Monday 7 October 2013

വ ന്നുവോ ഷക്സ്പീയർ ഇന്ത്യയിലും?

വ ന്നുവോ ഷക്സ്പീയർ ഇന്ത്യയിലും?

ഷക്സ്പീയർ നാടകങ്ങളെക്കാൾ രസകരമായിവായിച്ചു പോകാം
അദ്ദേഹത്തിന്റെ ജീവിത കഥ.
1582 നവംബർ 28നു വോർച്സ്റ്റർറിലെബിഷപ്പ് സ്റ്റാറ്റ്സ്ഫോർഡിലെ
ആനി ഹാത്വേ യും വില്യം ഷസ്പീയറുമായുള്ള വിവാത്തിനനുമതി
നൽകുന്നു.പയ്യനു പ്രായം 18.പെണ്ണിനു പ്രായം 26.ഹോളി ട്രിനിറ്റി
പള്ളിയിലെ ജ്ഞാനസ്നാനരേഖ പ്രകാരം അവർക്കു 1583 മേയ് 26നു
പൂർണ്ണ വളർച്ചയായ ഒരു കുഞ്ഞു ജനിക്കുന്നു.വിവാഹസമയത്ത് പെണ്ണ്
ഗർഭിണിയായിരുന്നു എന്നു വ്യക്തം.ഇത്രയും രേഖകളിൽ.
ബാക്കി ഒക്കെ കപോലകൽപ്പിതം.ഊഹം.കെട്ടുകഥ.അന്വേഷണാത്മക
പത്രപ്രവർത്തനം.സ്റ്റാസ്ഫോർഡിനടുത്തുള്ളഷോട്ടിയിൽ ജീവിച്ചിരുന്നവൾ
ആകണം ആനി.മേഞ്ഞ ഒരു പ്രാചീന കർഷകഗൃഹം ഇന്ന് ആനിയുടെ
വീട്,ആനി ഹാറ്റ്വേയുടെ കുടിലെന്ന പേരിൽ ലോകമെമ്പാടുമുള്ള
സന്ദർശകരെ ആകർഷിച്ചു നിലകൊള്ളുന്നു.
ആരായിരുന്നു ആനി? ഷക്സ്പീയറുടെപ്രേമഭാജനം തന്നെ ആയിരുന്നോ
ആനി?അവരുടെ കുടുംബ ജീവിതം അല്ലലറിയാതെ കടന്നു പോയിരുന്നുവോ?
ആനിവിവാഹത്തിനു മുമ്പു എവിടെയാണ് താമസ്സിച്ചിരുന്നത്? എന്നതെല്ലാം
ഇന്നും ഗവേഷകരെ വലയ്ക്കുന്ന ചോദ്യങ്ങൾ തന്നെ.
നമുക്കറിയാവുന്ന മറ്റൊരു ആദ്യത്തെ കണമണി സൂസന്നയ്ക്കു 18 മാസം
പ്രായമായപ്പോൾ ദമ്പതികൾക്കു ഇരട്ട സന്തതികൾ -ഹാമ്നെറ്റ്,ജൂഡിത്ത്-
ജനിച്ചു എന്നു മാത്രം.
ഇരട്ടകളുടെ ജ്ഞാനസ്നാനത്തിനു ശേഷം ഷക്സ്പീയറെ കുറിച്ചു പിന്നീട്
പരാമാർശം വരുന്നത് ലണ്ടനിലൊരടിപിടിക്കേസ്സിൽ-റോബർട്ട് ഗ്രീനുമായുള്ള-
കേസ്സിൽ -മാത്രമത്രേ.7 വർഷം അജ്ഞാതവാസം.
വോർസസ്റ്ററിലെ ബിഷപ്പിന്റെ കപ്യാർ ഒരു മണ്ടത്തരം കൂട്ടി കാട്ടി.വിവാഹത്തിനു
തലേദിവസം പള്ളിരേകഹയിൽ പെണ്ണിന്റെ പേർ എഴുതി വച്ചത് ടെമ്പിൾ
ഗ്രാഫ്ടണിൽ താമസം ആനി വാട്ലി എന്നും.
17-18 നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ട് സാഹിത്യത്തിലെ ഏറ്റവും വലിയ ചർച്ച
ഷക്സ്പീയർ വേട്ടയാടിയ ഒരു മാൻപേടയെ കുറിച്ചായിരുന്നു.തൊട്ടടുത്തുള്ള
ലൂസി കുടുംബം വക ഛാർലക്കോട്ട്പാർക്കിലെ ഒരു വളർത്തു മാനിനെ
ഷക്സ്പീയർ കൊന്നുവത്രേ.അതിനു ശേഷം പയ്യൻസ് നാടു വിട്ടു.
കൗൺട്ട്രിയിൽ ഒരു പള്ളിക്കൂടം വാധ്യാർവ് ആയി ജോലി നോക്കിയെന്നു
ഒരു കൂട്ടർ.ലാങ്കഷയർ എന്ന സ്ഥലത്തെ ഒരു കത്തോലിക്കാസ്ഥപനത്തിലായിരുന്നു
ഒളി ജീവിതം എന്നു ചിലർ.വടക്കൻ ഇറ്റലിയിലേക്കു ഓടി എന്നു ചിലർ.
ഇന്ത്യയിലേക്കു പോന്നു ഭാസന്റെ മൃശ്ചകഠികത്തെ കുറിച്ചു പഠിച്ചുവെന്നു
ചിലർ പറഞ്ഞേക്കാം.നമ്മുടെ ഇടമറുക് ഉണ്ടായിരുന്നെവെങ്കിൽ ചോദിക്കാമായിരുന്നു:
വന്നുവോ കവി ഇന്ത്യയിലും?

No comments:

Post a Comment