Monday 25 November 2013

ബർലി

ബർലി
ബർലി എന്ന പേരാദ്യം കേൾക്കുന്നത് 1953 ലിറങ്ങിയ,
പി.ആർ.എസ്സ്.പിള്ള സംവിധാനം ചെയ്ത തിരമാല
എന്ന ചലച്ചിത്രത്തിലെ നായകൻ ബർലി തോമസ്സിന്റെ
പേരിൽ നിന്നായിരുന്നു.ഏതാനും വർഷം മുൻപു
മനോരമയുടെ വീക് എന്ന ഇംഗ്ലീഷ് വാരികയിൽ
തോമസ് ബർലി കുരിശ്ശുങ്കൽ എന്ന കവിയുടെ
ഇംഗ്ലീഷ് ഗീതകങ്ങളെ കുറിച്ച് ഒരു കുറിപ്പു വന്നപ്പോൾ
ആ പേരു വീണ്ടും കണ്ടു.
അടുത്ത കാലത്ത് ഈ ബർലിയെ നെറ്റിൽ അന്വേഷിച്ചപ്പോൾ
കണ്ടെത്താൻ സാധിച്ചില്ല.കണ്ടെത്തിയതോ ബർളിത്തരങ്ങൾ
എഴുതുന്ന മനോരമയിലെ ബർളിയേയും(Berly)
യഥാർത്ഥ ബർളിയുടെ സ്പെല്ലിംഗ് ഞാൻ കൊടുത്തത്
അല്ലായിരുന്നു എന്നതായിരുന്നു കാരണം.
BURLEIGH
നടനും കാർട്ടൂണിസ്റ്റും
സംവിധായകനും കവിയും മറ്റുമായ യഥാർത്ഥ ബർളി തോമസ്
കുരിശ്ശിങ്കലിനെ കണ്ടെത്തിയത് കേരള കാർട്ടൂൺ അക്കാഡമി
സൈറ്റിൽ നിന്നും.
ഇവിടെ ബ്രിട്ടനിലെ കുണ്ടറയിൽ,പോട്ടറി വ്യവസായ മേഖലയിൽ
ഇന്നലെ ഒരു സന്ദർശനം നടത്തിയപ്പോൾ അവിടേയും
ഒരു ബർലി.BURLEIGH.
http://www.burleigh.co.uk/



ബ്രിട്ടനിലെ ബർലി 1889 മുതൽ കൈകൊണ്ടു
കളിമൺ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന
വ്യ് വസായ സ്ഥാപനം.വിക്ടോറിയൻ കാലഘട്ടത്തിലെ
കലാചാതുര്യം പ്രകടിപ്പിക്കുന്ന കളിമൺ പാത്രങ്ങൾ.
മിഡിൽ പോർട്ട് ഫാടറി സ്റ്റാഫോർഡ് ഷയറിലെ സ്റ്റോക്
ഓൺ ട്രന്റ് എന്ന കുണ്ടറയിലാണു സ്ഥിതി ചെയ്യുന്നത്.
ട്രന്റ് & മേർസി എന്ന കനാലിന്റെ തീരത്താണീകുണ്ടറ.
200 കൊല്ലം പഴക്കമുള്ള അണ്ടർ ഗ്ലേസ് പ്രിന്റിംഗ്
എന്ന രീതിയിൽ ഇവിടെ കളിമൺപാത്രങ്ങളിൽ
നിർമ്മാണസ്ഥാപനത്തിന്റെ പേർ രേഖപ്പെടുത്തുന്നു.
ചാൾസ് രാജകുമാരന്റെ അധീനതയിലുള്ള പ്രിൻസസ്
റീ ജനറേഷൻ ട്രസ്റ്റ് ഈ വ്യവസായം പുനർജീവിപ്പിക്കാനുള്ള
ശ്രമത്തിലാണിപ്പോൾ. ഇപ്പ്പ്പോൾ സന്ദർശകർക്കു മുൻ കൂട്ടി
അനുമതി വാങ്ങി ഫാക്ടറി പ്രവർത്തനം കാണാം.
ഫാക്ടറിയുടെ അടുത്തുള്ള ഫാക്ടറിഷോപ്പിൽ നിന്നും
കുറഞ്ഞ വിലയ്ക്കു പാത്രങ്ങളും കരകൗശല വസ്തുക്കളും
വാങ്ങാം.
പഴയരീതിയിലുള്ള ,കൽക്കരി കൊണ്ടും വിറകു കൊണ്ടും
പ്രവർത്തിക്കുന്ന തീ കായൽ സ്ഥലവുമുണ്ട് ഇവിടെ.സന്ദർശകർക്കു
സൗജന്യമായി ചായയും കാപ്പിയും എടുത്തു കൂട്ടിക്കുടിക്കയും
ആവാം.

No comments:

Post a Comment