ടതു മനുഷ്യരുടെ
കടമ.ഓക്സ് ഫോർഡ് യൂണിവേർസിറ്റിയുടെ ബൊട്ടാണിക്കൽ
ഗാർഡൻ 1621 ല് തുടങ്ങിയതും ചെൽസിയാ ഫിസിക് ഗാർഡൻ
1673 ല് തുടങ്ങിയതും വർഷിപ്പ് ഫുൾ സൊസ്സൈറ്റി ഓഫ്
അപ്പോത്തികരീസ് എന്ന ഡോക്ടർ കൂട്ടയ്മയായിരുന്നു.

എഡിൻബറോ മെഡിക്കൽ സ്കൂളിൽ നിന്നു പരിശീലനം ലഭിച്ച
ഡോ.ഇറാസ്മിക് ഡാർവിൻ(1731-1802)ബോട്ടണിയിൽ ഏറെ
താൽപ്പര്യം എടുത്തിരുന്നു.ഡർബിയിൽ അദ്ദേഹം ഒരു ഔഷധത്തോട്ടം
സ്വന്തമായുണ്ടാക്കി.ബൊട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ രണ്ടു
വാള്യമുള്ള ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചു.
ബേമിംഗാം ലൂണാർ സൊസ്സിറ്റിയിൽ ഡോ.ഇറാസ്മിക് ഡാർവിന്റെ
കൂട്ടാളി ആയിരുന്ന ഡോ.വില്യം വിതറിംഗ് ഫോക്സ് ഗ്ലൗ വിന്റെ
ഔഷധഗുണം-ഹൃദ്രോഗ ചികിൽസയിൽ- കണ്ടെത്തി.അങ്ങിനെയാണു
ഇന്നും ഉപയോഗത്തിലുള്ള ഡിജിറ്റാലിസ് എന്ന ഔഷധം നിർമ്മിക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ മകൻ ബേമിംഗാം ബൊട്ടാണിക്കൽ ഗാർഡന്റെ
സംരക്ഷസ്ഥാനം ഏറ്റെടുത്തു,പിൽക്കാലത്ത്.

1597 ല് ഹെർബൽഎന്ന ഗ്രന്ഥം രചിച്ച ഡോ.ജോൺ ജെരാർഡ്,
ജർമ്മൻ ഡോക്ടർ ലിയോൻഹാർട്ട്ഫുക്സ്,ഫ്രാൻസിലെ ഡോ.ഗില്ലിയാമേ
റോണ്ടലെറ്റ്, പ്ലെമിഷ് ബോട്ടാണിസ്റ്റ്ഡോ.മത്യാസ്,സ്വീഡനിലെ ഒലോഫ്
റുഡ്ബക് സ്കോട്ട്ലണ്ടിലെ അലക്സാണ്ടർ ഗാർഡൻ(1730-91) എന്നീ ഡോക്ടറന്മാരും
ബോട്ടണി ശാസ്തത്തിനു നൽകിയ സംഭാവനയുടെ പേരിൽ, അവർ ഔഷധ
ഗുണം കണ്ടെത്തിയ സസ്യങ്ങളുടെ പേരിലൂടെ ഇന്നും സ്മരിക്കപ്പെടുന്നു.

Thursday 28 November 2013

യൂ.കെ യിൽ കർഷകൻ എന്നു പറഞ്ഞാൽ,

ഇന്ത്യയെപ്പോലുള്ളവികസ്വര രാജ്യങ്ങളിൽ മാത്രമല്ല
യൂ.കെ പോലുള്ള വികസിത രാജ്യങ്ങളിലും,അവിടെ
തന്നെ വെയിസുപോലുള്ള പാവങ്ങളുടെ പ്ര്ദേശങ്ങളിൽ

മാത്രമല്ല,ഒരിജിനൽ ,സമ്പ്ന്നമായ ഇംഗ്ലണ്ടിൽ പോലും
കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്നു.ലോകമെമ്പാടും
ഇന്നും കർഷകനു കഞ്ഞി കുമ്പിളിൽ തന്നെ.
പക്ഷേ അവിടെ ഡോക്ടറന്മാർ പോലും ഈ പ്രശ്നം
അവരുടെ പത്രങ്ങളിൽ ചർച്ചചെയ്യുന്നു.ഡിസംബർ
ലക്കം റോയൽ കോളേജ് ബുള്ളറ്റിൻ പേജ് 624 കാണുക.

