Saturday 4 January 2014

അനന്തപുരിയിലെ ജ്ഞാനപ്രജാഗാരം

അനന്തപുരിയിലെ ജ്ഞാനപ്രജാഗാരം

പതിനെട്ടാം നൂറ്റാണ്ടിൽ ബേമിംഗാമിൽ പ്രവർത്തിച്ചിരുന്ന
വിദ്വൽസഭയായിരുന്നു ലൂണാർ സൊസൈറ്റി എന്ന ചന്ദ്രിക
കൂട്ടായമ.വെളുത്തവാവിൻ നാളിലെ അത്താഴവിരുന്നു കൂട്ടായ്മ,
അതിനു നേതൃത്വം കൊടുത്ത ത്രിമൂർത്തികൾ സ്വർണ്ണനിറമാർന്ന
പ്രതിമകളിലൂടെ ബേമിംഗാമിന്റെ കണ്ണായസ്ഥലത്ത് സഞ്ചാരികളെ
ആകർഷിച്ചു നിലഒള്ളുന്നു.ചികിസകനായിരുന്ന ഇറാസ്മിക് ഡാർവിൻ,
വ്യവസായ സംരഭകനായ മാത്യൂ ബൗൾട്ടൺ,ആവി എഞ്ചിൻ കണ്ടു
പിടിച്ച ജയിംസ് വാട്ട് എന്നീ ത്രിമൂർത്തികൾക്കു പുറമേ ഓക്സിജൻ
എന്ന പ്രാണവായുവിനെ കണ്ടെത്തിയ നിരീശ്വരവാദി ബേമിംഗാം
ജോസഫ് ഇടമറക്,ജോസഫ് പ്രീസ്റ്റ്ലി,അടിമവ്യാപാരത്തിനെതിരെ
പോരാടിയ ജോസിയാ വെഡ്ജ്വുഡ് തുടങ്ങിയവർ ഈ വിദ്വൽസഭയിൽ
സ്ഥിരമായി പങ്കെടുത്ത് വാദപ്രതിവാദങ്ങൾ നടത്തിയിരുന്നു.ശാസ്ത്രം.തത്വ
ചിന്ത,സാമൂഹ്യനീതി,വ്യവസായം ,വാണിജ്യം,ഗതാഗതം തുടങ്ങി
നാനാവിധ വിഷയങ്ങളെ കുറിച്ചവർ ചർച്ച ചെയ്തു.
ബേമിംഗാമിന്റെ സർവതോന്മുഖമായ വികസനത്തിൽ ചന്ദ്രികകൂട്ടായ്മ
ഗണ്യ്മായ പങ്കു വഹിച്ചു.ലൂണ്ണാർട്രിക്സ് കാരണമാണ് ബേമിംഗാം
വന്വ്യ്വസ്യായ കേന്ദ്രവും മൊബിലിറ്റി ഹബ്ബും ആയി മാറിയത്.
ജന്നി ഉഗ്ലോ എഴിതി ഫേബർ & ഫേബർ 2002 ല് പ്രസിദ്ധീകരിച്ച
"ദ ലൂണാർ മെൻ" ഈ മഹാന്മാരുടെ ജീവിതകഥയാണ്.
ബേമിംഗാമിലെ ചന്ദികകൂട്ടായ്മ പോലെപത്തൊൻപതാം നൂറ്റാണ്ടിന്റെ
അവസാന പാദത്തിൽതിരുവിതാം കോടിന്റെ രാജധാനിയായിരുന്ന
അനന്തപുരിയിലും ഒരു വിദ്വൽസഭയുണ്ടായിരുന്നു:
ജ്ഞാന പ്രജാകാരസഭ.നമ്മുടെ കേരളത്തിലും പല പ്രദേശങ്ങളിലും ഇത്തരം 
സംഘങ്ങള്‍ക്കു
രൂപം നല്‍കാമായിരുന്നു.പക്ഷേ ചെയ്തു കണ്ടില്ല.

പണ്ട് തിരുവനന്തപുരത്തുണ്ടായിരുന്നു ഇത്തരം ഒരു
സംഘം.ജ്ഞാനപ്രജാഗാരം.പേട്ടയില്‍ രാമന്‍പിള്ള
ആശാന്‍ എന്ന കുടിപ്പള്ളിക്കൂടം ആശാന്‍,
ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍,
മനോണ്മണീയം സുന്ദരന്‍ പിള്ള,
പേട്ട ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍അംഗങ്ങള്‍.
നാണു,കുഞ്ഞന്‍,അയ്യങ്കാളി തുടങ്ങിയവ്രുടെ വളര്‍ച്ചയെ
ഈ കൂട്ടായ്മത്വരിതപ്പെടുത്തി.
പന്തി ഭോജനം നടപ്പാക്കി.
മനോണ്മണീയം എന്ന നാടകം രചിക്കപ്പെട്ടു.
നെടുങ്ങോടു പപ്പു എന്ന ദരിദ്ര ബാലന്‍ 
ഡോ.പല്‍പ്പുആയി.
പിന്നീട് മകന്‍ നടരാജ ഗുരു ആയി.
അതിനാൽ ശ്രീനാരായുണഗുരു ലോകപ്രസിദ്ധനായി.

