Tuesday 10 December 2013

ചിരാതേന്തിയ മഹിളാമണിയും ചായക്കോപ്പയേന്തിയ ലലനാമണിയും

ചിരാതേ ന്തിയ മഹിളാമണിയും
ചായക്കോപ്പയേന്തിയ ലലനാമണിയും

മധുരപ്പതിനാറിൽ ദൈവവിളി കേട്ട പെൺകിടാവായിരുന്നു
ഫ്ലോറൻസ് നൈറ്റിംഗേൽ.1837ഫെബ്രുവരി ഏഴിലെ ഡയറിക്കുറിപ്പിൽ
അവളതെഴുതി വയ്ക്കയും ചെയ്തു:
"ഇന്നു ദൈവം എന്നെ വിളിച്ചു;അവനെ ശുശ്രൂഷിക്കാൻ".

എന്നാൽ അതേതു രീതിയിലാവണം എന്നു തീരുമാനിക്കാൻ
അവൾക്ക് ഏഴുവർഷം ഏടുക്കേണ്ടി വന്നു.
അവസാനം "ആതുരശുശ്രൂഷയാണു ദൈവശുശ്രൂഷ" എന്നവൾ കണ്ടെത്തി.
അവളുടെ സമ്പന്നവും കുലീനവും ആയ കുടുബത്തിനു അനുവദിക്കാൻ
കഴിയുന്ന കാര്യമായിരുന്നില്ല അക്കാലത്ത് നേർസിംഗ് .

പുഴുത്തു നാറുന്ന ഇടങ്ങളായിരുന്നൂ പത്തൊൻപതാം നൂറ്റാണ്ടിൽ
ആതുരാലയങ്ങൾ എല്ലാം തന്നെ.നേർസുമാർ മോശം സ്വഭാവക്കാരാണെന്നും
വെള്ളമടിക്കാനും ശരീരം വിൽക്കാനും തയാറാകുന്നവരാണെന്നും ജനം
കരുതിയിരുന്ന കാലം.
എന്നാല് ലണ്ടനിലെ ഹാർലി തെരുവിലെ ഇൻസ്റ്റിട്യൂട്ട് ഫോർ ദകെയർ
ഓഫ് ജെന്റിൽ വുമൺ ഇൻ ഡിപ്രസ്സ്ഡ് സർക്കംസ്റ്റാൻസസ് എന്ന
സ്ഥാപനത്തിൽ പ്രായം ചെന്ന അമ്മമാർക്കു പരിചരണം നൽകുന്ന
ജോലി സ്വീകരിക്കുവാൻ കുടുംബം മനസ്സില്ലാ മനസ്സോടെ അവൾക്ക്
അനുമതി നൽകി.
1854 ല് ക്രിമിയൻ യുദ്ധസ്ഥലത്തു നിന്നും തോമസ് ചിനേറി
എന്ന ദ ടൈംസ് ലേഖകൻ യുദ്ധത്തിൽ മുറിവേറ്റ ഭടന്മാർക്കു
പരിചരണം കിട്ടുന്നില്ല എന്നു കാട്ടി വിശദമായ ഒരു ലേഖനം
എഴുതി.സർജൻസില്ല.ഡ്രസ്സ് ചെയ്തു കൊടുക്കാൻ ആളില്ല.നേർസ്
മാരില്ല എന്നിങ്ങനെ.അതു വായിക്കാനിടയായ നൈറ്റിംഗേൽ
വാർ സെക്രട്ടറി സിഡ്നി ഹെർബർട്ടിന് താൻ ഒരു സംഘം
നേർസുമാരുമായി ക്രീകിയൻ യുദ്ധക്കളത്തിലേക്കു പോകുവാൻ
തയ്യാറാണെന്നെഴുതി.
അവിടെ എത്തിയ നറ്റിംഗേൽ മിലിട്ടറി ഹോസ്പിറ്റലിനു സമീപം
ഒരു കെട്ടിടം വാടകയ്ക്കെടുത്തു.വലിയ ബോയിലർ സംഘടിപ്പിച്ചു.
വലിയൊരു അലക്കു കേന്ദ്രം തുടങ്ങി.പട്ടാളകാർക്കു കിട്ടുന്ന ഭക്ഷണം
മോശമാണെന്നു കണ്ട് അലക്സിസ് സോയർ എന്ന പ്രശസ്ത പാചക
വിദഗ്ദനെ ലണ്ടനിൽ നിന്നു  വരുത്തി പോഷകഭക്ഷണം നൽകാൻ
ഏർപ്പാടു ചെയ്തു.ആശുപത്രി ജോലിക്കാരിൽ വൃത്തിയും വെടിപ്പും
അച്ചടക്കവും നടപ്പാക്കി.അങ്ങനെ ബ്രിട്ടീഷ് നേർസിംഗ് രീതി രൂപപ്പെട്ടു.
ചിരാതേന്തിയ ആ മഹിള ലോകമെങ്ങും പ്രശസ്തയായി.
തിരിച്ചു നാട്ടിലെത്തിയപ്പോൾ സ്വീകരണം നൽകാൻ ഒരുങ്ങിയപ്പോൾ
അവർ അതു തടഞ്ഞു.ബാക്കി കാലം അവർ ആശുപത്രി,പ്രസവ വാർഡ്
പരിഷ്കരണ പരിപാടികൾക്കായി മാറ്റിവച്ചു.ലോകമെമ്പാടു നിന്നും
ഒട്ടേറെ പെൺ കുട്ടികൾ നൈറ്റിംഗേലിനെ അനുകരിച്ചു പിൻ ഗാമികളായി
ആതുരസേവനം നടത്തുന്നു.ഇക്കാര്യത്തിൽ മലയാളി പെൺ കിടാങ്ങൾ
മുൻപന്തിയിൽ നിൽക്കുന്നു.
നൈറ്റിംഗേലിനെ പോലെ സേവനം നൽകിയിട്ടും അറിയപ്പെടാതെ പോയ മറ്റൊരു
വനിതയുമുണ്ടായിരുന്നുക്രീമിയൻ യുദ്ധരംഗത്ത്.മഞ്ഞപ്പെൺ.ഒരു ജമേഷ്യൻ അർദ്ധ
വനിതാ ഡോക്ടരുടെമകൾ.പിതാവ് ഒരു സ്കോട്ടീഷ് പട്ടാളക്കാരൻ.
ഹോറോഷ്യോ നെൽസൺ
എന്ന ഒന്ന്-ഒന്ന്-ഒന്ന് തലതൊട്ടപ്പനായിരുന്ന എഡ്വിൻ ഹോറൊഷ്യോ
ഹാമിൽട്ടണെവിവാഹം കഴിച്ച മേരി സീക്കോൾ.
1844-ല് ഭർത്താവു സീക്ക്ക്കോൾ മൃതിയടഞ്ഞതിനെ തുടർന്നു
മേരി സ്വന്തം കാലിൽ നിക്കാൻ ശ്രമമാരംഭിച്ചു.മാതാവിൽ
നിന്നു കിട്ടിയ മുറി വൈദ്യം അതിനു സഹായിച്ചു.ജമേക്കായിൽ
വിമുക്തഭടന്മാരായി ഒരു പരിചരണകേന്ദ്രം തുടങ്ങി അവർ.