പക്ഷേ, യൂ.കെ യിൽ കർഷകൻ എന്നു പറഞ്ഞാൽ,
നമ്മുടെ കസ്തൂരി രങ്കനെതിരെ സമരം പ്രഖ്യാപിച്ച
മലനാടിലെ കപ്പയും കാച്ചിലും ചേമ്പും കൃഷിചെയ്യുന്ന
നസ്രാണി കർഷകരോ,പണ്ടു തക്ഴി രണ്ടിടങ്ങഴിയിലൂടെ
അവതരിപ്പിച്ച കുട്ടനാടൻ പുലയ കർഷകരോ ജ്ഞാനപീഠം
ഓ.എൻ,വി നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും
എന്നു പാടിച്ച മാല-ചാത്തൻ നെൽക്കർഷാരോ മാണി-
പി.സി കേ.കോ കാരുടെ ,മർഫി സായിപ്പു വഴികാട്ടിക്കൊടുത്ത
രബ്ബർ കർഷകരോ ഒന്നുമല്ല.
തൈ യാദവർ.കള്ളകൺനന്റെ വർഗ്ഗം.ഗോപാലകർ.ചങ്ങമ്പുഴയുടെ
രമണമദന വർഗ്ഗം.അജപാലകർ.ചെമ്മരിയാടിൻ കൂട്ടത്തെ
വളർത്തിയെടുക്കും അജപാലക സമൂഹം.
നാടിന്റെ പ്രത്യേകത കൊണ്ടാവം(കൃഷി ചെയ്യണമെങ്കിൽ സൂര്യപ്രകാശം
വേണമല്ലോ.അതിവിടെ ഇത്തിരികുറയും) സായിപ്പിനു നമ്മുടെ
സസ്യകൃഷി ശീലമില്ല. വർഷം മുഴുവൻ നല്ല സൂര്യപ്രകാശം,ഇഷ്ടം
പോലെ മഴ,പുഴകൾ,ചാരിത്ര്യം നഷ്ടമാകാത മണ്ണ്,അതു കൊണ്ടാവണം
ഇഷ്ടം പോലെ വിളഞ്ഞിരുന്ന കറുത്ത പൊന്നും ചെമന്ന പൊന്നും
പിന്നെ വെളുത്ത പൊന്നും വിലയ്ക്കു വാങ്ങാൻ കപ്പലോടിച്ചു
ലന്തപ്പറങ്കിയുമിങ്കിരിയേസ്സും ഇങ്ങു മലബാറിൽ(കേരളത്തിൽ)
എത്തിയതും നമ്മുടെ കുടിപ്പകയും കുതികാൽ വയ്പ്പും കാരണം
നമ്മുടെ ഭരണാധികാരികൾ ആയതും.
നമ്മുടെ,സഹ്യാദ്രിസാനുക്കളിലെ ജൈവസമ്പത്തിന്റെ മൂല്യമറിയാത്ത
ജനാധിപത്യ ഭരണാധികാരികൾ,തങ്ങൾക്കു വേണ്ടി വേഷം കെട്ടി
തെരുവിലിറങ്ങുന്ന പെൺപരിഷാൾക്കു സോപ്പു ചീപ്പു കണ്ണാടി
കരിമഷി വാങ്ങാൻ അതിനു പോക്കറ്റ് മണി കൊടുക്കാൻ ആ ജൈവ
സമ്പത്തു മുഴുവൻ തൊഴിലുറപ്പു പദ്ധതികൾ വഴി വെട്ടി നശിപ്പിക്കുന്നു.

Tuesday 26 November 2013

കൃഷി യൂ.കെയിൽ

കൃഷി യൂ.കെയിൽ
യൂ.കെ യിൽ ഭൂമിയിൽ 70 ശതമാനം കൃഷി ആവശ്യങ്ങൾക്ക്
ഉപയോഗിക്കുന്നു എന്നാണു കണക്ക്.എന്നാൽ വരുമാനത്തിന്റെ 0.7ശതമാനം
മാത്രമാണു കൃഷിയിൽ നിന്നു ലഭിക്കുന്നത്.കഴിക്കാനുള്ള ഭക്ഷണത്തിന്റെ
40 ശതമാനം ഇറക്കുമതിയാണെന്നു കാണാം.സമർത്ഥരായ,അദ്ധ്വാൻശീലരായ
കർഷകർ,പുതുപുത്തൻ യന്ത്രസാമഗ്രികൾ,പുതിയ സാങ്കേതിക വിദ്യകൾ,
ഫലഭൂയിസ്ഷ്ടമായ മണ്ണ്,സബ്സിഡി ഇവയെല്ലാം ഉണ്ടെങ്കിലും കുറെ കാലി
വളർത്തലല്ലാതെ കാര്യമായ കൃഷി ഒന്നും കാണാനില്ല എന്നതാണു വാസ്തവം.
ഇന്നു ചെറുപ്പക്കാർ,നമ്മുടെ നാടിലെന്നതുൻ പോലെ കൃഷിയിലേക്കീറങ്ങുന്നില്ല
ഇവിടേയും.കർഷകരുടെ ശരാശരി പ്രായം 59 വയസ്സും.

