Tuesday 31 December 2013

പുതുവർഷ ചിന്തകൾ 2014

പുതുവർഷ ചിന്തകൾ
മറ്റൊരു വർഷംകൂടി കടന്നുപോയി.
നീണ്ട 69 വർഷങ്ങൾ ഒന്നിനു പിറകേ
ഒന്നായി കടന്നു പോയി.ഇനി എത്ര
വർഷം കൂടി?പിതാവിനൊപ്പം നിൽക്കണമെങ്കിൽ
ഇനിയും നീണ്ട 33 വർഷം കൂടി ജീവിക്കണം.

ഒരോ തലമുറയും അതിനു മുൻപു കടന്നു
പോയ തലമുറയെ കടത്തി വെട്ടണം എന്നല്ലേ?
വിദ്യാഭ്യാസം,ജോലി,ധന സമ്പാദനം,ജീവിത
സൗകര്യങ്ങൾ,പേരും പെരുമയും,സമൂഹത്തിൽ
അംഗീകാരം തുടങ്ങിയ കാര്യങ്ങളിൽ.
ആയുസ്സിന്റെ കാര്യത്തിലതു നടക്കാൻ വിഷമം.

ജീവിതസാഹചര്യം,മാനസ്സികസമ്മർദ്ദം,നാടൻ
ഭക്ഷണം കിട്ടാതെ വരുക,ഹോട്ടൽ ഭക്ഷണവും
അതിധൃതഭക്ഷണങ്ങളും പായ്ക്കു ചെയ്ത ഭക്ഷണവും
രാസവള-കള-കീട-പൂപ്പൽ ബാധയേറ്റ പഴം പച്ചക്കറികൾ
എന്നിവയുടെ ഉപയോഗം,മലിനമായ പരിസ്ഥിതി
തുടങ്ങിയ കാരണങ്ങളാൽ പിതാവിനു കിട്ടിയ
ആയുദൈർഘ്യം പ്രതീക്ഷിക്കാൻ സാധിക്കില്ല.

ജോതിഷത്തിൽ നല്ല വിശ്വാസമുള്ളതിനാൽ, വാമഭാഗം
സുമംഗലി ആയി ജീവിക്കും എന്ന പ്രവചനം സത്യ
മാകണമെങ്കിൽ ആദ്യം പോകും.അതോടെ തനിയെ
കഴിയേണ്ടി വരും.മക്കളും കൊച്ചുമക്കളും വിദേശികൾ
ആയിക്കഴിഞ്ഞു.നാട്ടിൽ ഒന്നിച്ചു കാണില്ല.
വേണമെങ്കിൽ അവരുടെ കൂടെ അവിടെ കൂടാം.
മൂന്നു തവണകളിലായി ഇപ്പോൾ മൊത്തം പത്തു
മാസം യൂകെയിൽ ന്യൂകാസ്സിൽ,യോർക്ഷയർ,ബേമിംഗാം
എന്നിവിടങ്ങളിലായി താമസ്സിച്ചുകഴിഞ്ഞു.
അടുത്ത ആഴ്ചനാട്ടിലേക്കു മടങ്ങുന്നു.
ഇനിയും വരാം എത്ര തവണ
വേണമെങ്കിലും; ദൈവം സമ്മതിച്ചാൽ.

വിവിധകാരണങ്ങളാൽ, കേരളത്തിലെ ജീവിതത്തെക്കാൾ
എത്രയോ സുഖകരമാണു യൂ.കെയിലെ ജീവിതം.
പത്തു മുപ്പതു കൊല്ലം മുൻപു തന്നെ സഹപാഠികളിൽ
ചിലർ ഇവിടെ എത്തി സ്ഥിരതാമസ്സമാക്കി.അന്നതിൽ
താൽപ്പര്യം തോന്നിയില്ല.ഇന്നാലോചിക്കുമ്പോൾ അതു
മണ്ടത്തരമായി പോയി എന്നു തോന്നുന്നു.
മക്കൾ രണ്ടുപേരും എടുത്ത തീരുമാനം ശരിയെന്നു
തോന്നുന്നു.അവരുടെ മക്കൾക്കു എന്റെ മക്കൾക്കു
നൽകാൻ കഴിഞ്ഞതിലും എത്രയോമെച്ചപ്പെട്ട വിദ്യാഭ്യാസവും
ജീവിത സൗകര്യങ്ങളും നൽകാൻ അവർക്കു കഴിയുന്നു.
മക്കൾ രണ്ടുപേരും ഏറെ ഉയരത്തിൽ എത്ത.
സന്തോഷവുംഅഭിമാനവും.
അവരുടെ മക്കൾ അവരേക്കാൾ ഉയരത്തിൽ
എത്തുമെന്നു പ്രതീക്ഷ,പ്രാർത്ഥന.
സർജൻ ,ഗൈനക്കോളജിസ്റ്റ് എന്നിവർ ഏറ്റവും
കൂടുതൽ മാനസ്സിക സമ്മർദ്ദം അനുഭവിക്കേണ്ടി
വരുന്ന ഡോക്ടർമാരാണ്.രണ്ടു സ്പെഷ്യാലിറ്റിയും
കൈകാര്യം ചെയ്യേണ്ടി വരുമ്പോഴോ? അത്തരം
ചികിസകളിൽ മേലിൽ വ്യാപരിക്കുന്നതല്ല.ആരോഗ്യ
ബോധവലക്കരണം.ആരോഗ്യത്തിൽ പുതുമയുള്ള
പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള പ്രാധാന്യം
ജനസാമാന്യത്തെ മൻസ്സിലാക്കാനും പ്രകൃതി സൗഹൃദ
കൃഷിരീതികൾ പ്രചരിപ്പിക്കാനും ബാക്കി ജീവിതകാലം
മാറ്റിവയ്ക്കുന്നു .കോട്ടയം ജില്ലാജൈവകർഷസമതി,
പൊങ്കുന്നം ഫാർമേർസ്
ക്ലബ്ബ്,സീനിയർ സിറ്റിസൻ ക്ലബ്ബ് എന്നിവയുടെപ്രവർത്ത
നങ്ങളിൽ തുടർന്നും പങ്കെടുക്കും.
രാഷ്ട്രീയപാർട്ടിയിൽ അംഗമാവില്ല.
പക്ഷെ ആം ആദ്മി പാർട്ടി
സഹയാത്രികൻ ആയെന്നു വരാം.

മാലിന്യ നിർമ്മാർജ്ജനം.കുടിവെള്ളം.ജൈവകൃഷി എന്നിവയിൽ
പ്രാദേശിക തലത്തിൽ ചില പരിപാടികൾ പഞ്ചായത്തും
കൃഷിഭവനുമായി സഹകരിച്ചു നടപ്പിലാക്കണമെന്നു വിചാരിച്ചിരുന്നു
വെങ്കിലും അവർ ഇരുവരിൽ നിന്നുമുള്ള സഹകരണം പോരാ.
ഇന്റർനെറ്റ് ഉപയോഗം കഴിഞ്ഞ അഞ്ചുമാസക്കാലം വളരെ
കൂടി.അതു കുറയ്ക്കുന്നു.നാട്ടിലെത്തിയാൽ പകൽ സമയം
കഴിവതും അതിൽ നിന്നു മാറി നിൽക്കും.വായിക്കാൻ
ധാരാളം സമകാലീകങ്ങൾ വീട്ടിൽ കുന്നുകൂടികിടക്കുന്നു.
കഴിഞ്ഞ 5 മാസമായി അവയൊന്നും കാണാറില്ല.അവയെല്ലാം
വായിച്ചു തീർക്കണം.ചിലതിനു പ്രതികരിക്കണം.
രണ്ടു വർഷമായി മൽസ്യം, മാംസം എന്നിവ ഒഴിവാകിയിരുന്നു.
ഇവിടെ യൂ.കെയിൽ വന്നപ്പോൾ മൽസ്യം കഴിക്കേണ്ടി വന്നു.
നാട്ടിലെത്തിയാൽ അതുപേക്ഷിക്കും.തനിസസ്യഭുക്കായി മാറും.
നീന്തൽ സൈക്ലീംഗ്,പാചകം ഇവ പഠിക്കാൻ സാധിച്ചില്ല.
ആദ്യത്തേതു രണ്ടും ഇനി പഠിക്കാൻ ബുദ്ധിമുട്ടായിരിക്കും.
ഈ വർഷം അല്പം പാചകം പഠിക്കണം.തന്നെ ആയാലും
ജീവിച്ചു പോകണമല്ലോ.മകനും മരുമകനും നല്ല പാചകവിദഗ്ദരായി
എന്നത് ആവേശം നൽകുന്നു.അവരെ പിന്തുടരാം.
തമിഴ് നാട്ടിലെ കുറെ ക്ഷേത്രങ്ങൾ സന്ദർശിക്കണം.പൂർവ്വികർ
അവിടെ കുംഭകോണത്തു നിന്നും കുടിയേരിയവർ.അവിടെയൊക്കെ
സന്ദർശിക്കണം.
വീണ്ടും അതേ നാട്ടിൽ അതേ മാതാപിതാക്കളുടെ മകൻ ആയി ജനിക്കാൻ
ആഗ്രഹമുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ മറുപടി: ഇല്ലേ.ഇല്ല.
എന്നാൽ എന്റെ കൊച്ചു മക്കളിൽ ആരുടെ എങ്കിലും മകനായി
വീണ്ടും ജനിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.

അന്യൂറിൻ ബീവാൻ എന്ന ബ്രിട്ടീഷ് ആരോഗ്യമന്ത്രിയെ പോലെ
ഒരു ആരോഗ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു.

വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്രതിമകൾ

വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്രതിമകൾ

ജീവിതകാലത്ത് എത്രയോ പ്രതിമകൾ കണ്ടിരിക്കുന്നു.
പലതിനൊടൊപ്പവും നിൽക്കുന്ന ഫോട്ടോകളും ശേഖരത്തിലുണ്ട്.

ആദ്യം ഓർമ്മവരുന്നത് അനന്തപുരിയിലെ ഹജൂർകച്ചേരിയുടെ
മുന്വശത്തെ കവലക്കു സ്റ്റാറ്റ്ച്യൂ എന്ന പേരു വീഴാൻ ക്മക്യആ
മാധവ രായർ പ്രതിമതന്നെ.1962 കാലത്ത് തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ ഒന്നാം എം.ബി.ബി.എസ്സിനു പഠിക്കുമ്പോൾ മെഡിക്കൽ
കൊളേജിൽ നിന്നു ടിക്കറ്റ് എടുക്കുന്നത് മിക്കപ്പോഴും മാധവ രായർ
എന്നു പറഞ്ഞായിരുന്നു.വേലുത്തമ്പി എന്നോ സെക്രട്ടറിയേറ്റെന്നോ
പോലും പറഞ്ഞിരുന്നില്ല.അന്നു അവിടെ പ്രതിമകൾ കുറവായിരുന്നു.
1983 കാലത്ത് എം.എസ്സിനു പഠിക്കുമ്പോൾ പ്രതിമകൾ
നിരവ്ധി യായി.
അയ്യങ്കാളി പ്രതിമ വരുന്നതിനു മുൻപായിരിക്കണം തിരുവനന്തപുരത്തെ
പ്രതിമാളെ കുറിച്ചും ഞാനും മകനും ചേർന്നു കുട്ടികളുടെ ദീപികയിൽ
ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
കോപ്പി നഷ്ടപ്പെട്ടു പോയി.കരുണാകരന്റെ ഉൾപ്പടെ ഇപ്പോൾ അവിടെ
എത്ര പ്രതിമകൾ ആയി എന്നെണ്ണണമെങ്കിൽ സാക്ഷാൽ അനന്തൻ തന്നെ
വേണ്ടി വരും.

കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ തുടങ്ങി മിക്ക ജില്ലാ
ആസ്ഥാനങ്ങളിലും നിരവധി പ്രതിമകൾ ഉണ്ട്.പത്തനംതിട്ട ഇക്കാര്യത്തിൽ
ഏറ്റവും പിന്നിൽ.

കേരളത്തിൽ, ഒരു പക്ഷേ, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിമക
ഉള്ളത് ശ്രീനാരായ്ണ ഗുരുവിനാണ്.ചിലതു കാണുമ്പോൾ ദുഖം തോന്നും.
അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രവർത്തിയിലാക്കുന്നവർ വളരെ കുറവു
എന്നതിനാലല്ല, ആ പ്രതിമ നിർമ്മിച്ച സൃഷ്ടിച്ച് കലാകാരന്റെ കൈവിരുത്
കാണേണ്ടി വന്നതിനാലാണു ദുഖം.

അന്തരിച്ച എന്റെ നല്ല സുഹൃത്ത് വേളൂർ രചിച്ച്,
ശാന്തയുടേയും നടി മേരി ജാസിമിന്റെ അമ്മയുടേയും
സഹപാഠി കെ.ജി.ജോർജ് സംവിധാനം ചെയ്ത,ഗോപി അഭിനയിച്ച
പഞ്ചവടിപ്പാലം കേരളത്തിലെ ഒരു പ്രതിമാ നിർമ്മാണത്തിന്റെ കഥ
കൂടിയാണല്ലോ.
ചെന്നയിലേയും മൈസ്സൂറിലേയും മുംബൈയിലേയും ദൽഹിയിലേയും
ആഗ്രയിലേയും പ്രതിമകൾക്കൊപ്പം മാത്രമല്ല ലണ്ടനിലേയും
എഡിൻബറോയിലേയും യോർക്കിലേയും ബേമിംഗാമിലേയും
പ്രതിമകൾപ്പൊപ്പം നിൽക്കുന്ന ഫോട്ടോകൾ എടുക്കാൻ കഴിഞ്ഞു.

ഏറ്റവും കൂടുതൽ തവണ കണ്ട പ്രതിമ കോട്ടയം തിരുനക്കരയിലെ
ഗാന്ധിപ്രതിമ.
അതോടൊപ്പം നിൽക്കുന്ന ഫോട്ടൊ ഒന്നു മില്ല.എന്നാൽ ബ്രിട്ടനിലെ
മലയാളികളും ഗുജറാത്തികളും ഏറെയുള്ള,മലയാളിയുടെ അയ്യപ്പാ
ടെക്സ്റ്റൈൽസ് തുണിക്കടപോലുമുള്ള ലസ്റ്ററിലെ ഗാന്ധി പ്രതിമയുടെ
കൂടെ നിന്ന് ഫോട്ടൊ എടുക്കാൻകഴിഞ്ഞു.ലണ്ടനിലെ ലോകപ്രശസ്തമായ
മാഡം ടുസേഡ്സിലെ ഗാന്ധിയോടും ഐൻസ്റ്റീനോടൊപ്പവും ഷാറൂക് ഖാൻ
എലിസബേത്ത് രാജ്ഞി തുടങ്ങിയവരോടൊപ്പവും.
ഏറ്റവും സന്തോഷം തോന്നിയത് വെയിസിൽ ബ്രിട്ടനിലെ ആരോഗ്യമന്ത്രി
അന്യൂറിൻ ബീവാനോടൊപ്പവും പിന്നെ ബ്രിട്ടീഷ്പ്രധാനമന്ത്രി ചർച്ചിലിനോടൊപ്പവും നിന്നപ്പോൾ.
പിന്നെ ഏറെ കണ്ടത് കോട്ടയം ശാസ്ത്രി റോ ഡിൽ,
ശീമാട്ടി റൗണ്ടാനയുടെ അടുത്തു കിഴക്കോട്ടു നോക്കി നിൽക്കുന്ന
നാട്ടുകാരൻ പി.ടി.ചാക്കോയുടെ പിൻഭാഗം.
ഒരോ തവണ കോട്ടയത്തു പോകുമ്പോഴും പല തവണ ആ പിൻഭാഗം
കാണേണ്ടി വരുന്നു.മുൻഭാഗം വളരെ അപൂർവ്വമായും.
എന്നാൽ വീണ്ടൂം വീണ്ടും കാണാൻ എനിക്കാഗ്രഹം തോന്നുന്ന പ്രതിമ
ബേമിംഗാമിലാണ്.
സ്വര്ണ്ണ നിറത്തിലുള്ള ത്രിമൂർത്തികൾ.
ലൂണാർ സൊസ്സൈറ്റിയിലെ പ്രമുഖരായ മൂന്നുപേർ.
തിരുവനന്തപുരത്തും
പത്തനം തിട്ടയിലും
പൊന് കുന്നത്തും ഇത്തരം ത്രിമൂർത്തി പ്രതിമകൾ സ്ഥാപിക്കപ്പെടേണ്ടതാണ്.

Monday 30 December 2013

നൂലാമാല കവല/പാലം ("Spaghetti Junction")

നൂലാമാല കവല/പാലം ("Spaghetti Junction")

യൂ.കെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരിയായ
ബേമിംഗാമിലെ അതിപ്രസിദ്ധമായ കവല,മൊബിലിറ്റി ഹബ്
ആണു നൂലാമാലകവല ("Spaghetti Junction") എന്നു പരിഹസിക്കപ്പെടുന്ന
ഗ്രാവെലി ഹിൽ ഇന്റർചേഞ്ച്,മോട്ടോർ വേ നംബർ ആറിൽ
സ്ഥിതിചെയ്യുന്ന ലോകപ്രസിദ്ധകവല/പാലം.1965 ജൂൺ ഒന്നിനിറങ്ങിയ
ബേമിംഗാം ഈവനിംഗ് മെയിൽ എന്ന പ്രാദേശികപത്രത്തിലെ
റോയി സ്മിത് എഴുതിയ  ലേഖനത്തിനു എഡിറ്റർ നൽകിയ
പരിഹാസ തലവാചകം പിന്നീട് ലോകമാകെ പ്രചാരത്തിലായി.
ഒരു പ്ലേറ്റിൽ വച്ച് നൂഡിൽസിനു മുകളിൽ ഒരു കുരിശു വച്ചശേഷം
ശരിയാകാത്ത ഒരു സ്ട്രാറ്റ്സ്ഫോർഡ് കുരുക്കിട്ടതു പോലെ
"like a cross between a plate of spaghetti and an unsuccessful
attempt at a Staffordshire knot"
എനദ്ദേഹം ഈ കവലയുടെ പ്ലാനിനെ കളിയാക്കി.
ഇന്നു ലോകമെമ്പാടും ഇത്തരം അനേക നൂലാമാല പ്പാലങ്ങളും
കവലകളും ഉണ്ട്.രസകരമായ സംഗതി ഇത്തരത്തിൽ ആദ്യമുണ്ടായ
കവല ബേമിംഗാമിലെ അല്ല എന്നതാണ്.

A38 (ടൈബൂൺ റോഡ്) A38 (M) (ആസ്റ്റൺ എക്സ്പ്രസ് വേ),  A5127
(ലിറ്റ്ച്ഫീൽഡ്/ഗ്രാവെല്ലി ഹിൽ)
എന്നീ വൻ കിട റോഡുകളും മറ്റു നിരവ്ധി ചെറു റോഡുകളും
ഒന്നിക്കുന്ന കവലയാണു ബേമിംഗാമിലെ സ്പഗട്ടി കവല.30 ഏക്കറിൽ
(1 ഹെക്ടർ) വ്യാപിച്ചു കിടക്കുന്ന കവൽ.4 കിലോമീറ്റർ(2 മൈൽ) റോഡ്.
അതിൽ എം 6 റോഡ് ഒരു കിലോമീറ്റർ മാത്രം .5 തട്ടുകളിലായി റോഡുകൾ.

559 കോൺക്രീറ്റ് തൂണുകളിലാണു ഈ പാലം നില നിൽക്കുന്നത്.തൂണുകൾക്ക്
80 അടി വരെ പൊക്കം വരും.13.5 മൈൽ മോട്ടോർ വേ ഉയർത്തിയാണ്  ഈ
പാലം പണിതത്.അടിയിൽ രണ്ട് റയിൽ വേ ലൈനുകൾ.3 കനാലുകൾ.പിന്നെ
രണ്ടു നദികളും.1968 ലാണു നിർമ്മാണത്തിനനുമതി ലഭിച്ചത്.റിച്ചാർഡ് മാഷ്
ആയിരുന്നു അക്കാലത്തെ ഗതാഗത മന്ത്രി. മൂന്നു കൊല്ലം കൊണ്ട്എസ്റ്റിമേറ്റ്
തുകയായ 8 മില്യണു പകരം10.8 മില്യൺ പൗണ്ട് ചെലവഴിച്ചു പണിത പാലം.
1972 മേയിൽ തുറന്നു കൊടുക്കപ്പെട്ടു.റൗണ്ട് എബൗട്ടൂകളോ ട്രാഫിക് ലൈറ്റുകളോ
ഇല്ലാത്ത കവല.ആർക്കും വാഹനം നിർത്തേണ്ട് കാര്യം വരില്ല.
1972 ല് ദിവസേന 40,000 വാഹനം കടന്നു പോയിരുന്നുവെങ്കിൽ 30 വർഷം
കഴിഞ്ഞ് 2002 ല് 140,000 എന്ന നിലയിലെത്തി.അപ്പോഴേക്കും
1.25 ബില്യൺ വാഹനങ്ങൾ ഈ പാലം വഴി പോയിക്കഴിഞ്ഞിരുന്നു.
ആഴ്ചതോറും 5 മില്യൺ ടൺ  ചരക്കുകൾ ഇതു വഴി കടന്നു പോകുന്നു.
ഇന്നേതാണ്ട് 150,000 വാഹങ്ങൾ ദിവസേന കടന്നു പോകുന്നു.ആസ്ത്രെ
ട്രാഫിക് ബാഹുല്യത്താൽ പലതവണ ഗുരുതരമായ കേറ്റുപാടുകൾ വന്നു.
അവയെല്ലാം ഉടനടി നീക്കപ്പേടാറുണ്ട്.2007 ല് കുറേ ഭാഗം കുറെ നാളത്തേക്ക്
അടച്ചിടേണ്ടി വന്നു.
ബേമിംഗാം സിറ്റി യൂണിവേർസിറ്റി യിലെ കോളേജ് മാഗസിൻ സ്പഗാട്ടി
ജങ്ങ്ഷൻ എന്ന പേർ സ്വീകരിച്ചിരിക്കുന്നു.
ആസ്ത്രേലിയാ,കാനഡാ,ജർമ്മിനി.അയർലാണ്ട്,ന്യൂസിലാണ്ട്,സൗത്ത് ആഫ്രിക്ക,
യൂ.എസ്സ്.ഏ തുടങ്ങി നിരവ്ധി രാജ്യങ്ങളിൽ ഇന്നു സ്പഗട്ടി കവലകളും
പാലങ്ങളും ഉണ്ട്.

