Monday 14 October 2013

മാഞ്ചെസ്സ്റ്റർ -2

റോമൻ ഭരണകാലത്ത് ഏ.ഡി 79 ല് അഗ്രിക്കോളാ Mammucium എന്നൊരു പ്രദേശം സൃഷിടിച്ചു.പതിനെട്ടാം നൂറ്റാണ്ടിൽ ആർക്വ്രൈറ്റ്
എന്നൊരാൾ പരുത്തി വ്യവസായം തുടങ്ങിയതോടെ മാഞ്ചെസ്റ്റർ
എന്നു പിന്നീട് വിളിക്കപ്പെട്ട ആ പ്രദേശം പ്രശസ്തമായിതീർന്നു.
1830 ല് മാഞ്ചെസ്റ്റർ ലിവർപൂൾ തമ്മിൽ ബന്ധിപ്പിക്കുന റയിൽപ്പാളം
നിർമ്മിക്കപ്പെട്ടു.1894 ല് മാഞ്ചെസ്സ്റ്റർ ഷിപ്കനാൽ തുറക്കപ്പെട്ടു.
അതോടെ മാഞ്ചെസ്റ്റർ തുണിത്തരങ്ങൾ  ലോകമെമ്പാടും കയറ്റി അയ്ക്കപ്പെട്ടു.
വികസനം മാഞ്ചെസ്റ്ററിനെ തേടിയെത്തി.ധാരാളം കെട്ടിട സമുച്ചയങ്ങൾ
നിർമ്മിക്കപ്പെട്ടു.പരുത്തി-തുണിത്തരങ്ങൾ മാഞ്ചെസ്റ്ററിനെ സമ്പന്നമാക്കി.
എന്നാൽ അനന്തപുരിയിലെ ചെങ്കൽ ചൂള പോലെ നിരവധി ചൂളത്തെരുവുകളും
അതിൽ കടിപിടികൂടുന്ന തൊഴിലാളികളും അവിടേയും നിറഞ്ഞു.
എശ്ഴുത്തുകാരും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകാരും അവരുടെ
കഷ്ടപ്പാടുകൾ കണ്ടു.പിൽക്കാലത്ത് അവ മിക്കതും പരിഹരിക്കപ്പെട്ടു.
1980 ല് മാഞ്ചസ്റ്റർ യൂണൈറ്റഡ് ഫുഡ്ബോളിൽ ആധിപത്യം നേടി
പ്രശസ്തരായി.ഒപ്പം ദ സ്മിത്സ്,ദ സ്റ്റോൺ റോസസ് തുടങ്ങിയ ഗായക
സംഘങ്ങളും മാഞ്ചെസ്റ്ററിനെ പ്രശസ്തിയിലെത്തിച്ചു(1990).1996 ല് കാർ
ബോംബാക്രമണത്തെ തുടർന്നു വൻ ആളപകടമുണ്ടായി.തുടർന്നു
സിറ്റി പുനർനിർമ്മിക്കപ്പെട്ടു.
ഫ്രീ റ്റ്രേഡ് ഹാൾ, ജോൺ റൈലാൻഡ്സ് ലൈബ്രറി,മാഞ്ചെസ്റ്റർ ആർട് ഗാലറി,
മാഞ്ചെസ്റ്റർ ടൗൺ ഹാൾ,മ്യൂസ്സിയം ഓഫ് സയൻസ് ആൻഡ് ഇൻഡസ്റ്റ്രി,നാഷണൽ
ഫുഡ്ബോൾ മ്യൂസ്സിയം,റോയൽ എക്സ്ചേഞ്ച് എന്നിവയൊക്കെയാണൂ
പ്രധാന കെട്ടിട സമുച്ചയങ്ങൾ.വിറ്റ്വർത്താർട് ഗാലറി,ലോവ്രി സെന്റർ,ഇമ്പീരിയൽ
വാർ മ്യൂസ്സിയം എന്നിവ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിക്കുന്നതാകട്ടെ ടാഫോർഡ് സെന്ററും.

No comments:

Post a Comment