Thursday 3 October 2013

ഏ വൺ നദിക്കരയിലെ സ്റ്റാറ്റ്സ്ഫോർഡ്

ഏ വൺ നദിക്കരയിലെ സ്റ്റാറ്റ്സ്ഫോർഡ്



വിശ്വമഹാകവി ഷക്സ്പീയറുടെ ജന്മസ്ഥലമെന്ന നിലയിൽ
ലോകമെമ്പാടും അറിയപ്പെടുന്ന ചെറു നഗരിയാണു ഏ വൺ
നദിക്കരയിലെ സ്റ്റ്രാറ്റ്സ്ഫോർഡ്.ഇന്നുമത് മദ്ധ്യൈംഗ്ലണ്ടിലെ
ഒരു സാധാരണ നഗർമാണെന്നു പറയാം.ഷക്സ്പീയറിനോടു
ബന്ധപ്പെട്ട അഞ്ചു വസതികളും അദ്ദേഹത്തിന്റെ പള്ളിയും
സ്കൂളും നാടകശാലയും അടക്കിയ പള്ളിയും എല്ലാം
ആരാധകരെ ആകർഷിക്കുന്നു.ഒപ്പം ഏ വൺ നദിയിലൂടേയുള്ള
ബോട്ട് യാത്രയും.വിജിഗീഷുവായ വില്യമിൻ റെ കാലത്തു തയാറാക്കപെട്ട
ഡൂസ്ഡെ ബുക്കിൽ ഈ നഗരത്തെ കുറിച്ചു പരാമർശിക്കുന്നു.
ആംഗ്ലോ സാക്സൺ കാലത്ത് ഇവിടെ ഒരു മൊണാസ്റ്റ്രി ഉണ്ടായിരുന്നു.
റോമാക്കാരും ഇവിടെ റ്റാമസ്സമാക്കിയിരുന്നു.ട്യൂഡർ ഭരണകാലത്ത്
ഒരു കച്ചവടി നഗരി ആയി.1196 ല് ജോൺ രാജാവ് ഇവിടെ ഒരു
ചന്ത അനുവദിച്ചു.പിന്നീട് ഒരു കാളച്ചന്തയും വന്നു.ഒക്ടോബർ
12 നു ഇന്നും ഇവിടെ ശങ്ക്രാന്തി വാണിഭം ഉണ്ട്.ലണ്ടനിൽ നിന്നു
നാടു ചുറ്റാനിറങ്ങിയിരുന്ന നാടകട്രൂപ്പുകൾ ഇവിടെ താവളമടിച്ചു
നാടകങ്ങൾ നടത്തി,കുഞ്ഞു വില്യം ഇവയെല്ലാം കണ്ടിരുന്നിരിക്കണം.
വില്യമിന്റെ പിതാവ് ജോൺ പിൽക്കാലത്ത് ഇവിടത്തെ പൗരമുഖ്യനും
മേയറും മറ്റുമായി ഉയർന്നു.
അക്കാലത്തു തന്നെ ഏ വൺ നദിക്കു സമാന്തരമായി മൂന്നു വീഥികളും
അവയെ മുറിച്ചു കൊണ്ടു മൂന്നു തെരുവുകളും ഉണ്ടായിരുന്നു.
ആർഡൻ എന്ന പേരിൽ ഒരു ചെറു വനവും ആറിങ്കരയിൽ ഉണ്ടായിരുന്നു.
ആവോണിനു കുറുകെ ഒരു തടിപ്പാലമായിരുന്നു.പത്തൊൻപതാം നൂറ്റാണ്ടിൻ റെ
അവസാനം 14 ആർച്ചുള്ള പാലം ഉണ്ടായി.ക്ലോപ്ടൻ കുടുംബം നിർമ്മിച്ച പാലം
ആ കുടുംബപ്പേരിൽ അറിയപ്പെടുന്നു.വില്യമിനെജ്ഞാനസ്നാനം ചെയ്ത പള്ളിയും


പഠിച്ചിരുന്ന ഗ്രാമർ സ്കൂളും അടക്കിയ പള്ളിയും എല്ലാം പാലത്തി നടുത്തു തന്നെ.
റോയൽ ഷക്സ്പീയർ കമ്പനി എന്ന തീയ്ടറും ഷക്സ്പീയർ കഥാപാതരങ്ങളുടെ
ശിപങ്ങളും എല്ലാം അടുത്തടൗത്തു തന്നെ.എല്ലാം വിശദമായി കണ്ടു മൻസ്സിലാക്കാൻ
ഒരു മുഴുവൻ ദിവസം വേണ്ടീ വരും.

Good friend for Jesus sake forbear
To dig the dust enclosed here!
 Blest be the man that spares these stones,
And curst be he that moves my bones
 

No comments:

Post a Comment