Thursday 3 October 2013

ഷക്സ്പീയരിൻ റെ കല്ലറലിഖിതം

  • ഷക്സ്പീയരിൻ റെ കല്ലറലിഖിതം
  • Kanam Sankara Pillai Good friend for Jesus sake forbear
    To dig the dust enclosed here!
    Blest be the man that spares these stones,
    And curst be he that moves my bones

  • Georgekutty Kiliyantharayil ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രമെഴുതിയ വില്യം ലോംഗ് ഈ വരികളെ, "wretched doggerel over the world's greatest poest" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. വിവരദോഷിയായ ഏതെങ്കിലും കപ്യാർ, പള്ളിക്കു കൂടുതൽ സംഭാവന കൊടുക്കാൻ തയ്യാറുള്ള ആരെയെങ്കിലും accommodate ചെയ്യാൻ വേണ്ടി മഹാകവിയുടെ കുഴിമാടം കാലിയാക്കാതിരിക്കട്ടെ എന്ന സദുദ്ദേശത്തോടെ എഴുതിയതാകാം ഈ പൊട്ടക്കവിത എന്ന വിശദീകരണവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുണ്ട്.
  • Kanam Sankara Pillai കല്ലിലെഴുത്തിൻറെ കാര്യത്തിൽ മാത്രമല്ല അഭിപ്രായവ്യത്യാസം/കൃത്യമായ ജനനത്തീയതി
    രേഖപ്പെടുത്തപ്പെട്ടില്ല.ഷക്സ്പീയർ എന്നു നാട്ടുകാർ വീളിക്കുന്ന് കുടുംബപ്പേരിനു 83 തരത്തിൽ
    സ്പെല്ലിംഗ് എഴുതിക്കാണുന്നു(ഷക്സ്പീരിയൻ പണ്ഡിതൻ സർ എഡ്മണ്ട് ചാംബേർസ് 1930)
    ആറു വിവിധ തരത്തിൽ ഷക്സ്പീയർ ഒപ്പ്പിട്ടിരിക്കുന്നു.ആറും ആറു തരം സ്പെല്ലിംഗ്.ഏതു ആനിയെ
    ആണു കല്യാണം കഴിച്ചത് എന്നതിനെകുറിച്ചും രണ്ടഭിപ്രായം.ടെമ്പിൾ ഗ്രാഫ്ടണിലെ ആനി വാറ്റ്ലി 
    എന്നൊരു പള്ളിരേഖ.മറ്റൊന്നിൽ സ്റ്റാറ്റ്സ്ഫോർഡിലെ ആനി ഹാത്വേ എന്നും.കൃതികളിൽ പലതും
    മാർലോവ് എഴുതിയതെന്നു ചിലർ.പിന്നെ ഏഴു വർഷക്കാലത്തെ അജ്ഞാത വാസം.മാൻ വേട്ട.
    അങ്ങിനെ പലരും പലതും.

No comments:

Post a Comment