ചാൾസ് രാജകുമാരൻ താൽപ്പര്യം എടുത്തതിനെത്തുടർന്നു യൂ.കെയിലും ജൈവകൃഷി
പച്ചപിടിച്ചു വരുന്നു.പലരും ജൈവ ഡീസലിനു പറ്റിയ കൃഷിയിലേക്കു തിരിയാൻ
താൽപ്പര്യം കാട്ടുന്നു.വന സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും വൻപ്രാധാന്യം
കൊടുക്കുന്ന യൂ.കെയിൽ തീർച്ചയായും കർഷകർക്കു നാടിന്റെ പരിസ്ഥിതി
സംരക്ഷണത്തിൽ നല്ലൊരു പങ്കു വഹിക്കാൻ കഴിയുന്നു.

അധികാര ദുർമ്മോഹികൾ

അധികാര ദുർമ്മോഹികൾ

സർക്കാർ ഭരണത്തിൽ മാത്രമല്ല,സമുദായ സംഘടനകളുടെ
കാര്യമാണെങ്കിലും സാംസ്കാരിക സംഘടനകളുടെ കാര്യ
മാണെങ്കിലും ശരി ചിലർക്കു സ്ഥാനം കിട്ടിയാൽ പിന്നെ
കൽപ്പാന്തകാലത്തോളം അവിടെ ഇരക്കും. ബ്രിട്ടീഷ്
രാജ്ഞിയെ നോക്കുക.എൺപതു വയസ്സായി.
കുഴിയിലേക്കു കാൽ നീട്ടിയിരിക്കുന്നു.പാവം വയസ്സൻ
ചാൾസ് രാജകുമാരനു അവസരം കൊടുക്കില്ല.


അല്ലെങ്കിൽ തന്റെ മകനോ മകളൊആ  സ്ഥാനത്തെതുമെങ്കിൽ
മത്രമേസ്ഥാനം ഒഴിഞ്ഞു കൊടുക്കയുള്ളു.


വാസ്തവത്തിൽ ഈ മുഖ്യമത്രിസ്ഥാനം മുമ്മൂന്നു മാസം
കൂടുമ്പോൾ റൊട്ടേറ്റു ചെതാൽ കുറഞ്ഞത് 20 പേർക്കു
മുഖ്യമന്ത്രിയാകാം.ജനാധിപത്യ ഭരണത്തിൽ വാസ്തവത്തിൽ
അങ്ങനെയല്ലേ ചെയ്യേണ്ടത്? എല്ലാ മന്ത്രിമാർക്കും തുല്യ
അവസരം.മുഖ്യൻ മുന്മുഖ്യനാകും ഭരണത്തിൽ തന്നെ
തുടരും.അങ്ങനെ 19 മുന്മുഖ്യൻ മാർ വരെ.പാർട്ടി
നയമല്ലേ നടപ്പിൽ വരുത്തുക.അതുകൊണ്ടു ഭരണം
തുടർച്ച ആല്ലാതാകയുമില്ല.തിരുവഞ്ചൂരിനും എന്തുനു
രമേഷിനും നിഷ്പ്രയാസം മുഖ്യനാകാമായിരുന്നു.
എത്രയോ ചാനൽ ചർച്ചകൾ ഒഴിവാക്കാമായിരുന്നു.
ശബ്ദമലിനീകരണവും.