Friday 3 January 2014

ബ്രിഡ്ലി പ്ലേസ്

ബേമിംഗാമിലെ ബ്രിഡ്ലി ഇടം


ബേമിംഗാം നഗരിയുടെ സിരാകേന്ദ്രം ബ്രിഡ്ലി പ്ലേസ്
എന്ന പേരിൽ അറിയപ്പെടുന്ന കനാൽ കടവാണ്.
ബേമിംഗാമിലെ വെസ്റ്റ് ഡിസ്ട്രിക്റ്റിലാണ് അതി
മനോഹരമായ ഈ ഹർമ്മ്യ സമുച്ചയം.പതിനെട്ടാം
നൂറ്റാണ്ടിലെ പ്രശസ്ത കനാൽ എഞ്ചിനീയർ ജയിംസ്
ബ്രിൻഡ്ലിയുടെ സ്മരണ നിലനിർത്താൻ ഈ തെരുവുനാമം
സഹായിക്കുന്നു.1993 മുതൽ ആർജന്റ് ഗ്രൂപ്പി.എൽ.സി
എന്ന കമ്പനി നിർമ്മിച്ചെടുത്ത വീഥി ഏറെ പ്രസിദ്ധം.
വിൽപ്പന കേന്ദ്രങ്ങൾ,ബാറുകൾ,ഭോജനശാലകൾ എന്നിവയ്ക്കു
പുറമേ നാഷണൽ സീ ലൈഫ് സെന്റർ എന്ന സാമുദ്രിക
കാഴച ബംഗ്ലാവ്,റോയൽ ബാങ്ക് ഓഫ് സ്കോട്ലണ്ട്,ഓറിയോൺ
മീഡിയ ഐക്കോൺ ഗാലറി ഓഫ് ആർട്സ്,ഹിൽട്ടൺ ഗാർഡൻ ഇൻ
എന്നിവയെല്ലാം 17 ഏക്കർ വരുന്ന ഈ ഇടത്തിൽ സ്ഥിതിചെയ്യുന്നു.
ഇത്ര വലിപ്പമുള്ള മറ്റൊരു പ്രോജക്ടും യൂ.കെയിലില്ല.ബേമിംഗാം
കനാൽ നാവിഗേഷൻ മെയിൻ ലൈൻ കനാൽ ബ്രിൻഡ്ലി ഇടത്തെ
ഇന്റർനാഷണൽ കണവെൻഷൻ സെന്ററുമായി വേർതിരിക്കുന്നു.
തമ്മിൽ ബ്ന്ധിപ്പിക്കാൻ മനോഹരമായ ഒരു പാലമുണ്ട്.നാഷണൽ
ഇൻഡോർ അരീന ഓൾഡ് ടേൺ കവല,ബാറുകളാൽ സമ്പന്നമായ
ബ്രോഡ്സ്ട്രീറ്റ് എന്നിവ തൊട്ടടുത്തു തന്നെ സ്ഥിതിചെയ്യുന്നു.
ബസ്സ്സ്റ്റേഷനും റയിൽ വേ സ്റ്റേഷനും തൊട്ടടുത്തു തന്നെ

Tuesday 31 December 2013

പുതുവർഷ ചിന്തകൾ 2014

പുതുവർഷ ചിന്തകൾ
മറ്റൊരു വർഷംകൂടി കടന്നുപോയി.
നീണ്ട 69 വർഷങ്ങൾ ഒന്നിനു പിറകേ
ഒന്നായി കടന്നു പോയി.ഇനി എത്ര
വർഷം കൂടി?പിതാവിനൊപ്പം നിൽക്കണമെങ്കിൽ
ഇനിയും നീണ്ട 33 വർഷം കൂടി ജീവിക്കണം.

ഒരോ തലമുറയും അതിനു മുൻപു കടന്നു
പോയ തലമുറയെ കടത്തി വെട്ടണം എന്നല്ലേ?
വിദ്യാഭ്യാസം,ജോലി,ധന സമ്പാദനം,ജീവിത
സൗകര്യങ്ങൾ,പേരും പെരുമയും,സമൂഹത്തിൽ
അംഗീകാരം തുടങ്ങിയ കാര്യങ്ങളിൽ.
ആയുസ്സിന്റെ കാര്യത്തിലതു നടക്കാൻ വിഷമം.

ജീവിതസാഹചര്യം,മാനസ്സികസമ്മർദ്ദം,നാടൻ
ഭക്ഷണം കിട്ടാതെ വരുക,ഹോട്ടൽ ഭക്ഷണവും
അതിധൃതഭക്ഷണങ്ങളും പായ്ക്കു ചെയ്ത ഭക്ഷണവും
രാസവള-കള-കീട-പൂപ്പൽ ബാധയേറ്റ പഴം പച്ചക്കറികൾ
എന്നിവയുടെ ഉപയോഗം,മലിനമായ പരിസ്ഥിതി
തുടങ്ങിയ കാരണങ്ങളാൽ പിതാവിനു കിട്ടിയ
ആയുദൈർഘ്യം പ്രതീക്ഷിക്കാൻ സാധിക്കില്ല.