പഞ്ചവഴിപ്പാലം/കവല

പഞ്ചവഴിപ്പാലം/കവല


ഇംഗ്ലണ്ടിലെ രണ്ടാമത്തെ വൻ നഗരമായ ബേമിംഗാമിലെ
പ്രശസ്തമായ കവല/പാലമാണു പഞ്ചവഴിപ്പാലം.
സദാവാഹന പ്രവാഹം.പാലത്തിനടിയിൽ കൂടി കാലനടക്കാർക്കു
സഞ്ചരിക്കാൻ പാതയുണ്ട്.സിറ്റി സെന്ററിൽ നിന്നും തെക്കു
പടിഞ്ഞാറു മാറിയാണീ കവല.ബ്രോഡ്സ്ട്രീറ്റ് അവസാനിക്കുന്ന
ഭാഗം;ബേമിംഗാം മിഡിൽ റിംഗ് റോഡ് ഹാഗ്ലീ റോഡ്( A456 )
എന്നിവ സന്ധിക്കുന്ന സ്ഥലം.1565 മുതല്പഞ്ചവഴിക്കവല ഉണ്ട്.
ഹാർബോൺ ഹാലെസോവ്വൻ എന്നിവടങ്ങളിലേക്ക് ഇവിടെ
നിന്നും വഴി തുടങ്ങിയിരുന്നു.ഇന്നു ബാർട്ലി ഗ്രീനിൽ സ്ഥിതി
ചെയ്യുന്ന കിംഗ് എഡ്വേർഡ് 6 സ്കൂൾ പണ്ടിവിടെ ആയിരുന്നു.
തൊട്ടടുത്ത് പഞ്ചവഴി റയില്വേ സ്റ്റേഷൻ.1884 ല് തുറക്കപ്പെട്ടു.
ജോസഫ് സ്റ്റേർജിന്റെ (Joseph Sturge )പ്രതിമ ഇവിടെ സ്ഥിതി
സ്ഥിതി ചെയ്യുന്നു.ശില്പി ജോൺ തോമസ്.അടിമവ്യാപാരം
നിർത്തലാക്കിയതിന്റെ ഇരുനൂറാം വാർഷികം 2007 ല് ആഘോഷി
ച്ചപ്പോൾ നേരത്തെ അവഗണിക്കപ്പെട്ടു കിടന്ന ഈ പ്രതിമ പുനർപ്രതി


ഷ്ഠിക്കപ്പെട്ടു.അദ്ദേഹത്തിന്റെ ജീവിത രേഖയും കൊടുത്തിരിക്കുന്നു

Friday 27 December 2013

തേംസിനു മുകളിൽ

തേംസിനു മുകളിൽ



ലണ്ടൻ നഗരിയിൽ തേംസിനു മുകളിൽ കീവ്(Kew)ബ്രിഡ്ജ് മുതൽ
ലണ്ടൻ ബ്രിഡ്ജ് വരെ 24 പാലങ്ങളുണ്ട്.ചിലത് റയിൽ പാതപ്പാലം.ഒന്നു നടപ്പാലം മാത്രം.മിക്കവയും റോഡ്പ്പാലങ്ങൾ.പാലമുത്തശ്ശി നേർസറിപ്പാട്ടുകളിലെ ആ ലണ്ടൻ ബ്രിഡ്ജ്തന്നെ.ആദ്യം തടിപ്പാലം ആയിരുന്നു.1209 ല്കൽപ്പാലമായി.രണ്ടു വശങ്ങളിലും കടകളും
വീടുകളും നിർമ്മിക്കപ്പെട്ടു.1831 ല് ഗ്രാനൈറ്റ് കൊണ്ടു പുതുക്കിപ്പണിതു.ഇപ്പോഴത്തെകോൺക്രീറ്റ് പാലം നിർമ്മിച്ചത് 1973 ലും.

നീണ്ട അറുപതു വർഷക്കാലം ലണ്ടൻ ബ്രിഡ്ജിനു സമീപം
ഉണ്ടായിരുന്ന പാലം കിങ്ങ്സ്റ്റൺ പാലമായിരുന്നു.1664 ല്തന്നെ
വെസ്റ്റ്മിൻസ്റ്ററിനടുത്തായി മറ്റൊരു പാലം പണിയണമെന്ന ആവശ്യം
ഉയർന്നു.പക്ഷേ ലണ്ടൻ കോർപ്പറേഷൻ അനുമതി നൽകിയില്ല.
1729 ല് പുട്നിയിൽ ഒരു തടിപ്പാലം വന്നപ്പോഴും ഇതേ ആവശ്യം
ഉയർന്നു.പക്ഷേ 1736 ല് മാത്രമാണു വെസ്റ്റ്മിൻസ്റ്ററിൽ പാലത്തിനു
പാർലമെന്റ് അനുമതി നൽകിയത്.സ്വകാര്യധനസ്ഥാപങ്ങളും
ലോട്ടറികളും ഗ്രാന്റും എല്ലാം പണം നൽകി.

സ്വിസ് ആർക്കിടെക്ട് ലാബലെ( Labelye)രൂപകൽപ്പന ചെയ്ത
ആദ്യ പാലം പണിതത് 1739-1750 കാലത്തായിരുന്നു.

വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ലണ്ടൻ
നഗരിയിലെ അതിപ്രശസ്തപാലം ഇന്നത്തെ നിലയിൽ
പണി തീർത്തത് 1862മെയ് 24 നായിരുന്നു.826-8 അടി
(252 മീറ്റർ) നീളം.88അടി(26 മീറ്റർ) വീതി.എഴ് ആർച്ചുകൾ.
റോട്ട് അയണാൽ നിർമ്മിക്കപ്പെട്ട ഇരുമ്പുപാലം.വെസ്റ്റ് മിൻസ്റ്റർ
കൊട്ടാരം രൂപകൽപ്പന ചെയ്ത ചാൾസ് ബാരിയാണ് ഈ പാലവും
റൊപകല്പന ചെയ്തത്.മദ്ധ്യലണ്ടനില് തേംസ് നദിക്കുമുകളിലെ
എറ്റവും പഴക്കമുള്ള റോഡ്പാലം.

വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ് നടന്നു പോകാൻ മാത്രമുള്ള
ഒരു പാലം.വലതുവശത്തെ വെസ്റ്റ്മിൻസ്റ്ററും ഇടതുവശത്തെ
ലാംബത്തും തമ്മിൽ തേംസ് നദിക്കു മുകളിലൂടെ വീതിയിൽ
ഒരു നടപ്പാത പാലം.പച്ചനിറം അടിച്ച പാലം.ഹൗസ് ഓഫ്
കോമൺസിലെ ലതർ ഇരിപ്പടങ്ങളുടെ നിറം ആണിതിനടിക്കുക.
ലാംബത് പാലത്തിനാകട്ടെ ഹൗസ് ഓഫ് ലോർഡിസിന്റെ ചെങ്കൊടി
നിറവും.ലണ്ടൻ മാരതോൺ മൽസരങ്ങൾ ഈ പാലത്തെ ലക്ഷ്യ
മാക്കിയായിരുന്നു പണ്ടൊക്കെ അരങ്ങേറിയിരുന്നത്.

2002 ലിറങ്ങിയ 28 ദിവസങ്ങൾക്കു ശേഷം(28 Days Later)
എന്ന അതിഭീകര ചലച്ചിത്രം തുടങ്ങുന്നത് കോമാ എന്ന അബോധാവസ്ഥയിൽനിന്നും ഉണർന്ന ഒരാൾ ശൂന്യമായ ലണ്ടൻ നഗരിയിൽ എവിടെയെങ്കിലുംജീവന്റെ തുടിപ്പ് അവശേഷിച്ചുണ്ടോ എന്നറിയാൻ വെസ്റ്റ്മിൻസ്റ്റർ പാലംവഴി നടക്കുന്നതു കാണിച്ചു കൊണ്ടാണ്.അംഗവൈകല്യം ബാധിച്ചവർക്കുള്ളബ്രിഡ്ജ് ഹാൻഡികാപ്പ് ഓട്ടമൽസരം തുടങ്ങുന്നതും അവസാനിക്കുന്നതുംഈ പാലത്തിൽ.

1802 സെപ്തബർ മൂന്നിനാണ് വില്യം വേർഡ്സ്വർത്ത് അപ്പോൺ വെസ്റ്റ്മിൻസ്റ്റർബ്രിഡ്ജ്എന്ന കവിത എഴുതിയത്.ബി.ബി.സി യിൽ വരുന്ന "ഡോക്ടർ ഹൂ" എന്ന സയൻസ്ഫിക്ഷനിൽപല രംഗങ്ങളും ഈ പാലത്തിൽ നടക്കുന്നു.1964 ലിറങ്ങിയ "ദ ഡാലക് ഇന്വേഷൻ ഓഫ്ഏർത്ത്" എന്ന സീരിയലിലും 2005 ലിറങ്ങിയ അതിന്റെ തുടർ ഭാഗങ്ങളിലും 2013 ലിറങ്ങിയഭാഗങ്ങളിലും ഇതേ പാലം നിരവധി തവണ പ്രത്യക്ഷപ്പെടുന്നു.

Monty Python's Flying Circus sketch "Nationwide" ("Hamlet", എപ്പിസോഡ് 43)
2007 ലിറങ്ങിയ 102 Dalmatians എന്നിവയിലും ഈ പാലം പ്രത്യക്ഷപ്പെടുന്നു.
ലണ്ടൻ ടൗൺ എന്ന പോൾ മെക്കർട്ടിനിയുടെ ആൽബം സ്ലീവിലും ഈ പാലമുണ്ട്.
http://youtu.be/ObET2SXx_E0

വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ്

വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ലണ്ടൻ
നഗരിയിലെ അതിപ്രശസ്തപാലം ഇന്നത്തെ നിലയിൽ
പണി തീർത്തത് 1862മെയ് 24 നായിരുന്നു.826-8 അടി
(252 മീറ്റർ) നീളം.88അടി(26 മീറ്റർ) വീതി.എഴ് ആർച്ചുകൾ.
റോട്ട് അയണാൽ നിർമ്മിക്കപ്പെട്ട ഇരുമ്പുപാലം.വെസ്റ്റ് മിൻസ്റ്റർ
കൊട്ടാരം രൂപകൽപ്പന ചെയ്ത ചാൾസ് ബാരിയാണ് ഈ പാലവും
റൊപകല്പന ചെയ്തത്.മദ്ധ്യലണ്ടനില് തേംസ് നദിക്കുമുകളിലെ
എറ്റവും പഴക്കമുള്ള റോഡ്പാലം.

വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജ് നടന്നു പോകാൻ മാത്രമുള്ള
ഒരു പാലം.വലതുവശത്തെ വെസ്റ്റ്മിൻസ്റ്ററും ഇടതുവശത്തെ
ലാംബത്തും തമ്മിൽ തേംസ് നദിക്കു മുകളിലൂടെ വീതിയിൽ
ഒരു നടപ്പാത പാലം.പച്ചനിറം അടിച്ച പാലം.ഹൗസ് ഓഫ്
കോമൺസിലെ ലതർ ഇരിപ്പടങ്ങളുടെ നിറം ആണിതിനടിക്കുക.
ലാംബത് പാലത്തിനാകട്ടെ ഹൗസ് ഓഫ് ലോർഡിസിന്റെ ചെങ്കൊടി
നിറവും.ലണ്ടൻ മാരതോൺ മൽസരങ്ങൾ ഈ പാലത്തെ ലക്ഷ്യ
മാക്കിയായിരുന്നു പണ്ടൊക്കെ അരങ്ങേറിയിരുന്നത്.

2002 ലിറങ്ങിയ  28 ദിവസങ്ങൾക്കു ശേഷം(28 Days Later)
എന്ന അതിഭീകര ചലച്ചിത്രം തുടങ്ങുന്നത് കോമാ എന്ന അബോധാവസ്ഥയിൽനിന്നും ഉണർന്ന ഒരാൾ ശൂന്യമായ ലണ്ടൻ നഗരിയിൽ എവിടെയെങ്കിലുംജീവന്റെ തുടിപ്പ് അവശേഷിച്ചുണ്ടോ എന്നറിയാൻ വെസ്റ്റ്മിൻസ്റ്റർ പാലംവഴി നടക്കുന്നതു കാണിച്ചു കൊണ്ടാണ്.അംഗവൈകല്യം ബാധിച്ചവർക്കുള്ളബ്രിഡ്ജ് ഹാൻഡികാപ്പ് ഓട്ടമൽസരം തുടങ്ങുന്നതും അവസാനിക്കുന്നതുംഈ പാലത്തിൽ.

1802 സെപ്തബർ മൂന്നിനാണ് വില്യം വേർഡ്സ്വർത്ത് അപ്പോൺ വെസ്റ്റ്മിൻസ്റ്റർബ്രിഡ്ജ്എന്ന കവിത എഴുതിയത്.ബി.ബി.സി യിൽ വരുന്ന "ഡോക്ടർ ഹൂ" എന്ന സയൻസ്ഫിക്ഷനിൽപല രംഗങ്ങളും ഈ പാലത്തിൽ നടക്കുന്നു.1964 ലിറങ്ങിയ "ദ ഡാലക് ഇന്വേഷൻ ഓഫ്ഏർത്ത്" എന്ന സീരിയലിലും 2005 ലിറങ്ങിയ അതിന്റെ തുടർ ഭാഗങ്ങളിലും  2013 ലിറങ്ങിയഭാഗങ്ങളിലും ഇതേ പാലം നിരവധി തവണ പ്രത്യക്ഷപ്പെടുന്നു.

Monty Python's Flying Circus sketch "Nationwide" ("Hamlet", എപ്പിസോഡ് 43)
2007 ലിറങ്ങിയ  102 Dalmatians എന്നിവയിലും ഈ പാലം പ്രത്യക്ഷപ്പെടുന്നു.

Thursday 26 December 2013

ബീവാനും ചർച്ചിലും

ബീവാനും ചർച്ചിലും


പൊതുജനാരോഗ്യപ്രവർത്തകൻ എന്ന നിലയിൽ ഞാനേറെ ബഹുമാനിക്കുന്നരാഷ്ട്രീയക്കാരനാണു ബ്രിട്ടനിലെ ആരോഗ്യമന്ത്രിയായുർന്ന കൽക്കരി ത്തൊഴിലാളി
അന്യൂറിൻ ബീവാൻ.
പ്രാദേശിക ചരിത്രത്തിൽ തൽപ്പരൻ എന്ന നിലയിൽ ഞാനേറെ ബഹുമാനിക്കുന്നരാഷ്ട്രീയക്കാരനാകട്ടെ, വി.ഫോർ വിക്ടറി എന്നു പറഞ്ഞ ചുരുട്ടുവലിക്കാരൻ വിൻസ്റ്റൺ ചർച്ചിലും.

അന്യൂറിൻ ബീവാൻ.



വെയിൽസിലെ ട്രഡേഗാറിലെ കൽക്കരിഖനിപ്പണിക്കാരനായിരുന്ന
ഡേവിഡ് ബീവാന്റെ മകനായി അന്യൂറിൻ ബീവാൻ ജനിച്ചത് 1897
നവംബർ 15 ന്.പിതാവ് ലിബറൽ പാർട്ടിയുടെ അനുയായി ആയിരുന്നുഎന്നാൽ പിന്നീട് സോഷ്യലിസ്റ്റ് ആയി മാറി.പത്തുമക്കളിൽ അന്യൂറിനായിരുന്നുപഠികാൻ മണ്ടൻ.ഒരേ ക്ലാസ്സിൽ പലതവണ പഠിക്കേണ്ടി വന്നതിനാൽപതിമൂന്നാം വയസ്സിൽ സ്കൂളിനോടു വിടപറഞ്ഞു.എന്നാൽ നല്ലൊരു വായനക്കാരനായി
ട്രഡേഗാറിലെ വർക്ക്മാൻ ഇൻസ്ട്ട്യൂട്ട് ഗ്രന്ഥശാലയിലുണ്ടായിരുന്ന എച്ച്.ജി.വെൽസ്,
ഡർ ഹാഗാർഡ് എന്നിവരുടെ കൃതികൾ മുഴുവൻ വായിച്ചു.ഏ.ജെ ക്രോനിന്എന്ന ഡോകടർ നോവലിസ്റ്റിന്റെസിറ്റാഡൽ തുടങ്ങിയ കൃതികളും ഇക്കാലത്ത് അദ്ദേഹംവായിച്ചു.ഇൻഡിപെൻഡന്റ്ലേബർ പാർട്ടിയിൽ(ഐ.എൽ.പി) അദ്ദേഹം അംഗമായി.രണ്ടാം ലോകമഹായുദ്ധത്തിൽബ്രിട്ടൻ ചേർന്നതിനെ അന്യൂറിൻ നിശിതമായി വിമർശിച്ചു.താമസ്സിയാതെ കൽക്കരിത്തൊ
ഴിലാളികളുട South WalesMiners'Federation പ്രവർത്തകനായി.പത്തൊൻപതാം വയസ്സിൽആ സംഘടനയുടെ പ്രാദേശിക നേതാവായി (ചെയർമാൻ Miners' Lodge) .നല്ലൊരു പ്രഭാഷകൻഎന്ന പേർ നേടി.ജോലി നൽകിയ ട്രഡ്ഗാർ അയൺ & കോൾ കമ്പനി അന്യൂറിനെ പിരിച്ചു വിട്ടെങ്കിലും
കേസിനു പോയി ജോലി തിരികെ വാങ്ങി.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ ചർച്ചിൽ തോൽക്കയും ലേബർ പാർട്ടിയിലെആറ്റ്ലി ജയിക്കയും ചെയ്തപ്പോൾ അന്യൂറിനെ ആറ്റ്ലി മന്ത്രിസഭയിൽ എടുത്ത് ആരോഗ്യവകുപ്പു
നൽകി.1946 ല് അദ്ദേഹം നാഷണൽ ഇൻഷുറൻസ് ആക്റ്റ് പാസ്സാക്കി എടുത്തു.തുടർന്നു 1948 ജൂലൈ 5 മുതൽ ഇംഗ്ലണ്ടിൽ നാഷണൽ ഹെൽത്ത് സർവീസ്സ്(എൻ.എച്ച്.എസ്സ്)പ്രവർത്തനം തുടങ്ങി.തൊഴിലില്ലായമരോഗം,ഗർഭാവസ്ഥ,പ്രസവം,വിധവ എന്നീ അവസ്ഥകളിൽ സർക്കാർ സഹായം നൽകുന്ന സാമൂഹ്യസുരക്ഷാ
പദ്ധതി അങ്ങനെ ബ്രിട്ടനിൽ നിലവിൽ വന്നു.രോഗം വന്നാൽ സൗജന്യ പരിശോധന,ചികിൽസ,ദന്ത-നേത്രചികിസകൾ എന്നിവ സർവ്വർക്കും അതോടെ ബ്രിട്ടനിൽ ലഭ്യമായി.വരുമാനത്തിനനുസരിച്ചു നികുതി.
ആവ്ശ്യത്തിനനുസരിച്ചു സൗജന്യ്മായി സേവനം .ബ്രിട്ടീഷുകാർക്ക് ഒരിക്കലും മറക്കാനാവാത്ത മഹാനായിമാറി തൊഴിലാളി പദവിയിൽ നിന്നുയർന്ന് ആരോഗ്യമന്ത്രിയായ വെയിൽസുകാരൻ അന്യൂറിൻ ബീവാൻ.


