Monday 4 November 2013

ഹംറ്റി ഡംറ്റി സാറ്റ് ഓൺ എ വോൾ..

ഹംറ്റി ഡംറ്റി സാറ്റ് ഓൺ എ വോൾ.....
എന്ന നേർസറി ഗാനം പണ്ട് ഫസ്റ്റ് ഫോമിൽ
(ഇന്നത്തെ ആറാം സ്റ്റാൻഡേർഡ്) കാനം
സി.എം.എസ്സ് മിഡിൽ സ്കൂളീൽ വച്ചു
കാനം ഈ.ജെ .സാറിന്റെ ഭാര്യ ശോശാമ്മ
സാർ പഠിപ്പിച്ചത് ഇന്നും ഒർമ്മയിൽ.
പിൽക്കാലത്ത് മകനേയും മകളേയും സ്വയം
പഠിപ്പിച്ചു;വളരെ ചെറുപ്പത്തിൽ.
പിന്നീട് കൊച്ചു മക്കളും അതു പഠിച്ചു
അന്നെല്ലാം പുസ്തകത്തിൽ ഗാനത്തോടൊപ്പം
വലിയ ഒരാനമുട്ടയുടെ വലിപ്പത്തിലുള്ള
ഒരാൾ രൂപവും കണ്ടിരുന്നു.
ഇവിടെ ഇംഗ്ലണ്ടിൽ എത്തിയപ്പോഴാണു
ഹംറ്റി ഡംറ്റി യഥാർത്ഥത്തിൽ ആരായിരുന്നു
അല്ലെങ്കിൽ  എന്തായിരുന്നു എന്നു മനസ്സിലായത്.
ചിത്രകാരന്മാർ കഥയറിയാതെ ചിത്രം വരച്ചു.


ഇംഗ്ലണ്ടിലെ സിവിൽ യുദ്ധത്തിൽ കോൽസ്റ്റർ
പിടിച്ചടുക്കുമ്പോൾ ഉണ്ടായ സംഭവമാണു
ഗാനവിഷയം.അവിടെ വൻ കോട്ട.കോട്ടയ്ക്കു
മുകളിൽ നമ്മുടെ കാസർഗോട്ടെ ബക്കൽ കോട്ടയുടെ
മുകളിൽ എന്ന പോലെ നാലുവശത്തേക്കും തിരിക്കാവുന്ന
വൻ പീരങ്കി.അതായിരുന്നു നാം ആനമുട്ടയെന്നു കരുതിയ
ഹംറ്റി ഡംറ്റി.ശത്രുവിന്റെ വെടിയേറ്റ് കോട്ട തകർന്നു.പീരങ്കി
അടുത്തുള്ള ചെളിയിൽ.കാലാൾ-കുതിരപ്പടകൾ
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പീരങ്കി
യഥാസ്ഥനത്തു വയ്ക്കാൻ കഴിഞ്ഞില്ല.
ഗുണപാഠം
ഇംഗ്ലീഷ് പഠിക്കണമെങ്കിൽ ഇംഗ്ലീഷ് കാരിൽ നിന്നു പഠിക്കണം.
ഇനി ചൈനീസ് പഠിക്കണമെങ്കിൽ ചൈനാക്കാരിൽ നിന്നും.

No comments:

Post a Comment