Wednesday 2 October 2013

വിശ്വപൗരൻ

വിശ്വപൗരൻ
വിശ്വപൗരൻ എന്ന ബഹുമതിയ്ക്കർഹനായ ഏക വ്യക്തി വില്യം ഷേക്സ്പീയർ മാത്രമത്രേ.
ലോകത്തിൽ എവിടെ ചെന്നാലും പാസ്സ്പോർട്ടില്ലാതെ പ്രവേശനം കിട്ടവുന്ന ഏക വ്യ്കതി.
അഥവാ എവിടെ നിന്നും വരുന്നു എന്നൊരു ചോദ്യം ഉയർന്നാൽ സ്റ്റാറ്റ്സ്ഫോർഡ് അപ്പോൺ
ഏവൺ എന്ന മറുപടി പറഞ്ഞാൽ മതി പിന്നെ ചോദ്യമുണ്ടാവില്ല.എഴുതുകാരൻ.കവി.നാടകക്കൃത്ത്,
പണ്ഡിതവര്യൻ,കലാകാരൻ,അഭിനേതാവ് തുടങ്ങിയ നിലകളിൽ ത രതമ്യം ചെയ്യാവുന്ന മറ്റൊരു
വ്യക്തിയെ ചൂണ്ടിക്കാട്ടാൻ ആർക്കും സാധിക്കില്ല.അദ്ദേഹത്തെ അറിയാത്ത,വായിക്കാത്ത,മൊഴിമാറ്റം
നടത്താത്ത,പഠന വിധേയമാക്കാത്ത,അദ്ദേഹത്തിന്റെ നാടകങ്ങൾ അഭിനയിക്കാത്ത ഒരു പരിഷ്കൃത
സമൂഹവും ലോക്കത്തിൽ ഇന്നില്ല. അങ്ങനെ പറയാൻ മറ്റൊരു വ്യക്തിയുമില്ല,ലോകത്തിൽ.

ഒരു പേരിലെന്തിരിക്കുന്നു?
എന്നു ചോദിച്ചു,വിശ്വമഹാകവി ഷേക്സ്പീയർ.
ഷേക്സ്പീയർ എന്ന പേരിലെന്തിരിക്കുന്നു എന്നു നമുക്കൊന്നു നോക്കാം.
നാംഷേക്സ്പീയർ എഴുതി എന്നു കരുതുന്നതും ചിലർ മാർലോവ് എഴുതി
എന്നും കരുതുന്ന സാഹിത്യസൃഷ്ടികൾ മിക്കവയും വില്ല്യം എന്നയാൾ
എഴുതിയതതത്രേ.മാർലോവും വില്യവും ഒരേ വർഷം (1564) ജനിച്ചു.
മാർലോവ് 1593 ല് കൊല്ലപ്പെട്ടു.വില്യം 1616 ഏപ്രിൽ 25 നന്തരിച്ചു.
ഷേക്സ്പീയർ എന്നത് കുടുംബപ്പേർ.
പതിമൂന്നാം നൂറ്റാണ്ടിലെ പകുതി മുതൽ സ്റ്റാറ്റ്ഫോർഡിലെ രേഖകളിൽ
ഷേക്സ്പീയർ എന്ന പേരു കാണാം.കമ്പരലാണ്ടു മുതൽ കെന്റ് വരെയും
ഐയർലണ്ടിലും ഈ പേർ അറിയപ്പെട്ടിരുന്നു.സർ എഡ്മണ്ട് നടത്തിയ
റിസേച്ച് പ്രകാരം(1930) ഷേക്സ്പീയർ എന്നു പേർ 83 വിധത്തിൽ എഴുത
പ്പെട്ടിരുന്നു. വില്യമിന്റെ പിതാവ് ജോണിന്റെ പേർ 20 വിവിധ
സ്പെല്ലിംഗുകളിൽ എഴുതിയിരുന്നു.വില്യം ഒസ്യത്തിൽ 3 വിധത്തിൽ
ഒപ്പിട്ടിരുന്നു.(Shakspere,Shakspeare,Shaskp,Shaskspe )മറ്റു ചിലരേഖകളിൽ മറ്റു മൂന്നു വിധത്തിലും ഒപ്പിട്ടിരുന്നു.
ശദ്ധേയമായ ഒരു സംഗതി നാട്ടുകാർ ഇന്നും ഷേക്സ്പീയർ എന്ന പേരിലെ
ആദ്യസ്വരം ഹൃസ്വമായാണുച്ചരിക്കുക:ഷക്സ്പീയർ(Shaxpere)

No comments:

Post a Comment