1850 ല് പനാമയിൽ പോകേണ്ടി വന്നപ്പോൾ അവിടെ കോളറ
നടപ്പുദീനമായിരുന്നു.മേരിയുടെ ചികിൽസ വഴി ഒരുപാടു
മരണം ഒഴിവായി.തുടർന്നു നല്ലൊരു മുറിഡോക്ടർ ആയി
മേരി അറിയപ്പെട്ടു.1854ല് അൻപതാം വയസ്സിൽ മേരി
ലണ്ടനിൽ പോകാനിടയായി.ക്രിമയൻ യുദ്ധക്കളത്തിലെ കഥകൾ
മേരിയും പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞു.വാർ സെക്രട്ടറിയെ
നേരിൽ കണ്ടു യുദ്ധസേവനം അനുഷ്ഠിക്കാൻ തയ്യാറാണെന്നറിയിക്കാൻ
ശ്രമിച്ചെങ്കിലും അതു നടന്നില്ല.നൈറ്റിംഗേലിനെ സഹായിച്ചിരുന്ന ക്രിമിയൻ
ഫണ്ടും മേരിയെ സഹായിച്ചില്ല.രണ്ടിനും കാരണം വർണ്നവിവേചനം
ആയിരുന്നു.ജമേക്കക്കാരി മേരി കറുത്തവൾ അല്ലെങ്കിലും വെള്ളയല്ല,മഞ്ഞ.
അന്തരിച്ചു പോയ ഭർത്താവിന്റെ സ്നേഹിതൻ മിസ്റ്റർ ഡേയുടെ
സഹായത്താൽ അവർ ബ്ലാക് സീയിൽ ക്രിമിയൻ മോഡലിൽ അവിടെ
ഉണ്ടായിരുന്ന കിങ്ങ്സ്റ്റൺകെയർ സെന്ററിൽ ജോലി നേടി.
ബ്രിട്ടീഷ് ഹോട്ടൽ എന്ന പേരിൽ മഞ്ഞ മേരി അവിടെ ഒരു സ്ഥാപനം
തുടങ്ങി.അടുക്കള,ഭോജനശാല,കിടന്നുറങ്ങാൻ ഇടം,മൃഗങ്ങൾക്കും
ഒരു വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങൾ.ഒരേക്കറിൽ ഡേയുടെ
ഒരു പലചരക്കു കടയും അതിനു മുകളിൽ പാറിപ്പറക്കുന്ന യൂണിയൻ
ജായ്ക്കും.
ബ്രിട്ടീഷ് സൈന്യം ആസ്ഥാനകേന്ദ്രമാക്കിയിരുന്ന കുന്നിനടുത്തായിരുന്നു
മേരി-ഡേ സംയുക്ത സംരംഭമായിരുന്ന ബ്രിട്ടീഷ് ഹോട്ടൽ.
സൈനീകോദ്യോഗസ്ഥർക്ക് ഈ ഹോട്ടൽ വളരെ സൗകര്യമായി.
ചായ,കാപ്പി,മദ്യം,സിഗരറ്റ്,എന്നിവ യ്ക്കു പുറമേ ഐറീഷ്,വെൽഷ്
വിഭവങ്ങളും ലഭിച്ചു.മിസ്സസ് സീക്ക്ക്കോളിന്റെ കഞ്ഞി ഏറെ
പ്രസിദ്ധമായി.അവർ വളർത്തിയ പന്നിക്കൂറ്റന്മാരിൽ നിന്നും അവർ
ഉണ്ടാക്കിയ സോസ്സേജും പ്രസിദ്ധമായി.
എന്നാൽ മേരി മദർ സീക്ക്ക്കോൾ ആയി മാറിയത് കൈപ്പുണ്ണ്യമുള്ള
ചികിസയാൽ ആയിരുന്നു.പണം വാങ്ങികാതെയും മേരിയമ്മ
നല്ല ചികിസ നൽകിയിരുന്നു.നൈറ്റിംഗേൾ മിലിട്ടറി ഹോസ്പിറ്റലിൽ
