Thursday 3 October 2013

കാപ്റ്റ്യൻ കുക്ക്

നാവിക വീരൻ കാപ്റ്റ്യൻ കുക്ക്
ലോകം കണ്ട ഏർറ്റവും മഹാനായ നാവികനാണു യോർക്ഷെയറിൽ ജനിച്ച
കാപ്റ്റ്യൻ കുക്ക്.ലോക ഭൂപടത്തെ യുദ്ധം വഴിയല്ലാതെ പലതവണ മാറ്റി
വർച്ച മഹാൻ.നാവികതന്ത്രത്തിൽ നിരവധി വ്യതിയാനങ്ങൾ വരുത്തി.സഹ
നാവികരുടെ ആരോഗ്യകാര്യങ്ങളിൽ നല്ല ശദ്ധ ചെലുത്തി.അലാസ്കാ മുതൽ
നൂസിലണ്ടു വരെയുള്ള കരയിലും കടലിലും അദ്ദേഹം സുപരിചിതനായിരുന്നു.
വിറ്റ്ബിയീലെ ചെറിയ തൂരമുഖത്തു നിന്നായിരുന്നു ഈ യോർക്ഷയർ നാവികൻ
സാഗരപര്യടനം തൂടങ്ങിയത്.ക്ലീവ് ലാണ്ടിലെ ഒരു സധാരണ കർഷകത്തൊഴിലാളിയുടെ
മകനായി ജനനം.പിതാവു ജോണിനു എട്ടുമക്കൾ.ആഴ്ച തോറും കൂലിയായി ഒരു
പെനി.ഇന്നു കുക്കുസ്കൂൾറൂം മ്യൂസ്സിയം ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന സ്കൂളിൽ
പഠനം.കണക്കിൽ പ്രത്യേകതാല്പര്യം ഉണ്ടായിരുന്നുവെങ്കിലും പന്ത്രണ്ടാം വയസ്സിൽ
പിതാവിനൊപ്പം കൃഷിപ്പണിയിൽ സഹായിക്കാൻ ചേർന്നു.5 കൊല്ലത്തിനു ശേഷം
ഒരു പലചരക്കു കടയിൽ സഹായി ആയി.15 മൈൽ അകലെ കടൽത്തീരത്തുള്ള
വില്യം സാൻഡേർസണിന്റെ കടയിൽ.കടൽ കൊച്ചു കുക്കിനെ വല്ലാതെ ആകർഷിച്ചു.
ഒരു കൊല്ലം കഴിഞ്ഞപ്പോൾ മുതലാളി കൊച്ചു കുക്കിനെ വിറ്റ്ബിയിലെ ക്വാക്കർ കപ്പൽ
ഉടമ വാക്കർ സഹോദരനമാർക്കു കൈമാറി.8 വർഷം കപ്പലുകളിൽ കടലിലൂടെ ഏറെ
യാത്ര ചെയ്തു.ഉയർന്ന പദവി നൽകാൻ ഉടമകൽ തയ്യാറായെങ്കിലും  കുക്ക് അതുപേക്ഷിച്ചു
നേവിയിൽ ചേർന്നു.1775 ലാണിത്.

No comments:

Post a Comment