Saturday 30 November 2013

മെഡിക്കൽ ഡോക്ടറന്മാരും ബൊട്ടാണിക്കൽ ഗാർഡനുകളും

മെഡിക്കൽ ഡോക്ടറന്മാരും ബൊട്ടാണിക്കൽ ഗാർഡനുകളും





മരുന്നു വിൽപ്പനക്കാരനും ചെറുഡോക്ടറുമായിരുന്ന ജയിംസ്
ക്ലാർക്ക് ആണു ബേമിംഗാമിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ
വേണമെന്ന ആശയം കൊണ്ടു വന്നത്.1801 കാലഘട്ടത്തിൽ.30
വർഷത്തിനു ശേഷം മറ്റു രണ്ടു ഡോക്ടറന്മാർ-ജയിംസ് ആമിറ്റേജ്,
ജോൺ ഡാവാൾ എന്നിവർ അതു യാഥാർത്ഥ്യമാക്കി.
ബോട്ടണി മെഡിസിൻ അഥവാ വൈദ്യശാത്രത്തിന്റെ ഭാഗം
എന്ന നിലയിലാണു വളർച്ച പ്രാപിച്ചതു തന്നെ.സസ്യങ്ങൾക്കു
ഔഷധഗുണമുണ്ടെന്നു പ്രാചീനമനുഷയ്ര്ക്കറിയാമായിരുന്നു.
രോഗം തരുന്ന ദൈവം തമ്പുരാൻ അതിനുള്ള ഔഷധങ്ങൾ
സസ്യങ്ങളിലൂടെ നമുക്കു തരുന്നു.കണ്ടെത്തേണ്ടതു മനുഷ്യരുടെ
കടമ.ഓക്സ് ഫോർഡ് യൂണിവേർസിറ്റിയുടെ ബൊട്ടാണിക്കൽ
ഗാർഡൻ 1621 ല് തുടങ്ങിയതും ചെൽസിയാ ഫിസിക് ഗാർഡൻ
1673 ല് തുടങ്ങിയതും വർഷിപ്പ് ഫുൾ സൊസ്സൈറ്റി ഓഫ്
അപ്പോത്തികരീസ് എന്ന ഡോക്ടർ കൂട്ടയ്മയായിരുന്നു.

എഡിൻബറോ മെഡിക്കൽ സ്കൂളിൽ നിന്നു പരിശീലനം ലഭിച്ച
ഡോ.ഇറാസ്മിക് ഡാർവിൻ(1731-1802)ബോട്ടണിയിൽ ഏറെ
താൽപ്പര്യം എടുത്തിരുന്നു.ഡർബിയിൽ അദ്ദേഹം ഒരു ഔഷധത്തോട്ടം
സ്വന്തമായുണ്ടാക്കി.ബൊട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ രണ്ടു
വാള്യമുള്ള ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചു.
ബേമിംഗാം ലൂണാർ സൊസ്സിറ്റിയിൽ ഡോ.ഇറാസ്മിക് ഡാർവിന്റെ
കൂട്ടാളി ആയിരുന്ന ഡോ.വില്യം വിതറിംഗ് ഫോക്സ് ഗ്ലൗ വിന്റെ
ഔഷധഗുണം-ഹൃദ്രോഗ ചികിൽസയിൽ- കണ്ടെത്തി.അങ്ങിനെയാണു
ഇന്നും ഉപയോഗത്തിലുള്ള ഡിജിറ്റാലിസ് എന്ന ഔഷധം നിർമ്മിക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ മകൻ ബേമിംഗാം ബൊട്ടാണിക്കൽ ഗാർഡന്റെ
സംരക്ഷസ്ഥാനം ഏറ്റെടുത്തു,പിൽക്കാലത്ത്.

1597 ല് ഹെർബൽഎന്ന ഗ്രന്ഥം രചിച്ച ഡോ.ജോൺ ജെരാർഡ്,
ജർമ്മൻ ഡോക്ടർ ലിയോൻഹാർട്ട്ഫുക്സ്,ഫ്രാൻസിലെ ഡോ.ഗില്ലിയാമേ
റോണ്ടലെറ്റ്, പ്ലെമിഷ് ബോട്ടാണിസ്റ്റ്ഡോ.മത്യാസ്,സ്വീഡനിലെ ഒലോഫ്
റുഡ്ബക് സ്കോട്ട്ലണ്ടിലെ അലക്സാണ്ടർ ഗാർഡൻ(1730-91) എന്നീ ഡോക്ടറന്മാരും
ബോട്ടണി ശാസ്തത്തിനു നൽകിയ സംഭാവനയുടെ പേരിൽ, അവർ ഔഷധ
ഗുണം കണ്ടെത്തിയ സസ്യങ്ങളുടെ പേരിലൂടെ ഇന്നും സ്മരിക്കപ്പെടുന്നു.

No comments:

Post a Comment