1951 കാലത്ത് കുറേക്കാലം ബീവാൻ തൊഴിൽ മന്ത്രി
ആയിരുന്നു.എന്നാൽ ഏപ്രിൽ 21 നു വുഡ്രോ വിൽസൺ,
ജോൺ ഫ്രീമാൻ എന്നിവരോടൊപ്പം രാജി വച്ചു.കാരണം
വയ്പ്പു പല്ലിനും കൺനടയ്ക്കുമ്പകുതി വില വീതം ജനം
കൊടുക്കണം എന്ന ഓർഡർ എക്സ്ചെക്കർ ചാൻസലർ
ഹഗ് ഗെയിറ്റ്സ്കൽ ഇറക്കി.അടുത്ത 5 വർഷം അന്യൂറിന്
ലേബർ പാർട്ടിയിലെ ഇടതു വിഭാഗം(ട്രൈബൂൺ) തലവനായി കഴിഞ്ഞു.
ആറ്റ്ലി പ്രതിരോധ ചെലവിനു കൂടുതൽ തുക മാറ്റിവച്ചപ്പോൾ
(അണുവായുധ നിർമ്മാണത്തെ പ്രത്യേകിച്ചും, അന്യൂറിൻ
അതി നിശിതമായി വിമർശിച്ചു എന്നു കാര്യവുംശ്രദ്ധേയമാത്രേ

വിൻസ്റ്റൺ ചർച്ചിൽ


എന്നെ ഏറെ ആകർഷിച്ച,സ്വാധീനിച്ച ഒരു ചെറുപുസ്തകമുണ്ട്.
പണ്ടു വായിച്ച്താണ്.ഇപ്പോൾ അതിന്റെ കോപ്പി കിട്ടാനുണ്ടോ
എന്നുമറിഞ്ഞു കൂടാ.കവറെല്ലാം ചിതലു തിന്ന പുസ്തകമായിരുന്നു.
എവിടെ നിന്നെന്നോ എന്നെന്നോ ആരെന്നോ പ്രസിദ്ധീകരിച്ച്തെന്നറിയാൻകഴിയാതിരുന്ന പുസ്തകം.നരവംശശാത്രജ്ഞനായിരുന്ന ഡോ.ഏ.
അയ്യപ്പൻഎഴുതിയ പുസ്തകം എന്നു പിന്നീടു മനസ്സിലായി.
ചെറു പുസ്തകം.തുടങ്ങുന്നത് ചർച്ചിൽ ബ്രിട്ടീഷ് പാർലമെന്റിൽ ചെയ്തപ്രസംഗം ഉദ്ധരിച്ചു കൊണ്ടായിരുന്നു.കോപ്പി കൈവശമില്ലാത്തതിനാൽവാചകം കൃത്യമായി ഉദ്ധരിക്കാൻ ആവില്ല.
ഭാരതീയർക്കു ചരിത്രബോധമില്ല.
അവർ ചരിത്രാവിഷ്ടങ്ങൾ നശിപ്പിച്ചു കളയും.
ചരിത്രം എഴുതി വയ്ക്കില്ല.
തെളിവുകൾ ന്ശിപ്പിച്ചു കളയും.
എന്നൊക്കെ ഉള്ള കാര്യം മൻസ്സിലായത് വിൻസ്റ്റൺ ചർച്ചിലിന്റെ
ആ പാർലമെന്റു പ്രസംഗത്തിൽ നിന്നായിരുന്നു.
തുടർന്നു പ്രാദേശികചരിത്രത്തിൽ താൽപ്പര്യം വന്നു.എന്റെ
ജന്മനാടിനെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചു ഏറെ പഠിച്ചു.
നാടിനേയും നാട്ടുകാരേയും കുറിച്ച് ഏറെ പഠിച്ചു.
എഴുതി.തീർച്ചയായും ചർച്ചിലിനോട് ഏറെ കടപ്പാടുണ്ട്.

പാർലമെന്റു സ്ട്രീറ്റിലെ ചർച്ചിലിന്റെ പ്രതിമയ്ക്കു മുൻപിൽ
നിൽക്കാൻകഴിഞ്ഞ്തു 2013 ലെ ക്രിതുമസ്സ് ദിനം മാത്രം.



വെയിൽസിൻ പോകാനും അന്യൂറിൻ ബീവാൻ പ്രതിമയ്ക്കു മുമ്പിൽ
നിക്കാനും 2009 ല് തന്നെ സാധിച്ചിരുന്നു.

Wednesday 25 December 2013

ലണ്ടോനിയത്തിലെ കെൽറ്റിക് ഗോത്രവർഗ്ഗ റാണി ബൗഡിക

ലണ്ടോനിയത്തിലെ കെൽറ്റിക് ഗോത്രവർഗ്ഗ റാണി ബൗഡിക
( Boudica  Boudicca  Boadicea വെൽഷ് Welsh ഭാഷയിൽ Buddug)

(ജനനം AD 60 or 61) റോമൻ അധിനിവേശത്തിനെതിരേ പെണ്മക്കളുമായി
കുതിരപ്പുറത്തു കയറി പോരാടിയ വീര വനിത.
ഇംഗ്ലണ്ടിലെറാണി ലക്ഷ്മീഭായി.
അവരുടെ പർതിമയ്ക്കു മുൻപിൽ 2013 ക്രിസ്തമസ് ദിനത്തിൽ.
അവരും പെണ്മക്കളും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു;
കൊല്ലപ്പെട്ടു.മാർഗററ്റ് താച്ചറെ അവരുടെ പുനർ അവതാരമായി
ചെത്രീകരിക്കപ്പെട്ട കാർട്ടൂൺ ഏറെ പ്രസിദ്ധം.

Tuesday 24 December 2013

തെർമ്മോ മീറ്റർ കണ്ടു പിടിച്ച ഡോക്ടർ

സർ തോമസ് ക്ലിഫോർഡ് ആൽബട്ട്( 1836-1925)
തെർമ്മോ മീറ്റർ കണ്ടു പിടിച്ച ഡോക്ടർ
യോർക്ഷയറിലെ ഡ്യൂസ്ബറിയിൽ ജനനം.
കേരളത്തിൽ അച്ചടി കൊണ്ടുവന്ന
ബഞ്ചമിൻ ബയ്ലിയുടെ നാട്ടുകാരൻ.
അവിടെ വികാരിയായിരുന്ന
റവ.തോമസ് ആൽബട്ടിന്റെ പുത്രനായി ജനിച്ചു.യോർക്കിലെ സെന്റ്
പീറ്റേർസ് സ്കൂളിൽ പഠനം.കേംബ്രിഡ്ജിൽ നിന്നും ബി.ഏ.(നാചുറൽ സയൻസ്)
ഹൈഡേ പാർക്ക് കോർണറിലെ സെയിന്റ് ജോർജ് ഹോസ്പിറ്റലിൽ വൈദ്യപഠനം.
1861 ല് കേംബ്രിഡ്ജിൽ നിന്നും എം.ബി ഡിഗ്രി.പിന്നീട് പാരീസ്സിൽ നിന്നും ഉന്നതപഠനം.
 1880-ല്  റോയൽ സൊസ്സൈറ്റി ഫെലോ ആയി.
പിന്നീട് കേംബ്രിഡ്ജിൽ മെഡിസിൻ പ്രൊഫസ്സർ.1907 ല് നൈറ്റ് സ്ഥാനം കിട്ടി.
1925 -ല് അന്തരിച്ചു

Monday 23 December 2013

സർ വാൾട്ടർ സ്ട്രിക്ലാണ്ട് (Sir Walter William Stricland,Botanist 9th Baronet,1851-1938)

സർ വാൾട്ടർ സ്ട്രിക്ലാണ്ട്
(Sir Walter William Stricland,Botanist 9th Baronet,1851-1938)
 1906 ല് തിരുവനന്തപുരത്ത്വന്നതെന്തിനായിരുന്നു?

പ്രസിദ്ധ ബ്രിട്ടീഷ് ബയോളജിസ്റ്റ് സർ വാൾട്ടർ സ്ട്രിക്ക്ലാണ്ട്
1906 കാലത്ത് കുറേ നാൾ തിരുവിതാം കൂറിൽ ,പ്രത്യേകിച്ചും
അനന്തപുരിയിലും ചുറ്റുപാടും ചുറ്റിക്കറങ്ങിയിരുന്നു.
തിരുവിതാം കൂറിലെ ജൈവവൈവിധ്യത്തെ കുറിച്ചു പഠിക്കാനും
അപൂർവ്വ സസ്യങ്ങളുടെ തൈകളും പൂവും ആയും ശേഖരിക്ക
മാത്രമായിരുന്നോ ലക്ഷ്യം?
സസ്യങ്ങൾ ശേഖരിക്കാൻ സായിപ്പിനു ഹജൂർ കച്ചേരി പരിസരത്തു
നിന്നു കൗമാരപ്രായത്തിലുള്ള രണ്ടാൺകുട്ടികളെ കിട്ടും.തൈക്കാട്
മോഡൽ സ്കൂളീൽ പഠിച്ചിരുന്നവർ.പാളയത്തിനും ഹജൂർ കച്ചേരിക്കും
ഇടയിൽ ഇപ്പോൾ അക്കൗണ്ടന്റ് ജനറൽ ഓഫീസ്സിരിക്കുന്ന ഭാഗത്ത്
അക്കാലത്ത്ചിന്നസ്വാമിപിള്ള എന്ന പോലീസ് ഹെഡ്കോൺസ്റ്റബിൾ
കുടുംബസമേതം താമസ്സിച്ചിരുന്നു.അദ്ദേഹത്തിന്റെ മകൻ 12 വയസ്സുകാരൻ
ചെമ്പകരാമൻ പിള്ള സഹോദരന്റെ മകൻ പത്മനാഭപിള്ള എന്നിവരെയാണു
സായിപ്പിനു സഹായത്തിനു കിട്ടിയത്.മരുത്വാമലയിൽ നിന്നും അപൂർവ്വ ഔഷധ
ചെടികൾ സമ്പാദിക്കുക സ്ട്രിക്ലാണ്ടിന്റെ ലക്ഷ്യമായിരുന്നിരിക്കണം.
സായിപ്പു തിരിച്ചു പോകുമ്പോൾ രണ്ടു കുട്ടികളേയും കൂടെ കൊണ്ടു പോയി.
ശ്രീലങ്ക വഴിയായിരുന്നു മടക്കം.കോളംബോയിൽ എത്തിയപ്പോൾ പദ്മനാഭൻ
തിരിച്ചു പോന്നു.ചെമ്പകരാമൻ ബ്രിട്ടനിൽ എത്തും.സ്ട്രിക്ലാണ്ട് ആ പയ്യന്
ആസ്റ്റ്രിയായിൽ പഠന സൗകര്യം ഒരുക്കും.ആ പയ്യൻ വളർന്നു വലുതായി.
നാമെല്ലാം ആരാധിക്കേണ്ടുന്ന ഒരു മഹാനായ തിരുവിതാം കൂർ കാരനാകും.
ആരായിരുന്നു ആ മഹാൻ?(സെപ്തംബർ15,1891-മേയ് 26,1934)
അതിനു മുൻപു ആദ്യംചോദിച്ച ചോദ്യത്തിനു മറുപടി?
വെറും ഒരു ബയോളജിസ്റ്റ് മാത്രമായിരുന്നോ സർ വാൾട്ടർ സ്ട്രികലാണ്ട്?
അതോ ഒരു ചാരൻ ആയിരുന്നോ?

Sunday 22 December 2013

ഓബ്രി മെനൻ:

ഓബ്രി മെനൻ:
മേനോൻ മാറി മെനൻ ആയ  അർദ്ധ ഇന്ത്യാക്കാരൻ.
(Salvator Aubrey Clarence Menen  )

ഇംഗ്ലീഷ് സാഹിത്യകാരൻ എന്നതിനു പുറമേ പ്രബന്ധകാരനും പ്രക്ഷേപകനും നാടകനിരൂപകനും
മറ്റുമായിരുന്നു  അയർലണ്ടു കാരിയിൽ മലയാളിയായ തിരുത്തിപ്പള്ളി
 നാരായണ(മാധവിക്കുട്ടിയുടെ ബന്ധു)
മേനോനു ജനിച്ച ഓബ്രിമെനൻ.

ജനിച്ചതും(1912) വളർന്നതും അയർലണ്ടിൽ. ലണ്ടനിലെ യൂണിവേർസിറ്റി കോളേജിൽ നിന്നുംഫിലോസഫിയിൽ പഠനം.1932 ല് ഡിഗ്രി സമ്പാദിച്ചു.പിന്നെ സ്വന്തം ഡ്രാമാ ഗ്രൂപ്പ്,ബ്ലൂംസ്ബറിഗ്രൂപ്പുമായി
അടുത്ത ബന്ധം.ജോൺ മെയ്നാർഡ്കെയിൻസ,വെർജീനിയാ വൂൾഫ് എന്നിവരുമായി അടുത്ത ബന്ധം.
എച്.ജി.വെൽസിന്റെ ഷേപ്പ് ഓഫ്തിംഗ്സ് ടു കം ഡ്രാമായാക്കി പ്രശസ്തനായി. ലണ്ടനിലെ ഫോറസ്റ്റ് ഹില്ലിൽ താമസ്സമാക്കി.
കെ.കൃഷ്ണമേനോന്റെ ഇന്ത്യാ ലീഗുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.അതുമായിബന്ധപ്പെട്ടു നിരവ്ധി സ്ഥലങ്ങളിൽ പ്രസംഗിച്ചു.പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന
കൃഷ്ണമേനോനുമായി തെറ്റാതിരിക്കാൻ പേർ മെനൻ എന്നാക്കി.1934 ല് ആന്ദ്രേ വാൻ ഗെയിസേഗാമുവായി ചേർന്നു എക്സ്പെരിമെന്റൽ
തീയേറ്റർ സ്ഥാപിച്ചു.ചില നാടകങ്ങൾ ലോർഡ് ചേംബർലെയിനെ പ്രകോപിതനാക്കി.ജെനസിസ്സ് 2 എന്ന 1934 ലെനാടകം കേസിനു കാരണമായി.1937-39 കാലത്ത് ജേർണലിസ്റ്റായി ജോലി നോക്കി(Personalities Press Service)
1939 ല് മുംബയിൽ എത്തി.അഖിലേന്ത്യാ റേഡിയോയിൽ ജോലി .രണ്ടാം
ലോകമഹായുദ്ധകാലത്ത്ബ്രിട്ടീഷ്സർകാരിനു
വേണ്ടി പ്രചാര വേല നടത്തി.പിന്നീട് വാൾട്ടർ തോമ്പ്സൺ എന്ന ഫിലിം
കമ്പനിയ്ക്കു വേണ്ടി പരസ്യവേല ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനു  ശേഷം മുഴുവൻ സമയ എഴുത്തുകാരനായി മാറി.
948 ല് ഇറ്റലിയിൽ താമസ്സമാക്കി.അഛന്റെ നാടിനും അമ്മയുടെ നാടിനും ഇടയിൽ എന്ന കാരണത്താൽ.എന്നാൽ 1980 ല് കേരളത്തിലെത്തി.
അവസാന കാലം കേരളത്തിൽ തിരുവനന്തപുരത്തും.1989 ല് അന്തരിച്ചു.
9 നോവലുകൾ.നിരവ്ധി യാത്രാവിവരണങ്ങൾ.ആത്മകഥ.പ്രബ്ന്ധങ്ങൾ,
നിരൂപണങ്ങൾ എന്നിവയുടെ കർത്താവായിരുന്നു.
അദ്ദേഹത്തിന്റെ രാമായണം ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.കത്തോലിക്കാ
മതം സ്വീകരിച്ച് സ്വവർഗ്ഗപ്രേമി കൂടിയായിരുന്നു
മേനോൻ മാറി മെനൻ ആയ ഈ അർദ്ധ ഇന്ത്യാക്കാരൻ.
His Books
The Prevalence of Witches (1947),
The Backward Bride: A Sicilian Scherzo (1950),
The Duke of Gallodoro (1952),
The Fig Tree (1959),
Shela: A Satire (1963),
A Conspiracy of Women (1965),
and Fonthill: A Comedy (1974).
autobiographies,
Dead Man in the Silver Market (1953)
The Space Within the Heart (1970).
ഓബ്രി മെനന്റെ അഛനെക്കുറിച്ചു മാധവികുട്ടി
നീർമാതളം പൂത്തകാലം എന്ന ആത്മകഥയിൽ
വിശദമായ വിവരണം നൽകിയിട്ടുണ്ട്.
മാധവദാസിന്റെ അമ്മയുടെ അഛൻ തിരുത്തിപ്പള്ളി
മാധവമേനോന്റേയും കല്യാണിക്കുട്ടി അമ്മയുടേയും
പതിനൊന്നു മക്കളിൽ ഇരു നിറത്തിലുള്ള ഏകമകൻ
ആയിരുന്നു നാരായണ മേനോൻ.നായർ എന്നു പോരാ
മക്കളെല്ലാവരും മേനോൻ എന്നറിയപ്പെടണമെന്നു പിതാവിനു
നിർബ്ബന്ധം ഉണ്ടായിരുന്നു.
നാരായണമേനോനെ ഡോക്ടർ ആക്കാൻ ലണ്ടനിലയച്ചു.കോട്ടിന്റെ
പോക്കറ്റിൽ കാമുകിയുടെ വിയർപ്പുതട്ടി അറവീണ ബ്ലൗസ്സുമായിട്ടായിരുന്നു
യാത്ര.തൃശ്ശൂരിലെ ഒരു നായർ പെൺകുട്ടി.അവൾ തന്റെ ആഭരണങ്ങളും
ഒപ്പം കൊടുത്തു വിട്ടു.ആവശ്യം വന്നാൽ വിറ്റു കാശെടുക്കാൻ.
ലണ്ടനിൽ വച്ചു മലേരിയാ പിടിപെട്ടു.പരിചരിച്ച അയർലണ്ടു കാരിയെ
മേനോനു വിവാഹം കഴിക്കേണ്ടി വന്നു.തുടർന്നു പിതാവ് പണം അയച്ചില്ല.
വിവരം അറിഞ്ഞ കാമുകി കിടപ്പിലായി.ക്ഷയരോഗം ബാധിച്ചു മരിച്ചു.
ഡോക്ടർ ആകാതെ പോയനാരായണ മേനോൻ കാർപ്പറ്റ് കച്ചവടം തൂടങ്ങി
കുടുംബം പുലർത്തി.68 വയസ്സുള്ളപ്പോൾ മേനോൻ നാട്ടിലെത്തി പശ്ചാത്താപിച്ച കാര്യം
പതിനെട്ടുകാരിയായ കമല മറക്കാതെ എഴുതിയിരിക്കുന്നു.
വാർധ്യക്യത്തിലും യൗവനത്തിനെ സ്നേഹം വേണമെന്ന കാര്യം അന്നു കമല്യ്ക്കുപിടി കിട്ടിയില്ലത്രേ.
ഓബ്രിയ്ക്കു 12 വയസ്സുള്ളപ്പോൾ ഒരു കലഹത്തെ തുടർന്നു വെട്ടുകാർ നാരായണമേനോനേയും
കുടുംബത്തേയും നാട്ടിൽ വരുത്തും.കൃസ്ത്യാനിയെ വിവാഹം ചെയ്തതിനാൽ കുടുംബത്തുതാംസ്സിപ്പിച്ചില്ല.കലഹം മൂത്തപ്പോൾ ആരോ മേനോനെ വെട്ടി.മദാമ്മ വസ്തുവകകൾ
വേണ്ടെന്നു വച്ചു നാട്ടിലേക്കു മടങ്ങി.പിന്നെ അവർ ഒരിക്കലും അതേക്കുറിച്ച് അന്വേഷിച്ചുമില്ലഎന്നു മാധവിക്കുട്ടി.

Thursday 12 December 2013

റോബർട്ട് ലേസിയുടെ ഇംഗ്ലീഷ് ചരിത്രകഥകൾ

റോബർട്ട് ലേസിയുടെ ഇംഗ്ലീഷ് ചരിത്രകഥകൾ

അടുത്ത കാലത്തു വായികാനിടയായ പുസ്തകങ്ങളിൽ
ഏറ്റവും രസകരമായി തോന്നിയത് റോബർട്ട് ലെസിയുടെ
ഗ്രെറ്റ് ടെയിൽസ് ഫ്രം ഇംഗ്ലീഷ്ഹിസ്റ്ററി എന്ന കൃതിയാണ്.
സ്ണ്ടെ ടൈംസ് മാഗസിന്റെ എഡിറ്റർ ആയിരുന്ന ലേസി
എലിസബേത് കാലഘട്ടത്തിലെ ചിലപ്രമുഖരുടെ കഥയാണ്
ആദ്യം എഴുതിയത്.മജസ്റ്റി എന്ന കൃതി പ്രസിദ്ധമായതോടെ
മുഴുവൻ സമയ എഴുത്തുകാരനായി.ചോസർ മുതൽ നവോത്ഥാന
കാലം വരെ,ചെഡാർ മേൻ മുതൽ കാർഷിക വിപ്ലവം വരെ,
ബോയൻ യുദ്ധം(1690)മുതൽ ഡീ.ഏൻ.ഏ(1953)വരെ എന്നിങ്ങനെ
ഇംഗ്ലീഷ്ചരിത്രകഥകൾ മൂന്നു വാല്യങ്ങൾ.മൂന്നാമത്തെ വാല്യമാണു
വായിക്കാൻ സാധിച്ചത്.വിക്ടോറിയാ രാജ്ഞിയെ കുറിച്ചു തന്നെ
നാലു കഥകൾ.ഡാഷ് എന്ന സ്പാനിയൽ പട്ടിക്കുട്ടിയുടെ കഥ
പറഞ്ഞു കഴിഞ്ഞു.

