Wednesday 11 December 2013

പുരുഷാന്തര യാത്ര

പുരുഷാന്തര യാത്ര

ഇംഗ്ല്ണ്ടിലൂടെ,പ്രത്യേകിച്ചും അവിടത്തെ ഗ്രാമങ്ങളിലൂടെയുള്ള,
യാത്ര പുരുഷാന്തരങ്ങളിലൂടെഉള്ള യാത്ര തന്നെ എന്നു സംശയമില്ല.
വഴിയോരങ്ങളുടെ നാലു ചുറ്റും,ചിലപ്പോൾ വഴിയുടെ അടിയിൽ
പോലും ചരിത്രാവശിഷ്ടങ്ങൾ കാണപ്പെടുന്ന അതി പുരാതന രാജ്യം.
മദ്ധ്യകാല ഗ്രാമങ്ങൾ,കാസ്സിലുകൾ,പുരാതന ദേവാലയങ്ങൾ,റോമൻ
വില്ലകൾ,റോമൻ പൊതുസ്ഥലങ്ങൾ എന്നിവ ക്രിസ്തുവിന്റെ കാലഘട്ടം
വരെ നമ്മെ കൂട്ടിക്കൊണ്ടു പോകും.എന്നാൽ, ബറോകളും കുന്നുകളിലെ
കോട്ട കൊത്തളങ്ങളും സ്റ്റോൺ ഹഞ്ച് എന്നറിയപ്പെടുന്ന കൽത്തൂൺ കൂട്ടങ്ങളും
ക്യാമ്പുകളും,കുത്തനെ നിർത്തിയ കല്ലുകളും നമ്മെ അതിനും എത്രയോ
മുപുള്ള, ആയിരക്കണക്കിനു വർഷം പുറകോട്ടുള്ള കാലഘട്ടങ്ങളിലേക്കു
കൊണ്ടു പോകും.
ഇംഗ്ലണ്ടിൽ ഗ്രാമങ്ങളിലാണു ചരിത്രാവശിഷ്ടങ്ങൾ കൂടുതലും കാണപ്പെടുക
എന്നു പറഞ്ഞുവല്ലോ.അതിനു കാരണം മറ്റു സ്ഥലങ്ങളിലുള്ളവ, പിന്നീടു
നിർമ്മിക്കപ്പെട്ട കെട്ടിട സമുചയങ്ങളാലും മറ്റും നിർമ്മാണപ്രവർത്തനങ്ങളാലും
നശിപ്പിക്കപ്പെട്ടു എന്നതിനാലാണെന്ന്റിയുക.അവയിൽ പലതും കൂടുതൽ
ആഴത്തിൽ താഴ്ത്തപ്പെടുകയും ചെയ്തിരിക്കാം.അവ കണ്ടെത്തുക ഇനി
ദുഷ്കരവും.
പുരാതന ഇംഗ്ലണ്ട് ഇന്നത്തേതിൽ നിന്നും പാടെ വിഭിന്നമായിരുന്നു.കാലാവസ്ഥ,
സസ്യജന്തുജാലം,മണ്ണിന്റെ ഘടന , ആകൃതി എന്നിവയെല്ലാം തികച്ചും വ്യത്യ്സ്തം.
കഴിഞ്ഞ 12000 വർഷങ്ങൾക്കിടയിൽ ഇംഗ്ലണ്ട് ചെറുതായി.10,000 വർഷം മുമ്പ്
ഐസ് ഏജിൽ ഈ ദ്വീപ് യൂറോപ്യൻ മുഖ്യഭൂഖണ്ഡത്തിന്റെ ഭാഗം തന്നെ ആയിരുന്നു.
മഞ്ഞു മലകൾ ഉരുകിയതോടെ കടലിൽ ജല നിരപ്പുയർന്നതോടെ ഇപ്പോഴത്തെ
വടക്കൻ കടൽ(നോർത്ത് സീ),ഇംഗ്ലീഷ് ചാനൽ എന്നിവ രൂപമെടുത്തു.ഇംഗ്ലണ്ട്
ദ്വീപുമായി.കഴിഞ്ഞ 9000വർഷങ്ങൾക്കിടയിൽ നദികൾ പിന്നേയും ഇംഗ്ലണ്ടിന്റെ
ആകൃതി മാറ്റി.കാലാവസ്ഥയിലും കാര്യമായ മാറ്റം വന്നു.കൂടുതൽ സഹനീയമായി
അതു മാറി.പുരാതനകാലത്തെ പല മൃഗങ്ങളും ബ്രൗൺ കരടി,കാട്ടു കുതിര,ചെന്നായ്
എന്നിവ അപ്രത്യക്ഷമായി.
ബി.സി4500-3500 കാലഘട്ടത്തിലാണ് ബ്രിട്ടനിൽ ഏറ്റവും
വലിയ സാമൂഹ്യമാറ്റം സംഭവിച്ചത്.സാവധാനം വന്ന മാറ്റം.
നിയൊലിതിക് ഘട്ടം അങ്ങനെ തുടങ്ങി.സസ്യജാലങ്ങളെയും
മൃഗങ്ങളേയും തങ്ങൾക്കുപയോഗപ്പെടും വിധം നിയന്ത്രണത്തിലാക്കി
അക്കാലം മുതൽ മനുഷ്യർ.കിഴക്കൻ ഭാഗത്തു തുടങ്ങിയ
ഈ നിയന്ത്രണം ക്രമേണ യൂറോപ്പു മുഴുവൻ പടർന്നു.
കർഷകരായ കുടിയേറ്റക്കാരാണോ നാട്ടിൽ താമസ്സിച്ചിരുന്ന
നായാടികൾക്കു മാറ്റമാണോ കർഷകവൃത്തി എന്നു വ്യക്ത
മാകുന്നില്ല.ഒരു പഷേ രണ്ടും ഉണ്ടായിരുന്നിരിക്കാം.
പ്രർതിയെ മനുഷ്യർ കീഴടക്കിത്തുടങ്ങുന്നത് ഇക്കാലത്താണ്.

