Thursday 3 October 2013

ഹെൻറി മൂർ

ഇരുപതാം നൂറ്റാണ്ടിലെ ശില്പി: ഹെൻറി മൂർ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശില്പിയായാണു
ഹെൻറി മൂർ(1898-1986).ഇംഗൾണ്ടിലെ ഏറ്റവും മനോഹരമായ
പ്രദേശം യോർക്ക്ഷയർ.യോർക്ക്ഷയറിലെ ഏറ്റവും മനോഹരമായ
ഗ്രാമം ബ്രട്ടൺ.അവിടത്തെ ഏറ്റവും മനോഹരമായ ഉദ്യാനം യോർക്ഷയർ
സില്പോദ്യാനം കൂടുതൽ മനോഹരമാക്കപ്പെട്ടത് നാട്ടുകാരനും ലോകപ്രശസ്ത
ശിപിയുമായ ഹെൻറി മൂറിന്റെ ശില്പങ്ങളാൽ.ഫഡ്ഡി ട്രൂമാനു ലോകത്തിലെ
ഒന്നാം കിട ബൗളർ ആകണെമെന്നായിരുന്നു ആഗ്രഹം.ഹെൻറിക്കകട്ടെ
ഒന്നാം കിട ശില്പിയും.രണ്ടു പേർക്കുമതു സാധിച്ചു.
കാസ്സില്ഫോർഡിലെ ഒരു സാധാരണ ഖനി തൊഴിലാളിയുടെ 8 മക്കളിൽ
ഏഴാമനായി ജനനം.ഷക്സ്പീയറിനെ കുറിച്ചു പഠനം,വയലിൻ പരിശീലനം,
അത്യാവശ്യം കണക്ക്,അല്പം എഞ്ചിനീയറിംഗ് എന്നിവ പഠിച്ച ശേഷം


കൽക്കരിഖനിയിൽ ഒരു പിറ്റ് ഡപ്യൂട്ടി ജോലി നേടി അദ്ദേഹം.കൂട്ടുകാർ
മിക്കവരും അദ്യാപ്കരായി.മാതാവിനോടു അഗാധ സ്നേഹം.മൂരിന്റെ
ശിപങ്ങളിൽ നിന്നതു മൻസ്സിലാകും.കൂടുതൽ സ്ത്രീകൾ,മാതാക്കൾ,മാതാവും
ശിശുവും എന്നിങ്ങനെ.മൈക്കൽ ആഞ്ചലോ ആയിരുന്നു ആരാദ്ധ്യപുരുഷൻ.
സ്കൂളിലെ ആർട്ട് ടീച്ചർ ആലീസ് ഗോസ്റ്റിക്ഹെ നന്നായിപ്രോൽസാഹിപ്പിച്ചു.
50 വർഷത്തിനു ശേഷം തന്റെ വീട്ന്റെ അവകാശിയായി ആലീസ് രേഖപ്പെടുത്തിയത്
തന്റെ അരുമ ശിഷ്യനെ.കല്ലിലും തടിയിലും വെങ്കലത്തിലുമായി നൂറുകണക്കിനു
ശില്പങ്ങൾ അദ്ദേഹം നിർമ്മിച്ചു.വേക്ക്ഫീൽഡിലെ ബ്രട്ടൻ ഹാൾ പാർക്കിൽ
അദ്ദേഹത്തിന്റെ നിരവ്ധി ശില്പങ്ങൾ കാണാം.

No comments:

Post a Comment