Thursday 12 December 2013

റോബർട്ട് ലേസിയുടെ ഇംഗ്ലീഷ് ചരിത്രകഥകൾ

റോബർട്ട് ലേസിയുടെ ഇംഗ്ലീഷ് ചരിത്രകഥകൾ

അടുത്ത കാലത്തു വായികാനിടയായ പുസ്തകങ്ങളിൽ
ഏറ്റവും രസകരമായി തോന്നിയത് റോബർട്ട് ലെസിയുടെ
ഗ്രെറ്റ് ടെയിൽസ് ഫ്രം ഇംഗ്ലീഷ്ഹിസ്റ്ററി എന്ന കൃതിയാണ്.
സ്ണ്ടെ ടൈംസ് മാഗസിന്റെ എഡിറ്റർ ആയിരുന്ന ലേസി
എലിസബേത് കാലഘട്ടത്തിലെ ചിലപ്രമുഖരുടെ കഥയാണ്
ആദ്യം എഴുതിയത്.മജസ്റ്റി എന്ന കൃതി പ്രസിദ്ധമായതോടെ
മുഴുവൻ സമയ എഴുത്തുകാരനായി.ചോസർ മുതൽ നവോത്ഥാന
കാലം വരെ,ചെഡാർ മേൻ മുതൽ കാർഷിക വിപ്ലവം വരെ,
ബോയൻ യുദ്ധം(1690)മുതൽ ഡീ.ഏൻ.ഏ(1953)വരെ എന്നിങ്ങനെ
ഇംഗ്ലീഷ്ചരിത്രകഥകൾ മൂന്നു വാല്യങ്ങൾ.മൂന്നാമത്തെ വാല്യമാണു
വായിക്കാൻ സാധിച്ചത്.വിക്ടോറിയാ രാജ്ഞിയെ കുറിച്ചു തന്നെ
നാലു കഥകൾ.ഡാഷ് എന്ന സ്പാനിയൽ പട്ടിക്കുട്ടിയുടെ കഥ
പറഞ്ഞു കഴിഞ്ഞു.

