Wednesday 30 October 2013

വ്യവസായവിപ്ലവം

വ്യവസായവിപ്ലവം

1884 ല് പ്രസിദ്ധീകരിക്കപ്പെട്ട ആർനോൾഡ് ടോയിൻബിയുടെ
ലക്ച്ചേർസ് ഓൺ ഇൻഡസ്റ്റ്രിയൽ റവലൂഷൻ ഇൻ ഇംഗളണ്ട്
എന്ന കൃതിയിൽ ആണു "വ്യവസായ വിപ്ലവം" എന്ന പ്രയോഗം
ആദ്യം പ്രത്യക്ഷപ്പെട്ടത്.പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി മുതൽ,
അല്ലെങ്കിൽ 1780 മുതലുള്ള രണ്ടു തലമുറകളിൽ,ബ്രിട്ടനിൽ സംഭവിച്ച
മാറ്റങ്ങളെ കുറിയ്ക്കുന്ന പ്രയോഗം.
വൻ തോതിലുള്ള ഉല്പാദനം,
ആവിശക്തി ഉപയോഗം,
യന്ത്രസാമഗ്രികളുടെ ഉപയോഗം,
ഒരേ കൂരയ്ക്കുകീഴിൽ നൂറുകണക്കിനു വ്യക്തികൾ ഒത്തൊരുമയോടെ പണിയെടുക്കുക
വില്പന കേന്ദ്രങ്ങളുടെ ആവിർഭാവം
എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ
ഉരുത്തിരിഞ്ഞു വന്നു.ജനസംഖ്യ വർദ്ധിച്ചു.
നഗരങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദം വരെ ചരിത്രകാരന്മാർ
ഈ പ്രയോഗം കൂടെക്കൂടെ ഉരുവിട്ടുകൊണ്ടിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ
പകുതി മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ബ്രിട്ടനിൽ
വന്ന എല്ലാ മാറ്റങ്ങൾക്കും ഇന്ന് വ്യവസായവിപ്ലവം എന്ന ചുരുക്കപ്പേരു
മതി എന്നായിട്ടുണ്ട്.

വ്യവസായ വിപ്ലവം പെട്ടെന്നുണ്ടായ മാറ്റമല്ല എന്നും വളരെ നാളത്തെ
ക്രമാനുസൃതമായ മാറ്റം കൊണ്ടു വിവിധ പ്രദേശങ്ങളിൽ വന്ന പുരോഗതിയുടെ
ആകെ തുകയാണതെന്നും ഇന്നു കരുതപ്പെടുന്നു.16-17 നൂറ്റാണ്ടുകളിൽ തുടങ്ങിയ
മാറ്റം.അതു നമുക്കു തുടർന്നു കൊണ്ടു പോകേണ്ടിയിരിക്കുന്നു എന്നു ചിലർ.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്തുണ്ടായ മാറ്റം,1815ല് നെപ്പോളീയന്റെ
പതനശേഷമുണ്ടായ മാറ്റം വച്ചു നോക്കിയാൽ ഒന്നുമല്ല എന്നു ഇന്നത്തെ
ചരിത്രകാരന്മാർ പറയുന്നു.ഡേവിഡ് കന്നാഡിന്റെ 1984 ല് പ്രസിദ്ധീകൃതമായ
ദ  പാസ്റ്റ് ആൻഡ് ദ പ്രസന്റ് ഇൻ ദ ഇംഗ്ലീഷ് റവലൂഷൻ 1880-1980
കാണുക.

ബ്രിട്ടനെ  വ്യവസായപുരോഗതി പ്രാപിച്ച രാഷ്ട്രമാക്കുന്നതിൽ
ഗണ്യമായ പങ്കു വഹിച്ചത് പരുത്തി വ്യവസായമാണെന്നതിൽ
തർക്കമില്ല.മാഞ്ചസ്റ്ററിലും ലങ്കാഷയർ ചുറ്റുവട്ടങ്ങളിലും നിരവധി
മില്ലുകളും ഫാക്ടറികളും ഉടലെടുത്തു.നിരവ്ധി യന്ത്രങ്ങൾ.
ആദ്യം ജലശക്തിയാലും പിന്നെ ആവിയന്ത്രസഹായത്താലും
അവ പ്രവർത്തിച്ചുപോന്നു.എന്നാൽ രോമകൂപ്പായങ്ങളുടെ
നിർമ്മിതി കുടിലുകളിൽ തന്നെ തുടർന്നു.പത്തൊൻപതാം
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പോലും തുണിത്തരങ്ങളിലെ
കരകൗശലവിദ്യകൾ വീടുകളിൽ ആയിരുന്നു നടത്തപ്പെട്ടിരുന്നത്.
എന്നാൽ പരുത്തി വ്യവസായങ്ങളിൽ നിന്നും വിഭിന്നമായിരുന്നു
ലോഹവ്യവസായങ്ങൾ.ബേമിംഗാമിലും ഷെഫീൽഡിലും ചെറുകിട
നിർമ്മാണ യൂണിറ്റുകൾ തുരുതുരാ ഉടലെടുത്തു.പത്തൊൻപതാം
നൂറ്റാണ്ടു വരെ ഷെഫീൽഡിലെ പ്രധാന ഊർജ്ജ സ്രോതസ് ജലം
തന്നെയായിരുന്നു.

No comments:

Post a Comment