Monday 30 September 2013

വിശ്വമഹാകവിയുടെ ജന്മനാട്ടിൽ

വിശ്വമഹാകവിയുടെ ജന്മനാട്ടിൽ

ഇന്നലെ ഒരു ദിവസം മുഴുവൻ വിശ്വമഹാകവിയുടെ ജന്മനാട്ടിലായിരുന്നു.
നല്ല സൂര്യപ്രകാശമുള്ള ഞായറാഴ്ച .ഏവൺ നദിക്കരയിലെ ഈ ലോകപ്രശസ്ത
നഗരി,നദീതീരം ലോകമെമ്പാടുമുള്ള സന്ദർശകരാൽ നിറയെപ്പെട്ടിരുന്നു.നിരവധി
പാർക്കിങ്ങ് സ്ഥലങ്ങൾ.എല്ലാം ഹൗസ് ഫുൾ.അവസാനം കുറെയേറെ മാറി
ഒരു വഴിയോരത്തു കാർ പാർക്കുചെയ്തു.
പിന്നീട് കുറേ നടക്കണം.ഷേക്സ്പീയർ
താംസ്സിച്ചിരുന്നു എന്നു പറയപ്പെടുന്ന വീട്ട്ലെത്താൻ.മറ്റു നാലു വീടുകളും
മഹാകവി പഠിച്ച് ഗ്രാമർ സ്കൂൾ,അന്ത്യവിശ്രമം കൊള്ളുന്ന പള്ളി,മ്ഹാകവിയുടെ
റോയൽ ഷേക്സ്പീയർ കമ്പനി, ഷേക്സ്പീയർ കഥാപാത്രങ്ങളുടെ,ലേഡി മാക്ബത്,
ഹാം ലെറ്റ്,പിന്നെ ആ വിദൂഷകൻ ഷേക്സ്പീയർ നാടകങ്ങളിലെ അടൂർഭാസി
എന്നിവരേയും ആവോൺ നദിക്കരയും ഒക്കെ നടന്നു വിശദമായി കാണണം.

ഫേസ് ബുക്ക് സ്റ്റാറ്റസ്സിൽ ഇന്നു ഷേക്സ്പീയർ ജന്മസ്ഥലം സന്ദർശിക്കാൻ പോകുന്നു
എന്ന പോസ്റ്റ് വായിച്ച ഒരു സുഹൃത്ത് എഴുതി ഒന്നുകിൽ നെറ്റിൽ നിന്നു വിവരങ്ങൾ
വായിച്ചിട്ടുപോകണം.അല്ലെങ്കിൽ ഗൈഡിനെ അഭയം പ്രാപിക്കണം.നേരത്തെ അവിടം
സന്ദർശിച്ച് സുഹൃത്താവണം.നന്ദി.പക്ഷേ എനിക്കതിന്റെ ആവശ്യം ഇല്ല.
ഇതു മൂന്നാം തവണയാണൂ സ്റ്റാർസ്റ്റ്ഫോർഡിൽ സന്ദർശനത്തിനു പോകുന്നത്.
ആദ്യം 2008 ല് മകനും
മകളും അവരുടെ കുടുംബവും മകളുടെ ഇൻലോകളും എല്ലാം ഒത്തൊരുമിച്ച് ആദ്യ
സന്ദര്ശനം.അകത്തളങ്ങൾ വിശദമായി കണ്ടു.ചിത്രങ്ങൾ ഇഷ്ടം പോലെ എടുത്തു.
രണ്ടാം സന്ദർശനം 2009 ല് ശാന്തയുമൊത്ത്.തൊട്ടടുത്തുള്ള ഹോസ്പിറ്റലിലെ ഡോക്ടർ
ആണു കഴിഞ്ഞ 10 വർഷ്മായി മരുമകൻ.എത്രയോ തവണ കുടുംബ സമേതം അവർ
ഈ നഗരി കണ്ടിരിക്കുന്നു.കൊച്ചുമകൾ ഈ നഗരിയിലേ മാത്രമല്ല,അവർ സ്ഥിരതാമസ്സ
മാക്കിയതിനു തൊട്ടു സമീപമുള്ള കാഡ്ബറി ഗ്രാമത്തിലേയും എതോരു ഗൈഡിനേയും
വെല്ലുന്ന തരത്തിൽ കാര്യങ്ങൾ വിവരിച്ചു തന്നിരുന്നു.ഇത്തവണ അവൾ ബിസ്സിയാണു.
സ്കൂളിനെ പ്രതിനിധീകരിച്ചു പാരീസ്സിൽ പോകണം.ആസ്റ്റ്രോണമിയിൽ ഒരു പ്രസന്റേഷൻ
നടത്തണം.അതിന്റെ തിരക്കിൽ.അതിനാൽ ഗൈഡാകാൻ സമയമില്ല.
ഇത്തവണ പുറം കാഴ്ച്ചകൾക്കാണു പ്രാധാന്യം നൽകുന്നത്.
മഹാകവിയുടെ അന്ത്യവിശ്രമസ്ഥലമായ പള്ളി കാണാൻ ഇതു വരെ കഴിഞ്ഞില്ല.
ഫോട്ടഗ്രാഫറന്മാരായി മകനും കൊച്ചു മകനും എത്തി.അങ്ങു യോർക്ക്ഷയറിൽ
നിന്നും.
ഇടയ്ക്കു മകന്റെ ഒരു ചോദ്യം.എന്തുകൊണ്ടാണഛാ ഷേക്സ്പീയർ ഇത്രയധികം ആരാധകരെ
ആകർഷിക്കുന്നത്?
മെഡിക്കൽ പഠനം,ബിരുദാനന്തരപഠനം.എം.ആർ.സി.ഓ.ജിയ്ക്കുള്ള
തയാറെടുപ്പ്,കണശൾട്ട് പദത്തിലെത്താനുള്ള കഠിനശ്രമം ഇതിനിടയിൽ ഇംഗ്ലീഷ് സാഹിത്യത്തെ
കുറിച്ചു മനസ്സിലാക്കാൻ മകനു സമയം കിട്ടിയിട്ടില്ല.പക്ഷേ തൊഴിലിൽ അവൻ എന്നേക്കാൾ
ഉയരത്തിലെത്തി.ഏറെ സന്തോഷം.ഇനി അവന്റെ മകൻ അവനേക്കാൾ ഉയർന്നു
വരുന്നതു കൂടി കാണാണം എന്നാണാഗ്രഹം.
മകനുള്ള മറുപടി പറയാൻ അല്പമൊന്നാലോചിക്കെണ്ടി വന്നു.
ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ,അതിപ്രശസ്തനായയിരൂന്ന ഷേക്സ്പീയർ
സ്പെഷ്യലിസ്റ്റ് ഷെപ്പേർഡ് സാറിന്റെ കീഴിൽ ഒരു വർഷം ഇംഗ്ലീഷ്
പഠിച്ചു എന്നു വീമ്പടിച്ചിരുന്നഎനിക്കു മറുപടി പറഞ്ഞല്ലേ പറ്റൂ?