കോർപ്പറേഷൻ,മുൻസിപ്പാലിറ്റികൾ,പഞ്ചായത്ത് എന്നിവിടങ്ങളിൽഇത്തരം രീതി വരുന്നുണ്ട്.
എൻ.എസ്സ്.എസ്സ്,എസ്സ്.എൻ.ഡി.പി തുടങ്ങിയ സാമുദായിക
സംഘടനകളിലും ഈ രീതി കൊണ്ടു വന്നു ഒരു നിര നേതാക്കളെപരിശീലിപ്പിക്കാൻ തലമുതിർന്ന നേതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ സുകുമാരൻ നായർക്കു ശേഷം പ്രളയംവന്നെന്നു വരാം,വെള്ളാപ്പള്ളിയ്ക്കു പക്ഷേ പേടിക്കേണ്ട,

ഇക്കാര്യത്തിൽ റോട്ടറി ക്ലബ്ബുകളെ നമുക്കഭിനന്ദിക്കാം.
അവർ ഭാരവാഹികളെ മുൻ കൂട്ടിതീരുമാനിക്കുന്നു.
മൽസരംഒഴിവാകുന്നു/ഇക്കൊല്ലത്തെ സെക്രട്ടറി അടുത്ത കൊല്ലത്തെപ്രസിഡന്റ് എന്നിങ്ങനെ.മറ്റുള്ളവർക്കും അവരെ അനുകരിക്കാമെന്നുതോന്നുന്നു.അനാവശ്യ മൽസരവും പണമിറക്കലും ഒഴിവാക്കം.

പണ്ടു തിരുവനന്തപുരത്തു നിന്നും ഒരു ഡോക്ടർ ഗൾഫിൽ
പോയി പണം പിരിച്ച കഥ കേട്ടുണ്ട്.നമ്മുടെ സമുദായത്തിൽ നിന്നുഇതുവരെ ഒരു ഗവർണർ ഉണ്ടായിട്ടില്ല. അതാകാൻ നല്ല പണച്ചിലവുവരും .സഹായിക്കണം.സമുദായക്കാർ കയ്യയഞ്ഞു സഹായിച്ചു.ലക്ഷങ്ങളല്ല;കോടികൾ കീശയിൽ വീണ്ടു എന്നു പരദൂഷണക്കാർ.ഏതായാലുംഅദ്ദേഹം ഗവർണർ ആയി സസുഖം വാണു ഒരു വർഷം.

വികസനത്തിന്റെ അവസാന പർവ്വം: കൊല്ലപ്പെടുന്ന രോഗികൾ

വികസനത്തിന്റെ അവസാന പർവ്വം:
കൊല്ലപ്പെടുന്ന രോഗികൾ

അമേരിക്കയിൽ 3.7 കോടി രോഗികളുടെ ചികിസാരേഖകൾ
പഠനവിധേയമാക്കിയപ്പോൾ 2000, 2001 , 2002 വർഷങ്ങളിലായി
195,000 രോഗികൾ ചികിസയിലെ പിഴവുകളാൽ കൊല്ലപ്പെട്ടതായി
കണ്ടെത്തി.ഹെൽത്ത് എയർ ക്ല്വാളിറ്റി കമ്പനിയായ  ഹെൽത്ത്ഗ്രേഡ്സ്
ആണ് ഈ കണക്കു പുറത്തു വിട്ടത്.ജാമാ (2003 ഒക്ടോബർ)എന്ന
മെഡിക്കൽ ജേർണലിലാണുപഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Dr. Chunliu Zhan , Dr. Marlene R. Miller
എന്നിവരാണു പഠനം നടത്തിയത്.1999 ല് പുറത്തുവന്ന
 Institute of Medicine's (IOM)
എന്ന പഠനത്തെ സാധൂകരിക്കുന്നു ഈപഠനവും.
അന്നത്തെ കണക്കു പ്രകാരം
വർഷം തോറും അമേരിക്കയിൽ 98000 പേർ ചികിസയിലെ പിഴവിനാൽ
അകാലത്തിൽ മരണമടയുന്നു(അതായ്ത് കൊല്ലപ്പെടുന്നു),അന്നത്തേതിന്റെ
ഇരട്ടിയാണിപ്പോഴത്തെ കൊലപാതക നിരക്ക്.വർഷം തോറും ഇതിനാൽ
6 ബില്ല്യൻ ഡോളർ അനാവശ്യമായി ചെലവഴികപ്പെടുന്നു.50 സംസ്ഥാനങ്ങളിലേയും
വാഷിങ്ങ്ടൺ ഡ്,സി യിലേയും ഹോസ്പിറ്റലുകളിലെ മൂന്നു വർഷത്തെ
രോഗികളെയാണിപ്പോൾ പഠനവിധേയമാക്കിയത്.ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട
രോഗികളിൽ(പ്രസവക്കേസ്സുകളെ ഒഴിവാക്കി) 45 ശതമാനം ഈ പഠനത്തിൽ
ഉൾപ്പെട്ടു.