രണ്ടാമത്തേത് ജൂബിലി കാലഘട്ടത്തിലേത്.
1887 .വിക്ടോറിയൻ ഭരണത്തിന്റെ അൻ പതാം വാർഷികം.
പ്രധാനമന്ത്രി പദത്തിൽ കണ്ണുവച്ച ലോർഡ് റൊസ്ബറിയ്ക്കു
രാജ്ഞിക്കൊരു ഉപഹാരം കൊടുക്കാൻ പൂതി.
ഏറെ കാലം രാജ്ഞിയായിരുന്ന ഒന്നാം എലിസബേത്തിന്റെ
-ഗ്ലോറിന- ചിത്രമുള്ള ഒരു ലോകറ്റ്.കൂടെ ഒരു കത്തും.പ്രസിദ്ധയായ
പൂർവിക രാജ്ഞിയുടെ ഓർമ്മപുതുക്കാൻ.68 കാരിയും കുടുംബചരിത്രം
അരച്ചു കുടിച്ചവളുമായ വിക്ടോറിയ കത്തു വായിച്ച് ഉടനെ
മറുപടിയും എഴുതി കൊടുത്തു വിട്ടു.ലോകറ്റ് ഇഷ്ടപ്പെട്ടു.ധരിച്ചുകൊള്ളാം.
പക്ഷേ അവരുടെ ഓർമ്മ എനിക്കു സഹിക്കില്ല.അവരുടെ ശത്രു അവർ
കൊലപ്പെടുത്തിയ മേരിക്വൂൻ ഓഫ് സ്കോട്ടിന്റെ പിൻ തലമുറക്കാരിയായ
എനിക്കു അവരോട് ബഹുമാനമോ അനുകമ്പയോ ഇല്ല.
ചരിത്രത്തിബോധത്തിൽ പിന്നിലായിരുന്നെവെങ്കിലും റോസ്ബറി പിന്നീട്
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
ബ്രിട്ടീഷ് കോമൺ വെൽത്ത് നേഷൻസ് എന്ന പ്രയോഗം സൃഷ്ടിച്ചത്
റോസ്ബറിയായിരുന്നു.
വിക്റ്റോറിയായും റോബർട്ടും
1851 മേയ് ഒന്നിനായിരുന്നു ആ ഉത്ഘാടന മഹാമഹം.
ലണ്ട്നിലെ ഹൈഡെ പാർക്കിൽ നിർമ്മിക്കപ്പെട്ട ക്രിസ്റ്റൽ
പാലസ് എന്ന ഹരിതഗൃഹത്തിലെ വൻപ്രദർശനം വിക്ടോരിയാ
മഹാരാജ്ഞി ഉൽഘാടനം നിർവ്വഹിച്ചു.19 ഏക്കർ സ്ഥലത്തായിരുന്നു
ഈ പ്രദർശനം.പാർക്കിലെ ഏറ്റവും ഉയരമുള്ള മരങ്ങളേക്കാളും
ഉയരത്തിൽ 294,000 ഗ്ലാസ് ഷീറ്റുകൾ കൊണ്ടു മേഞ്ഞ ഹരിതഗൃഹം.
ബ്രീട്ടനു പുറമേ യൂറോപ്പ്,അമേരിക്ക,ഇൻഡ്യാ,ചൈന എന്നിവിടങ്ങളിൽ
നിന്നെല്ലാമ്പ്രദർശന വസ്തുക്കൾ.ഇൻഡ്യയിൽ നിന്നുള്ള കോഹിനൂർ രത്നം
പ്രധാന ആകർഷണ കേന്ദ്രമായിരുന്നു.രാജ്ഞിയുടെ ഭർത്താവ് പ്രിൻസ്
ആൽബർട്ട് ആയിരുന്നു സംഘാടകൻ.പൗരന്മാരിൽ സ്വദേശപ്രേമം വളർത്തുന്നതിൽ
അദ്ദേഹം പ്രമുഖ പങ്കു വഹിച്ചു.മാറി മാറി വന്ന പ്രാധാനമന്ത്രിമാരുമായി
ഒത്തു പോകാൻ,വിക്ടോറിയായെ തണുപ്പിച്ചു നിർത്തിയതും ആൽബർട്ട് ആയിരുന്നു.
60 ലഷം ആളുകൾ,ജനസംഖ്യയുടെ നാലിലൊന്ന് ആറുമാസം നീണ്ടു നിന്ന ഈ
പ്രദർശനം കണ്ടു.ലോകമെമ്പാടുനിന്നും ആയിരക്കണക്കിനു വിദേശികളും.
രാജ്ഞി തന്നെ സന്ദർശിച്ചത് 34 തവണ.
കോഹിനൂറിനു പുറമേ ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി,ഉറങ്ങുന്നവനെ
തട്ടിത്താഴെയിടുന്ന അലാം കിടക്ക,ഒരു പെന്നി ഇട്ടു കയറാവുന്ന ടോയിലറ്റ്
(അതേ തുടർന്നാണു ഒരു പെന്നി ഇടുക എന്ന പ്രയോഗം ബ്രിട്ടനിലും
കക്കൂസ്സിൽ പോകുന്നതിനു ലണ്ടനടിക്കുക എന്ന പ്രയോഗം നമ്മുടെ മലയാളത്തിലും
പ്രചാരത്തിലാകുന്നത്),കൈകൊണ്ടെന്ന പോലെ പേപ്പർ മടക്കി എൻ വലപ്പ് ആക്കുന്ന
യന്ത്രം,ടൈപ് റൈട്ടർ,തയ്യൽ മഷീൻ ,കൊയ്ത്തു യന്ത്രം എന്നിവയെല്ലാം പ്ര്ദർശിപ്പിക്ക
പ്പെട്ടു.ആൽബർട്ടിനെ പേർ എന്നും നിലനിൽക്കും എന്നുൽഘാടന ദിവസം രാജ്ഞി
പറഞ്ഞത് അക്ഷരം പ്രതി ശരിയായി.
ധാരാളം പണം കിട്ടി.ആൽബർട്ടീന്റെ സ്വപനം സാക്ഷാൽക്കരിക്കപ്പെട്ടു.ബ്രിട്ടന്റെ
ദേശീയതയെ വെളിവാക്കുന്ന ഒരു സ്ഥിരം കേന്ദ്രം ആ തുകയാൽ നിർമ്മിക്കപ്പെട്ടു.
വെറും നാലപ്പത്തി രണ്ടാം വയസ്സിൽ1862 ല് ആൽബർട്ട് ടൈഫോയിഡ് ബാധയാൽ
അകാലത്തിൽ അന്തരിച്ചു.ഹൈഡെ പാർക്കുമുതൽ തുടങ്ങുന്ന കെട്ടിട സമുച്ചയങ്ങൾ
ആൽബർട്ട് ഹാൾ,ഇമ്പീരിയൽകോളേജ്(പ്രമുഖ സയൻസ് വിദ്യാഭ്യാസസ്ഥാപനം),
സയൻസ് മ്യൂസിയം,നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം(വിക്ടോറിയാ & ആൽബർട്ട്)
എന്നിവയെല്ലാം ആൽബർട്ട് സംഘടിപ്പിച്ച വൻ പ്രദർശനത്തിൽ നിന്നു കിട്ടിയ
വരുമാനം കൊണ്ടു നിർമ്മിക്കപ്പെട്ടവയാണ്.ആൽബർട്ട് രാജകുമാരന്റെ നാമം
ബ്രിട്ടൻ നിലനിൽക്കുന്ന കാലം വരെ സമരിക്കപ്പെടും.മറ്റൊരു രാജകുമാരനും
കിട്ടാതെ പോയ ഭാഗ്യം.
ഹൈഡെ പാർക്കിലെ ക്രീസ്റ്റൽ പാലസ് കേടുകൂടാതെ
അഴിച്ചെടുത്ത് സിഡൻ ഹാം കുന്നിൽ പുനർനിർമ്മിച്ചു.ഇരുനൂറേക്കറിൽ
വിക്ടോറിയൻ തീം പാർക്ക്.ദിനോസ്സറുകളെ യഥാർത്ഥ വലുപ്പത്തിൽ ഇവിടെ
സൃഷ്ടിച്ചു വച്ചിരിക്കുന്നു.റോളർ കോസ്റ്റർ,ക്രികറ്റ്,ഫുഡ്ബാൾ ഗ്രൗണ്ടുകൾ
എന്നിവയും ഇവിടുണ്ട്.

Wednesday 11 December 2013

പുരുഷാന്തര യാത്ര

പുരുഷാന്തര യാത്ര

ഇംഗ്ല്ണ്ടിലൂടെ,പ്രത്യേകിച്ചും അവിടത്തെ ഗ്രാമങ്ങളിലൂടെയുള്ള,
യാത്ര പുരുഷാന്തരങ്ങളിലൂടെഉള്ള യാത്ര തന്നെ എന്നു സംശയമില്ല.
വഴിയോരങ്ങളുടെ നാലു ചുറ്റും,ചിലപ്പോൾ വഴിയുടെ അടിയിൽ
പോലും ചരിത്രാവശിഷ്ടങ്ങൾ കാണപ്പെടുന്ന അതി പുരാതന രാജ്യം.
മദ്ധ്യകാല ഗ്രാമങ്ങൾ,കാസ്സിലുകൾ,പുരാതന ദേവാലയങ്ങൾ,റോമൻ
വില്ലകൾ,റോമൻ പൊതുസ്ഥലങ്ങൾ എന്നിവ ക്രിസ്തുവിന്റെ കാലഘട്ടം
വരെ നമ്മെ കൂട്ടിക്കൊണ്ടു പോകും.എന്നാൽ, ബറോകളും കുന്നുകളിലെ
കോട്ട കൊത്തളങ്ങളും സ്റ്റോൺ ഹഞ്ച് എന്നറിയപ്പെടുന്ന കൽത്തൂൺ കൂട്ടങ്ങളും
ക്യാമ്പുകളും,കുത്തനെ നിർത്തിയ കല്ലുകളും നമ്മെ അതിനും എത്രയോ
മുപുള്ള, ആയിരക്കണക്കിനു വർഷം പുറകോട്ടുള്ള കാലഘട്ടങ്ങളിലേക്കു
കൊണ്ടു പോകും.
ഇംഗ്ലണ്ടിൽ ഗ്രാമങ്ങളിലാണു ചരിത്രാവശിഷ്ടങ്ങൾ കൂടുതലും കാണപ്പെടുക
എന്നു പറഞ്ഞുവല്ലോ.അതിനു കാരണം മറ്റു സ്ഥലങ്ങളിലുള്ളവ, പിന്നീടു
നിർമ്മിക്കപ്പെട്ട കെട്ടിട സമുചയങ്ങളാലും മറ്റും നിർമ്മാണപ്രവർത്തനങ്ങളാലും
നശിപ്പിക്കപ്പെട്ടു എന്നതിനാലാണെന്ന്റിയുക.അവയിൽ പലതും കൂടുതൽ
ആഴത്തിൽ താഴ്ത്തപ്പെടുകയും ചെയ്തിരിക്കാം.അവ കണ്ടെത്തുക ഇനി
ദുഷ്കരവും.
പുരാതന ഇംഗ്ലണ്ട് ഇന്നത്തേതിൽ നിന്നും പാടെ വിഭിന്നമായിരുന്നു.കാലാവസ്ഥ,
സസ്യജന്തുജാലം,മണ്ണിന്റെ ഘടന , ആകൃതി എന്നിവയെല്ലാം തികച്ചും വ്യത്യ്സ്തം.
കഴിഞ്ഞ 12000 വർഷങ്ങൾക്കിടയിൽ ഇംഗ്ലണ്ട് ചെറുതായി.10,000 വർഷം മുമ്പ്
ഐസ് ഏജിൽ ഈ ദ്വീപ് യൂറോപ്യൻ മുഖ്യഭൂഖണ്ഡത്തിന്റെ ഭാഗം തന്നെ ആയിരുന്നു.
മഞ്ഞു മലകൾ ഉരുകിയതോടെ കടലിൽ ജല നിരപ്പുയർന്നതോടെ ഇപ്പോഴത്തെ
വടക്കൻ കടൽ(നോർത്ത് സീ),ഇംഗ്ലീഷ് ചാനൽ എന്നിവ രൂപമെടുത്തു.ഇംഗ്ലണ്ട്
ദ്വീപുമായി.കഴിഞ്ഞ 9000വർഷങ്ങൾക്കിടയിൽ നദികൾ പിന്നേയും ഇംഗ്ലണ്ടിന്റെ
ആകൃതി മാറ്റി.കാലാവസ്ഥയിലും കാര്യമായ മാറ്റം വന്നു.കൂടുതൽ സഹനീയമായി
അതു മാറി.പുരാതനകാലത്തെ പല മൃഗങ്ങളും ബ്രൗൺ കരടി,കാട്ടു കുതിര,ചെന്നായ്
എന്നിവ അപ്രത്യക്ഷമായി.
ബി.സി4500-3500 കാലഘട്ടത്തിലാണ് ബ്രിട്ടനിൽ ഏറ്റവും
വലിയ സാമൂഹ്യമാറ്റം സംഭവിച്ചത്.സാവധാനം വന്ന മാറ്റം.
നിയൊലിതിക് ഘട്ടം അങ്ങനെ തുടങ്ങി.സസ്യജാലങ്ങളെയും
മൃഗങ്ങളേയും തങ്ങൾക്കുപയോഗപ്പെടും വിധം നിയന്ത്രണത്തിലാക്കി
അക്കാലം മുതൽ മനുഷ്യർ.കിഴക്കൻ ഭാഗത്തു തുടങ്ങിയ
ഈ നിയന്ത്രണം ക്രമേണ യൂറോപ്പു മുഴുവൻ പടർന്നു.
കർഷകരായ കുടിയേറ്റക്കാരാണോ നാട്ടിൽ താമസ്സിച്ചിരുന്ന
നായാടികൾക്കു മാറ്റമാണോ കർഷകവൃത്തി എന്നു വ്യക്ത
മാകുന്നില്ല.ഒരു പഷേ രണ്ടും ഉണ്ടായിരുന്നിരിക്കാം.
പ്രർതിയെ മനുഷ്യർ കീഴടക്കിത്തുടങ്ങുന്നത് ഇക്കാലത്താണ്.

കാടു വെട്ടിത്തെളിച്ചു ധാന്യം കൃഷിചെയ്യാൻ മനുഷ്യർ തുടങ്ങി.
ഗോതമ്പും ബാർലിയുമായിരുന്നു അവർ കൃഷിചെയ്തു തുടങ്ങിയത്.
നദീതടങ്ങളിലായിരുന്നു കൃഷി.മലകൾ നായാട്ടിനായും ആയുധ
നിർമ്മാണത്തിനുള്ള് കല്ലുകൾക്കായും മാറ്റി വച്ചിരുന്നു.തുടർന്നു
വിശ്രമികകാൻ കൂരകളും ധാന്യം സൂക്ഷിക്കാൻ കളപ്പുരകളും
നിർമ്മിക്കപ്പെട്ടു.അതിനു ചുറ്റും കുറേ കൃഷികളും കാലി വളർത്തലും.
ഗ്ലൗസറ്റർഷെയറിലെ ക്രിക്ലി ഹിൽ,കോൺ വെല്ലിലെ കാൺ ബ്രിയ
എന്നിവിടങ്ങളിൽ ആദ്യകാല കൃഷിയിടങ്ങളുടെ അവ്ശിഷ്ടം കാണ
പ്പെടുന്നു.വിറ്റ്ഷെയറിലെ മിൽഹിൽ അവർ ഒന്നിച്ചു ചേർന്നിരുന്ന
പൊതു ഇടം ആയിരുന്നു.ബാർട്ടർ രീതിയിൽ സാധങ്ങൾ കൈമാറാനും
ഇണയെ കണ്ടെത്താനും ഈ പൊതു ഇടം സഹായിച്ചിരുന്നു.ആഘോഷങ്ങളും
ആചാരങ്ങളും ഇവിടെ അരങ്ങേറി.അവർ മരിച്ചവരെ അടക്കം
ചെയ്യാൻ സംവിധാനം രചിച്ചു.അഞ്ചു കൽത്തൂണുകൾ താങ്ങുന്ന
വലിയ പാറ കോണ്വാളിലെ റ്റ്രതവിയിൽ കാണാം.ഓസ്ഫോർഡ്ഷയറിൽ
വേയ്ലാണ്ട്സ്മിതിയിൽ 10 വയസ്സ് കാരൻ കുട്ടി ഉൾപ്പടെ 14 പേരുടെ
ശവം അടക്കിയ കല്ലറ ഇന്നും നില നിൽക്കുന്നു.കോട്സ്വോൾഡ്,സേവേൺ
വാലി,വെസ്സെക്സ്,യോർക്ഷെയർ എന്നിവിടങ്ങളിൽ കുറേക്കൂടി വലിയ
നീളമേറിയ കല്ലറകൾ കാണാം.ഇവ അതിർത്തികളെ വ്യക്തമാക്കാനും
ഉപയോഗിച്ചിരിക്കണം.

ഗ്രിഗോറിയൻ കലണ്ടർ

ഗ്രിഗോറിയൻ കലണ്ടർ
ഇന്ത്യ ഉൾപ്പടെ മിക്ക രാജ്യങ്ങളും ഇന്നുപയോഗിക്കുന്ന
കലണ്ടർ ഗ്രിഗോറിയൻ എന്ന പേരിൽ അറിയപ്പെടുന്നു.
വെസ്ടേൺ/കൃസ്ത്യൻ കലണ്ടർ എന്നും ഇതിനു പേരുണ്ട്.
യൂണറ്റഡ് നേഷനും യൂണിവേർസൽ പോസ്റ്റൽ യൂണിയനും
ഈ കലണ്ടർ ഉപയോഗിക്കുന്നു.
ജോർജ് രണ്ടാമന്റെ കാലത്ത് 1752 ല് ബ്രിട്ടീഷ്പാർലമെന്റ്
പാസ്സാകിയ ബിൽ പ്രകാരം അതുവരെ ഉപയോഗിച്ചിരുന്ന
ജൂലിയന് കലണ്ടർ ചവറ്റുകൊട്ടയിൽ എറിയപ്പെട്ടു.ഏ.ഡി
816 മുതൽ കൗൺസിൽ ഓഫ് ചെൽസിയ ആവിഷകരിച്ച
ജൂലിയൻ കലണ്ടർ ആയിരുന്നു ഉപയോഗത്തിൽ.കത്തോലിക്കാ
വിഭാഗത്തിനു ഈസ്റ്റർ ദിനം ആചരിക്കാനുള്ള സൗകര്യത്തിനായിരുന്നു
ഈ മാറ്റം.പ്രോടസ്റ്റന്റുകാരും ഓർതഡോക്സുകാരും ആദ്യം
ഗ്രിഗോറിയൻ കലണ്ടറിനീംഗീകരിച്ചില്ല.ഏറ്റവും അവസാനം
ഗ്രീസ് അതംഗീകരിച്ച്താകട്ടെ വളരെ വൈകി 1923 ലും.ജൂലിയൻ
കലണ്ടർതുടങ്ങിയിറ്റുന്നത് ഇപ്പോഴത്തെ മാർച്ച് 25 നായിരുന്നു.
റോമൻ കാലഘട്ടത്തിൽ റോമാനഗരം ഉടലെടുത്ത ദിനം തൊട്ടായിരുന്നു
വർഷം കണക്കു കൂട്ടിയിരുന്നത്.നമ്മുടെ കൊല്ലം വർഷം എന്നതുപോലെ
പിന്നീട് ചക്രവർത്തിമാരുടെ സ്ഥാനോരോഹണം മുതൽ വർഷം കൂട്ടാൻ
തുടങ്ങി.ഈ രീതി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.
റോമൻ നഗരം ഉടലെടുക്കും മുൻപു പാശ്ചാത്യർ വർഷം എങ്ങിനെ
കണക്കു കൂട്ടിയിരുന്നു എന്നത് ഇന്നും അജ്ഞാതം

കടപ്പാട്
തിമോത്തി ഡാർവിൽ,ഓക്സ്ഫോർഡ് ആർക്കിയോളജിക്കൽ ഗൈഡ്:ഇംഗ്ലണ്ട്2002

The Hanoverians

The Hanoverians

ഒരു വിക്ടോറിയൻ പഴങ്കഥ

ഒരു വിക്ടോറിയൻ പഴങ്കഥ
വെറും പതിനൊന്നു വയസ്സുള്ളപ്പോൾ,1830-ല്
ആണു വിക്ടോറിയ രാജകുമാരി താനാണടുത്ത
കിരീടാവകാശി എന്ന കാര്യം അറിയുന്നത്.ഹാനോവർ
കുടുംബം കെൻസിംഗ്ടൺ കൊട്ടാരത്തിലാണു താമസം.
രാജകുമാരിയുടെ കാര്യങ്ങൾ നോക്കുന്ന ഗവർണസ്സ്
കുടുംബവൃക്ഷത്തിന്റെ ഒരു പ്രതി അറിയാത്ത മട്ടിൽ
രാജകുമാരിയുടെ പുസ്തകത്താളുകൾക്കിടയിൽ
വച്ചു കൊടുത്തു.വല്യഛൻ ജോർജ് മൂന്നാമൻ രാജാവു
മായുള്ള ബന്ധം രാജകുമാരിക്കു മനസ്സിലായി.താംസ്സിയാതെ
താൻ രാജ്ഞി യാകും എന്നവളറിഞ്ഞുഞ്ഞു.ഈ പെൺകുട്ടി
പൊട്ടിക്കരഞ്ഞു.
രാജ്ഞിയായി നല്ല പേരുണ്ടാക്കണം .അവൾ അന്നേ തീരുമാനിച്ചു.
ജോർജ് മൂന്നാമ്നു ആൺ മക്കൾ ഏഴു പേർ.പക്ഷേ 1819 ആയിട്ടും
അവരിൽ ഒരാൾക്കു പോലും രാജ്യം ഭരിക്കാൻ പറ്റിയ ഒരു തരിയെ
സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.പിതൃശൂന്യരായ കുറെ വല്ലാത്ത സന്തതികളെ
മാത്രമേ അവർ അതു വരെ സൃഷ്ടിച്ചിട്ടുള്ളു.വെപ്പാട്ടികൾ ഉണ്ടാക്കത്ത
പ്ര്ശ്നങ്ങളും ഇല്ല.1819 ല് വിക്ടോറിയാ ജനിത്തതോടെ ആണു ശരിയ്ക്കും
ഒരവകാശി ജനിച്ചത്.എന്നാൽ 8 മാസം കഴിഞ്ഞപ്പോൾ അവളുടെ പിതാവ്,
ഡ്യൂക് ഓഫ് കെന്റ്,എഡ്വേർഡ് ചെറിയ ഒരു ജലദോഷപ്പനിയെ തുടർന്ന്
അന്തരിച്ചു.വിക്ടോറിയായുടെ അമ്മ ,വിധവയായ ഡച്ചസ് കെന്റ്
വിക്ടോറിയായെ തോളത്തും താഴത്തും വയ്ക്കാതെ നോക്കി.രണ്ടാം നിലയിൽ
നിന്നു താഴോട്ടു ഇറങ്ങണമെങ്കിൽ പോലും ഒരാളുടെ കൈപിടിച്ചു വേണമായിരുന്നു
പോകാൻ.ഒരേ കിടക്ക മുറി.സന്ദർശകർക്ക് കൃത്യമായ,കർക്കശമായ പ്രോട്ടോക്കോൾ
നിബന്ധനകൾ.കെൻസിങ്ങ്ടൺ സിസ്റ്റം എന്നറിയപ്പെട്ട നിബന്ധനകൾ.സമപ്രായക്കാരായ
കുട്ടികളെ കാണാൻ അനുവാദമില്ല.കളിക്കാൻ ഒരു സ്പാനിയൽ പട്ടിക്കുട്ടി-ഡാഷ് മാത്രം.