ജോതിഷത്തിൽ നല്ല വിശ്വാസമുള്ളതിനാൽ, വാമഭാഗം
സുമംഗലി ആയി ജീവിക്കും എന്ന പ്രവചനം സത്യ
മാകണമെങ്കിൽ ആദ്യം പോകും.അതോടെ തനിയെ
കഴിയേണ്ടി വരും.മക്കളും കൊച്ചുമക്കളും വിദേശികൾ
ആയിക്കഴിഞ്ഞു.നാട്ടിൽ ഒന്നിച്ചു കാണില്ല.
വേണമെങ്കിൽ അവരുടെ കൂടെ അവിടെ കൂടാം.
മൂന്നു തവണകളിലായി ഇപ്പോൾ മൊത്തം പത്തു
മാസം യൂകെയിൽ ന്യൂകാസ്സിൽ,യോർക്ഷയർ,ബേമിംഗാം
എന്നിവിടങ്ങളിലായി താമസ്സിച്ചുകഴിഞ്ഞു.
അടുത്ത ആഴ്ചനാട്ടിലേക്കു മടങ്ങുന്നു.
ഇനിയും വരാം എത്ര തവണ
വേണമെങ്കിലും; ദൈവം സമ്മതിച്ചാൽ.

വിവിധകാരണങ്ങളാൽ, കേരളത്തിലെ ജീവിതത്തെക്കാൾ
എത്രയോ സുഖകരമാണു യൂ.കെയിലെ ജീവിതം.
പത്തു മുപ്പതു കൊല്ലം മുൻപു തന്നെ സഹപാഠികളിൽ
ചിലർ ഇവിടെ എത്തി സ്ഥിരതാമസ്സമാക്കി.അന്നതിൽ
താൽപ്പര്യം തോന്നിയില്ല.ഇന്നാലോചിക്കുമ്പോൾ അതു
മണ്ടത്തരമായി പോയി എന്നു തോന്നുന്നു.
മക്കൾ രണ്ടുപേരും എടുത്ത തീരുമാനം ശരിയെന്നു
തോന്നുന്നു.അവരുടെ മക്കൾക്കു എന്റെ മക്കൾക്കു
നൽകാൻ കഴിഞ്ഞതിലും എത്രയോമെച്ചപ്പെട്ട വിദ്യാഭ്യാസവും
ജീവിത സൗകര്യങ്ങളും നൽകാൻ അവർക്കു കഴിയുന്നു.
മക്കൾ രണ്ടുപേരും ഏറെ ഉയരത്തിൽ എത്ത.
സന്തോഷവുംഅഭിമാനവും.
അവരുടെ മക്കൾ അവരേക്കാൾ ഉയരത്തിൽ
എത്തുമെന്നു പ്രതീക്ഷ,പ്രാർത്ഥന.
സർജൻ ,ഗൈനക്കോളജിസ്റ്റ് എന്നിവർ ഏറ്റവും
കൂടുതൽ മാനസ്സിക സമ്മർദ്ദം അനുഭവിക്കേണ്ടി
വരുന്ന ഡോക്ടർമാരാണ്.രണ്ടു സ്പെഷ്യാലിറ്റിയും
കൈകാര്യം ചെയ്യേണ്ടി വരുമ്പോഴോ? അത്തരം
ചികിസകളിൽ മേലിൽ വ്യാപരിക്കുന്നതല്ല.ആരോഗ്യ
ബോധവലക്കരണം.ആരോഗ്യത്തിൽ പുതുമയുള്ള
പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള പ്രാധാന്യം
ജനസാമാന്യത്തെ മൻസ്സിലാക്കാനും പ്രകൃതി സൗഹൃദ
കൃഷിരീതികൾ പ്രചരിപ്പിക്കാനും ബാക്കി ജീവിതകാലം
മാറ്റിവയ്ക്കുന്നു .കോട്ടയം ജില്ലാജൈവകർഷസമതി,
പൊങ്കുന്നം ഫാർമേർസ്
ക്ലബ്ബ്,സീനിയർ സിറ്റിസൻ ക്ലബ്ബ് എന്നിവയുടെപ്രവർത്ത
നങ്ങളിൽ തുടർന്നും പങ്കെടുക്കും.
രാഷ്ട്രീയപാർട്ടിയിൽ അംഗമാവില്ല.
പക്ഷെ ആം ആദ്മി പാർട്ടി
സഹയാത്രികൻ ആയെന്നു വരാം.