കാടു വെട്ടിത്തെളിച്ചു ധാന്യം കൃഷിചെയ്യാൻ മനുഷ്യർ തുടങ്ങി.
ഗോതമ്പും ബാർലിയുമായിരുന്നു അവർ കൃഷിചെയ്തു തുടങ്ങിയത്.
നദീതടങ്ങളിലായിരുന്നു കൃഷി.മലകൾ നായാട്ടിനായും ആയുധ
നിർമ്മാണത്തിനുള്ള് കല്ലുകൾക്കായും മാറ്റി വച്ചിരുന്നു.തുടർന്നു
വിശ്രമികകാൻ കൂരകളും ധാന്യം സൂക്ഷിക്കാൻ കളപ്പുരകളും
നിർമ്മിക്കപ്പെട്ടു.അതിനു ചുറ്റും കുറേ കൃഷികളും കാലി വളർത്തലും.
ഗ്ലൗസറ്റർഷെയറിലെ ക്രിക്ലി ഹിൽ,കോൺ വെല്ലിലെ കാൺ ബ്രിയ
എന്നിവിടങ്ങളിൽ ആദ്യകാല കൃഷിയിടങ്ങളുടെ അവ്ശിഷ്ടം കാണ
പ്പെടുന്നു.വിറ്റ്ഷെയറിലെ മിൽഹിൽ അവർ ഒന്നിച്ചു ചേർന്നിരുന്ന
പൊതു ഇടം ആയിരുന്നു.ബാർട്ടർ രീതിയിൽ സാധങ്ങൾ കൈമാറാനും
ഇണയെ കണ്ടെത്താനും ഈ പൊതു ഇടം സഹായിച്ചിരുന്നു.ആഘോഷങ്ങളും
ആചാരങ്ങളും ഇവിടെ അരങ്ങേറി.അവർ മരിച്ചവരെ അടക്കം
ചെയ്യാൻ സംവിധാനം രചിച്ചു.അഞ്ചു കൽത്തൂണുകൾ താങ്ങുന്ന
വലിയ പാറ കോണ്വാളിലെ റ്റ്രതവിയിൽ കാണാം.ഓസ്ഫോർഡ്ഷയറിൽ
വേയ്ലാണ്ട്സ്മിതിയിൽ 10 വയസ്സ് കാരൻ കുട്ടി ഉൾപ്പടെ 14 പേരുടെ
ശവം അടക്കിയ കല്ലറ ഇന്നും നില നിൽക്കുന്നു.കോട്സ്വോൾഡ്,സേവേൺ
വാലി,വെസ്സെക്സ്,യോർക്ഷെയർ എന്നിവിടങ്ങളിൽ കുറേക്കൂടി വലിയ
നീളമേറിയ കല്ലറകൾ കാണാം.ഇവ അതിർത്തികളെ വ്യക്തമാക്കാനും
ഉപയോഗിച്ചിരിക്കണം.

No comments:

Post a Comment