Wednesday 11 December 2013

ഒരു വിക്ടോറിയൻ പഴങ്കഥ

ഒരു വിക്ടോറിയൻ പഴങ്കഥ
വെറും പതിനൊന്നു വയസ്സുള്ളപ്പോൾ,1830-ല്
ആണു വിക്ടോറിയ രാജകുമാരി താനാണടുത്ത
കിരീടാവകാശി എന്ന കാര്യം അറിയുന്നത്.ഹാനോവർ
കുടുംബം കെൻസിംഗ്ടൺ കൊട്ടാരത്തിലാണു താമസം.
രാജകുമാരിയുടെ കാര്യങ്ങൾ നോക്കുന്ന ഗവർണസ്സ്
കുടുംബവൃക്ഷത്തിന്റെ ഒരു പ്രതി അറിയാത്ത മട്ടിൽ
രാജകുമാരിയുടെ പുസ്തകത്താളുകൾക്കിടയിൽ
വച്ചു കൊടുത്തു.വല്യഛൻ ജോർജ് മൂന്നാമൻ രാജാവു
മായുള്ള ബന്ധം രാജകുമാരിക്കു മനസ്സിലായി.താംസ്സിയാതെ
താൻ രാജ്ഞി യാകും എന്നവളറിഞ്ഞുഞ്ഞു.ഈ പെൺകുട്ടി
പൊട്ടിക്കരഞ്ഞു.
രാജ്ഞിയായി നല്ല പേരുണ്ടാക്കണം .അവൾ അന്നേ തീരുമാനിച്ചു.
ജോർജ് മൂന്നാമ്നു ആൺ മക്കൾ ഏഴു പേർ.പക്ഷേ 1819 ആയിട്ടും
അവരിൽ ഒരാൾക്കു പോലും രാജ്യം ഭരിക്കാൻ പറ്റിയ ഒരു തരിയെ
സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.പിതൃശൂന്യരായ കുറെ വല്ലാത്ത സന്തതികളെ
മാത്രമേ അവർ അതു വരെ സൃഷ്ടിച്ചിട്ടുള്ളു.വെപ്പാട്ടികൾ ഉണ്ടാക്കത്ത
പ്ര്ശ്നങ്ങളും ഇല്ല.1819 ല് വിക്ടോറിയാ ജനിത്തതോടെ ആണു ശരിയ്ക്കും
ഒരവകാശി ജനിച്ചത്.എന്നാൽ 8 മാസം കഴിഞ്ഞപ്പോൾ അവളുടെ പിതാവ്,
ഡ്യൂക് ഓഫ് കെന്റ്,എഡ്വേർഡ് ചെറിയ ഒരു ജലദോഷപ്പനിയെ തുടർന്ന്
അന്തരിച്ചു.വിക്ടോറിയായുടെ അമ്മ ,വിധവയായ ഡച്ചസ് കെന്റ്
വിക്ടോറിയായെ തോളത്തും താഴത്തും വയ്ക്കാതെ നോക്കി.രണ്ടാം നിലയിൽ
നിന്നു താഴോട്ടു ഇറങ്ങണമെങ്കിൽ പോലും ഒരാളുടെ കൈപിടിച്ചു വേണമായിരുന്നു
പോകാൻ.ഒരേ കിടക്ക മുറി.സന്ദർശകർക്ക് കൃത്യമായ,കർക്കശമായ പ്രോട്ടോക്കോൾ
നിബന്ധനകൾ.കെൻസിങ്ങ്ടൺ സിസ്റ്റം എന്നറിയപ്പെട്ട നിബന്ധനകൾ.സമപ്രായക്കാരായ
കുട്ടികളെ കാണാൻ അനുവാദമില്ല.കളിക്കാൻ ഒരു സ്പാനിയൽ പട്ടിക്കുട്ടി-ഡാഷ് മാത്രം.

സർ ജോൺ കോൻറോയ് എന്നൊരു ഇഷ്ടക്കാരൻ ഉണ്ടായിരുന്നു വിക്ടോറിയായുടെ
അമ്മയ്ക്ക്.അയാളെ ഭാവി പ്രൈവറ്റ് സെക്രട്ടറി ആക്കണം.അതായിരുന്നു രണ്ടു പേരുടേയും
ആഗ്രഹം.അതിനായിരുന്നു പ്രോട്ടോക്കോൾ.1835 ല് രാജകുമാരിക്കു ലഘുവായ അസുഖം
വന്നപ്പോൾ ഇരുവരും ചേർന്ന് അവളെ കൊണ്ട് കോൻറോയിയെ ഭാവി സെക്രട്ടറിയാക്കാം
എന്നൊരു രേഖ ഒപ്പിടീക്കാൻ ശ്രമിച്ചു.മിടുക്കിയായ വിക്ടോറിയാ ഇരുവരേയും അമ്പരപ്പിച്ച്
അതു തള്ളിക്കളഞ്ഞു.
വർഷം രണ്ട് അതി വേഗം കടന്നു പോയി.
1837 ജൂൺ 20 വില്യം നാലാമൻ രാജാവു നാടു നീങ്ങുന്നു.

