Tuesday 31 December 2013

പുതുവർഷ ചിന്തകൾ 2014

പുതുവർഷ ചിന്തകൾ
മറ്റൊരു വർഷംകൂടി കടന്നുപോയി.
നീണ്ട 69 വർഷങ്ങൾ ഒന്നിനു പിറകേ
ഒന്നായി കടന്നു പോയി.ഇനി എത്ര
വർഷം കൂടി?പിതാവിനൊപ്പം നിൽക്കണമെങ്കിൽ
ഇനിയും നീണ്ട 33 വർഷം കൂടി ജീവിക്കണം.

ഒരോ തലമുറയും അതിനു മുൻപു കടന്നു
പോയ തലമുറയെ കടത്തി വെട്ടണം എന്നല്ലേ?
വിദ്യാഭ്യാസം,ജോലി,ധന സമ്പാദനം,ജീവിത
സൗകര്യങ്ങൾ,പേരും പെരുമയും,സമൂഹത്തിൽ
അംഗീകാരം തുടങ്ങിയ കാര്യങ്ങളിൽ.
ആയുസ്സിന്റെ കാര്യത്തിലതു നടക്കാൻ വിഷമം.

ജീവിതസാഹചര്യം,മാനസ്സികസമ്മർദ്ദം,നാടൻ
ഭക്ഷണം കിട്ടാതെ വരുക,ഹോട്ടൽ ഭക്ഷണവും
അതിധൃതഭക്ഷണങ്ങളും പായ്ക്കു ചെയ്ത ഭക്ഷണവും
രാസവള-കള-കീട-പൂപ്പൽ ബാധയേറ്റ പഴം പച്ചക്കറികൾ
എന്നിവയുടെ ഉപയോഗം,മലിനമായ പരിസ്ഥിതി
തുടങ്ങിയ കാരണങ്ങളാൽ പിതാവിനു കിട്ടിയ
ആയുദൈർഘ്യം പ്രതീക്ഷിക്കാൻ സാധിക്കില്ല.

ജോതിഷത്തിൽ നല്ല വിശ്വാസമുള്ളതിനാൽ, വാമഭാഗം
സുമംഗലി ആയി ജീവിക്കും എന്ന പ്രവചനം സത്യ
മാകണമെങ്കിൽ ആദ്യം പോകും.അതോടെ തനിയെ
കഴിയേണ്ടി വരും.മക്കളും കൊച്ചുമക്കളും വിദേശികൾ
ആയിക്കഴിഞ്ഞു.നാട്ടിൽ ഒന്നിച്ചു കാണില്ല.
വേണമെങ്കിൽ അവരുടെ കൂടെ അവിടെ കൂടാം.
മൂന്നു തവണകളിലായി ഇപ്പോൾ മൊത്തം പത്തു
മാസം യൂകെയിൽ ന്യൂകാസ്സിൽ,യോർക്ഷയർ,ബേമിംഗാം
എന്നിവിടങ്ങളിലായി താമസ്സിച്ചുകഴിഞ്ഞു.
അടുത്ത ആഴ്ചനാട്ടിലേക്കു മടങ്ങുന്നു.
ഇനിയും വരാം എത്ര തവണ
വേണമെങ്കിലും; ദൈവം സമ്മതിച്ചാൽ.

വിവിധകാരണങ്ങളാൽ, കേരളത്തിലെ ജീവിതത്തെക്കാൾ
എത്രയോ സുഖകരമാണു യൂ.കെയിലെ ജീവിതം.
പത്തു മുപ്പതു കൊല്ലം മുൻപു തന്നെ സഹപാഠികളിൽ
ചിലർ ഇവിടെ എത്തി സ്ഥിരതാമസ്സമാക്കി.അന്നതിൽ
താൽപ്പര്യം തോന്നിയില്ല.ഇന്നാലോചിക്കുമ്പോൾ അതു
മണ്ടത്തരമായി പോയി എന്നു തോന്നുന്നു.
മക്കൾ രണ്ടുപേരും എടുത്ത തീരുമാനം ശരിയെന്നു
തോന്നുന്നു.അവരുടെ മക്കൾക്കു എന്റെ മക്കൾക്കു
നൽകാൻ കഴിഞ്ഞതിലും എത്രയോമെച്ചപ്പെട്ട വിദ്യാഭ്യാസവും
ജീവിത സൗകര്യങ്ങളും നൽകാൻ അവർക്കു കഴിയുന്നു.
മക്കൾ രണ്ടുപേരും ഏറെ ഉയരത്തിൽ എത്ത.
സന്തോഷവുംഅഭിമാനവും.
അവരുടെ മക്കൾ അവരേക്കാൾ ഉയരത്തിൽ
എത്തുമെന്നു പ്രതീക്ഷ,പ്രാർത്ഥന.
സർജൻ ,ഗൈനക്കോളജിസ്റ്റ് എന്നിവർ ഏറ്റവും
കൂടുതൽ മാനസ്സിക സമ്മർദ്ദം അനുഭവിക്കേണ്ടി
വരുന്ന ഡോക്ടർമാരാണ്.രണ്ടു സ്പെഷ്യാലിറ്റിയും
കൈകാര്യം ചെയ്യേണ്ടി വരുമ്പോഴോ? അത്തരം
ചികിസകളിൽ മേലിൽ വ്യാപരിക്കുന്നതല്ല.ആരോഗ്യ
ബോധവലക്കരണം.ആരോഗ്യത്തിൽ പുതുമയുള്ള
പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള പ്രാധാന്യം
ജനസാമാന്യത്തെ മൻസ്സിലാക്കാനും പ്രകൃതി സൗഹൃദ
കൃഷിരീതികൾ പ്രചരിപ്പിക്കാനും ബാക്കി ജീവിതകാലം
മാറ്റിവയ്ക്കുന്നു .കോട്ടയം ജില്ലാജൈവകർഷസമതി,
പൊങ്കുന്നം ഫാർമേർസ്
ക്ലബ്ബ്,സീനിയർ സിറ്റിസൻ ക്ലബ്ബ് എന്നിവയുടെപ്രവർത്ത
നങ്ങളിൽ തുടർന്നും പങ്കെടുക്കും.
രാഷ്ട്രീയപാർട്ടിയിൽ അംഗമാവില്ല.
പക്ഷെ ആം ആദ്മി പാർട്ടി
സഹയാത്രികൻ ആയെന്നു വരാം.