യൂ.കെ ഹോസ്പിറ്റലുകളിൽ ലണ്ടൻ ഇമ്പീരിയൽ കോളേജിലെ
ഡോ.ഫോസ്റ്റർ  നടത്തിയ പഠനപ്രകാരം 2004 ല്
യൂ.കെ യിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലെ
പിഴവിനാൽ കൊല്ലപ്പെട്ടത്.കാനഡാ,ഹോളണ്ട്,ജപ്പാൻ
അമേരീക്ക എന്നീ രാജ്യങ്ങളെ കടത്തി വെട്ടിയാണ് യൂ.കെ
ഒന്നാം സ്ഥാനം നേടിയെടുത്തത്.

Monday 25 November 2013

ബർലി

ബർലി
ബർലി എന്ന പേരാദ്യം കേൾക്കുന്നത് 1953 ലിറങ്ങിയ,
പി.ആർ.എസ്സ്.പിള്ള സംവിധാനം ചെയ്ത തിരമാല
എന്ന ചലച്ചിത്രത്തിലെ നായകൻ ബർലി തോമസ്സിന്റെ
പേരിൽ നിന്നായിരുന്നു.ഏതാനും വർഷം മുൻപു
മനോരമയുടെ വീക് എന്ന ഇംഗ്ലീഷ് വാരികയിൽ
തോമസ് ബർലി കുരിശ്ശുങ്കൽ എന്ന കവിയുടെ
ഇംഗ്ലീഷ് ഗീതകങ്ങളെ കുറിച്ച് ഒരു കുറിപ്പു വന്നപ്പോൾ
ആ പേരു വീണ്ടും കണ്ടു.
അടുത്ത കാലത്ത് ഈ ബർലിയെ നെറ്റിൽ അന്വേഷിച്ചപ്പോൾ
കണ്ടെത്താൻ സാധിച്ചില്ല.കണ്ടെത്തിയതോ ബർളിത്തരങ്ങൾ
എഴുതുന്ന മനോരമയിലെ ബർളിയേയും(Berly)
യഥാർത്ഥ ബർളിയുടെ സ്പെല്ലിംഗ് ഞാൻ കൊടുത്തത്
അല്ലായിരുന്നു എന്നതായിരുന്നു കാരണം.
BURLEIGH
നടനും കാർട്ടൂണിസ്റ്റും
സംവിധായകനും കവിയും മറ്റുമായ യഥാർത്ഥ ബർളി തോമസ്
കുരിശ്ശിങ്കലിനെ കണ്ടെത്തിയത് കേരള കാർട്ടൂൺ അക്കാഡമി
സൈറ്റിൽ നിന്നും.
ഇവിടെ ബ്രിട്ടനിലെ കുണ്ടറയിൽ,പോട്ടറി വ്യവസായ മേഖലയിൽ
ഇന്നലെ ഒരു സന്ദർശനം നടത്തിയപ്പോൾ അവിടേയും
ഒരു ബർലി.BURLEIGH.
http://www.burleigh.co.uk/



ബ്രിട്ടനിലെ ബർലി 1889 മുതൽ കൈകൊണ്ടു
കളിമൺ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന
വ്യ് വസായ സ്ഥാപനം.വിക്ടോറിയൻ കാലഘട്ടത്തിലെ
കലാചാതുര്യം പ്രകടിപ്പിക്കുന്ന കളിമൺ പാത്രങ്ങൾ.
മിഡിൽ പോർട്ട് ഫാടറി സ്റ്റാഫോർഡ് ഷയറിലെ സ്റ്റോക്
ഓൺ ട്രന്റ് എന്ന കുണ്ടറയിലാണു സ്ഥിതി ചെയ്യുന്നത്.
ട്രന്റ് & മേർസി എന്ന കനാലിന്റെ തീരത്താണീകുണ്ടറ.
200 കൊല്ലം പഴക്കമുള്ള അണ്ടർ ഗ്ലേസ് പ്രിന്റിംഗ്
എന്ന രീതിയിൽ ഇവിടെ കളിമൺപാത്രങ്ങളിൽ
നിർമ്മാണസ്ഥാപനത്തിന്റെ പേർ രേഖപ്പെടുത്തുന്നു.
ചാൾസ് രാജകുമാരന്റെ അധീനതയിലുള്ള പ്രിൻസസ്
റീ ജനറേഷൻ ട്രസ്റ്റ് ഈ വ്യവസായം പുനർജീവിപ്പിക്കാനുള്ള
ശ്രമത്തിലാണിപ്പോൾ. ഇപ്പ്പ്പോൾ സന്ദർശകർക്കു മുൻ കൂട്ടി
അനുമതി വാങ്ങി ഫാക്ടറി പ്രവർത്തനം കാണാം.
ഫാക്ടറിയുടെ അടുത്തുള്ള ഫാക്ടറിഷോപ്പിൽ നിന്നും
കുറഞ്ഞ വിലയ്ക്കു പാത്രങ്ങളും കരകൗശല വസ്തുക്കളും
വാങ്ങാം.
പഴയരീതിയിലുള്ള ,കൽക്കരി കൊണ്ടും വിറകു കൊണ്ടും
പ്രവർത്തിക്കുന്ന തീ കായൽ സ്ഥലവുമുണ്ട് ഇവിടെ.സന്ദർശകർക്കു
സൗജന്യമായി ചായയും കാപ്പിയും എടുത്തു കൂട്ടിക്കുടിക്കയും
ആവാം.