സർ ജോൺ കോൻറോയ് എന്നൊരു ഇഷ്ടക്കാരൻ ഉണ്ടായിരുന്നു വിക്ടോറിയായുടെ
അമ്മയ്ക്ക്.അയാളെ ഭാവി പ്രൈവറ്റ് സെക്രട്ടറി ആക്കണം.അതായിരുന്നു രണ്ടു പേരുടേയും
ആഗ്രഹം.അതിനായിരുന്നു പ്രോട്ടോക്കോൾ.1835 ല് രാജകുമാരിക്കു ലഘുവായ അസുഖം
വന്നപ്പോൾ ഇരുവരും ചേർന്ന് അവളെ കൊണ്ട് കോൻറോയിയെ ഭാവി സെക്രട്ടറിയാക്കാം
എന്നൊരു രേഖ ഒപ്പിടീക്കാൻ ശ്രമിച്ചു.മിടുക്കിയായ വിക്ടോറിയാ ഇരുവരേയും അമ്പരപ്പിച്ച്
അതു തള്ളിക്കളഞ്ഞു.
വർഷം രണ്ട് അതി വേഗം കടന്നു പോയി.
1837 ജൂൺ 20 വില്യം നാലാമൻ രാജാവു നാടു നീങ്ങുന്നു.

അന്നു നേരം പരപരാന്നു വെളുത്തു വരുന്നതേ
ഉള്ളു.ലോർഡ് ചേംബർ ലൈനും കാന്റർബറി
ആർച്ച് ബിഷപ്പും ഉറക്കക്ഷീണത്താൽ അടഞ്ഞു
പോകുന്ന കണ്ണുകളുമായികെനിങ്ങ്സ്ടൺ കൊട്ടാര
വാതിലിൽ മുട്ടിവിളിച്ചു.കിടക്കറ വേഷത്തിൽ
രാജകുമാരി ഇറങ്ങിവന്നപ്പോൾ ഇരുവരും ആ
പതിനെട്ടുകാരിയുടെ കാലിൽ വീണു വില്യം
നാലാമൻ നാടുനീങ്ങിയ കാര്യം ഭാവി രാജ്ഞിയെ
അറിയിച്ചു.അന്നു രാത്രി വിക്ടോറിയ തനിയെ
ആണു കീടന്നുറങ്ങിയത്.തന്റേതായ വസ്തുവകകൾ
ബക്കിംഗാം കൊട്ടാരത്തിലേക്കു അവർ ഉടനടി മാറ്റി.
അമ്മയും ഇഷ്ടക്കാരനുമായി സർവ്വബന്ധവും വിടർത്തി
ആ ബുദ്ധിമതി.അമ്മ മകളെ കാണാൻ അനുവാദം
ചോദിച്ചപ്പോഴെല്ലാം ബിസ്സി എന്നു മറുപടി.സർ ജോൺ
കോണറോയിക്കു ബക്കിംഗാം കൊട്ടാരത്തിൽ പ്രവേശിക്കാൻ
അനുമതി കിട്ടിയതേ ഇല്ല.
അടുത്ത 63 വർഷക്കാലത്തെ അതിശക്തിമതിയായ ഭരണാധികാരിയുടെ
ആദ്യ ചുവടുവയ്പ്പു അന്നു തന്നെ തുടങ്ങി.സൂര്യനസ്തമിക്കാത്ത
മഹാരാജ്യത്തിന്റെ മഹാരാജ്ഞിയായി അവർ വാണു പിൽക്കാലത്ത്.
63 വർഷം ഭരിച്ച മറ്റൊരു രാജാവൊ രാജ്ഞിയോ ബ്രിട്ടനിലില്ല.
വിക്ടോറിയൻ ശൈലി പ്രസിദ്ധമായി.ജൂബിലി എന്ന വാക്കു പോലും
അവർക്കു വേണ്ടി നിർമ്മിക്കപ്പെട്ടു.അവരുടെ സ്മാരകങ്ങൾ
ലോകമെമ്പാടും.അനന്തപുര്യിൽ വിക്ടോറിയാ ജൂബിലി ടൗൺ ഹാൾ
(വി.ജെ.ടി ഹാൾ) വിക്ടോറിയാ കോളേജ് പാലക്കാട്.
എന്തിനു ഞങ്ങളുടെ പൊൻ കുന്നത്തു പോലും ജൂബിലി മെമ്മോറിയൽ
കീണർ,രാജേന്ദ്രമൈതാനിയിൽ.ഇന്നും സമീപ ഹോട്ടലുകാർക്കു
കുടിവെള്ളം നൽകുന്നു.
വാൽക്കഷണം.
കിരീടം കിട്ടിയ ശേഷം ബക്കിംഗാം പാലസ്സിൽ എത്തിയ വിക്ടോറിയാ
ആദ്യം ചെയ്തത് തന്റെ കളിക്കൂട്ടുകാരൻ ഡാഷിനെ കുളിമുറിയിൽ
കൊണ്ടു പോയി കുളിപ്പിക്കുക എന്ന കൃത്യമായിരുന്നു.

കടപ്പാട്
റൊബർട്ട് ലേസി

Tuesday 10 December 2013

ചിരാതേന്തിയ മഹിളാമണിയും ചായക്കോപ്പയേന്തിയ ലലനാമണിയും

ചിരാതേ ന്തിയ മഹിളാമണിയും
ചായക്കോപ്പയേന്തിയ ലലനാമണിയും

മധുരപ്പതിനാറിൽ ദൈവവിളി കേട്ട പെൺകിടാവായിരുന്നു
ഫ്ലോറൻസ് നൈറ്റിംഗേൽ.1837ഫെബ്രുവരി ഏഴിലെ ഡയറിക്കുറിപ്പിൽ
അവളതെഴുതി വയ്ക്കയും ചെയ്തു:
"ഇന്നു ദൈവം എന്നെ വിളിച്ചു;അവനെ ശുശ്രൂഷിക്കാൻ".

എന്നാൽ അതേതു രീതിയിലാവണം എന്നു തീരുമാനിക്കാൻ
അവൾക്ക് ഏഴുവർഷം ഏടുക്കേണ്ടി വന്നു.
അവസാനം "ആതുരശുശ്രൂഷയാണു ദൈവശുശ്രൂഷ" എന്നവൾ കണ്ടെത്തി.
അവളുടെ സമ്പന്നവും കുലീനവും ആയ കുടുബത്തിനു അനുവദിക്കാൻ
കഴിയുന്ന കാര്യമായിരുന്നില്ല അക്കാലത്ത് നേർസിംഗ് .

പുഴുത്തു നാറുന്ന ഇടങ്ങളായിരുന്നൂ പത്തൊൻപതാം നൂറ്റാണ്ടിൽ
ആതുരാലയങ്ങൾ എല്ലാം തന്നെ.നേർസുമാർ മോശം സ്വഭാവക്കാരാണെന്നും
വെള്ളമടിക്കാനും ശരീരം വിൽക്കാനും തയാറാകുന്നവരാണെന്നും ജനം
കരുതിയിരുന്ന കാലം.
എന്നാല് ലണ്ടനിലെ ഹാർലി തെരുവിലെ ഇൻസ്റ്റിട്യൂട്ട് ഫോർ ദകെയർ
ഓഫ് ജെന്റിൽ വുമൺ ഇൻ ഡിപ്രസ്സ്ഡ് സർക്കംസ്റ്റാൻസസ് എന്ന
സ്ഥാപനത്തിൽ പ്രായം ചെന്ന അമ്മമാർക്കു പരിചരണം നൽകുന്ന
ജോലി സ്വീകരിക്കുവാൻ കുടുംബം മനസ്സില്ലാ മനസ്സോടെ അവൾക്ക്
അനുമതി നൽകി.
1854 ല് ക്രിമിയൻ യുദ്ധസ്ഥലത്തു നിന്നും തോമസ് ചിനേറി
എന്ന ദ ടൈംസ് ലേഖകൻ യുദ്ധത്തിൽ മുറിവേറ്റ ഭടന്മാർക്കു
പരിചരണം കിട്ടുന്നില്ല എന്നു കാട്ടി വിശദമായ ഒരു ലേഖനം
എഴുതി.സർജൻസില്ല.ഡ്രസ്സ് ചെയ്തു കൊടുക്കാൻ ആളില്ല.നേർസ്
മാരില്ല എന്നിങ്ങനെ.അതു വായിക്കാനിടയായ നൈറ്റിംഗേൽ
വാർ സെക്രട്ടറി സിഡ്നി ഹെർബർട്ടിന് താൻ ഒരു സംഘം
നേർസുമാരുമായി ക്രീകിയൻ യുദ്ധക്കളത്തിലേക്കു പോകുവാൻ
തയ്യാറാണെന്നെഴുതി.
അവിടെ എത്തിയ നറ്റിംഗേൽ മിലിട്ടറി ഹോസ്പിറ്റലിനു സമീപം
ഒരു കെട്ടിടം വാടകയ്ക്കെടുത്തു.വലിയ ബോയിലർ സംഘടിപ്പിച്ചു.
വലിയൊരു അലക്കു കേന്ദ്രം തുടങ്ങി.പട്ടാളകാർക്കു കിട്ടുന്ന ഭക്ഷണം
മോശമാണെന്നു കണ്ട് അലക്സിസ് സോയർ എന്ന പ്രശസ്ത പാചക
വിദഗ്ദനെ ലണ്ടനിൽ നിന്നു  വരുത്തി പോഷകഭക്ഷണം നൽകാൻ
ഏർപ്പാടു ചെയ്തു.ആശുപത്രി ജോലിക്കാരിൽ വൃത്തിയും വെടിപ്പും
അച്ചടക്കവും നടപ്പാക്കി.അങ്ങനെ ബ്രിട്ടീഷ് നേർസിംഗ് രീതി രൂപപ്പെട്ടു.
ചിരാതേന്തിയ ആ മഹിള ലോകമെങ്ങും പ്രശസ്തയായി.
തിരിച്ചു നാട്ടിലെത്തിയപ്പോൾ സ്വീകരണം നൽകാൻ ഒരുങ്ങിയപ്പോൾ
അവർ അതു തടഞ്ഞു.ബാക്കി കാലം അവർ ആശുപത്രി,പ്രസവ വാർഡ്
പരിഷ്കരണ പരിപാടികൾക്കായി മാറ്റിവച്ചു.ലോകമെമ്പാടു നിന്നും
ഒട്ടേറെ പെൺ കുട്ടികൾ നൈറ്റിംഗേലിനെ അനുകരിച്ചു പിൻ ഗാമികളായി
ആതുരസേവനം നടത്തുന്നു.ഇക്കാര്യത്തിൽ മലയാളി പെൺ കിടാങ്ങൾ
മുൻപന്തിയിൽ നിൽക്കുന്നു.
നൈറ്റിംഗേലിനെ പോലെ സേവനം നൽകിയിട്ടും അറിയപ്പെടാതെ പോയ മറ്റൊരു
വനിതയുമുണ്ടായിരുന്നുക്രീമിയൻ യുദ്ധരംഗത്ത്.മഞ്ഞപ്പെൺ.ഒരു ജമേഷ്യൻ അർദ്ധ
വനിതാ ഡോക്ടരുടെമകൾ.പിതാവ് ഒരു സ്കോട്ടീഷ് പട്ടാളക്കാരൻ.
ഹോറോഷ്യോ നെൽസൺ
എന്ന ഒന്ന്-ഒന്ന്-ഒന്ന് തലതൊട്ടപ്പനായിരുന്ന എഡ്വിൻ ഹോറൊഷ്യോ
ഹാമിൽട്ടണെവിവാഹം കഴിച്ച മേരി സീക്കോൾ.
1844-ല് ഭർത്താവു സീക്ക്ക്കോൾ മൃതിയടഞ്ഞതിനെ തുടർന്നു
മേരി സ്വന്തം കാലിൽ നിക്കാൻ ശ്രമമാരംഭിച്ചു.മാതാവിൽ
നിന്നു കിട്ടിയ മുറി വൈദ്യം അതിനു സഹായിച്ചു.ജമേക്കായിൽ
വിമുക്തഭടന്മാരായി ഒരു പരിചരണകേന്ദ്രം തുടങ്ങി അവർ.

1850 ല് പനാമയിൽ പോകേണ്ടി വന്നപ്പോൾ അവിടെ കോളറ
നടപ്പുദീനമായിരുന്നു.മേരിയുടെ ചികിൽസ വഴി ഒരുപാടു
മരണം ഒഴിവായി.തുടർന്നു നല്ലൊരു മുറിഡോക്ടർ ആയി
മേരി അറിയപ്പെട്ടു.1854ല് അൻപതാം വയസ്സിൽ മേരി
ലണ്ടനിൽ പോകാനിടയായി.ക്രിമയൻ യുദ്ധക്കളത്തിലെ കഥകൾ
മേരിയും പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞു.വാർ സെക്രട്ടറിയെ
നേരിൽ കണ്ടു യുദ്ധസേവനം അനുഷ്ഠിക്കാൻ തയ്യാറാണെന്നറിയിക്കാൻ
ശ്രമിച്ചെങ്കിലും അതു നടന്നില്ല.നൈറ്റിംഗേലിനെ സഹായിച്ചിരുന്ന ക്രിമിയൻ
ഫണ്ടും മേരിയെ സഹായിച്ചില്ല.രണ്ടിനും കാരണം വർണ്നവിവേചനം
ആയിരുന്നു.ജമേക്കക്കാരി മേരി കറുത്തവൾ അല്ലെങ്കിലും വെള്ളയല്ല,മഞ്ഞ.
അന്തരിച്ചു പോയ ഭർത്താവിന്റെ സ്നേഹിതൻ മിസ്റ്റർ ഡേയുടെ
സഹായത്താൽ അവർ ബ്ലാക് സീയിൽ ക്രിമിയൻ മോഡലിൽ അവിടെ
ഉണ്ടായിരുന്ന കിങ്ങ്സ്റ്റൺകെയർ സെന്ററിൽ ജോലി നേടി.
ബ്രിട്ടീഷ് ഹോട്ടൽ എന്ന പേരിൽ മഞ്ഞ മേരി അവിടെ ഒരു സ്ഥാപനം
തുടങ്ങി.അടുക്കള,ഭോജനശാല,കിടന്നുറങ്ങാൻ ഇടം,മൃഗങ്ങൾക്കും
ഒരു വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങൾ.ഒരേക്കറിൽ ഡേയുടെ
ഒരു പലചരക്കു കടയും അതിനു മുകളിൽ പാറിപ്പറക്കുന്ന യൂണിയൻ
ജായ്ക്കും.
ബ്രിട്ടീഷ് സൈന്യം ആസ്ഥാനകേന്ദ്രമാക്കിയിരുന്ന കുന്നിനടുത്തായിരുന്നു
മേരി-ഡേ സംയുക്ത സംരംഭമായിരുന്ന ബ്രിട്ടീഷ് ഹോട്ടൽ.
സൈനീകോദ്യോഗസ്ഥർക്ക് ഈ ഹോട്ടൽ വളരെ സൗകര്യമായി.
ചായ,കാപ്പി,മദ്യം,സിഗരറ്റ്,എന്നിവ യ്ക്കു പുറമേ ഐറീഷ്,വെൽഷ്
വിഭവങ്ങളും ലഭിച്ചു.മിസ്സസ് സീക്ക്ക്കോളിന്റെ കഞ്ഞി ഏറെ
പ്രസിദ്ധമായി.അവർ വളർത്തിയ പന്നിക്കൂറ്റന്മാരിൽ നിന്നും അവർ
ഉണ്ടാക്കിയ സോസ്സേജും പ്രസിദ്ധമായി.
എന്നാൽ മേരി മദർ സീക്ക്ക്കോൾ ആയി മാറിയത് കൈപ്പുണ്ണ്യമുള്ള
ചികിസയാൽ ആയിരുന്നു.പണം വാങ്ങികാതെയും മേരിയമ്മ
നല്ല ചികിസ നൽകിയിരുന്നു.നൈറ്റിംഗേൾ മിലിട്ടറി ഹോസ്പിറ്റലിൽ
മാത്രം സേവനം ഒതുക്കി.പക്ഷേ മേരിയമ്മ  പോർകളത്തിലും മടികൂടാതെ
പാഞ്ഞെത്തി ആതുരശുശ്രൂഷ നൽകി.മരിച്ചവരെ മാറ്റാൻ ചെല്ലുന്നവർ
ആസന്നമരണരുടെ വായിൽ ബ്രാണ്ടി തുള്ളീകൾ നൽകിയിരുന്ന മേരിയമ്മയെ
നിരവധി തവണ കണ്ടിരുന്നു.ബ്രിട്ടീഷുകാര്ക്കും ഫ്രഞ്ചു കാർക്കും മാത്രമല്ല
ശത്രുക്കളായ റഷ്യാക്കാർക്കും മേരി അമ്മയുടെ പരിചരണം കിട്ടി.
യുദ്ധം അവസാനിച്ചത് മേരിയ്ക്കും ഡേയ്ക്കും വൻ അടിയായിപ്പോയി.
അവർ വികസനത്തിനായി വൻ തുക കടം വാങ്ങി മുടക്കി കഴിഞ്ഞിരുന്നു.
ധാരാളം ഭക്ഷണ വസ്തുക്കളും മരുന്നും വാങ്ങിക്കൂട്ടിയിരുന്നു.മൃഗങ്ങളേയും.
സൈന്യം പിന് വാങ്ങിയതോടെ അവയെല്ലാം റഷ്യാക്കാർക്കു കിട്ടിയ വിലയ്ക്കു
കൊടുക്കേണ്ടി വന്നു.1856 ല് ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയപ്പോൾ കടം കേറി
മേരി പാപ്പരായി.
എന്നാൽ മാധ്യമങ്ങൾ മേരിയെ വാഴ്ത്തി.ചിരാതേന്തിയ നൈറ്റിംഗേലിനെ
പോലെ ചായകോപ്പയേന്തിയ ഈ ലലനാമണിയും ബ്രിട്ടനിൽ പ്രസിദ്ധയായി.
മാധ്യമങ്ങൾ അവരെ കടത്തിൽ നിന്നും കര കയറ്റാൻ പരിപാടികൽ ആസൂത്രണം
ചെയ്തു.ദ ടൈം,പഞ്ച് എന്നിവ അതിനു മുൻ കൈ എടുത്തു.മേരി അവരുടെ
സ്മരണകൾ പുസ്തകമാക്കി.മധുരനാരങ്ങ പോലെ അതു വിറ്റഴിക്കപ്പെട്ടു.
ദ വണ്ടർഫുൾ അദ്വഞ്ചേർസ് ഓഫ് മിസ്സസ് മേരി സീക്കോൾ ഇൻ മെനിലാൻഡ്സ്.
നൈറ്റിംഗേലിനു മേരിയെ അത്ര പഥ്യമായിരുന്നില്ല.ഒരഴിഞ്ഞാട്ടക്കാരിയും
കള്ളു കച്ചവടക്കാരിയും എന്ന വിലയിരുത്തൽ.ബ്രിട്ടീഷ് ഹോട്ടൽ അവർക്ക്
ഒരു ചീത്ത സ്ഥലം ആയിരുന്നു.
വിക്ടോറിയൻ കാലഘട്ടത്തിലെ മോഡൽ ആയിരുന്നു നൈറ്റ്മ്ഗേൽ
എങ്കിൽ മേരി അമ്മ ആധുനിക കാലഘട്ടത്തിന്റേയും.
മേരി സമ്പന്നയായി തന്നെ അന്തരിച്ചു.1881 ല് ലണ്ടനിൽ.എഴുപത്തി
ആറാം വയസ്സിൽ.
ചിരിയാൽ നേടാവുന്നതെല്ലാം നേടി  എന്നതായിരുന്നു അവരുടെ സ്വയം വിലയിരുത്തൽ.