മാലിന്യ നിർമ്മാർജ്ജനം.കുടിവെള്ളം.ജൈവകൃഷി എന്നിവയിൽ
പ്രാദേശിക തലത്തിൽ ചില പരിപാടികൾ പഞ്ചായത്തും
കൃഷിഭവനുമായി സഹകരിച്ചു നടപ്പിലാക്കണമെന്നു വിചാരിച്ചിരുന്നു
വെങ്കിലും അവർ ഇരുവരിൽ നിന്നുമുള്ള സഹകരണം പോരാ.
ഇന്റർനെറ്റ് ഉപയോഗം കഴിഞ്ഞ അഞ്ചുമാസക്കാലം വളരെ
കൂടി.അതു കുറയ്ക്കുന്നു.നാട്ടിലെത്തിയാൽ പകൽ സമയം
കഴിവതും അതിൽ നിന്നു മാറി നിൽക്കും.വായിക്കാൻ
ധാരാളം സമകാലീകങ്ങൾ വീട്ടിൽ കുന്നുകൂടികിടക്കുന്നു.
കഴിഞ്ഞ 5 മാസമായി അവയൊന്നും കാണാറില്ല.അവയെല്ലാം
വായിച്ചു തീർക്കണം.ചിലതിനു പ്രതികരിക്കണം.
രണ്ടു വർഷമായി മൽസ്യം, മാംസം എന്നിവ ഒഴിവാകിയിരുന്നു.
ഇവിടെ യൂ.കെയിൽ വന്നപ്പോൾ മൽസ്യം കഴിക്കേണ്ടി വന്നു.
നാട്ടിലെത്തിയാൽ അതുപേക്ഷിക്കും.തനിസസ്യഭുക്കായി മാറും.
നീന്തൽ സൈക്ലീംഗ്,പാചകം ഇവ പഠിക്കാൻ സാധിച്ചില്ല.
ആദ്യത്തേതു രണ്ടും ഇനി പഠിക്കാൻ ബുദ്ധിമുട്ടായിരിക്കും.
ഈ വർഷം അല്പം പാചകം പഠിക്കണം.തന്നെ ആയാലും
ജീവിച്ചു പോകണമല്ലോ.മകനും മരുമകനും നല്ല പാചകവിദഗ്ദരായി
എന്നത് ആവേശം നൽകുന്നു.അവരെ പിന്തുടരാം.
തമിഴ് നാട്ടിലെ കുറെ ക്ഷേത്രങ്ങൾ സന്ദർശിക്കണം.പൂർവ്വികർ
അവിടെ കുംഭകോണത്തു നിന്നും കുടിയേരിയവർ.അവിടെയൊക്കെ
സന്ദർശിക്കണം.
വീണ്ടും അതേ നാട്ടിൽ അതേ മാതാപിതാക്കളുടെ മകൻ ആയി ജനിക്കാൻ
ആഗ്രഹമുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ മറുപടി: ഇല്ലേ.ഇല്ല.
എന്നാൽ എന്റെ കൊച്ചു മക്കളിൽ ആരുടെ എങ്കിലും മകനായി
വീണ്ടും ജനിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.

അന്യൂറിൻ ബീവാൻ എന്ന ബ്രിട്ടീഷ് ആരോഗ്യമന്ത്രിയെ പോലെ
ഒരു ആരോഗ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു.

വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്രതിമകൾ

വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്രതിമകൾ

ജീവിതകാലത്ത് എത്രയോ പ്രതിമകൾ കണ്ടിരിക്കുന്നു.
പലതിനൊടൊപ്പവും നിൽക്കുന്ന ഫോട്ടോകളും ശേഖരത്തിലുണ്ട്.

ആദ്യം ഓർമ്മവരുന്നത് അനന്തപുരിയിലെ ഹജൂർകച്ചേരിയുടെ
മുന്വശത്തെ കവലക്കു സ്റ്റാറ്റ്ച്യൂ എന്ന പേരു വീഴാൻ ക്മക്യആ
മാധവ രായർ പ്രതിമതന്നെ.1962 കാലത്ത് തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ ഒന്നാം എം.ബി.ബി.എസ്സിനു പഠിക്കുമ്പോൾ മെഡിക്കൽ
കൊളേജിൽ നിന്നു ടിക്കറ്റ് എടുക്കുന്നത് മിക്കപ്പോഴും മാധവ രായർ
എന്നു പറഞ്ഞായിരുന്നു.വേലുത്തമ്പി എന്നോ സെക്രട്ടറിയേറ്റെന്നോ
പോലും പറഞ്ഞിരുന്നില്ല.അന്നു അവിടെ പ്രതിമകൾ കുറവായിരുന്നു.
1983 കാലത്ത് എം.എസ്സിനു പഠിക്കുമ്പോൾ പ്രതിമകൾ
നിരവ്ധി യായി.
അയ്യങ്കാളി പ്രതിമ വരുന്നതിനു മുൻപായിരിക്കണം തിരുവനന്തപുരത്തെ
പ്രതിമാളെ കുറിച്ചും ഞാനും മകനും ചേർന്നു കുട്ടികളുടെ ദീപികയിൽ
ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
കോപ്പി നഷ്ടപ്പെട്ടു പോയി.കരുണാകരന്റെ ഉൾപ്പടെ ഇപ്പോൾ അവിടെ
എത്ര പ്രതിമകൾ ആയി എന്നെണ്ണണമെങ്കിൽ സാക്ഷാൽ അനന്തൻ തന്നെ
വേണ്ടി വരും.

കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ തുടങ്ങി മിക്ക ജില്ലാ
ആസ്ഥാനങ്ങളിലും നിരവധി പ്രതിമകൾ ഉണ്ട്.പത്തനംതിട്ട ഇക്കാര്യത്തിൽ
ഏറ്റവും പിന്നിൽ.