Wednesday 13 November 2013

ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല

ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണു




ബേമിംഗാം ലൈബ്രറി.10 നിലകൾ.ഷക്സ്പീയർ
സ്മരണയ്ക്കായി ഒരു നില മാറ്റി വച്ചിരിക്കുന്നു.
Shakespeare Memorial Room.നഗരഹൃദയത്തിൽ
വെസ്റ്റ് സൈഡ് ഭാഗത്താണീ മനോഹര സൗധം.
ബേമിംഗാം റിപ്പേർട്ടറി തീയേറ്റർ Birmingham 
Repertory Theatre (The REP)തൊട്ടടുത്ത്.കൂടാതെ
The ICC, Symphony Hall, NIA, Town Hall and
Birmingham Museum & Art Gallery എന്നിവയും.
വർഷം തോരും130 ലക്ഷം പേർ ഈ കെട്ടിടത്തിനു
സമീപംകൂടി കടന്നു പോകുന്നു.31000 ചരുശ്രമീറ്റർ
സ്ഥലസൗകര്യം.


19 കോടി പൗണ്ടായിരുന്നു ചെലവായത്.
10 ലക്ഷം പുസ്തകങ്ങൾ.
പൊതു ജനങ്ങൾക്കു സൗജന്യമായി ഉപയോഗിക്കാൻ
200 കമ്പ്യൂട്ടറുകൾ.
സംഗീതത്തൊനൊരു വിഭാഗം.
2013സെപ്തംബറിൽ താലിബാൻ പീഢനത്തിനിരയായ
മലാല ഉൽഘാടനം ചെയ്ത ഗ്രന്ഥാലയം.
ബേമിംഗാമിലെ ക്യൂൻ എലിസബേത്ത്
ആശുപത്രിയിലായിരുന്നുവല്ലോ
അവ്വൾക്കു ചികിൽസ്.
പൗലോ കൊയിലോയുടെ അൽകെമിസ്റ്റ്
അവസാനപുസ്തകമായി
ഷെല്ഫിൽ വച്ചായിരുന്നു ഉൽഘാടനം.
ഒരു വനിത രൂപകല്പന ചെയ്ത കെട്ടിട

സമുച്ചയം ആണിത്.

Monday 4 November 2013

ഹംറ്റി ഡംറ്റി സാറ്റ് ഓൺ എ വോൾ..

ഹംറ്റി ഡംറ്റി സാറ്റ് ഓൺ എ വോൾ.....
എന്ന നേർസറി ഗാനം പണ്ട് ഫസ്റ്റ് ഫോമിൽ
(ഇന്നത്തെ ആറാം സ്റ്റാൻഡേർഡ്) കാനം
സി.എം.എസ്സ് മിഡിൽ സ്കൂളീൽ വച്ചു
കാനം ഈ.ജെ .സാറിന്റെ ഭാര്യ ശോശാമ്മ
സാർ പഠിപ്പിച്ചത് ഇന്നും ഒർമ്മയിൽ.
പിൽക്കാലത്ത് മകനേയും മകളേയും സ്വയം
പഠിപ്പിച്ചു;വളരെ ചെറുപ്പത്തിൽ.
പിന്നീട് കൊച്ചു മക്കളും അതു പഠിച്ചു
അന്നെല്ലാം പുസ്തകത്തിൽ ഗാനത്തോടൊപ്പം
വലിയ ഒരാനമുട്ടയുടെ വലിപ്പത്തിലുള്ള
ഒരാൾ രൂപവും കണ്ടിരുന്നു.
ഇവിടെ ഇംഗ്ലണ്ടിൽ എത്തിയപ്പോഴാണു
ഹംറ്റി ഡംറ്റി യഥാർത്ഥത്തിൽ ആരായിരുന്നു
അല്ലെങ്കിൽ  എന്തായിരുന്നു എന്നു മനസ്സിലായത്.
ചിത്രകാരന്മാർ കഥയറിയാതെ ചിത്രം വരച്ചു.


