Sunday 13 October 2013

മാഞ്ചെസ്റ്ററിൽ ഒരു ദിവസം

മാഞ്ചെസ്റ്ററിൽ ഒരു ദിവസം


ഗാന്ധിജിയെ കുറിച്ചു കേൾക്കാൻ ,അദ്ദേഹത്തിന്റെ സമരായുധങ്ങളായിരുന്ന
ചർക്കയേയും ഖദറിനേയും കുറിച്ചു കേൾക്കാൻ കഴിഞ്ഞപ്പോൾ മുതൽ
മാഞ്ച്സ്റ്ററിനെ കുറിച്ചും കേൾക്കാൻ കഴിഞ്ഞിരുന്നു.വലുതിനെതിരേയുള്ള
ചെറുതിന്റെ സമരം,ആഗോളവൽക്കരണത്തിനെതിരേയുള്ള പ്രാദേശിക സമരം
ഒക്കെയായിരുന്നു ഗാന്ധിജി ചർക്കയും ഖാദിയും വഴി ലക്ഷ്യമിട്ടത്.വിശക്കുന്നവനു
ആഹാരം വാങ്ങാൻ പണവും നഗ്നത മറയ്ക്കാൻ തുണിയും കിട്ടും കുടില് വ്യവസായം
വഴി നൂൽ നൂൽപ്പും നെയ്ത്തും തുടങ്ങിയാലെന്നു ഗാന്ധിജി മനസ്സിലാക്കി.അദ്ദേഹത്തിന്റെ
സമരം മാഞ്ചെസ്റ്ററിലെ വൻ കിട തുണിമില്ലുകൾക്കെതിരെ തിരിഞ്ഞു എന്നതു ചരിത്രം.
ചെറുപ്പം മുതലേ കേട്ടിരുന്നുവെങ്കിലും മാഞ്ചെസ്റ്ററിൽ പോകാൻ കഴിഞ്ഞത് 2009ല്.
അന്നു വിശദമായി കാണാൻ സാധിച്ചില്ല.ഇത്തവണ വിശദമായൊന്നു കാണണം. നവരാത്രി
ദിനം ഒക്ടോബർ 14 അതിനു വേണ്ടി മാറ്റി വച്ചു.

No comments:

Post a Comment