കേരളത്തിൽ, ഒരു പക്ഷേ, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിമക
ഉള്ളത് ശ്രീനാരായ്ണ ഗുരുവിനാണ്.ചിലതു കാണുമ്പോൾ ദുഖം തോന്നും.
അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രവർത്തിയിലാക്കുന്നവർ വളരെ കുറവു
എന്നതിനാലല്ല, ആ പ്രതിമ നിർമ്മിച്ച സൃഷ്ടിച്ച് കലാകാരന്റെ കൈവിരുത്
കാണേണ്ടി വന്നതിനാലാണു ദുഖം.

അന്തരിച്ച എന്റെ നല്ല സുഹൃത്ത് വേളൂർ രചിച്ച്,
ശാന്തയുടേയും നടി മേരി ജാസിമിന്റെ അമ്മയുടേയും
സഹപാഠി കെ.ജി.ജോർജ് സംവിധാനം ചെയ്ത,ഗോപി അഭിനയിച്ച
പഞ്ചവടിപ്പാലം കേരളത്തിലെ ഒരു പ്രതിമാ നിർമ്മാണത്തിന്റെ കഥ
കൂടിയാണല്ലോ.
ചെന്നയിലേയും മൈസ്സൂറിലേയും മുംബൈയിലേയും ദൽഹിയിലേയും
ആഗ്രയിലേയും പ്രതിമകൾക്കൊപ്പം മാത്രമല്ല ലണ്ടനിലേയും
എഡിൻബറോയിലേയും യോർക്കിലേയും ബേമിംഗാമിലേയും
പ്രതിമകൾപ്പൊപ്പം നിൽക്കുന്ന ഫോട്ടോകൾ എടുക്കാൻ കഴിഞ്ഞു.

ഏറ്റവും കൂടുതൽ തവണ കണ്ട പ്രതിമ കോട്ടയം തിരുനക്കരയിലെ
ഗാന്ധിപ്രതിമ.
അതോടൊപ്പം നിൽക്കുന്ന ഫോട്ടൊ ഒന്നു മില്ല.എന്നാൽ ബ്രിട്ടനിലെ
മലയാളികളും ഗുജറാത്തികളും ഏറെയുള്ള,മലയാളിയുടെ അയ്യപ്പാ
ടെക്സ്റ്റൈൽസ് തുണിക്കടപോലുമുള്ള ലസ്റ്ററിലെ ഗാന്ധി പ്രതിമയുടെ
കൂടെ നിന്ന് ഫോട്ടൊ എടുക്കാൻകഴിഞ്ഞു.ലണ്ടനിലെ ലോകപ്രശസ്തമായ
മാഡം ടുസേഡ്സിലെ ഗാന്ധിയോടും ഐൻസ്റ്റീനോടൊപ്പവും ഷാറൂക് ഖാൻ
എലിസബേത്ത് രാജ്ഞി തുടങ്ങിയവരോടൊപ്പവും.
ഏറ്റവും സന്തോഷം തോന്നിയത് വെയിസിൽ ബ്രിട്ടനിലെ ആരോഗ്യമന്ത്രി
അന്യൂറിൻ ബീവാനോടൊപ്പവും പിന്നെ ബ്രിട്ടീഷ്പ്രധാനമന്ത്രി ചർച്ചിലിനോടൊപ്പവും നിന്നപ്പോൾ.
പിന്നെ ഏറെ കണ്ടത് കോട്ടയം ശാസ്ത്രി റോ ഡിൽ,
ശീമാട്ടി റൗണ്ടാനയുടെ അടുത്തു കിഴക്കോട്ടു നോക്കി നിൽക്കുന്ന
നാട്ടുകാരൻ പി.ടി.ചാക്കോയുടെ പിൻഭാഗം.
ഒരോ തവണ കോട്ടയത്തു പോകുമ്പോഴും പല തവണ ആ പിൻഭാഗം
കാണേണ്ടി വരുന്നു.മുൻഭാഗം വളരെ അപൂർവ്വമായും.
എന്നാൽ വീണ്ടൂം വീണ്ടും കാണാൻ എനിക്കാഗ്രഹം തോന്നുന്ന പ്രതിമ
ബേമിംഗാമിലാണ്.
സ്വര്ണ്ണ നിറത്തിലുള്ള ത്രിമൂർത്തികൾ.
ലൂണാർ സൊസ്സൈറ്റിയിലെ പ്രമുഖരായ മൂന്നുപേർ.
തിരുവനന്തപുരത്തും
പത്തനം തിട്ടയിലും
പൊന് കുന്നത്തും ഇത്തരം ത്രിമൂർത്തി പ്രതിമകൾ സ്ഥാപിക്കപ്പെടേണ്ടതാണ്.