രണ്ടാമത്തേത് ജൂബിലി കാലഘട്ടത്തിലേത്.
1887 .വിക്ടോറിയൻ ഭരണത്തിന്റെ അൻ പതാം വാർഷികം.
പ്രധാനമന്ത്രി പദത്തിൽ കണ്ണുവച്ച ലോർഡ് റൊസ്ബറിയ്ക്കു
രാജ്ഞിക്കൊരു ഉപഹാരം കൊടുക്കാൻ പൂതി.
ഏറെ കാലം രാജ്ഞിയായിരുന്ന ഒന്നാം എലിസബേത്തിന്റെ
-ഗ്ലോറിന- ചിത്രമുള്ള ഒരു ലോകറ്റ്.കൂടെ ഒരു കത്തും.പ്രസിദ്ധയായ
പൂർവിക രാജ്ഞിയുടെ ഓർമ്മപുതുക്കാൻ.68 കാരിയും കുടുംബചരിത്രം
അരച്ചു കുടിച്ചവളുമായ വിക്ടോറിയ കത്തു വായിച്ച് ഉടനെ
മറുപടിയും എഴുതി കൊടുത്തു വിട്ടു.ലോകറ്റ് ഇഷ്ടപ്പെട്ടു.ധരിച്ചുകൊള്ളാം.
പക്ഷേ അവരുടെ ഓർമ്മ എനിക്കു സഹിക്കില്ല.അവരുടെ ശത്രു അവർ
കൊലപ്പെടുത്തിയ മേരിക്വൂൻ ഓഫ് സ്കോട്ടിന്റെ പിൻ തലമുറക്കാരിയായ
എനിക്കു അവരോട് ബഹുമാനമോ അനുകമ്പയോ ഇല്ല.
ചരിത്രത്തിബോധത്തിൽ പിന്നിലായിരുന്നെവെങ്കിലും റോസ്ബറി പിന്നീട്
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
ബ്രിട്ടീഷ് കോമൺ വെൽത്ത് നേഷൻസ് എന്ന പ്രയോഗം സൃഷ്ടിച്ചത്
റോസ്ബറിയായിരുന്നു.
വിക്റ്റോറിയായും റോബർട്ടും
1851 മേയ് ഒന്നിനായിരുന്നു ആ ഉത്ഘാടന മഹാമഹം.
ലണ്ട്നിലെ ഹൈഡെ പാർക്കിൽ നിർമ്മിക്കപ്പെട്ട ക്രിസ്റ്റൽ
പാലസ് എന്ന ഹരിതഗൃഹത്തിലെ വൻപ്രദർശനം വിക്ടോരിയാ
മഹാരാജ്ഞി ഉൽഘാടനം നിർവ്വഹിച്ചു.19 ഏക്കർ സ്ഥലത്തായിരുന്നു
ഈ പ്രദർശനം.പാർക്കിലെ ഏറ്റവും ഉയരമുള്ള മരങ്ങളേക്കാളും
ഉയരത്തിൽ 294,000 ഗ്ലാസ് ഷീറ്റുകൾ കൊണ്ടു മേഞ്ഞ ഹരിതഗൃഹം.
ബ്രീട്ടനു പുറമേ യൂറോപ്പ്,അമേരിക്ക,ഇൻഡ്യാ,ചൈന എന്നിവിടങ്ങളിൽ
നിന്നെല്ലാമ്പ്രദർശന വസ്തുക്കൾ.ഇൻഡ്യയിൽ നിന്നുള്ള കോഹിനൂർ രത്നം
പ്രധാന ആകർഷണ കേന്ദ്രമായിരുന്നു.രാജ്ഞിയുടെ ഭർത്താവ് പ്രിൻസ്
ആൽബർട്ട് ആയിരുന്നു സംഘാടകൻ.പൗരന്മാരിൽ സ്വദേശപ്രേമം വളർത്തുന്നതിൽ
അദ്ദേഹം പ്രമുഖ പങ്കു വഹിച്ചു.മാറി മാറി വന്ന പ്രാധാനമന്ത്രിമാരുമായി
ഒത്തു പോകാൻ,വിക്ടോറിയായെ തണുപ്പിച്ചു നിർത്തിയതും ആൽബർട്ട് ആയിരുന്നു.
60 ലഷം ആളുകൾ,ജനസംഖ്യയുടെ നാലിലൊന്ന് ആറുമാസം നീണ്ടു നിന്ന ഈ
പ്രദർശനം കണ്ടു.ലോകമെമ്പാടുനിന്നും ആയിരക്കണക്കിനു വിദേശികളും.
രാജ്ഞി തന്നെ സന്ദർശിച്ചത് 34 തവണ.
കോഹിനൂറിനു പുറമേ ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി,ഉറങ്ങുന്നവനെ
തട്ടിത്താഴെയിടുന്ന അലാം കിടക്ക,ഒരു പെന്നി ഇട്ടു കയറാവുന്ന ടോയിലറ്റ്
(അതേ തുടർന്നാണു ഒരു പെന്നി ഇടുക എന്ന പ്രയോഗം ബ്രിട്ടനിലും
കക്കൂസ്സിൽ പോകുന്നതിനു ലണ്ടനടിക്കുക എന്ന പ്രയോഗം നമ്മുടെ മലയാളത്തിലും
പ്രചാരത്തിലാകുന്നത്),കൈകൊണ്ടെന്ന പോലെ പേപ്പർ മടക്കി എൻ വലപ്പ് ആക്കുന്ന
യന്ത്രം,ടൈപ് റൈട്ടർ,തയ്യൽ മഷീൻ ,കൊയ്ത്തു യന്ത്രം എന്നിവയെല്ലാം പ്ര്ദർശിപ്പിക്ക
പ്പെട്ടു.ആൽബർട്ടിനെ പേർ എന്നും നിലനിൽക്കും എന്നുൽഘാടന ദിവസം രാജ്ഞി
പറഞ്ഞത് അക്ഷരം പ്രതി ശരിയായി.
ധാരാളം പണം കിട്ടി.ആൽബർട്ടീന്റെ സ്വപനം സാക്ഷാൽക്കരിക്കപ്പെട്ടു.ബ്രിട്ടന്റെ
ദേശീയതയെ വെളിവാക്കുന്ന ഒരു സ്ഥിരം കേന്ദ്രം ആ തുകയാൽ നിർമ്മിക്കപ്പെട്ടു.
വെറും നാലപ്പത്തി രണ്ടാം വയസ്സിൽ1862 ല് ആൽബർട്ട് ടൈഫോയിഡ് ബാധയാൽ
അകാലത്തിൽ അന്തരിച്ചു.ഹൈഡെ പാർക്കുമുതൽ തുടങ്ങുന്ന കെട്ടിട സമുച്ചയങ്ങൾ
ആൽബർട്ട് ഹാൾ,ഇമ്പീരിയൽകോളേജ്(പ്രമുഖ സയൻസ് വിദ്യാഭ്യാസസ്ഥാപനം),
സയൻസ് മ്യൂസിയം,നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം(വിക്ടോറിയാ & ആൽബർട്ട്)
എന്നിവയെല്ലാം ആൽബർട്ട് സംഘടിപ്പിച്ച വൻ പ്രദർശനത്തിൽ നിന്നു കിട്ടിയ
വരുമാനം കൊണ്ടു നിർമ്മിക്കപ്പെട്ടവയാണ്.ആൽബർട്ട് രാജകുമാരന്റെ നാമം
ബ്രിട്ടൻ നിലനിൽക്കുന്ന കാലം വരെ സമരിക്കപ്പെടും.മറ്റൊരു രാജകുമാരനും
കിട്ടാതെ പോയ ഭാഗ്യം.
ഹൈഡെ പാർക്കിലെ ക്രീസ്റ്റൽ പാലസ് കേടുകൂടാതെ
അഴിച്ചെടുത്ത് സിഡൻ ഹാം കുന്നിൽ പുനർനിർമ്മിച്ചു.ഇരുനൂറേക്കറിൽ
വിക്ടോറിയൻ തീം പാർക്ക്.ദിനോസ്സറുകളെ യഥാർത്ഥ വലുപ്പത്തിൽ ഇവിടെ
സൃഷ്ടിച്ചു വച്ചിരിക്കുന്നു.റോളർ കോസ്റ്റർ,ക്രികറ്റ്,ഫുഡ്ബാൾ ഗ്രൗണ്ടുകൾ
എന്നിവയും ഇവിടുണ്ട്.

No comments:

Post a Comment