Tuesday 31 December 2013

വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്രതിമകൾ

വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്രതിമകൾ

ജീവിതകാലത്ത് എത്രയോ പ്രതിമകൾ കണ്ടിരിക്കുന്നു.
പലതിനൊടൊപ്പവും നിൽക്കുന്ന ഫോട്ടോകളും ശേഖരത്തിലുണ്ട്.

ആദ്യം ഓർമ്മവരുന്നത് അനന്തപുരിയിലെ ഹജൂർകച്ചേരിയുടെ
മുന്വശത്തെ കവലക്കു സ്റ്റാറ്റ്ച്യൂ എന്ന പേരു വീഴാൻ ക്മക്യആ
മാധവ രായർ പ്രതിമതന്നെ.1962 കാലത്ത് തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ ഒന്നാം എം.ബി.ബി.എസ്സിനു പഠിക്കുമ്പോൾ മെഡിക്കൽ
കൊളേജിൽ നിന്നു ടിക്കറ്റ് എടുക്കുന്നത് മിക്കപ്പോഴും മാധവ രായർ
എന്നു പറഞ്ഞായിരുന്നു.വേലുത്തമ്പി എന്നോ സെക്രട്ടറിയേറ്റെന്നോ
പോലും പറഞ്ഞിരുന്നില്ല.അന്നു അവിടെ പ്രതിമകൾ കുറവായിരുന്നു.
1983 കാലത്ത് എം.എസ്സിനു പഠിക്കുമ്പോൾ പ്രതിമകൾ
നിരവ്ധി യായി.
അയ്യങ്കാളി പ്രതിമ വരുന്നതിനു മുൻപായിരിക്കണം തിരുവനന്തപുരത്തെ
പ്രതിമാളെ കുറിച്ചും ഞാനും മകനും ചേർന്നു കുട്ടികളുടെ ദീപികയിൽ
ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
കോപ്പി നഷ്ടപ്പെട്ടു പോയി.കരുണാകരന്റെ ഉൾപ്പടെ ഇപ്പോൾ അവിടെ
എത്ര പ്രതിമകൾ ആയി എന്നെണ്ണണമെങ്കിൽ സാക്ഷാൽ അനന്തൻ തന്നെ
വേണ്ടി വരും.

കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ തുടങ്ങി മിക്ക ജില്ലാ
ആസ്ഥാനങ്ങളിലും നിരവധി പ്രതിമകൾ ഉണ്ട്.പത്തനംതിട്ട ഇക്കാര്യത്തിൽ
ഏറ്റവും പിന്നിൽ.

കേരളത്തിൽ, ഒരു പക്ഷേ, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിമക
ഉള്ളത് ശ്രീനാരായ്ണ ഗുരുവിനാണ്.ചിലതു കാണുമ്പോൾ ദുഖം തോന്നും.
അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രവർത്തിയിലാക്കുന്നവർ വളരെ കുറവു
എന്നതിനാലല്ല, ആ പ്രതിമ നിർമ്മിച്ച സൃഷ്ടിച്ച് കലാകാരന്റെ കൈവിരുത്
കാണേണ്ടി വന്നതിനാലാണു ദുഖം.

അന്തരിച്ച എന്റെ നല്ല സുഹൃത്ത് വേളൂർ രചിച്ച്,
ശാന്തയുടേയും നടി മേരി ജാസിമിന്റെ അമ്മയുടേയും
സഹപാഠി കെ.ജി.ജോർജ് സംവിധാനം ചെയ്ത,ഗോപി അഭിനയിച്ച
പഞ്ചവടിപ്പാലം കേരളത്തിലെ ഒരു പ്രതിമാ നിർമ്മാണത്തിന്റെ കഥ
കൂടിയാണല്ലോ.
ചെന്നയിലേയും മൈസ്സൂറിലേയും മുംബൈയിലേയും ദൽഹിയിലേയും
ആഗ്രയിലേയും പ്രതിമകൾക്കൊപ്പം മാത്രമല്ല ലണ്ടനിലേയും
എഡിൻബറോയിലേയും യോർക്കിലേയും ബേമിംഗാമിലേയും
പ്രതിമകൾപ്പൊപ്പം നിൽക്കുന്ന ഫോട്ടോകൾ എടുക്കാൻ കഴിഞ്ഞു.

ഏറ്റവും കൂടുതൽ തവണ കണ്ട പ്രതിമ കോട്ടയം തിരുനക്കരയിലെ
ഗാന്ധിപ്രതിമ.
അതോടൊപ്പം നിൽക്കുന്ന ഫോട്ടൊ ഒന്നു മില്ല.എന്നാൽ ബ്രിട്ടനിലെ
മലയാളികളും ഗുജറാത്തികളും ഏറെയുള്ള,മലയാളിയുടെ അയ്യപ്പാ
ടെക്സ്റ്റൈൽസ് തുണിക്കടപോലുമുള്ള ലസ്റ്ററിലെ ഗാന്ധി പ്രതിമയുടെ
കൂടെ നിന്ന് ഫോട്ടൊ എടുക്കാൻകഴിഞ്ഞു.ലണ്ടനിലെ ലോകപ്രശസ്തമായ
മാഡം ടുസേഡ്സിലെ ഗാന്ധിയോടും ഐൻസ്റ്റീനോടൊപ്പവും ഷാറൂക് ഖാൻ
എലിസബേത്ത് രാജ്ഞി തുടങ്ങിയവരോടൊപ്പവും.
ഏറ്റവും സന്തോഷം തോന്നിയത് വെയിസിൽ ബ്രിട്ടനിലെ ആരോഗ്യമന്ത്രി
അന്യൂറിൻ ബീവാനോടൊപ്പവും പിന്നെ ബ്രിട്ടീഷ്പ്രധാനമന്ത്രി ചർച്ചിലിനോടൊപ്പവും നിന്നപ്പോൾ.
പിന്നെ ഏറെ കണ്ടത് കോട്ടയം ശാസ്ത്രി റോ ഡിൽ,
ശീമാട്ടി റൗണ്ടാനയുടെ അടുത്തു കിഴക്കോട്ടു നോക്കി നിൽക്കുന്ന
നാട്ടുകാരൻ പി.ടി.ചാക്കോയുടെ പിൻഭാഗം.
ഒരോ തവണ കോട്ടയത്തു പോകുമ്പോഴും പല തവണ ആ പിൻഭാഗം
കാണേണ്ടി വരുന്നു.മുൻഭാഗം വളരെ അപൂർവ്വമായും.
എന്നാൽ വീണ്ടൂം വീണ്ടും കാണാൻ എനിക്കാഗ്രഹം തോന്നുന്ന പ്രതിമ
ബേമിംഗാമിലാണ്.
സ്വര്ണ്ണ നിറത്തിലുള്ള ത്രിമൂർത്തികൾ.
ലൂണാർ സൊസ്സൈറ്റിയിലെ പ്രമുഖരായ മൂന്നുപേർ.
തിരുവനന്തപുരത്തും
പത്തനം തിട്ടയിലും
പൊന് കുന്നത്തും ഇത്തരം ത്രിമൂർത്തി പ്രതിമകൾ സ്ഥാപിക്കപ്പെടേണ്ടതാണ്.

No comments:

Post a Comment