മാലിന്യ നിർമ്മാർജ്ജനം.കുടിവെള്ളം.ജൈവകൃഷി എന്നിവയിൽ
പ്രാദേശിക തലത്തിൽ ചില പരിപാടികൾ പഞ്ചായത്തും
കൃഷിഭവനുമായി സഹകരിച്ചു നടപ്പിലാക്കണമെന്നു വിചാരിച്ചിരുന്നു
വെങ്കിലും അവർ ഇരുവരിൽ നിന്നുമുള്ള സഹകരണം പോരാ.
ഇന്റർനെറ്റ് ഉപയോഗം കഴിഞ്ഞ അഞ്ചുമാസക്കാലം വളരെ
കൂടി.അതു കുറയ്ക്കുന്നു.നാട്ടിലെത്തിയാൽ പകൽ സമയം
കഴിവതും അതിൽ നിന്നു മാറി നിൽക്കും.വായിക്കാൻ
ധാരാളം സമകാലീകങ്ങൾ വീട്ടിൽ കുന്നുകൂടികിടക്കുന്നു.
കഴിഞ്ഞ 5 മാസമായി അവയൊന്നും കാണാറില്ല.അവയെല്ലാം
വായിച്ചു തീർക്കണം.ചിലതിനു പ്രതികരിക്കണം.
രണ്ടു വർഷമായി മൽസ്യം, മാംസം എന്നിവ ഒഴിവാകിയിരുന്നു.
ഇവിടെ യൂ.കെയിൽ വന്നപ്പോൾ മൽസ്യം കഴിക്കേണ്ടി വന്നു.
നാട്ടിലെത്തിയാൽ അതുപേക്ഷിക്കും.തനിസസ്യഭുക്കായി മാറും.
നീന്തൽ സൈക്ലീംഗ്,പാചകം ഇവ പഠിക്കാൻ സാധിച്ചില്ല.
ആദ്യത്തേതു രണ്ടും ഇനി പഠിക്കാൻ ബുദ്ധിമുട്ടായിരിക്കും.
ഈ വർഷം അല്പം പാചകം പഠിക്കണം.തന്നെ ആയാലും
ജീവിച്ചു പോകണമല്ലോ.മകനും മരുമകനും നല്ല പാചകവിദഗ്ദരായി
എന്നത് ആവേശം നൽകുന്നു.അവരെ പിന്തുടരാം.
തമിഴ് നാട്ടിലെ കുറെ ക്ഷേത്രങ്ങൾ സന്ദർശിക്കണം.പൂർവ്വികർ
അവിടെ കുംഭകോണത്തു നിന്നും കുടിയേരിയവർ.അവിടെയൊക്കെ
സന്ദർശിക്കണം.
വീണ്ടും അതേ നാട്ടിൽ അതേ മാതാപിതാക്കളുടെ മകൻ ആയി ജനിക്കാൻ
ആഗ്രഹമുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ മറുപടി: ഇല്ലേ.ഇല്ല.
എന്നാൽ എന്റെ കൊച്ചു മക്കളിൽ ആരുടെ എങ്കിലും മകനായി
വീണ്ടും ജനിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.

അന്യൂറിൻ ബീവാൻ എന്ന ബ്രിട്ടീഷ് ആരോഗ്യമന്ത്രിയെ പോലെ
ഒരു ആരോഗ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു.

No comments:

Post a Comment