ചിരാഗേന്തിയ മഹിളാമണിയും ചായക്കോപ്പയേന്തിയ ലലനാമണിയും

ചിരാഗേന്തിയ മഹിളാമണിയും
ചായക്കോപ്പയേന്തിയ ലലനാമണിയും

മധുരപ്പതിനാറിൽ ദൈവവിളി കേട്ട പെൺകിടാവായിരുന്നു
ഫ്ലോറൻസ് നൈറ്റിംഗേൽ.1837ഫെബ്രുവരി ഏഴിലെ ഡയറിക്കുറിപ്പിൽ
അവളതെഴുതി വയ്ക്കയും ചെയ്തു:
"ഇന്നു ദൈവം എന്നെ വിളിച്ചു;അവനെ ശുശ്രൂഷിക്കാൻ".

എന്നാൽ അതേതു രീതിയിലാവണം എന്നു തീരുമാനിക്കാൻ
അവൾക്ക് ഏഴുവർഷം ഏടുക്കേണ്ടി വന്നു.
അവസാനം "ആതുരശുശ്രൂഷയാണു ദൈവശുശ്രൂഷ" എന്നവൾ കണ്ടെത്തി.
അവളുടെ സമ്പന്നവും കുലീനവും ആയ കുടുബത്തിനു അനുവദിക്കാൻ
കഴിയുന്ന കാര്യമായിരുന്നില്ല അക്കാലത്ത് നേർസിംഗ് .

പുഴുത്തു നാറുന്ന ഇടങ്ങളായിരുന്നൂ പത്തൊൻപതാം നൂറ്റാണ്ടിൽ
ആതുരാലയങ്ങൾ എല്ലാം തന്നെ.നേർസുമാർ മോശം സ്വഭാവക്കാരാണെന്നും
വെള്ളമടിക്കാനും ശരീരം വിൽക്കാനും തയാറാകുന്നവരാണെന്നും ജനം
കരുതിയിരുന്ന കാലം.
എന്നാല് ലണ്ടനിലെ ഹാർലി തെരുവിലെ ഇൻസ്റ്റിട്യൂട്ട് ഫോർ ദകെയർ
ഓഫ് ജെന്റിൽ വുമൺ ഇൻ ഡിപ്രസ്സ്ഡ് സർക്കംസ്റ്റാൻസസ് എന്ന
സ്ഥാപനത്തിൽ പ്രായം ചെന്ന അമ്മമാർക്കു പരിചരണം നൽകുന്ന
ജോലി സ്വീകരിക്കുവാൻ കുടുംബം മനസ്സില്ലാ മനസ്സോടെ അവൾക്ക്
അനുമതി നൽകി.

Saturday 30 November 2013

മെഡിക്കൽ ഡോക്ടറന്മാരും ബൊട്ടാണിക്കൽ ഗാർഡനുകളും

മെഡിക്കൽ ഡോക്ടറന്മാരും ബൊട്ടാണിക്കൽ ഗാർഡനുകളും





മരുന്നു വിൽപ്പനക്കാരനും ചെറുഡോക്ടറുമായിരുന്ന ജയിംസ്
ക്ലാർക്ക് ആണു ബേമിംഗാമിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ
വേണമെന്ന ആശയം കൊണ്ടു വന്നത്.1801 കാലഘട്ടത്തിൽ.30
വർഷത്തിനു ശേഷം മറ്റു രണ്ടു ഡോക്ടറന്മാർ-ജയിംസ് ആമിറ്റേജ്,
ജോൺ ഡാവാൾ എന്നിവർ അതു യാഥാർത്ഥ്യമാക്കി.
ബോട്ടണി മെഡിസിൻ അഥവാ വൈദ്യശാത്രത്തിന്റെ ഭാഗം
എന്ന നിലയിലാണു വളർച്ച പ്രാപിച്ചതു തന്നെ.സസ്യങ്ങൾക്കു
ഔഷധഗുണമുണ്ടെന്നു പ്രാചീനമനുഷയ്ര്ക്കറിയാമായിരുന്നു.
രോഗം തരുന്ന ദൈവം തമ്പുരാൻ അതിനുള്ള ഔഷധങ്ങൾ
സസ്യങ്ങളിലൂടെ നമുക്കു തരുന്നു.കണ്ടെത്തേണ്ടതു മനുഷ്യരുടെ
കടമ.ഓക്സ് ഫോർഡ് യൂണിവേർസിറ്റിയുടെ ബൊട്ടാണിക്കൽ
ഗാർഡൻ 1621 ല് തുടങ്ങിയതും ചെൽസിയാ ഫിസിക് ഗാർഡൻ
1673 ല് തുടങ്ങിയതും വർഷിപ്പ് ഫുൾ സൊസ്സൈറ്റി ഓഫ്
അപ്പോത്തികരീസ് എന്ന ഡോക്ടർ കൂട്ടയ്മയായിരുന്നു.

എഡിൻബറോ മെഡിക്കൽ സ്കൂളിൽ നിന്നു പരിശീലനം ലഭിച്ച
ഡോ.ഇറാസ്മിക് ഡാർവിൻ(1731-1802)ബോട്ടണിയിൽ ഏറെ
താൽപ്പര്യം എടുത്തിരുന്നു.ഡർബിയിൽ അദ്ദേഹം ഒരു ഔഷധത്തോട്ടം
സ്വന്തമായുണ്ടാക്കി.ബൊട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ രണ്ടു
വാള്യമുള്ള ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചു.
ബേമിംഗാം ലൂണാർ സൊസ്സിറ്റിയിൽ ഡോ.ഇറാസ്മിക് ഡാർവിന്റെ
കൂട്ടാളി ആയിരുന്ന ഡോ.വില്യം വിതറിംഗ് ഫോക്സ് ഗ്ലൗ വിന്റെ
ഔഷധഗുണം-ഹൃദ്രോഗ ചികിൽസയിൽ- കണ്ടെത്തി.അങ്ങിനെയാണു
ഇന്നും ഉപയോഗത്തിലുള്ള ഡിജിറ്റാലിസ് എന്ന ഔഷധം നിർമ്മിക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ മകൻ ബേമിംഗാം ബൊട്ടാണിക്കൽ ഗാർഡന്റെ
സംരക്ഷസ്ഥാനം ഏറ്റെടുത്തു,പിൽക്കാലത്ത്.

1597 ല് ഹെർബൽഎന്ന ഗ്രന്ഥം രചിച്ച ഡോ.ജോൺ ജെരാർഡ്,
ജർമ്മൻ ഡോക്ടർ ലിയോൻഹാർട്ട്ഫുക്സ്,ഫ്രാൻസിലെ ഡോ.ഗില്ലിയാമേ
റോണ്ടലെറ്റ്, പ്ലെമിഷ് ബോട്ടാണിസ്റ്റ്ഡോ.മത്യാസ്,സ്വീഡനിലെ ഒലോഫ്
റുഡ്ബക് സ്കോട്ട്ലണ്ടിലെ അലക്സാണ്ടർ ഗാർഡൻ(1730-91) എന്നീ ഡോക്ടറന്മാരും
ബോട്ടണി ശാസ്തത്തിനു നൽകിയ സംഭാവനയുടെ പേരിൽ, അവർ ഔഷധ
ഗുണം കണ്ടെത്തിയ സസ്യങ്ങളുടെ പേരിലൂടെ ഇന്നും സ്മരിക്കപ്പെടുന്നു.

Thursday 28 November 2013

യൂ.കെ യിൽ കർഷകൻ എന്നു പറഞ്ഞാൽ,

ഇന്ത്യയെപ്പോലുള്ളവികസ്വര രാജ്യങ്ങളിൽ മാത്രമല്ല
യൂ.കെ പോലുള്ള വികസിത രാജ്യങ്ങളിലും,അവിടെ
തന്നെ വെയിസുപോലുള്ള പാവങ്ങളുടെ പ്ര്ദേശങ്ങളിൽ

മാത്രമല്ല,ഒരിജിനൽ ,സമ്പ്ന്നമായ ഇംഗ്ലണ്ടിൽ പോലും
കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്നു.ലോകമെമ്പാടും
ഇന്നും കർഷകനു കഞ്ഞി കുമ്പിളിൽ തന്നെ.
പക്ഷേ അവിടെ ഡോക്ടറന്മാർ പോലും ഈ പ്രശ്നം
അവരുടെ പത്രങ്ങളിൽ ചർച്ചചെയ്യുന്നു.ഡിസംബർ
ലക്കം റോയൽ കോളേജ് ബുള്ളറ്റിൻ പേജ് 624 കാണുക.

പക്ഷേ, യൂ.കെ യിൽ കർഷകൻ എന്നു പറഞ്ഞാൽ,
നമ്മുടെ കസ്തൂരി രങ്കനെതിരെ സമരം പ്രഖ്യാപിച്ച
മലനാടിലെ കപ്പയും കാച്ചിലും ചേമ്പും കൃഷിചെയ്യുന്ന
നസ്രാണി കർഷകരോ,പണ്ടു തക്ഴി രണ്ടിടങ്ങഴിയിലൂടെ
അവതരിപ്പിച്ച കുട്ടനാടൻ പുലയ കർഷകരോ ജ്ഞാനപീഠം
ഓ.എൻ,വി നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും
എന്നു പാടിച്ച മാല-ചാത്തൻ നെൽക്കർഷാരോ മാണി-
പി.സി കേ.കോ കാരുടെ ,മർഫി സായിപ്പു വഴികാട്ടിക്കൊടുത്ത
രബ്ബർ കർഷകരോ ഒന്നുമല്ല.
തൈ യാദവർ.കള്ളകൺനന്റെ വർഗ്ഗം.ഗോപാലകർ.ചങ്ങമ്പുഴയുടെ
രമണമദന വർഗ്ഗം.അജപാലകർ.ചെമ്മരിയാടിൻ കൂട്ടത്തെ
വളർത്തിയെടുക്കും അജപാലക സമൂഹം.
നാടിന്റെ പ്രത്യേകത കൊണ്ടാവം(കൃഷി ചെയ്യണമെങ്കിൽ സൂര്യപ്രകാശം
വേണമല്ലോ.അതിവിടെ ഇത്തിരികുറയും) സായിപ്പിനു നമ്മുടെ
സസ്യകൃഷി ശീലമില്ല. വർഷം മുഴുവൻ നല്ല സൂര്യപ്രകാശം,ഇഷ്ടം
പോലെ മഴ,പുഴകൾ,ചാരിത്ര്യം നഷ്ടമാകാത മണ്ണ്,അതു കൊണ്ടാവണം
ഇഷ്ടം പോലെ വിളഞ്ഞിരുന്ന കറുത്ത പൊന്നും ചെമന്ന പൊന്നും
പിന്നെ വെളുത്ത പൊന്നും വിലയ്ക്കു വാങ്ങാൻ കപ്പലോടിച്ചു
ലന്തപ്പറങ്കിയുമിങ്കിരിയേസ്സും ഇങ്ങു മലബാറിൽ(കേരളത്തിൽ)
എത്തിയതും നമ്മുടെ കുടിപ്പകയും കുതികാൽ വയ്പ്പും കാരണം
നമ്മുടെ ഭരണാധികാരികൾ ആയതും.
നമ്മുടെ,സഹ്യാദ്രിസാനുക്കളിലെ ജൈവസമ്പത്തിന്റെ മൂല്യമറിയാത്ത
ജനാധിപത്യ ഭരണാധികാരികൾ,തങ്ങൾക്കു വേണ്ടി വേഷം കെട്ടി
തെരുവിലിറങ്ങുന്ന പെൺപരിഷാൾക്കു സോപ്പു ചീപ്പു കണ്ണാടി
കരിമഷി വാങ്ങാൻ അതിനു പോക്കറ്റ് മണി കൊടുക്കാൻ ആ ജൈവ
സമ്പത്തു മുഴുവൻ തൊഴിലുറപ്പു പദ്ധതികൾ വഴി വെട്ടി നശിപ്പിക്കുന്നു.

Tuesday 26 November 2013

കൃഷി യൂ.കെയിൽ

കൃഷി യൂ.കെയിൽ
യൂ.കെ യിൽ ഭൂമിയിൽ 70 ശതമാനം കൃഷി ആവശ്യങ്ങൾക്ക്
ഉപയോഗിക്കുന്നു എന്നാണു കണക്ക്.എന്നാൽ വരുമാനത്തിന്റെ 0.7ശതമാനം
മാത്രമാണു കൃഷിയിൽ നിന്നു ലഭിക്കുന്നത്.കഴിക്കാനുള്ള ഭക്ഷണത്തിന്റെ
40 ശതമാനം ഇറക്കുമതിയാണെന്നു കാണാം.സമർത്ഥരായ,അദ്ധ്വാൻശീലരായ
കർഷകർ,പുതുപുത്തൻ യന്ത്രസാമഗ്രികൾ,പുതിയ സാങ്കേതിക വിദ്യകൾ,
ഫലഭൂയിസ്ഷ്ടമായ മണ്ണ്,സബ്സിഡി ഇവയെല്ലാം ഉണ്ടെങ്കിലും കുറെ കാലി
വളർത്തലല്ലാതെ കാര്യമായ കൃഷി ഒന്നും കാണാനില്ല എന്നതാണു വാസ്തവം.
ഇന്നു ചെറുപ്പക്കാർ,നമ്മുടെ നാടിലെന്നതുൻ പോലെ കൃഷിയിലേക്കീറങ്ങുന്നില്ല
ഇവിടേയും.കർഷകരുടെ ശരാശരി പ്രായം 59 വയസ്സും.

ചാൾസ് രാജകുമാരൻ താൽപ്പര്യം എടുത്തതിനെത്തുടർന്നു യൂ.കെയിലും ജൈവകൃഷി
പച്ചപിടിച്ചു വരുന്നു.പലരും ജൈവ ഡീസലിനു പറ്റിയ കൃഷിയിലേക്കു തിരിയാൻ
താൽപ്പര്യം കാട്ടുന്നു.വന സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും വൻപ്രാധാന്യം
കൊടുക്കുന്ന യൂ.കെയിൽ തീർച്ചയായും കർഷകർക്കു നാടിന്റെ പരിസ്ഥിതി
സംരക്ഷണത്തിൽ നല്ലൊരു പങ്കു വഹിക്കാൻ കഴിയുന്നു.

അധികാര ദുർമ്മോഹികൾ

അധികാര ദുർമ്മോഹികൾ

സർക്കാർ ഭരണത്തിൽ മാത്രമല്ല,സമുദായ സംഘടനകളുടെ
കാര്യമാണെങ്കിലും സാംസ്കാരിക സംഘടനകളുടെ കാര്യ
മാണെങ്കിലും ശരി ചിലർക്കു സ്ഥാനം കിട്ടിയാൽ പിന്നെ
കൽപ്പാന്തകാലത്തോളം അവിടെ ഇരക്കും. ബ്രിട്ടീഷ്
രാജ്ഞിയെ നോക്കുക.എൺപതു വയസ്സായി.
കുഴിയിലേക്കു കാൽ നീട്ടിയിരിക്കുന്നു.പാവം വയസ്സൻ
ചാൾസ് രാജകുമാരനു അവസരം കൊടുക്കില്ല.


അല്ലെങ്കിൽ തന്റെ മകനോ മകളൊആ  സ്ഥാനത്തെതുമെങ്കിൽ
മത്രമേസ്ഥാനം ഒഴിഞ്ഞു കൊടുക്കയുള്ളു.


വാസ്തവത്തിൽ ഈ മുഖ്യമത്രിസ്ഥാനം മുമ്മൂന്നു മാസം
കൂടുമ്പോൾ റൊട്ടേറ്റു ചെതാൽ കുറഞ്ഞത് 20 പേർക്കു
മുഖ്യമന്ത്രിയാകാം.ജനാധിപത്യ ഭരണത്തിൽ വാസ്തവത്തിൽ
അങ്ങനെയല്ലേ ചെയ്യേണ്ടത്? എല്ലാ മന്ത്രിമാർക്കും തുല്യ
അവസരം.മുഖ്യൻ മുന്മുഖ്യനാകും ഭരണത്തിൽ തന്നെ
തുടരും.അങ്ങനെ 19 മുന്മുഖ്യൻ മാർ വരെ.പാർട്ടി
നയമല്ലേ നടപ്പിൽ വരുത്തുക.അതുകൊണ്ടു ഭരണം
തുടർച്ച ആല്ലാതാകയുമില്ല.തിരുവഞ്ചൂരിനും എന്തുനു
രമേഷിനും നിഷ്പ്രയാസം മുഖ്യനാകാമായിരുന്നു.
എത്രയോ ചാനൽ ചർച്ചകൾ ഒഴിവാക്കാമായിരുന്നു.
ശബ്ദമലിനീകരണവും.

കോർപ്പറേഷൻ,മുൻസിപ്പാലിറ്റികൾ,പഞ്ചായത്ത് എന്നിവിടങ്ങളിൽഇത്തരം രീതി വരുന്നുണ്ട്.
എൻ.എസ്സ്.എസ്സ്,എസ്സ്.എൻ.ഡി.പി തുടങ്ങിയ സാമുദായിക
സംഘടനകളിലും ഈ രീതി കൊണ്ടു വന്നു ഒരു നിര നേതാക്കളെപരിശീലിപ്പിക്കാൻ തലമുതിർന്ന നേതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ സുകുമാരൻ നായർക്കു ശേഷം പ്രളയംവന്നെന്നു വരാം,വെള്ളാപ്പള്ളിയ്ക്കു പക്ഷേ പേടിക്കേണ്ട,

ഇക്കാര്യത്തിൽ റോട്ടറി ക്ലബ്ബുകളെ നമുക്കഭിനന്ദിക്കാം.
അവർ ഭാരവാഹികളെ മുൻ കൂട്ടിതീരുമാനിക്കുന്നു.
മൽസരംഒഴിവാകുന്നു/ഇക്കൊല്ലത്തെ സെക്രട്ടറി അടുത്ത കൊല്ലത്തെപ്രസിഡന്റ് എന്നിങ്ങനെ.മറ്റുള്ളവർക്കും അവരെ അനുകരിക്കാമെന്നുതോന്നുന്നു.അനാവശ്യ മൽസരവും പണമിറക്കലും ഒഴിവാക്കം.

പണ്ടു തിരുവനന്തപുരത്തു നിന്നും ഒരു ഡോക്ടർ ഗൾഫിൽ
പോയി പണം പിരിച്ച കഥ കേട്ടുണ്ട്.നമ്മുടെ സമുദായത്തിൽ നിന്നുഇതുവരെ ഒരു ഗവർണർ ഉണ്ടായിട്ടില്ല. അതാകാൻ നല്ല പണച്ചിലവുവരും .സഹായിക്കണം.സമുദായക്കാർ കയ്യയഞ്ഞു സഹായിച്ചു.ലക്ഷങ്ങളല്ല;കോടികൾ കീശയിൽ വീണ്ടു എന്നു പരദൂഷണക്കാർ.ഏതായാലുംഅദ്ദേഹം ഗവർണർ ആയി സസുഖം വാണു ഒരു വർഷം.