Monday 30 December 2013

നൂലാമാല കവല/പാലം ("Spaghetti Junction")

നൂലാമാല കവല/പാലം ("Spaghetti Junction")

യൂ.കെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരിയായ
ബേമിംഗാമിലെ അതിപ്രസിദ്ധമായ കവല,മൊബിലിറ്റി ഹബ്
ആണു നൂലാമാലകവല ("Spaghetti Junction") എന്നു പരിഹസിക്കപ്പെടുന്ന
ഗ്രാവെലി ഹിൽ ഇന്റർചേഞ്ച്,മോട്ടോർ വേ നംബർ ആറിൽ
സ്ഥിതിചെയ്യുന്ന ലോകപ്രസിദ്ധകവല/പാലം.1965 ജൂൺ ഒന്നിനിറങ്ങിയ
ബേമിംഗാം ഈവനിംഗ് മെയിൽ എന്ന പ്രാദേശികപത്രത്തിലെ
റോയി സ്മിത് എഴുതിയ  ലേഖനത്തിനു എഡിറ്റർ നൽകിയ
പരിഹാസ തലവാചകം പിന്നീട് ലോകമാകെ പ്രചാരത്തിലായി.
ഒരു പ്ലേറ്റിൽ വച്ച് നൂഡിൽസിനു മുകളിൽ ഒരു കുരിശു വച്ചശേഷം
ശരിയാകാത്ത ഒരു സ്ട്രാറ്റ്സ്ഫോർഡ് കുരുക്കിട്ടതു പോലെ
"like a cross between a plate of spaghetti and an unsuccessful
attempt at a Staffordshire knot"
എനദ്ദേഹം ഈ കവലയുടെ പ്ലാനിനെ കളിയാക്കി.
ഇന്നു ലോകമെമ്പാടും ഇത്തരം അനേക നൂലാമാല പ്പാലങ്ങളും
കവലകളും ഉണ്ട്.രസകരമായ സംഗതി ഇത്തരത്തിൽ ആദ്യമുണ്ടായ
കവല ബേമിംഗാമിലെ അല്ല എന്നതാണ്.

A38 (ടൈബൂൺ റോഡ്) A38 (M) (ആസ്റ്റൺ എക്സ്പ്രസ് വേ),  A5127
(ലിറ്റ്ച്ഫീൽഡ്/ഗ്രാവെല്ലി ഹിൽ)
എന്നീ വൻ കിട റോഡുകളും മറ്റു നിരവ്ധി ചെറു റോഡുകളും
ഒന്നിക്കുന്ന കവലയാണു ബേമിംഗാമിലെ സ്പഗട്ടി കവല.30 ഏക്കറിൽ
(1 ഹെക്ടർ) വ്യാപിച്ചു കിടക്കുന്ന കവൽ.4 കിലോമീറ്റർ(2 മൈൽ) റോഡ്.
അതിൽ എം 6 റോഡ് ഒരു കിലോമീറ്റർ മാത്രം .5 തട്ടുകളിലായി റോഡുകൾ.

559 കോൺക്രീറ്റ് തൂണുകളിലാണു ഈ പാലം നില നിൽക്കുന്നത്.തൂണുകൾക്ക്
80 അടി വരെ പൊക്കം വരും.13.5 മൈൽ മോട്ടോർ വേ ഉയർത്തിയാണ്  ഈ
പാലം പണിതത്.അടിയിൽ രണ്ട് റയിൽ വേ ലൈനുകൾ.3 കനാലുകൾ.പിന്നെ
രണ്ടു നദികളും.1968 ലാണു നിർമ്മാണത്തിനനുമതി ലഭിച്ചത്.റിച്ചാർഡ് മാഷ്
ആയിരുന്നു അക്കാലത്തെ ഗതാഗത മന്ത്രി. മൂന്നു കൊല്ലം കൊണ്ട്എസ്റ്റിമേറ്റ്
തുകയായ 8 മില്യണു പകരം10.8 മില്യൺ പൗണ്ട് ചെലവഴിച്ചു പണിത പാലം.
1972 മേയിൽ തുറന്നു കൊടുക്കപ്പെട്ടു.റൗണ്ട് എബൗട്ടൂകളോ ട്രാഫിക് ലൈറ്റുകളോ
ഇല്ലാത്ത കവല.ആർക്കും വാഹനം നിർത്തേണ്ട് കാര്യം വരില്ല.
1972 ല് ദിവസേന 40,000 വാഹനം കടന്നു പോയിരുന്നുവെങ്കിൽ 30 വർഷം
കഴിഞ്ഞ് 2002 ല് 140,000 എന്ന നിലയിലെത്തി.അപ്പോഴേക്കും
1.25 ബില്യൺ വാഹനങ്ങൾ ഈ പാലം വഴി പോയിക്കഴിഞ്ഞിരുന്നു.
ആഴ്ചതോറും 5 മില്യൺ ടൺ  ചരക്കുകൾ ഇതു വഴി കടന്നു പോകുന്നു.
ഇന്നേതാണ്ട് 150,000 വാഹങ്ങൾ ദിവസേന കടന്നു പോകുന്നു.ആസ്ത്രെ
ട്രാഫിക് ബാഹുല്യത്താൽ പലതവണ ഗുരുതരമായ കേറ്റുപാടുകൾ വന്നു.
അവയെല്ലാം ഉടനടി നീക്കപ്പേടാറുണ്ട്.2007 ല് കുറേ ഭാഗം കുറെ നാളത്തേക്ക്
അടച്ചിടേണ്ടി വന്നു.
ബേമിംഗാം സിറ്റി യൂണിവേർസിറ്റി യിലെ കോളേജ് മാഗസിൻ സ്പഗാട്ടി
ജങ്ങ്ഷൻ എന്ന പേർ സ്വീകരിച്ചിരിക്കുന്നു.
ആസ്ത്രേലിയാ,കാനഡാ,ജർമ്മിനി.അയർലാണ്ട്,ന്യൂസിലാണ്ട്,സൗത്ത് ആഫ്രിക്ക,
യൂ.എസ്സ്.ഏ തുടങ്ങി നിരവ്ധി രാജ്യങ്ങളിൽ ഇന്നു സ്പഗട്ടി കവലകളും
പാലങ്ങളും ഉണ്ട്.