ഇംഗ്ലണ്ടിലെ സിവിൽ യുദ്ധത്തിൽ കോൽസ്റ്റർ
പിടിച്ചടുക്കുമ്പോൾ ഉണ്ടായ സംഭവമാണു
ഗാനവിഷയം.അവിടെ വൻ കോട്ട.കോട്ടയ്ക്കു
മുകളിൽ നമ്മുടെ കാസർഗോട്ടെ ബക്കൽ കോട്ടയുടെ
മുകളിൽ എന്ന പോലെ നാലുവശത്തേക്കും തിരിക്കാവുന്ന
വൻ പീരങ്കി.അതായിരുന്നു നാം ആനമുട്ടയെന്നു കരുതിയ
ഹംറ്റി ഡംറ്റി.ശത്രുവിന്റെ വെടിയേറ്റ് കോട്ട തകർന്നു.പീരങ്കി
അടുത്തുള്ള ചെളിയിൽ.കാലാൾ-കുതിരപ്പടകൾ
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പീരങ്കി
യഥാസ്ഥനത്തു വയ്ക്കാൻ കഴിഞ്ഞില്ല.
ഗുണപാഠം
ഇംഗ്ലീഷ് പഠിക്കണമെങ്കിൽ ഇംഗ്ലീഷ് കാരിൽ നിന്നു പഠിക്കണം.
ഇനി ചൈനീസ് പഠിക്കണമെങ്കിൽ ചൈനാക്കാരിൽ നിന്നും.

ചരിത്രസ്മാരക സംരക്ഷണം

ചരിത്രസ്മാരക സംരക്ഷണം
ബ്രിട്ടനിൽ കഴിഞ്ഞ നൂറു കൊല്ലമായി
ചരിത്രസ്മാരകസംരക്ഷണ പ്രവർത്തങ്ങൾ
വൻ തോതിൽ നടക്കുന്നു.
ബ്രിട്ടനിൽ എൻഷ്യന്റ് മോനുമെന്റ്സ് കൻസോളിഡേഷൻ
ആൻഡ് അമെൻഡ്മെന്റ് ആക്റ്റ്നിലവിൽ വരുന്നത് കൃത്യം
നൂറു വർഷം മുൻപു 1913ല് 2013 അതിന്റെ ശതവർഷാഘോഷം.
ഇന്ത്യയിലെ വൈസ്ര്യോയി ആയിരുന്ന കർസൺ പ്രഭു
ആണു ഈ ആക്ടിനു പിന്നിൽ പ്രവർത്തിച്ചത്.
1912 ല് ഇന്ത്യയിൽ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ
കർസൺ പ്രഭു നിയമം കൊണ്ടു വന്നു പക്ഷേ അദ്ദേഹത്തിന്റെ
ജന്മനാടായ ബ്രിട്ടനിൽ അത്തരമൊരു നിയമം ഇല്ലായിരുന്നു.
സമ്പന്നരായ ചില അമേർക്കക്കാർ ബ്രിട്ടനിലെ പഴയ കെട്ടിടങ്ങളും
കാസ്സിലുകളും കൊട്ടാരങ്ങളും വിലയ്ക്കു വാങ്ങി അതു പൊളിച്ചു
വിറ്റു വൻപണക്കാരായി കൊണ്ടിരുന്നു.ചില കെട്ടിടങ്ങൾ
അന്യരാജ്യങ്ങളിളേക്കു പറിച്ചു നടപ്പെട്ടു.കാപ്റ്റ്യൻ കുക്ക്
ജനിച്ച കുടിൽ അങ്ങനെ പറിച്ചു നടപ്പെട്ടത് ആസ്ത്രേലിയായിൽ.
 ലിങ്കൻ ഷയറിൽ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട
റ്റാറ്റർഷാൾ കാസ്സിൽ,മുഴുവൻ ഇഷ്ടികയിൽ നിർമ്മിക്കപ്പെട്ട,