വികസനത്തിന്റെ അവസാന പർവ്വം: കൊല്ലപ്പെടുന്ന രോഗികൾ

വികസനത്തിന്റെ അവസാന പർവ്വം:
കൊല്ലപ്പെടുന്ന രോഗികൾ

അമേരിക്കയിൽ 3.7 കോടി രോഗികളുടെ ചികിസാരേഖകൾ
പഠനവിധേയമാക്കിയപ്പോൾ 2000, 2001 , 2002 വർഷങ്ങളിലായി
195,000 രോഗികൾ ചികിസയിലെ പിഴവുകളാൽ കൊല്ലപ്പെട്ടതായി
കണ്ടെത്തി.ഹെൽത്ത് എയർ ക്ല്വാളിറ്റി കമ്പനിയായ  ഹെൽത്ത്ഗ്രേഡ്സ്
ആണ് ഈ കണക്കു പുറത്തു വിട്ടത്.ജാമാ (2003 ഒക്ടോബർ)എന്ന
മെഡിക്കൽ ജേർണലിലാണുപഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Dr. Chunliu Zhan , Dr. Marlene R. Miller
എന്നിവരാണു പഠനം നടത്തിയത്.1999 ല് പുറത്തുവന്ന
 Institute of Medicine's (IOM)
എന്ന പഠനത്തെ സാധൂകരിക്കുന്നു ഈപഠനവും.
അന്നത്തെ കണക്കു പ്രകാരം
വർഷം തോറും അമേരിക്കയിൽ 98000 പേർ ചികിസയിലെ പിഴവിനാൽ
അകാലത്തിൽ മരണമടയുന്നു(അതായ്ത് കൊല്ലപ്പെടുന്നു),അന്നത്തേതിന്റെ
ഇരട്ടിയാണിപ്പോഴത്തെ കൊലപാതക നിരക്ക്.വർഷം തോറും ഇതിനാൽ
6 ബില്ല്യൻ ഡോളർ അനാവശ്യമായി ചെലവഴികപ്പെടുന്നു.50 സംസ്ഥാനങ്ങളിലേയും
വാഷിങ്ങ്ടൺ ഡ്,സി യിലേയും ഹോസ്പിറ്റലുകളിലെ മൂന്നു വർഷത്തെ
രോഗികളെയാണിപ്പോൾ പഠനവിധേയമാക്കിയത്.ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട
രോഗികളിൽ(പ്രസവക്കേസ്സുകളെ ഒഴിവാക്കി) 45 ശതമാനം ഈ പഠനത്തിൽ
ഉൾപ്പെട്ടു.

യൂ.കെ ഹോസ്പിറ്റലുകളിൽ ലണ്ടൻ ഇമ്പീരിയൽ കോളേജിലെ
ഡോ.ഫോസ്റ്റർ  നടത്തിയ പഠനപ്രകാരം 2004 ല്
യൂ.കെ യിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലെ
പിഴവിനാൽ കൊല്ലപ്പെട്ടത്.കാനഡാ,ഹോളണ്ട്,ജപ്പാൻ
അമേരീക്ക എന്നീ രാജ്യങ്ങളെ കടത്തി വെട്ടിയാണ് യൂ.കെ
ഒന്നാം സ്ഥാനം നേടിയെടുത്തത്.

Monday 25 November 2013

ബർലി

ബർലി
ബർലി എന്ന പേരാദ്യം കേൾക്കുന്നത് 1953 ലിറങ്ങിയ,
പി.ആർ.എസ്സ്.പിള്ള സംവിധാനം ചെയ്ത തിരമാല
എന്ന ചലച്ചിത്രത്തിലെ നായകൻ ബർലി തോമസ്സിന്റെ
പേരിൽ നിന്നായിരുന്നു.ഏതാനും വർഷം മുൻപു
മനോരമയുടെ വീക് എന്ന ഇംഗ്ലീഷ് വാരികയിൽ
തോമസ് ബർലി കുരിശ്ശുങ്കൽ എന്ന കവിയുടെ
ഇംഗ്ലീഷ് ഗീതകങ്ങളെ കുറിച്ച് ഒരു കുറിപ്പു വന്നപ്പോൾ
ആ പേരു വീണ്ടും കണ്ടു.
അടുത്ത കാലത്ത് ഈ ബർലിയെ നെറ്റിൽ അന്വേഷിച്ചപ്പോൾ
കണ്ടെത്താൻ സാധിച്ചില്ല.കണ്ടെത്തിയതോ ബർളിത്തരങ്ങൾ
എഴുതുന്ന മനോരമയിലെ ബർളിയേയും(Berly)
യഥാർത്ഥ ബർളിയുടെ സ്പെല്ലിംഗ് ഞാൻ കൊടുത്തത്
അല്ലായിരുന്നു എന്നതായിരുന്നു കാരണം.
BURLEIGH
നടനും കാർട്ടൂണിസ്റ്റും
സംവിധായകനും കവിയും മറ്റുമായ യഥാർത്ഥ ബർളി തോമസ്
കുരിശ്ശിങ്കലിനെ കണ്ടെത്തിയത് കേരള കാർട്ടൂൺ അക്കാഡമി
സൈറ്റിൽ നിന്നും.
ഇവിടെ ബ്രിട്ടനിലെ കുണ്ടറയിൽ,പോട്ടറി വ്യവസായ മേഖലയിൽ
ഇന്നലെ ഒരു സന്ദർശനം നടത്തിയപ്പോൾ അവിടേയും
ഒരു ബർലി.BURLEIGH.
http://www.burleigh.co.uk/



ബ്രിട്ടനിലെ ബർലി 1889 മുതൽ കൈകൊണ്ടു
കളിമൺ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന
വ്യ് വസായ സ്ഥാപനം.വിക്ടോറിയൻ കാലഘട്ടത്തിലെ
കലാചാതുര്യം പ്രകടിപ്പിക്കുന്ന കളിമൺ പാത്രങ്ങൾ.
മിഡിൽ പോർട്ട് ഫാടറി സ്റ്റാഫോർഡ് ഷയറിലെ സ്റ്റോക്
ഓൺ ട്രന്റ് എന്ന കുണ്ടറയിലാണു സ്ഥിതി ചെയ്യുന്നത്.
ട്രന്റ് & മേർസി എന്ന കനാലിന്റെ തീരത്താണീകുണ്ടറ.
200 കൊല്ലം പഴക്കമുള്ള അണ്ടർ ഗ്ലേസ് പ്രിന്റിംഗ്
എന്ന രീതിയിൽ ഇവിടെ കളിമൺപാത്രങ്ങളിൽ
നിർമ്മാണസ്ഥാപനത്തിന്റെ പേർ രേഖപ്പെടുത്തുന്നു.
ചാൾസ് രാജകുമാരന്റെ അധീനതയിലുള്ള പ്രിൻസസ്
റീ ജനറേഷൻ ട്രസ്റ്റ് ഈ വ്യവസായം പുനർജീവിപ്പിക്കാനുള്ള
ശ്രമത്തിലാണിപ്പോൾ. ഇപ്പ്പ്പോൾ സന്ദർശകർക്കു മുൻ കൂട്ടി
അനുമതി വാങ്ങി ഫാക്ടറി പ്രവർത്തനം കാണാം.
ഫാക്ടറിയുടെ അടുത്തുള്ള ഫാക്ടറിഷോപ്പിൽ നിന്നും
കുറഞ്ഞ വിലയ്ക്കു പാത്രങ്ങളും കരകൗശല വസ്തുക്കളും
വാങ്ങാം.
പഴയരീതിയിലുള്ള ,കൽക്കരി കൊണ്ടും വിറകു കൊണ്ടും
പ്രവർത്തിക്കുന്ന തീ കായൽ സ്ഥലവുമുണ്ട് ഇവിടെ.സന്ദർശകർക്കു
സൗജന്യമായി ചായയും കാപ്പിയും എടുത്തു കൂട്ടിക്കുടിക്കയും
ആവാം.

Wednesday 13 November 2013

ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല

ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണു




ബേമിംഗാം ലൈബ്രറി.10 നിലകൾ.ഷക്സ്പീയർ
സ്മരണയ്ക്കായി ഒരു നില മാറ്റി വച്ചിരിക്കുന്നു.
Shakespeare Memorial Room.നഗരഹൃദയത്തിൽ
വെസ്റ്റ് സൈഡ് ഭാഗത്താണീ മനോഹര സൗധം.
ബേമിംഗാം റിപ്പേർട്ടറി തീയേറ്റർ Birmingham 
Repertory Theatre (The REP)തൊട്ടടുത്ത്.കൂടാതെ
The ICC, Symphony Hall, NIA, Town Hall and
Birmingham Museum & Art Gallery എന്നിവയും.
വർഷം തോരും130 ലക്ഷം പേർ ഈ കെട്ടിടത്തിനു
സമീപംകൂടി കടന്നു പോകുന്നു.31000 ചരുശ്രമീറ്റർ
സ്ഥലസൗകര്യം.


19 കോടി പൗണ്ടായിരുന്നു ചെലവായത്.
10 ലക്ഷം പുസ്തകങ്ങൾ.
പൊതു ജനങ്ങൾക്കു സൗജന്യമായി ഉപയോഗിക്കാൻ
200 കമ്പ്യൂട്ടറുകൾ.
സംഗീതത്തൊനൊരു വിഭാഗം.
2013സെപ്തംബറിൽ താലിബാൻ പീഢനത്തിനിരയായ
മലാല ഉൽഘാടനം ചെയ്ത ഗ്രന്ഥാലയം.
ബേമിംഗാമിലെ ക്യൂൻ എലിസബേത്ത്
ആശുപത്രിയിലായിരുന്നുവല്ലോ
അവ്വൾക്കു ചികിൽസ്.
പൗലോ കൊയിലോയുടെ അൽകെമിസ്റ്റ്
അവസാനപുസ്തകമായി
ഷെല്ഫിൽ വച്ചായിരുന്നു ഉൽഘാടനം.
ഒരു വനിത രൂപകല്പന ചെയ്ത കെട്ടിട

സമുച്ചയം ആണിത്.

Monday 4 November 2013

ഹംറ്റി ഡംറ്റി സാറ്റ് ഓൺ എ വോൾ..

ഹംറ്റി ഡംറ്റി സാറ്റ് ഓൺ എ വോൾ.....
എന്ന നേർസറി ഗാനം പണ്ട് ഫസ്റ്റ് ഫോമിൽ
(ഇന്നത്തെ ആറാം സ്റ്റാൻഡേർഡ്) കാനം
സി.എം.എസ്സ് മിഡിൽ സ്കൂളീൽ വച്ചു
കാനം ഈ.ജെ .സാറിന്റെ ഭാര്യ ശോശാമ്മ
സാർ പഠിപ്പിച്ചത് ഇന്നും ഒർമ്മയിൽ.
പിൽക്കാലത്ത് മകനേയും മകളേയും സ്വയം
പഠിപ്പിച്ചു;വളരെ ചെറുപ്പത്തിൽ.
പിന്നീട് കൊച്ചു മക്കളും അതു പഠിച്ചു
അന്നെല്ലാം പുസ്തകത്തിൽ ഗാനത്തോടൊപ്പം
വലിയ ഒരാനമുട്ടയുടെ വലിപ്പത്തിലുള്ള
ഒരാൾ രൂപവും കണ്ടിരുന്നു.
ഇവിടെ ഇംഗ്ലണ്ടിൽ എത്തിയപ്പോഴാണു
ഹംറ്റി ഡംറ്റി യഥാർത്ഥത്തിൽ ആരായിരുന്നു
അല്ലെങ്കിൽ  എന്തായിരുന്നു എന്നു മനസ്സിലായത്.
ചിത്രകാരന്മാർ കഥയറിയാതെ ചിത്രം വരച്ചു.


ഇംഗ്ലണ്ടിലെ സിവിൽ യുദ്ധത്തിൽ കോൽസ്റ്റർ
പിടിച്ചടുക്കുമ്പോൾ ഉണ്ടായ സംഭവമാണു
ഗാനവിഷയം.അവിടെ വൻ കോട്ട.കോട്ടയ്ക്കു
മുകളിൽ നമ്മുടെ കാസർഗോട്ടെ ബക്കൽ കോട്ടയുടെ
മുകളിൽ എന്ന പോലെ നാലുവശത്തേക്കും തിരിക്കാവുന്ന
വൻ പീരങ്കി.അതായിരുന്നു നാം ആനമുട്ടയെന്നു കരുതിയ
ഹംറ്റി ഡംറ്റി.ശത്രുവിന്റെ വെടിയേറ്റ് കോട്ട തകർന്നു.പീരങ്കി
അടുത്തുള്ള ചെളിയിൽ.കാലാൾ-കുതിരപ്പടകൾ
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പീരങ്കി
യഥാസ്ഥനത്തു വയ്ക്കാൻ കഴിഞ്ഞില്ല.
ഗുണപാഠം
ഇംഗ്ലീഷ് പഠിക്കണമെങ്കിൽ ഇംഗ്ലീഷ് കാരിൽ നിന്നു പഠിക്കണം.
ഇനി ചൈനീസ് പഠിക്കണമെങ്കിൽ ചൈനാക്കാരിൽ നിന്നും.

ചരിത്രസ്മാരക സംരക്ഷണം

ചരിത്രസ്മാരക സംരക്ഷണം
ബ്രിട്ടനിൽ കഴിഞ്ഞ നൂറു കൊല്ലമായി
ചരിത്രസ്മാരകസംരക്ഷണ പ്രവർത്തങ്ങൾ
വൻ തോതിൽ നടക്കുന്നു.
ബ്രിട്ടനിൽ എൻഷ്യന്റ് മോനുമെന്റ്സ് കൻസോളിഡേഷൻ
ആൻഡ് അമെൻഡ്മെന്റ് ആക്റ്റ്നിലവിൽ വരുന്നത് കൃത്യം
നൂറു വർഷം മുൻപു 1913ല് 2013 അതിന്റെ ശതവർഷാഘോഷം.
ഇന്ത്യയിലെ വൈസ്ര്യോയി ആയിരുന്ന കർസൺ പ്രഭു
ആണു ഈ ആക്ടിനു പിന്നിൽ പ്രവർത്തിച്ചത്.
1912 ല് ഇന്ത്യയിൽ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ
കർസൺ പ്രഭു നിയമം കൊണ്ടു വന്നു പക്ഷേ അദ്ദേഹത്തിന്റെ
ജന്മനാടായ ബ്രിട്ടനിൽ അത്തരമൊരു നിയമം ഇല്ലായിരുന്നു.
സമ്പന്നരായ ചില അമേർക്കക്കാർ ബ്രിട്ടനിലെ പഴയ കെട്ടിടങ്ങളും
കാസ്സിലുകളും കൊട്ടാരങ്ങളും വിലയ്ക്കു വാങ്ങി അതു പൊളിച്ചു
വിറ്റു വൻപണക്കാരായി കൊണ്ടിരുന്നു.ചില കെട്ടിടങ്ങൾ
അന്യരാജ്യങ്ങളിളേക്കു പറിച്ചു നടപ്പെട്ടു.കാപ്റ്റ്യൻ കുക്ക്
ജനിച്ച കുടിൽ അങ്ങനെ പറിച്ചു നടപ്പെട്ടത് ആസ്ത്രേലിയായിൽ.
 ലിങ്കൻ ഷയറിൽ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട
റ്റാറ്റർഷാൾ കാസ്സിൽ,മുഴുവൻ ഇഷ്ടികയിൽ നിർമ്മിക്കപ്പെട്ട,

മനോഹര സൗധം പലകൈ മാറി മറിഞ്ഞ് ഒരു അമേരിക്കൻ
കച്ചവടകൂട്ടായ്മയുടെ കൈകളിൽ എത്തിയത് 1913 ല്.
അതിലെ തീകായൽ സ്ഥലം (ഫയർ പ്ലേസ്) അഴിച്ചു മാറ്റി
അമേരിക്കയിലേക്കു കൊണ്ടു പോകുന്ന വിവരം കർസൺ
പ്രഭുവിന്റെ ചെവിയിൽ എത്തി.ബാക്കി കെട്ടിടവും
അമേരിക്കയിലേക്കു കടത്തും എന്നറിഞ്ഞ അദ്ദേഹം അതു
വിലയ്ക്കു വാങ്ങി.പിന്നീട് വിൽക്കപ്പെട്ട തീകായൽ സ്ഥലവും
തിരിച്ചു വാങ്ങി യഥാസ്ഥാനത്തു വച്ചു. തുടർന്നദ്ദേഹം
പാർലമെന്റിൽ നിയമം കൊണ്ടു വരാൻ മുൻ കൈഏടുത്തു.
അതിനു ശേഷം ബ്രിട്ടനിലെ ഒരു പുരാതന കെട്ടിടം പോലും
നഷ്ടപ്പെട്ടില്ല.
ഇപ്പോഴിതാ സദാം ഹുസ്സന്റെ ബദ്രായിലെ കൊട്ടരവും
ബ്രിട്ടൻ,ഇംഗ്ലണ്ടിലെ മ്യൂസ്സിയം സംരക്ഷിക്കാൻ പോകുന്നു.

Sunday 3 November 2013

സ്ട്രോക്ക് അസ്സോസ്സിയേഷൻ യൂ.കെ

സ്ട്രോക്ക് അസ്സോസ്സിയേഷൻ യൂ.കെ

ബ്രൈയിൻ അറ്റായ്ക്ക് അഥവാ സ്ട്രോക്ക്
സംബന്ധമായ ഗവേഷണ പഠനങ്ങൾ നടത്താനും
പൊതുജന ബോധവൽക്കരണം നടത്താനും
ചികിൽസ നൽകാനും പുനർജീവന പ്രവർത്തനങ്ങൾ
പ്രോൽസാഹിപ്പിക്കാനും മറ്റുമായി രൂപവൽക്കരിക്കപ്പെട്ട
കൂട്ടായ്മയാണു സ്ട്രോക്ക് അസ്സോസ്സിയേഷൻ യൂ.കെ.
ഗവേഷണത്തിനായി വർഷം തോറും 2.9 മില്യൺ പൗണ്ട്
ചെലവാകുന്നു.
എം.ആർ.സ്കാൻ ,പുതിയ മരുന്നുകൾ എന്നിവ ലഭ്യമായതോടെ
പെട്ടെന്നു തന്നെ രോഗനിർണ്ണയം നടത്താനും ഉടനടി ചികിസ
തുടങ്ങാനും ഇന്നു സാധിക്കുന്നു.
സ്ട്രോക്ക് ചികിൽസയ്ക്കും പരിചരണത്തിനുമായി യൂ.കെയിൽ
മാത്രം വർഷം തോറും 7 ബില്യൺ പൗണ്ട് ചെലവാകുന്നു.
അവിടെ പുരുഷന്മാരുടെ മരണകാരണങ്ങളിൽ 7 ശതമാനവും
സ്ത്രീമരണകാരണങ്ങളിൽ 10 ശതമാനവും ബ്രയിൻ അറ്റായ്ക്ക്
ആണെന്നറിയുക.
10 ലക്ഷം പേർ യൂ.കെയിൽ സ്ടോക്കിനെ തുടന്നുണ്ടായ വൈകല്യം
ബാധിച്ചു കഴിഞ്ഞു കൂടുന്നു.ലഘുവായ വിഷമതകൾ വന്ന
3 ലക്ഷം പേർ ഇതിനു പുറമേയും ഉണ്ട്.സ്തനാർബുദം ബാധിച്ചു
മരണമടയുന്നതേക്കാൾ കൂടുതൽ സ്ത്രീകൾ സ്ടോക്കിനാൽ യൂ.കെ
യിൽ മരണമടയുന്നു. നമ്മുടെ,കേരളത്തിലെ,ഇന്ത്യയീൽ സ്ട്രോക്ക്
ബാധിരുടെ വിവരങ്ങൾ ലഭ്യമല്ല.അത്തരം പഠനങ്ങൾ നടത്തുന്ന
പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിൽ ഇല്ല.
മറ്റെന്തെല്ലാം കാര്യം കിടക്കുമ്പോൾ ഇത്തരം പൊതുജനാരോഗ്യ
സംബന്ധിയായ കാര്യങ്ങൾ ആരു ശ്രദ്ധിക്കുന്നു?

Thursday 31 October 2013

ഹോസ്പിറ്റൽ ചരിതം

ഹോസ്പിറ്റൽ ചരിതം

പ്രാചീനകാലത്ത് മതവും ചികിൽസയും പരസ്പരം ബന്ധപ്പെട്ടിരുന്നു.
പ്രാചീന ഈജിപ്റ്റിൽ ആരാധനാലയങ്ങളിൽ ചികിസയും നൽകിയിരുന്നു.
പ്രാചീന ഗ്രീസിലാകട്ടെ അസ്ക്ലേപിയസ് എന്ന ദേവൻ ചികിസയുടെ
ദൈവമായിരുന്നു.അവരുടെ ആരാധനാലയങ്ങൾ ചികിൽസാ കേന്ദ്രങ്ങളും
ആയിരുന്നു.എനോയിമെസ്സിസ(enkoimesis) എന്ന സുഷുപ്താവസ്ഥയിൽ
രോഗിയെ എത്തിച്ച ശേഷമായിരുന്നു ചികിൽസ. എപ്പിഡേറസ് എന്ന
ചികിസക്ന്റെ  കാലത്തെ,ബിസി 350 കാലഘട്ടത്തിലെ  മൂന്നു മാർബിൾ
ഫലകങ്ങളിൽ 70 രോഗികളുടെ പേർ,രോഗചരിത്രം,രോഗികളുടെ
ലക്ഷണങ്ങൾ,ചികിൽസാവിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയതായി
കണ്ടെത്തിയിട്ടുണ്ട്.ഉദരത്തിനുള്ളിൽ നിന്നും പഴുപ്പെടുക്കുന്ന ശസ്ത്രക്രിയ,
ശരീരത്തിൽ കയറിപ്പറ്റിയ അന്യവസ്തുക്കൾ വെളിയിലെടുക്കുന്ന
ശസ്ത്രക്രിയ ഇവ വിവരിക്കപ്പെട്ടിരിക്കുന്നു.റോമാക്കാരും അസ്ക്ലേപിയസ്സിനെ
ആരാധിച്ചിരുന്നു.ബി.സി 291 കാലത്തെ അത്തരം ഒരു ക്ഷേത്രം റോമിലെ
ടിബർ ദ്വീപിൽ കണ്ടെത്തിയിട്ടുണ്ട്.

