Friday 11 October 2013

ലണ്ടനിൽ പോവുക

ലണ്ടനിൽ പോവുക
സർ ജോൺ ഹാരിഗ്ടന്റെ കണ്ടുപിടുത്തം
തീരെചെറിയ ഒരു  കണ്ടു പിടുത്തവഴി
ലോകമെപാടുമുള്ള മനുഷ്യർക്കു ജീവിത
സൗക്കര്യം ഗണ്യമായി കൂട്ടാൻ ഭാഗ്യം
ലഭിച്ച ഒരു സാധാരണക്കാരനായിരുന്നു
ഹാരിഗ്ടൺ.ഗ പോലുള്ള ഒരു കുഴലിൽ
പകുതി വെള്ളം നിറച്ചാൽ ഖരദ്രാവകവസ്തുക്കൾ
താഴോട്ടു പോകും എന്നും വാതകം മുകളിലേയ്ക്കു
വരുകയുമില്ല എന്ന  തത്വമുപയോച്ച് ചെറിയ കണ്ടു
പിടുത്തം.ലോകത്തിലെ ആദ്യ സെപ്റ്റിക് കക്കൂസ്
അങ്ങനെ നിർമ്മിക്കപ്പെട്ടു.ലോകമെപാടുമുള്ള
മനുഷ്യർക്കതോടെ കിടപ്പുമുറിയിൽ തന്നെ
മല്മൂത്രവിസർജ്ജനം നടത്താമെന്നു വന്നു.
അത്തരം ഒരു കണ്ടു പിടുത്തം ജോൺ ഹാരിഗ്ടൺ
നടത്താതിരുന്നുവെങ്കിൽ ,,ഒന്നാലോചിച്ചു നോക്കൂ.
ആദ്യ എലിസബേത്ത് മഹാറാണിയുടെ വളർത്തു
മകനായിരുന്നു ഹാരി.ഏതോ അപവാദകഥ പരത്തി
യതിനാൽ ഒളിച്ചോടേണ്ടി വന്നു.1584-1592 കാലത്തെ
ഒളിജീവിതകാലത്ത് ബാത്തിനു സമീപമുള്ള കെൽസ്ടണിൽ
അയാൾ ആദ്യ വാട്ടർ ക്ലോസറ്റ് നിർമ്മിച്ചു.അജാക്സ്
എന്ന പേരും നൽകി.
അവിവാഹിതയായിരുന്ന എലിശബേത് വളർത്തു മകനോടു
ക്ഷമിച്ചു. 1592 ല് അവർ കെൽസ്റ്റണിലെ ആ കക്കൂസ് കണ്ടു.
ഹാരിങ്ങ്ടൺ തന്റെ കണ്ടു പിടുത്തം വിവരിച്ച് ഒരു
പുസ്തകം എഴുതി എങ്കിലും ആരും അതു പരീക്ഷിക്കാൻ
തയാറായില്ല.അന്നു പ്രാചരത്തിലുള്ള ചേംബർ പോട്ട് തന്നെ
മതി എന്നു ജനം.അതിലെ മലം പൊതുവഴിയിൽ തള്ളുക
എന്നതായിരുന്നു അന്നു യൂറൊപ്പിലെമ്പാടും രീതി.ഫ്രാൻസിൽ
വഴിയിലേക്കു തള്ളും മുമ്പു ഗാർഡേസ് ലൂ എന്നു വിളിച്ചു
പറയുമായിരുന്നു.അതിൽ നിന്നും ഇംഗ്ലീഷിൽ ലൂ എന്ന
ഗ്രാമ്യപദം ഉണ്ടായി.ഇന്നും കക്കൂസ്സിനതാണു ഗ്രാമ്യപദം.
1775 ല് ലണ്ടനിൽ അലക്സാണ്ടർ കമ്മിംഗ്സ് ആധുനിക
വാട്ടർ ക്ലോസ്സറ്റിനു പേറ്റന്റ് എടുത്തു.1848 ല് മേലിൽ
എല്ലാ വീടുകളിലും വാട്ടർ ക്ലോസറ്റ് വേണം എന്നു നിയമം
പാസ്സാക്കി.
ആദ്യകാലത്തു ലണ്ടനിൽ മാത്രമേ കക്കൂസ് ഉണ്ടായിരുന്നു.
അതുകൊണ്ടാവാം നമ്മുടെ നാട്ടിൽ പണ്ട്,ലണ്ടനിൽ പോവുക
എന്നു പറഞ്ഞിരുന്നു ടോയിലറ്റിൽ പോക്കുന്നതിന്.

No comments:

Post a Comment