പഞ്ചവഴിപ്പാലം/കവല

പഞ്ചവഴിപ്പാലം/കവല


ഇംഗ്ലണ്ടിലെ രണ്ടാമത്തെ വൻ നഗരമായ ബേമിംഗാമിലെ
പ്രശസ്തമായ കവല/പാലമാണു പഞ്ചവഴിപ്പാലം.
സദാവാഹന പ്രവാഹം.പാലത്തിനടിയിൽ കൂടി കാലനടക്കാർക്കു
സഞ്ചരിക്കാൻ പാതയുണ്ട്.സിറ്റി സെന്ററിൽ നിന്നും തെക്കു
പടിഞ്ഞാറു മാറിയാണീ കവല.ബ്രോഡ്സ്ട്രീറ്റ് അവസാനിക്കുന്ന
ഭാഗം;ബേമിംഗാം മിഡിൽ റിംഗ് റോഡ് ഹാഗ്ലീ റോഡ്( A456 )
എന്നിവ സന്ധിക്കുന്ന സ്ഥലം.1565 മുതല്പഞ്ചവഴിക്കവല ഉണ്ട്.
ഹാർബോൺ ഹാലെസോവ്വൻ എന്നിവടങ്ങളിലേക്ക് ഇവിടെ
നിന്നും വഴി തുടങ്ങിയിരുന്നു.ഇന്നു ബാർട്ലി ഗ്രീനിൽ സ്ഥിതി
ചെയ്യുന്ന കിംഗ് എഡ്വേർഡ് 6 സ്കൂൾ പണ്ടിവിടെ ആയിരുന്നു.
തൊട്ടടുത്ത് പഞ്ചവഴി റയില്വേ സ്റ്റേഷൻ.1884 ല് തുറക്കപ്പെട്ടു.
ജോസഫ് സ്റ്റേർജിന്റെ (Joseph Sturge )പ്രതിമ ഇവിടെ സ്ഥിതി
സ്ഥിതി ചെയ്യുന്നു.ശില്പി ജോൺ തോമസ്.അടിമവ്യാപാരം
നിർത്തലാക്കിയതിന്റെ ഇരുനൂറാം വാർഷികം 2007 ല് ആഘോഷി
ച്ചപ്പോൾ നേരത്തെ അവഗണിക്കപ്പെട്ടു കിടന്ന ഈ പ്രതിമ പുനർപ്രതി


ഷ്ഠിക്കപ്പെട്ടു.അദ്ദേഹത്തിന്റെ ജീവിത രേഖയും കൊടുത്തിരിക്കുന്നു

Friday 27 December 2013

തേംസിനു മുകളിൽ

തേംസിനു മുകളിൽ



ലണ്ടൻ നഗരിയിൽ തേംസിനു മുകളിൽ കീവ്(Kew)ബ്രിഡ്ജ് മുതൽ
ലണ്ടൻ ബ്രിഡ്ജ് വരെ 24 പാലങ്ങളുണ്ട്.ചിലത് റയിൽ പാതപ്പാലം.ഒന്നു നടപ്പാലം മാത്രം.മിക്കവയും റോഡ്പ്പാലങ്ങൾ.പാലമുത്തശ്ശി നേർസറിപ്പാട്ടുകളിലെ ആ ലണ്ടൻ ബ്രിഡ്ജ്തന്നെ.ആദ്യം തടിപ്പാലം ആയിരുന്നു.1209 ല്കൽപ്പാലമായി.രണ്ടു വശങ്ങളിലും കടകളും
വീടുകളും നിർമ്മിക്കപ്പെട്ടു.1831 ല് ഗ്രാനൈറ്റ് കൊണ്ടു പുതുക്കിപ്പണിതു.ഇപ്പോഴത്തെകോൺക്രീറ്റ് പാലം നിർമ്മിച്ചത് 1973 ലും.

നീണ്ട അറുപതു വർഷക്കാലം ലണ്ടൻ ബ്രിഡ്ജിനു സമീപം
ഉണ്ടായിരുന്ന പാലം കിങ്ങ്സ്റ്റൺ പാലമായിരുന്നു.1664 ല്തന്നെ
വെസ്റ്റ്മിൻസ്റ്ററിനടുത്തായി മറ്റൊരു പാലം പണിയണമെന്ന ആവശ്യം
ഉയർന്നു.പക്ഷേ ലണ്ടൻ കോർപ്പറേഷൻ അനുമതി നൽകിയില്ല.
1729 ല് പുട്നിയിൽ ഒരു തടിപ്പാലം വന്നപ്പോഴും ഇതേ ആവശ്യം
ഉയർന്നു.പക്ഷേ 1736 ല് മാത്രമാണു വെസ്റ്റ്മിൻസ്റ്ററിൽ പാലത്തിനു
പാർലമെന്റ് അനുമതി നൽകിയത്.സ്വകാര്യധനസ്ഥാപങ്ങളും
ലോട്ടറികളും ഗ്രാന്റും എല്ലാം പണം നൽകി.