അന്നു നേരം പരപരാന്നു വെളുത്തു വരുന്നതേ
ഉള്ളു.ലോർഡ് ചേംബർ ലൈനും കാന്റർബറി
ആർച്ച് ബിഷപ്പും ഉറക്കക്ഷീണത്താൽ അടഞ്ഞു
പോകുന്ന കണ്ണുകളുമായികെനിങ്ങ്സ്ടൺ കൊട്ടാര
വാതിലിൽ മുട്ടിവിളിച്ചു.കിടക്കറ വേഷത്തിൽ
രാജകുമാരി ഇറങ്ങിവന്നപ്പോൾ ഇരുവരും ആ
പതിനെട്ടുകാരിയുടെ കാലിൽ വീണു വില്യം
നാലാമൻ നാടുനീങ്ങിയ കാര്യം ഭാവി രാജ്ഞിയെ
അറിയിച്ചു.അന്നു രാത്രി വിക്ടോറിയ തനിയെ
ആണു കീടന്നുറങ്ങിയത്.തന്റേതായ വസ്തുവകകൾ
ബക്കിംഗാം കൊട്ടാരത്തിലേക്കു അവർ ഉടനടി മാറ്റി.
അമ്മയും ഇഷ്ടക്കാരനുമായി സർവ്വബന്ധവും വിടർത്തി
ആ ബുദ്ധിമതി.അമ്മ മകളെ കാണാൻ അനുവാദം
ചോദിച്ചപ്പോഴെല്ലാം ബിസ്സി എന്നു മറുപടി.സർ ജോൺ
കോണറോയിക്കു ബക്കിംഗാം കൊട്ടാരത്തിൽ പ്രവേശിക്കാൻ
അനുമതി കിട്ടിയതേ ഇല്ല.
അടുത്ത 63 വർഷക്കാലത്തെ അതിശക്തിമതിയായ ഭരണാധികാരിയുടെ
ആദ്യ ചുവടുവയ്പ്പു അന്നു തന്നെ തുടങ്ങി.സൂര്യനസ്തമിക്കാത്ത
മഹാരാജ്യത്തിന്റെ മഹാരാജ്ഞിയായി അവർ വാണു പിൽക്കാലത്ത്.
63 വർഷം ഭരിച്ച മറ്റൊരു രാജാവൊ രാജ്ഞിയോ ബ്രിട്ടനിലില്ല.
വിക്ടോറിയൻ ശൈലി പ്രസിദ്ധമായി.ജൂബിലി എന്ന വാക്കു പോലും
അവർക്കു വേണ്ടി നിർമ്മിക്കപ്പെട്ടു.അവരുടെ സ്മാരകങ്ങൾ
ലോകമെമ്പാടും.അനന്തപുര്യിൽ വിക്ടോറിയാ ജൂബിലി ടൗൺ ഹാൾ
(വി.ജെ.ടി ഹാൾ) വിക്ടോറിയാ കോളേജ് പാലക്കാട്.
എന്തിനു ഞങ്ങളുടെ പൊൻ കുന്നത്തു പോലും ജൂബിലി മെമ്മോറിയൽ
കീണർ,രാജേന്ദ്രമൈതാനിയിൽ.ഇന്നും സമീപ ഹോട്ടലുകാർക്കു
കുടിവെള്ളം നൽകുന്നു.
വാൽക്കഷണം.
കിരീടം കിട്ടിയ ശേഷം ബക്കിംഗാം പാലസ്സിൽ എത്തിയ വിക്ടോറിയാ
ആദ്യം ചെയ്തത് തന്റെ കളിക്കൂട്ടുകാരൻ ഡാഷിനെ കുളിമുറിയിൽ
കൊണ്ടു പോയി കുളിപ്പിക്കുക എന്ന കൃത്യമായിരുന്നു.

കടപ്പാട്
റൊബർട്ട് ലേസി

No comments:

Post a Comment