ദ നൈറ്റ്സ് ഓഫ് ദ് ഹോസ്പിറ്റൽ ഓഫ് സെയിന്റ്
ജോൺ ഓഫ് ജറുശലേം 1099 ലെ കുരിശുയുദ്ധത്തിൽ
ടർക്കികളിൽ നിന്നും ജറുശലേം പിടിച്ചെടുക്കപ്പെട്ടതിനെ
തുടർന്നു രൂപീകൃതമായി.അർദ്ധമിലിട്ടറി-ആത്മീയ
പ്രസ്ഥാനം.ആല്യസ്യത്തിലായവർക്കും ആതുരർക്കും
അവശർക്കും ആരോരുമില്ലാത്തവർക്കും അവർ
ആശ്രയമ്നൽകി.അവർക്ക് ഇഷ്ടം പോലെ ഭൂമി
ദാനമായി കിട്ടി.ലണ്ട്നിലെ ക്ലെർക്കൻ വാല്യിലായിരുന്നു
അവരുടെ ഹെഡ്ക്വാർട്ടേർസ്.അവർ കൃഷിയിലും
താൽപ്പര്യം എടുത്തിരുന്നു.
മദ്ധ്യകാലഘട്ടത്തിൽ യോർക്കിലെ സെയിന്റ് ലിയോണാർഡ്
ഹോസ്പിറ്റലിൽ 1280 കാലത്ത് 299 രോഗികളെ വരെ കിടത്തി
ശുശ്രൂഷിച്ചിരുന്നു.ഈ ഹോസ്പിറ്റലിന്റെ അവശിഷ്ടം ഇപ്പോഴും
നിലനിൽക്കുന്നു.പറ്റിനഞ്ചാം നൂറ്റാണ്ടിൽ ബ്രൗൺ നിർമ്മിച്ച
സ്റ്റാമ്ഫോർഡിലെ ഹോസ്പിറ്റൽ ഇന്നും നിലനിൽക്കുന്നു.

ഹോസ്പിറ്റൽ ചരിതം

ഹോസ്പിറ്റൽ ചരിതം
ദ നൈറ്റ്സ് ഓഫ് ദ് ഹോസ്പിറ്റൽ ഓഫ് സെയിന്റ്
ജോൺ ഓഫ് ജറുശലേം 1099 ലെ കുരിശുയുദ്ധത്തിൽ
ടർക്കികളിൽ നിന്നും ജറുശലേം പിടിച്ചെടുക്കപ്പെട്ടതിനെ
തുടർന്നു രൂപീകൃതമായി.അർദ്ധമിലിട്ടറി-ആത്മീയ
പ്രസ്ഥാനം.ആല്യസ്യത്തിലായവർക്കും ആതുരർക്കും
അവശർക്കും ആരോരുമില്ലാത്തവർക്കും അവർ
ആശ്രയമ്നൽകി.അവർക്ക് ഇഷ്ടം പോലെ ഭൂമി
ദാനമായി കിട്ടി.ലണ്ട്നിലെ ക്ലെർക്കൻ വാല്യിലായിരുന്നു
അവരുടെ ഹെഡ്ക്വാർട്ടേർസ്.അവർ കൃഷിയിലും
താൽപ്പര്യം എടുത്തിരുന്നു.
മദ്ധ്യകാലഘട്ടത്തിൽ യോർക്കിലെ സെയിന്റ് ലിയോണാർഡ്
ഹോസ്പിറ്റലിൽ 1280 കാലത്ത് 299 രോഗികളെ വരെ കിടത്തി
ശുശ്രൂഷിച്ചിരുന്നു.ഈ ഹോസ്പിറ്റലിന്റെ അവശിഷ്ടം ഇപ്പോഴും
നിലനിൽക്കുന്നു.പറ്റിനഞ്ചാം നൂറ്റാണ്ടിൽ ബ്രൗൺ നിർമ്മിച്ച
സ്റ്റാമ്ഫോർഡിലെ ഹോസ്പിറ്റൽ ഇന്നും നിലനിൽക്കുന്നു.

ഹോസ്പിറ്റൽ ചരിതം

ഹോസ്പിറ്റൽ ചരിതം
ദ നൈറ്റ്സ് ഓഫ് ദ് ഹോസ്പിറ്റൽ ഓഫ് സെയിന്റ്
ജോൺ ഓഫ് ജറുശലേം 1099 ലെ കുരിശുയുദ്ധത്തിൽ
ടർക്കികളിൽ നിന്നും ജറുശലേം പിടിച്ചെടുക്കപ്പെട്ടതിനെ
തുടർന്നു രൂപീകൃതമായി.അർദ്ധമിലിട്ടറി-ആത്മീയ
പ്രസ്ഥാനം.ആല്യസ്യത്തിലായവർക്കും ആതുരർക്കും
അവശർക്കും ആരോരുമില്ലാത്തവർക്കും അവർ
ആശ്രയമ്നൽകി.അവർക്ക് ഇഷ്ടം പോലെ ഭൂമി
ദാനമായി കിട്ടി.ലണ്ട്നിലെ ക്ലെർക്കൻ വാല്യിലായിരുന്നു
അവരുടെ ഹെഡ്ക്വാർട്ടേർസ്.അവർ കൃഷിയിലും
താൽപ്പര്യം എടുത്തിരുന്നു.
മദ്ധ്യകാലഘട്ടത്തിൽ യോർക്കിലെ സെയിന്റ് ലിയോണാർഡ്
ഹോസ്പിറ്റലിൽ 1280 കാലത്ത് 299 രോഗികളെ വരെ കിടത്തി
ശുശ്രൂഷിച്ചിരുന്നു.ഈ ഹോസ്പിറ്റലിന്റെ അവശിഷ്ടം ഇപ്പോഴും
നിലനിൽക്കുന്നു.പറ്റിനഞ്ചാം നൂറ്റാണ്ടിൽ ബ്രൗൺ നിർമ്മിച്ച
സ്റ്റാമ്ഫോർഡിലെ ഹോസ്പിറ്റൽ ഇന്നും നിലനിൽക്കുന്നു.

ഹോസ്പിറ്റൽ ചരിതം

ഹോസ്പിറ്റൽ ചരിതം
ദ നൈറ്റ്സ് ഓഫ് ദ് ഹോസ്പിറ്റൽ ഓഫ് സെയിന്റ്
ജോൺ ഓഫ് ജറുശലേം 1099 ലെ കുരിശുയുദ്ധത്തിൽ
ടർക്കികളിൽ നിന്നും ജറുശലേം പിടിച്ചെടുക്കപ്പെട്ടതിനെ
തുടർന്നു രൂപീകൃതമായി.അർദ്ധമിലിട്ടറി-ആത്മീയ
പ്രസ്ഥാനം.ആല്യസ്യത്തിലായവർക്കും ആതുരർക്കും
അവശർക്കും ആരോരുമില്ലാത്തവർക്കും അവർ
ആശ്രയമ്നൽകി.അവർക്ക് ഇഷ്ടം പോലെ ഭൂമി
ദാനമായി കിട്ടി.ലണ്ട്നിലെ ക്ലെർക്കൻ വാല്യിലായിരുന്നു
അവരുടെ ഹെഡ്ക്വാർട്ടേർസ്.അവർ കൃഷിയിലും
താൽപ്പര്യം എടുത്തിരുന്നു.
മദ്ധ്യകാലഘട്ടത്തിൽ യോർക്കിലെ സെയിന്റ് ലിയോണാർഡ്
ഹോസ്പിറ്റലിൽ 1280 കാലത്ത് 299 രോഗികളെ വരെ കിടത്തി
ശുശ്രൂഷിച്ചിരുന്നു.ഈ ഹോസ്പിറ്റലിന്റെ അവശിഷ്ടം ഇപ്പോഴും
നിലനിൽക്കുന്നു.പറ്റിനഞ്ചാം നൂറ്റാണ്ടിൽ ബ്രൗൺ നിർമ്മിച്ച
സ്റ്റാമ്ഫോർഡിലെ ഹോസ്പിറ്റൽ ഇന്നും നിലനിൽക്കുന്നു.

Wednesday 30 October 2013

പബ്ലിക് ലൈബ്രറികൾ-ബ്രിട്ടനിൽ

പബ്ലിക് ലൈബ്രറികൾ-ബ്രിട്ടനിൽ
പബ്ലിക് ലൈബ്രറി ആദ്യം ഉണ്ടായത് എഡിൻബറോയിൽ.
1729 ലായിരുന്നു തുടക്കം.ലണ്ടനിലും ബാത്തിലും ദക്ഷിണ
സൗത്താമ്പ്ടണിലും പിന്നീടു രീപമെടുത്തു.സ്കോട്സ് മൈൻസ്
കമ്പനിയിലെ ജയിംസ് സ്റ്റേർലിംഗ്1741 ല് പൊതുജനങ്ങൾക്കായി
ഒരു ലൈബ്രറി തുടങ്ങി.ലാനാർക്ഷയറിലെ ലീഡ് ഹില്ലിൽ.
അസ്സോസ്സിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് ലൈബ്രറിയ്ക്ക്
ഇന്നു 22 അംഗത്വം.ലണ്ടനിലെ സെയ്ന്റ് ജയിംസ് ചത്വരത്തിലെ
ലൈബ്രറി മുതൽ ഡവണിലെ ലൈബ്രറി വരെ അംഗം.1850
പാർലമെന്റ് പുസ്തകവിതരണത്തെ കുറിച്ചു നിയമം ഉണ്ടാക്കി.
സ്കോട്ട്ലണ്ടിൽ ജനിച്ച് അമേർക്കക്കാരനായി മാറിയ ആൻഡ്രൂ
കാർണഗി എന്ന കോടീശ്വരൻ (1835-1918)ബ്രിട്ടനിലെ നിരവ്ധി
ചെറിയ ലൈബ്രറികൾക്കു സൗജന്യമായി അനേകം പുസ്തകങ്ങൾ
നൽകി.1919 ലെ പബ്ലിക് ലൈബ്രറി നിയമപ്രകാരം കൗണ്ടി കൗൺസിലുകൾ
കൗണ്ടി ലൈബ്രറികൾ സൃഷ്ടിച്ചു.മിക്ക ലൈബ്രറികളും പ്രാദേശിക
ചരിത്ര സംബദ്ധിയായ രേഖകളും പുസ്തകങ്ങളും ശേഖരിച്ചു
വച്ചിരിക്കും.മാപ്പുകൾ,റോഡുകൾ,കനാലുകൾ,ഫോട്ടോകൾ,മാസികകൾ
പത്രങ്ങൾ എന്നിവയുടെ വൻ ശേഖരങ്ങളുണ്ട് മിക്ക പ്രാദേശിക
ലൈബ്രറികളിലും.

വ്യവസായവിപ്ലവം

വ്യവസായവിപ്ലവം

1884 ല് പ്രസിദ്ധീകരിക്കപ്പെട്ട ആർനോൾഡ് ടോയിൻബിയുടെ
ലക്ച്ചേർസ് ഓൺ ഇൻഡസ്റ്റ്രിയൽ റവലൂഷൻ ഇൻ ഇംഗളണ്ട്
എന്ന കൃതിയിൽ ആണു "വ്യവസായ വിപ്ലവം" എന്ന പ്രയോഗം
ആദ്യം പ്രത്യക്ഷപ്പെട്ടത്.പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി മുതൽ,
അല്ലെങ്കിൽ 1780 മുതലുള്ള രണ്ടു തലമുറകളിൽ,ബ്രിട്ടനിൽ സംഭവിച്ച
മാറ്റങ്ങളെ കുറിയ്ക്കുന്ന പ്രയോഗം.
വൻ തോതിലുള്ള ഉല്പാദനം,
ആവിശക്തി ഉപയോഗം,
യന്ത്രസാമഗ്രികളുടെ ഉപയോഗം,
ഒരേ കൂരയ്ക്കുകീഴിൽ നൂറുകണക്കിനു വ്യക്തികൾ ഒത്തൊരുമയോടെ പണിയെടുക്കുക
വില്പന കേന്ദ്രങ്ങളുടെ ആവിർഭാവം
എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ
ഉരുത്തിരിഞ്ഞു വന്നു.ജനസംഖ്യ വർദ്ധിച്ചു.
നഗരങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദം വരെ ചരിത്രകാരന്മാർ
ഈ പ്രയോഗം കൂടെക്കൂടെ ഉരുവിട്ടുകൊണ്ടിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ
പകുതി മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ബ്രിട്ടനിൽ
വന്ന എല്ലാ മാറ്റങ്ങൾക്കും ഇന്ന് വ്യവസായവിപ്ലവം എന്ന ചുരുക്കപ്പേരു
മതി എന്നായിട്ടുണ്ട്.

വ്യവസായ വിപ്ലവം പെട്ടെന്നുണ്ടായ മാറ്റമല്ല എന്നും വളരെ നാളത്തെ
ക്രമാനുസൃതമായ മാറ്റം കൊണ്ടു വിവിധ പ്രദേശങ്ങളിൽ വന്ന പുരോഗതിയുടെ
ആകെ തുകയാണതെന്നും ഇന്നു കരുതപ്പെടുന്നു.16-17 നൂറ്റാണ്ടുകളിൽ തുടങ്ങിയ
മാറ്റം.അതു നമുക്കു തുടർന്നു കൊണ്ടു പോകേണ്ടിയിരിക്കുന്നു എന്നു ചിലർ.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്തുണ്ടായ മാറ്റം,1815ല് നെപ്പോളീയന്റെ
പതനശേഷമുണ്ടായ മാറ്റം വച്ചു നോക്കിയാൽ ഒന്നുമല്ല എന്നു ഇന്നത്തെ
ചരിത്രകാരന്മാർ പറയുന്നു.ഡേവിഡ് കന്നാഡിന്റെ 1984 ല് പ്രസിദ്ധീകൃതമായ
ദ  പാസ്റ്റ് ആൻഡ് ദ പ്രസന്റ് ഇൻ ദ ഇംഗ്ലീഷ് റവലൂഷൻ 1880-1980
കാണുക.

ബ്രിട്ടനെ  വ്യവസായപുരോഗതി പ്രാപിച്ച രാഷ്ട്രമാക്കുന്നതിൽ
ഗണ്യമായ പങ്കു വഹിച്ചത് പരുത്തി വ്യവസായമാണെന്നതിൽ
തർക്കമില്ല.മാഞ്ചസ്റ്ററിലും ലങ്കാഷയർ ചുറ്റുവട്ടങ്ങളിലും നിരവധി
മില്ലുകളും ഫാക്ടറികളും ഉടലെടുത്തു.നിരവ്ധി യന്ത്രങ്ങൾ.
ആദ്യം ജലശക്തിയാലും പിന്നെ ആവിയന്ത്രസഹായത്താലും
അവ പ്രവർത്തിച്ചുപോന്നു.എന്നാൽ രോമകൂപ്പായങ്ങളുടെ
നിർമ്മിതി കുടിലുകളിൽ തന്നെ തുടർന്നു.പത്തൊൻപതാം
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പോലും തുണിത്തരങ്ങളിലെ
കരകൗശലവിദ്യകൾ വീടുകളിൽ ആയിരുന്നു നടത്തപ്പെട്ടിരുന്നത്.
എന്നാൽ പരുത്തി വ്യവസായങ്ങളിൽ നിന്നും വിഭിന്നമായിരുന്നു
ലോഹവ്യവസായങ്ങൾ.ബേമിംഗാമിലും ഷെഫീൽഡിലും ചെറുകിട
നിർമ്മാണ യൂണിറ്റുകൾ തുരുതുരാ ഉടലെടുത്തു.പത്തൊൻപതാം
നൂറ്റാണ്ടു വരെ ഷെഫീൽഡിലെ പ്രധാന ഊർജ്ജ സ്രോതസ് ജലം
തന്നെയായിരുന്നു.

Tuesday 29 October 2013

ഇംഗ്ലണ്ടിലെ കനാലുകൾ

ഇംഗ്ലണ്ടിലെ കനാലുകൾ

മനുഷ്യനിർമ്മിതമായ കനാലുകൾ ആദ്യം
ഉണ്ടായതു ചൈനയിൽ.6-4 ബിസിയിൽ
നിർമ്മിക്കപ്പെട്ടവ.1121മൈൽ(1804 കിലോമീറ്റർ) നീളം.
ഹാങ്ഷോ യ്ക്കും ബയ്ജിംഗിനും ഇടയിൽ.
കുറഞ്ഞ ചെലവിൽ ചരക്കുകൾ കൊണ്ടു പോകാൻ
കനാലുകൾ സഹായിച്ചു.ആദ്യകാലത്ത് കൽക്കരി
കൊണ്ടു പോകാൻ ആയിരുന്നു കനാലുകൾ
ഉപയോഗിച്ചത്.

ഇംഗ്ലണ്ടിൽ കനാലുകൾ നിർമ്മിക്കപ്പെട്ടത് പതിനെട്ടാം
നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ.1761 ല് തുറക്കപ്പെട്ട
ബ്രിഡ്ജ് വാട്ടർ കനാൽ വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ
വോർസിലി , മാഞ്ചെസ്റ്റർ എന്നിവയെ ബന്ധിപ്പിച്ചു.
168000 പൗണ്ട് ആയിരുന്നു ചെലവ്.ഇന്നാണെങ്കിൽ
21,9220,770 പൗണ്ട് വരും.

അതു തുറന്നതോടെ കൽക്കരിയുടെ വില പകുതിയായി
കുറഞ്ഞു.തുടർന്നു കനാലുകൾ തുരുതുരാ നിർമ്മിക്കപ്പെട്ടു.
കനാൽ ഭ്രാന്തിന്റെ കാലഘട്ടമായിരുന്നു ഇംഗ്ലണ്ടിലെങ്ങും.
ലീഡ്സ്-ലിവർ പൂൾ(1774),തേംസ്-സാവേൺ (1798)കനാലുകൾ
പിന്നീടുണ്ടായവയിൽ പ്രധാനപ്പെട്ടവ.

Sunday 27 October 2013

ഏക്കർ എന്നു പറഞ്ഞാൽ..

ഏക്കർ എന്നു പറഞ്ഞാൽ..
കുറെ വർഷം മുൻപു വരെ,ഹെക്ടർ പ്രചാരത്തിലാകുംവരെ,
സ്ഥലത്തിന്റെ വിസ്തൃതിയെ കുറിക്കാൻ ബ്രിട്ടീഷുകാരെ അനുകരിച്ചു
ഏക്കർ ആണു അളവുകോലാക്കിയിരുന്നത്,കൃഷിസ്ഥലം എന്നർത്ഥം വരുന്ന
എക്ര എന്ന പദത്തിൽ നിന്നും ഉണ്ടായ പദം.നുകം കെട്ടിയ കാളകളെ
കൊണ്ടു ഒരു ദിവസം ഉഴുതുമറിക്കാവുന്ന അത്ര സ്ഥലം ആയിരുന്നു
പുരാതനാാലത്തെ ഒരു ഏക്കർ.1272-1327 കാലത്ത് ഭരിച്ചിരുന്ന എഡ്വേർഡ്
ഒന്നാമൻ ഈ അളവിനു സ്റ്റാൻഡേർഡ് ഉണ്ടാക്കി.4840 ചതുരശ്ര അടി.
എന്നാൽ വടക്കൻ പശ്ചിമ ഇംഗ്ലണ്ടുകളിലും സോട്ട്ലണ്ടിലുമയർലണ്ടിലും
അതിലുമൊക്കെ കൂടുതലായിരുന്നു ഒരേക്കറിന്റെ വിസ്തൃതി.ചെസ്ഷയർ
ഏക്കർ സാധാരണ ഏക്കറിന്റെ ഇരട്ടി വരും.ദൈവത്തിന്റെ സ്വന്തം നാടായ
യോർക്ഷയർ കൂടുതൽ വിസ്തൃതമായ ഏക്കറിന്റെ നാട്(ദ കണ്ട്രി ഓഫ്
ബ്രോഡ് ഏക്കർ) എന്നറിയപ്പെടുന്നു.അവിടങ്ങളിലെ ആധാരങ്ങൾ,പാട്ടച്ചീട്ടുകൾ
എന്നിവയിൽ രേഖപ്പെടുത്തപ്പെടുന്ന സ്ഥലങ്ങൾ അളന്നാൽ ഏറെ കാണുമത്രേ.