സ്വിസ് ആർക്കിടെക്ട് ലാബലെ( Labelye)രൂപകൽപ്പന ചെയ്ത
ആദ്യ പാലം പണിതത് 1739-1750 കാലത്തായിരുന്നു.

വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ലണ്ടൻ
നഗരിയിലെ അതിപ്രശസ്തപാലം ഇന്നത്തെ നിലയിൽ
പണി തീർത്തത് 1862മെയ് 24 നായിരുന്നു.826-8 അടി
(252 മീറ്റർ) നീളം.88അടി(26 മീറ്റർ) വീതി.എഴ് ആർച്ചുകൾ.
റോട്ട് അയണാൽ നിർമ്മിക്കപ്പെട്ട ഇരുമ്പുപാലം.വെസ്റ്റ് മിൻസ്റ്റർ
കൊട്ടാരം രൂപകൽപ്പന ചെയ്ത ചാൾസ് ബാരിയാണ് ഈ പാലവും
റൊപകല്പന ചെയ്തത്.മദ്ധ്യലണ്ടനില് തേംസ് നദിക്കുമുകളിലെ
എറ്റവും പഴക്കമുള്ള റോഡ്പാലം.

വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ് നടന്നു പോകാൻ മാത്രമുള്ള
ഒരു പാലം.വലതുവശത്തെ വെസ്റ്റ്മിൻസ്റ്ററും ഇടതുവശത്തെ
ലാംബത്തും തമ്മിൽ തേംസ് നദിക്കു മുകളിലൂടെ വീതിയിൽ
ഒരു നടപ്പാത പാലം.പച്ചനിറം അടിച്ച പാലം.ഹൗസ് ഓഫ്
കോമൺസിലെ ലതർ ഇരിപ്പടങ്ങളുടെ നിറം ആണിതിനടിക്കുക.
ലാംബത് പാലത്തിനാകട്ടെ ഹൗസ് ഓഫ് ലോർഡിസിന്റെ ചെങ്കൊടി
നിറവും.ലണ്ടൻ മാരതോൺ മൽസരങ്ങൾ ഈ പാലത്തെ ലക്ഷ്യ
മാക്കിയായിരുന്നു പണ്ടൊക്കെ അരങ്ങേറിയിരുന്നത്.

2002 ലിറങ്ങിയ 28 ദിവസങ്ങൾക്കു ശേഷം(28 Days Later)
എന്ന അതിഭീകര ചലച്ചിത്രം തുടങ്ങുന്നത് കോമാ എന്ന അബോധാവസ്ഥയിൽനിന്നും ഉണർന്ന ഒരാൾ ശൂന്യമായ ലണ്ടൻ നഗരിയിൽ എവിടെയെങ്കിലുംജീവന്റെ തുടിപ്പ് അവശേഷിച്ചുണ്ടോ എന്നറിയാൻ വെസ്റ്റ്മിൻസ്റ്റർ പാലംവഴി നടക്കുന്നതു കാണിച്ചു കൊണ്ടാണ്.അംഗവൈകല്യം ബാധിച്ചവർക്കുള്ളബ്രിഡ്ജ് ഹാൻഡികാപ്പ് ഓട്ടമൽസരം തുടങ്ങുന്നതും അവസാനിക്കുന്നതുംഈ പാലത്തിൽ.

1802 സെപ്തബർ മൂന്നിനാണ് വില്യം വേർഡ്സ്വർത്ത് അപ്പോൺ വെസ്റ്റ്മിൻസ്റ്റർബ്രിഡ്ജ്എന്ന കവിത എഴുതിയത്.ബി.ബി.സി യിൽ വരുന്ന "ഡോക്ടർ ഹൂ" എന്ന സയൻസ്ഫിക്ഷനിൽപല രംഗങ്ങളും ഈ പാലത്തിൽ നടക്കുന്നു.1964 ലിറങ്ങിയ "ദ ഡാലക് ഇന്വേഷൻ ഓഫ്ഏർത്ത്" എന്ന സീരിയലിലും 2005 ലിറങ്ങിയ അതിന്റെ തുടർ ഭാഗങ്ങളിലും 2013 ലിറങ്ങിയഭാഗങ്ങളിലും ഇതേ പാലം നിരവധി തവണ പ്രത്യക്ഷപ്പെടുന്നു.

Monty Python's Flying Circus sketch "Nationwide" ("Hamlet", എപ്പിസോഡ് 43)
2007 ലിറങ്ങിയ 102 Dalmatians എന്നിവയിലും ഈ പാലം പ്രത്യക്ഷപ്പെടുന്നു.
ലണ്ടൻ ടൗൺ എന്ന പോൾ മെക്കർട്ടിനിയുടെ ആൽബം സ്ലീവിലും ഈ പാലമുണ്ട്.
http://youtu.be/ObET2SXx_E0