മനോഹര സൗധം പലകൈ മാറി മറിഞ്ഞ് ഒരു അമേരിക്കൻ
കച്ചവടകൂട്ടായ്മയുടെ കൈകളിൽ എത്തിയത് 1913 ല്.
അതിലെ തീകായൽ സ്ഥലം (ഫയർ പ്ലേസ്) അഴിച്ചു മാറ്റി
അമേരിക്കയിലേക്കു കൊണ്ടു പോകുന്ന വിവരം കർസൺ
പ്രഭുവിന്റെ ചെവിയിൽ എത്തി.ബാക്കി കെട്ടിടവും
അമേരിക്കയിലേക്കു കടത്തും എന്നറിഞ്ഞ അദ്ദേഹം അതു
വിലയ്ക്കു വാങ്ങി.പിന്നീട് വിൽക്കപ്പെട്ട തീകായൽ സ്ഥലവും
തിരിച്ചു വാങ്ങി യഥാസ്ഥാനത്തു വച്ചു. തുടർന്നദ്ദേഹം
പാർലമെന്റിൽ നിയമം കൊണ്ടു വരാൻ മുൻ കൈഏടുത്തു.
അതിനു ശേഷം ബ്രിട്ടനിലെ ഒരു പുരാതന കെട്ടിടം പോലും
നഷ്ടപ്പെട്ടില്ല.
ഇപ്പോഴിതാ സദാം ഹുസ്സന്റെ ബദ്രായിലെ കൊട്ടരവും
ബ്രിട്ടൻ,ഇംഗ്ലണ്ടിലെ മ്യൂസ്സിയം സംരക്ഷിക്കാൻ പോകുന്നു.

Sunday 3 November 2013

സ്ട്രോക്ക് അസ്സോസ്സിയേഷൻ യൂ.കെ

സ്ട്രോക്ക് അസ്സോസ്സിയേഷൻ യൂ.കെ

ബ്രൈയിൻ അറ്റായ്ക്ക് അഥവാ സ്ട്രോക്ക്
സംബന്ധമായ ഗവേഷണ പഠനങ്ങൾ നടത്താനും
പൊതുജന ബോധവൽക്കരണം നടത്താനും
ചികിൽസ നൽകാനും പുനർജീവന പ്രവർത്തനങ്ങൾ
പ്രോൽസാഹിപ്പിക്കാനും മറ്റുമായി രൂപവൽക്കരിക്കപ്പെട്ട
കൂട്ടായ്മയാണു സ്ട്രോക്ക് അസ്സോസ്സിയേഷൻ യൂ.കെ.
ഗവേഷണത്തിനായി വർഷം തോറും 2.9 മില്യൺ പൗണ്ട്
ചെലവാകുന്നു.
എം.ആർ.സ്കാൻ ,പുതിയ മരുന്നുകൾ എന്നിവ ലഭ്യമായതോടെ
പെട്ടെന്നു തന്നെ രോഗനിർണ്ണയം നടത്താനും ഉടനടി ചികിസ
തുടങ്ങാനും ഇന്നു സാധിക്കുന്നു.
സ്ട്രോക്ക് ചികിൽസയ്ക്കും പരിചരണത്തിനുമായി യൂ.കെയിൽ
മാത്രം വർഷം തോറും 7 ബില്യൺ പൗണ്ട് ചെലവാകുന്നു.
അവിടെ പുരുഷന്മാരുടെ മരണകാരണങ്ങളിൽ 7 ശതമാനവും
സ്ത്രീമരണകാരണങ്ങളിൽ 10 ശതമാനവും ബ്രയിൻ അറ്റായ്ക്ക്
ആണെന്നറിയുക.
10 ലക്ഷം പേർ യൂ.കെയിൽ സ്ടോക്കിനെ തുടന്നുണ്ടായ വൈകല്യം
ബാധിച്ചു കഴിഞ്ഞു കൂടുന്നു.ലഘുവായ വിഷമതകൾ വന്ന
3 ലക്ഷം പേർ ഇതിനു പുറമേയും ഉണ്ട്.സ്തനാർബുദം ബാധിച്ചു
മരണമടയുന്നതേക്കാൾ കൂടുതൽ സ്ത്രീകൾ സ്ടോക്കിനാൽ യൂ.കെ
യിൽ മരണമടയുന്നു. നമ്മുടെ,കേരളത്തിലെ,ഇന്ത്യയീൽ സ്ട്രോക്ക്
ബാധിരുടെ വിവരങ്ങൾ ലഭ്യമല്ല.അത്തരം പഠനങ്ങൾ നടത്തുന്ന
പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിൽ ഇല്ല.
മറ്റെന്തെല്ലാം കാര്യം കിടക്കുമ്പോൾ ഇത്തരം പൊതുജനാരോഗ്യ
സംബന്ധിയായ കാര്യങ്ങൾ ആരു ശ്രദ്ധിക്കുന്നു?