Thursday 31 October 2013

ഹോസ്പിറ്റൽ ചരിതം

ഹോസ്പിറ്റൽ ചരിതം

പ്രാചീനകാലത്ത് മതവും ചികിൽസയും പരസ്പരം ബന്ധപ്പെട്ടിരുന്നു.
പ്രാചീന ഈജിപ്റ്റിൽ ആരാധനാലയങ്ങളിൽ ചികിസയും നൽകിയിരുന്നു.
പ്രാചീന ഗ്രീസിലാകട്ടെ അസ്ക്ലേപിയസ് എന്ന ദേവൻ ചികിസയുടെ
ദൈവമായിരുന്നു.അവരുടെ ആരാധനാലയങ്ങൾ ചികിൽസാ കേന്ദ്രങ്ങളും
ആയിരുന്നു.എനോയിമെസ്സിസ(enkoimesis) എന്ന സുഷുപ്താവസ്ഥയിൽ
രോഗിയെ എത്തിച്ച ശേഷമായിരുന്നു ചികിൽസ. എപ്പിഡേറസ് എന്ന
ചികിസക്ന്റെ  കാലത്തെ,ബിസി 350 കാലഘട്ടത്തിലെ  മൂന്നു മാർബിൾ
ഫലകങ്ങളിൽ 70 രോഗികളുടെ പേർ,രോഗചരിത്രം,രോഗികളുടെ
ലക്ഷണങ്ങൾ,ചികിൽസാവിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയതായി
കണ്ടെത്തിയിട്ടുണ്ട്.ഉദരത്തിനുള്ളിൽ നിന്നും പഴുപ്പെടുക്കുന്ന ശസ്ത്രക്രിയ,
ശരീരത്തിൽ കയറിപ്പറ്റിയ അന്യവസ്തുക്കൾ വെളിയിലെടുക്കുന്ന
ശസ്ത്രക്രിയ ഇവ വിവരിക്കപ്പെട്ടിരിക്കുന്നു.റോമാക്കാരും അസ്ക്ലേപിയസ്സിനെ
ആരാധിച്ചിരുന്നു.ബി.സി 291 കാലത്തെ അത്തരം ഒരു ക്ഷേത്രം റോമിലെ
ടിബർ ദ്വീപിൽ കണ്ടെത്തിയിട്ടുണ്ട്.

ദ നൈറ്റ്സ് ഓഫ് ദ് ഹോസ്പിറ്റൽ ഓഫ് സെയിന്റ്
ജോൺ ഓഫ് ജറുശലേം 1099 ലെ കുരിശുയുദ്ധത്തിൽ
ടർക്കികളിൽ നിന്നും ജറുശലേം പിടിച്ചെടുക്കപ്പെട്ടതിനെ
തുടർന്നു രൂപീകൃതമായി.അർദ്ധമിലിട്ടറി-ആത്മീയ
പ്രസ്ഥാനം.ആല്യസ്യത്തിലായവർക്കും ആതുരർക്കും
അവശർക്കും ആരോരുമില്ലാത്തവർക്കും അവർ
ആശ്രയമ്നൽകി.അവർക്ക് ഇഷ്ടം പോലെ ഭൂമി
ദാനമായി കിട്ടി.ലണ്ട്നിലെ ക്ലെർക്കൻ വാല്യിലായിരുന്നു
അവരുടെ ഹെഡ്ക്വാർട്ടേർസ്.അവർ കൃഷിയിലും
താൽപ്പര്യം എടുത്തിരുന്നു.
മദ്ധ്യകാലഘട്ടത്തിൽ യോർക്കിലെ സെയിന്റ് ലിയോണാർഡ്
ഹോസ്പിറ്റലിൽ 1280 കാലത്ത് 299 രോഗികളെ വരെ കിടത്തി
ശുശ്രൂഷിച്ചിരുന്നു.ഈ ഹോസ്പിറ്റലിന്റെ അവശിഷ്ടം ഇപ്പോഴും
നിലനിൽക്കുന്നു.പറ്റിനഞ്ചാം നൂറ്റാണ്ടിൽ ബ്രൗൺ നിർമ്മിച്ച
സ്റ്റാമ്ഫോർഡിലെ ഹോസ്പിറ്റൽ ഇന്നും നിലനിൽക്കുന്നു.

No comments:

Post a Comment