ഇംഗ്ലീഷിൽ അതിപ്രശസ്തരായ എഴുത്തുകാരൂണ്ടായി.
ചോസർ(1340), സ്പെൻസർ(1552),ഷേക്സ്പീയർ(1564) മിൽട്ടൺ(1608),ഡീഫോ(1660),
സ്വിഫ്റ്റ്(1667) വേർഡ്സ്വർത്ത്(1770) ഡിക്കൻസ്(1812)
ബ്രോണ്ടി(1818) ജോർജ് എലിയട്ട് (1819) ഹാർഡി( 1840) ഷാ(1856) യീറ്റ്സ് (18650 ഗ്രീൻ(1904)
എന്നിങ്ങനെ.ഡോ.ജോൺസൺ അത്ര് അതന്നെ വലിയ എഴുത്തുകാരനായിരുന്നില്ല.
എന്നാലും ശബ്ദകോശകാരൻ
എന്ന നിലയിൽ ഒരു ശ്രീകണ്ടശ്വരം പദ്മനാഭപീള്ള.ഇംഗ്ലീഷ് സാഹിത്ത്യത്തെ ഡോ.ജോൺസണു മുമ്പും
പിമ്പും എന്നാണു തിരിക്കാറുള്ളത്.(മലയാള സാഹിത്യം കേസരിക്കു മുമ്പും പിമ്പും എന്നു പറയാറുള്ളതു
പോലെ എന്ന് ഒഴുക്കൻ മട്ടിൽ പറയാമെന്നു തോന്നുന്നു.
ഇവരിൽ ഇംഗ്ലീഷ് ഉള്ളടത്ത്തോളം കാലം ഒന്നാം സ്ഥാനത്ത് വിരാജിക്കുക ഷേക്സ്പീയർ തന്നെയാവും.
മലയാളത്തിൽ നമുക്കങ്ങനെ ചൂണ്ടിക്കാണിക്കാവുന്ന ഒരു സാഹിത്യകാരൻ ആരാൺ?
പാത്തുമ്മയുടെ ആടിനു നോബൽ അർഹതയുണ്ട് എന്നൊരു നിരൂപകൻ.
ഖസാക്കെഴുതിയ വിജയനു ജ്ഞാന പീഠം നൽകേണ്ടിയിരുന്നു എന്നു പലർ.
ചെമ്മീനിനിക്കേൾ മഹത്തായ കൃതി കയർ എന്നു ചിലർ.
അയൽക്കാർ ഓടയിൽ നിന്നിനേക്കാൾ മഹത്തരം എന്നു ചിലർ
ആലാഹയുടെ മകൾ പെണ്ണെഴുത്തുകാരുടെ കൃതികളിൽ ഒന്നാം സ്ഥാനെത്തെന്നു ചിലര്.
ഒരു വെബ് പോളിൽ മല്യാളത്തിലെ ഒന്നാം കീട കൃതികളുടെ സ്ഥാനം കാണുക
1.രണ്ടാമൂഴം
2.പാത്തുമ്മയുടെ ആട്
3.ബാല്യകാലസഖി
4.ഒരു തെരുവിന്റെ കഥ
5.ഒരു സങ്കീർത്തനം പോലെ
6.ആടു ജീവിതം
7.മതിലുകൾ
8.മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
9.ഖസാക്കിന്റെ ഇതിഹാസം
10.നാലുകെട്ട്
ഇവയിലേതെങ്കിലും ആണൊ മലയാളത്തിലെ മഹത്തായ സാഹിത്യസൃഷ്ടി?
മേൽപ്പറഞ്ഞവരിൽ ആരെങ്കിലും ആണോ മഹാനായ മലയാളി എഴുത്തുകാരൻ?
മലയാളത്തിലെ ഷേക്സ്പീയർ എന്നു പറയാവുന്ന മലയാളംഹാകവി
ആരാൺ?

No comments:

Post a Comment