Monday 30 December 2013

നൂലാമാല കവല/പാലം ("Spaghetti Junction")

നൂലാമാല കവല/പാലം ("Spaghetti Junction")

യൂ.കെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരിയായ
ബേമിംഗാമിലെ അതിപ്രസിദ്ധമായ കവല,മൊബിലിറ്റി ഹബ്
ആണു നൂലാമാലകവല ("Spaghetti Junction") എന്നു പരിഹസിക്കപ്പെടുന്ന
ഗ്രാവെലി ഹിൽ ഇന്റർചേഞ്ച്,മോട്ടോർ വേ നംബർ ആറിൽ
സ്ഥിതിചെയ്യുന്ന ലോകപ്രസിദ്ധകവല/പാലം.1965 ജൂൺ ഒന്നിനിറങ്ങിയ
ബേമിംഗാം ഈവനിംഗ് മെയിൽ എന്ന പ്രാദേശികപത്രത്തിലെ
റോയി സ്മിത് എഴുതിയ  ലേഖനത്തിനു എഡിറ്റർ നൽകിയ
പരിഹാസ തലവാചകം പിന്നീട് ലോകമാകെ പ്രചാരത്തിലായി.
ഒരു പ്ലേറ്റിൽ വച്ച് നൂഡിൽസിനു മുകളിൽ ഒരു കുരിശു വച്ചശേഷം
ശരിയാകാത്ത ഒരു സ്ട്രാറ്റ്സ്ഫോർഡ് കുരുക്കിട്ടതു പോലെ
"like a cross between a plate of spaghetti and an unsuccessful
attempt at a Staffordshire knot"
എനദ്ദേഹം ഈ കവലയുടെ പ്ലാനിനെ കളിയാക്കി.
ഇന്നു ലോകമെമ്പാടും ഇത്തരം അനേക നൂലാമാല പ്പാലങ്ങളും
കവലകളും ഉണ്ട്.രസകരമായ സംഗതി ഇത്തരത്തിൽ ആദ്യമുണ്ടായ
കവല ബേമിംഗാമിലെ അല്ല എന്നതാണ്.

A38 (ടൈബൂൺ റോഡ്) A38 (M) (ആസ്റ്റൺ എക്സ്പ്രസ് വേ),  A5127
(ലിറ്റ്ച്ഫീൽഡ്/ഗ്രാവെല്ലി ഹിൽ)
എന്നീ വൻ കിട റോഡുകളും മറ്റു നിരവ്ധി ചെറു റോഡുകളും
ഒന്നിക്കുന്ന കവലയാണു ബേമിംഗാമിലെ സ്പഗട്ടി കവല.30 ഏക്കറിൽ
(1 ഹെക്ടർ) വ്യാപിച്ചു കിടക്കുന്ന കവൽ.4 കിലോമീറ്റർ(2 മൈൽ) റോഡ്.
അതിൽ എം 6 റോഡ് ഒരു കിലോമീറ്റർ മാത്രം .5 തട്ടുകളിലായി റോഡുകൾ.

559 കോൺക്രീറ്റ് തൂണുകളിലാണു ഈ പാലം നില നിൽക്കുന്നത്.തൂണുകൾക്ക്
80 അടി വരെ പൊക്കം വരും.13.5 മൈൽ മോട്ടോർ വേ ഉയർത്തിയാണ്  ഈ
പാലം പണിതത്.അടിയിൽ രണ്ട് റയിൽ വേ ലൈനുകൾ.3 കനാലുകൾ.പിന്നെ
രണ്ടു നദികളും.1968 ലാണു നിർമ്മാണത്തിനനുമതി ലഭിച്ചത്.റിച്ചാർഡ് മാഷ്
ആയിരുന്നു അക്കാലത്തെ ഗതാഗത മന്ത്രി. മൂന്നു കൊല്ലം കൊണ്ട്എസ്റ്റിമേറ്റ്
തുകയായ 8 മില്യണു പകരം10.8 മില്യൺ പൗണ്ട് ചെലവഴിച്ചു പണിത പാലം.
1972 മേയിൽ തുറന്നു കൊടുക്കപ്പെട്ടു.റൗണ്ട് എബൗട്ടൂകളോ ട്രാഫിക് ലൈറ്റുകളോ
ഇല്ലാത്ത കവല.ആർക്കും വാഹനം നിർത്തേണ്ട് കാര്യം വരില്ല.
1972 ല് ദിവസേന 40,000 വാഹനം കടന്നു പോയിരുന്നുവെങ്കിൽ 30 വർഷം
കഴിഞ്ഞ് 2002 ല് 140,000 എന്ന നിലയിലെത്തി.അപ്പോഴേക്കും
1.25 ബില്യൺ വാഹനങ്ങൾ ഈ പാലം വഴി പോയിക്കഴിഞ്ഞിരുന്നു.
ആഴ്ചതോറും 5 മില്യൺ ടൺ  ചരക്കുകൾ ഇതു വഴി കടന്നു പോകുന്നു.
ഇന്നേതാണ്ട് 150,000 വാഹങ്ങൾ ദിവസേന കടന്നു പോകുന്നു.ആസ്ത്രെ
ട്രാഫിക് ബാഹുല്യത്താൽ പലതവണ ഗുരുതരമായ കേറ്റുപാടുകൾ വന്നു.
അവയെല്ലാം ഉടനടി നീക്കപ്പേടാറുണ്ട്.2007 ല് കുറേ ഭാഗം കുറെ നാളത്തേക്ക്
അടച്ചിടേണ്ടി വന്നു.
ബേമിംഗാം സിറ്റി യൂണിവേർസിറ്റി യിലെ കോളേജ് മാഗസിൻ സ്പഗാട്ടി
ജങ്ങ്ഷൻ എന്ന പേർ സ്വീകരിച്ചിരിക്കുന്നു.
ആസ്ത്രേലിയാ,കാനഡാ,ജർമ്മിനി.അയർലാണ്ട്,ന്യൂസിലാണ്ട്,സൗത്ത് ആഫ്രിക്ക,
യൂ.എസ്സ്.ഏ തുടങ്ങി നിരവ്ധി രാജ്യങ്ങളിൽ ഇന്നു സ്പഗട്ടി കവലകളും
പാലങ്ങളും ഉണ്ട്.

No comments:

Post a Comment