മാത്രം സേവനം ഒതുക്കി.പക്ഷേ മേരിയമ്മ  പോർകളത്തിലും മടികൂടാതെ
പാഞ്ഞെത്തി ആതുരശുശ്രൂഷ നൽകി.മരിച്ചവരെ മാറ്റാൻ ചെല്ലുന്നവർ
ആസന്നമരണരുടെ വായിൽ ബ്രാണ്ടി തുള്ളീകൾ നൽകിയിരുന്ന മേരിയമ്മയെ
നിരവധി തവണ കണ്ടിരുന്നു.ബ്രിട്ടീഷുകാര്ക്കും ഫ്രഞ്ചു കാർക്കും മാത്രമല്ല
ശത്രുക്കളായ റഷ്യാക്കാർക്കും മേരി അമ്മയുടെ പരിചരണം കിട്ടി.
യുദ്ധം അവസാനിച്ചത് മേരിയ്ക്കും ഡേയ്ക്കും വൻ അടിയായിപ്പോയി.
അവർ വികസനത്തിനായി വൻ തുക കടം വാങ്ങി മുടക്കി കഴിഞ്ഞിരുന്നു.
ധാരാളം ഭക്ഷണ വസ്തുക്കളും മരുന്നും വാങ്ങിക്കൂട്ടിയിരുന്നു.മൃഗങ്ങളേയും.
സൈന്യം പിന് വാങ്ങിയതോടെ അവയെല്ലാം റഷ്യാക്കാർക്കു കിട്ടിയ വിലയ്ക്കു
കൊടുക്കേണ്ടി വന്നു.1856 ല് ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയപ്പോൾ കടം കേറി
മേരി പാപ്പരായി.
എന്നാൽ മാധ്യമങ്ങൾ മേരിയെ വാഴ്ത്തി.ചിരാതേന്തിയ നൈറ്റിംഗേലിനെ
പോലെ ചായകോപ്പയേന്തിയ ഈ ലലനാമണിയും ബ്രിട്ടനിൽ പ്രസിദ്ധയായി.
മാധ്യമങ്ങൾ അവരെ കടത്തിൽ നിന്നും കര കയറ്റാൻ പരിപാടികൽ ആസൂത്രണം
ചെയ്തു.ദ ടൈം,പഞ്ച് എന്നിവ അതിനു മുൻ കൈ എടുത്തു.മേരി അവരുടെ
സ്മരണകൾ പുസ്തകമാക്കി.മധുരനാരങ്ങ പോലെ അതു വിറ്റഴിക്കപ്പെട്ടു.
ദ വണ്ടർഫുൾ അദ്വഞ്ചേർസ് ഓഫ് മിസ്സസ് മേരി സീക്കോൾ ഇൻ മെനിലാൻഡ്സ്.
നൈറ്റിംഗേലിനു മേരിയെ അത്ര പഥ്യമായിരുന്നില്ല.ഒരഴിഞ്ഞാട്ടക്കാരിയും
കള്ളു കച്ചവടക്കാരിയും എന്ന വിലയിരുത്തൽ.ബ്രിട്ടീഷ് ഹോട്ടൽ അവർക്ക്
ഒരു ചീത്ത സ്ഥലം ആയിരുന്നു.
വിക്ടോറിയൻ കാലഘട്ടത്തിലെ മോഡൽ ആയിരുന്നു നൈറ്റ്മ്ഗേൽ
എങ്കിൽ മേരി അമ്മ ആധുനിക കാലഘട്ടത്തിന്റേയും.
മേരി സമ്പന്നയായി തന്നെ അന്തരിച്ചു.1881 ല് ലണ്ടനിൽ.എഴുപത്തി
ആറാം വയസ്സിൽ.
ചിരിയാൽ നേടാവുന്നതെല്ലാം നേടി  എന്നതായിരുന്നു അവരുടെ സ്വയം വിലയിരുത്തൽ.

No comments:

Post a Comment