Thursday 28 November 2013

യൂ.കെ യിൽ കർഷകൻ എന്നു പറഞ്ഞാൽ,

ഇന്ത്യയെപ്പോലുള്ളവികസ്വര രാജ്യങ്ങളിൽ മാത്രമല്ല
യൂ.കെ പോലുള്ള വികസിത രാജ്യങ്ങളിലും,അവിടെ
തന്നെ വെയിസുപോലുള്ള പാവങ്ങളുടെ പ്ര്ദേശങ്ങളിൽ

മാത്രമല്ല,ഒരിജിനൽ ,സമ്പ്ന്നമായ ഇംഗ്ലണ്ടിൽ പോലും
കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്നു.ലോകമെമ്പാടും
ഇന്നും കർഷകനു കഞ്ഞി കുമ്പിളിൽ തന്നെ.
പക്ഷേ അവിടെ ഡോക്ടറന്മാർ പോലും ഈ പ്രശ്നം
അവരുടെ പത്രങ്ങളിൽ ചർച്ചചെയ്യുന്നു.ഡിസംബർ
ലക്കം റോയൽ കോളേജ് ബുള്ളറ്റിൻ പേജ് 624 കാണുക.

പക്ഷേ, യൂ.കെ യിൽ കർഷകൻ എന്നു പറഞ്ഞാൽ,
നമ്മുടെ കസ്തൂരി രങ്കനെതിരെ സമരം പ്രഖ്യാപിച്ച
മലനാടിലെ കപ്പയും കാച്ചിലും ചേമ്പും കൃഷിചെയ്യുന്ന
നസ്രാണി കർഷകരോ,പണ്ടു തക്ഴി രണ്ടിടങ്ങഴിയിലൂടെ
അവതരിപ്പിച്ച കുട്ടനാടൻ പുലയ കർഷകരോ ജ്ഞാനപീഠം
ഓ.എൻ,വി നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും
എന്നു പാടിച്ച മാല-ചാത്തൻ നെൽക്കർഷാരോ മാണി-
പി.സി കേ.കോ കാരുടെ ,മർഫി സായിപ്പു വഴികാട്ടിക്കൊടുത്ത
രബ്ബർ കർഷകരോ ഒന്നുമല്ല.
തൈ യാദവർ.കള്ളകൺനന്റെ വർഗ്ഗം.ഗോപാലകർ.ചങ്ങമ്പുഴയുടെ
രമണമദന വർഗ്ഗം.അജപാലകർ.ചെമ്മരിയാടിൻ കൂട്ടത്തെ
വളർത്തിയെടുക്കും അജപാലക സമൂഹം.
നാടിന്റെ പ്രത്യേകത കൊണ്ടാവം(കൃഷി ചെയ്യണമെങ്കിൽ സൂര്യപ്രകാശം
വേണമല്ലോ.അതിവിടെ ഇത്തിരികുറയും) സായിപ്പിനു നമ്മുടെ
സസ്യകൃഷി ശീലമില്ല. വർഷം മുഴുവൻ നല്ല സൂര്യപ്രകാശം,ഇഷ്ടം
പോലെ മഴ,പുഴകൾ,ചാരിത്ര്യം നഷ്ടമാകാത മണ്ണ്,അതു കൊണ്ടാവണം
ഇഷ്ടം പോലെ വിളഞ്ഞിരുന്ന കറുത്ത പൊന്നും ചെമന്ന പൊന്നും
പിന്നെ വെളുത്ത പൊന്നും വിലയ്ക്കു വാങ്ങാൻ കപ്പലോടിച്ചു
ലന്തപ്പറങ്കിയുമിങ്കിരിയേസ്സും ഇങ്ങു മലബാറിൽ(കേരളത്തിൽ)
എത്തിയതും നമ്മുടെ കുടിപ്പകയും കുതികാൽ വയ്പ്പും കാരണം
നമ്മുടെ ഭരണാധികാരികൾ ആയതും.
നമ്മുടെ,സഹ്യാദ്രിസാനുക്കളിലെ ജൈവസമ്പത്തിന്റെ മൂല്യമറിയാത്ത
ജനാധിപത്യ ഭരണാധികാരികൾ,തങ്ങൾക്കു വേണ്ടി വേഷം കെട്ടി
തെരുവിലിറങ്ങുന്ന പെൺപരിഷാൾക്കു സോപ്പു ചീപ്പു കണ്ണാടി
കരിമഷി വാങ്ങാൻ അതിനു പോക്കറ്റ് മണി കൊടുക്കാൻ ആ ജൈവ
സമ്പത്തു മുഴുവൻ തൊഴിലുറപ്പു പദ്ധതികൾ വഴി വെട്ടി നശിപ്പിക്കുന്നു.

No comments:

Post a Comment