Thursday 26 September 2013

ബേമിംഗാമിലെ വരത്തർ

ബേമിംഗാമിലെ വരത്തർ
ബേമിംഗാം കാളച്ചന്തയിൽ കച്ചവടത്തിനായി ആദ്യം കുടിയേറിയ വരത്തർ ജൂതർ ആയിരുന്നു.
1767 ലിറങ്ങിയ കച്ചവടക്കാരുടെ ഡയറക്ടറിയിൽ ഡഡ്ലി റോഡിലെ ഗ്ലാസ്കട്ടർ മൈക്കിൾ& ബാർനറ്റ്
ഫ്രീഡ്ബർഗ് ,സ്നോഹില്ലിലെ മേയർ ഒപ്പണെയിം എന്നീ ജൂതരുടെ പേരുകൾ കാണാം.നാട്ടിലെ
കച്ചവടക്കാർ കലം വേണോ, പാണ്ടിക്കലം വേണോ,സോപ്പു- ചീപ്പു-കണ്ണാടി വേണോ എന്നെല്ലാം
ചോദിച്ചു ഊരു ചുറ്റും കച്ചകപടവും ആയി നടന്നപ്പോൾ, ജൂതർ ഒരിടത്തു കുത്തി ഇരുന്നു
കസ്റ്റമേർസിനെ അങ്ങോട്ടാകർഷിച്ചു.കേരളീയരെ പോലെ ,മലയാളികളെ പോലെ വിദേശികളെ
രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നവരായിരുന്നില്ല ബ്രം നിവാസ്സികൾ.ചെന്നിടത്തെല്ലാം (കേരളത്തിലൊഴികെ)
ജൂതർ ആട്ടി ഓടിക്കപ്പെട്ടതു ചരിത്രം.1790 ല് ജൂതർക്കെതിരേ ആദ്യ ആക്രമണം അരങ്ങേറി.അവരുടെ
ആരാധനാലയം(സൈനഗോഗ്)തകർക്കപ്പെട്ടു.1791 ല് ഫ്രോഗറിയിലെ സൈനഗോഗ് പുനർനിർമ്മിക്കപ്പെട്ടു.
സേവേൺ തെരുവിൽ 1809 ല് മറ്റൊരു സൈനഗോഗ് നിർമ്മിക്കപ്പെട്ടു.4 കൊല്ലം കഴിഞ്ഞപ്പോൾ അതും
തകർക്കപ്പെട്ടു.1827 ല് ടെസ്റ്റ് & കോർപ്പറേഷൻ നിയമം വന്നതിൽ പിന്നെ മാത്രമാണു ജൂതർക്കു സ്വസ്ഥമായിരുന്നു
കച്ചവടം നടത്താൻ സാദ്ധ്യമായതുതന്നെ.

ആദ്യ ബ്രാൻഡ് അംബാസ്സിഡർ
1850 കാലഘട്ടത്തിൽ ബേമിംഗാമിലെ ജനസംഖ്യ ആയിരത്തിലെത്തി.സിംഗർ ഹില്ലിൽ മറ്റൊരു സൈനഗോഗ്
നിർമ്മിക്കപ്പെട്ടു.അതിന്നും നിലനിൽക്കുന്നു.1852 ആയപ്പോൾ ജൂതവ്യാപാരികൾ 16 ആയി.അതിലൊരാൾ
നമ്മുടെ ഭീമഭട്ടർ(അതോ ഏ.വി.ജെ) ആയി ബേമിംഗാമിലെ ആദ്യ സ്വരണ്ണഭരണ ശാല തുടങ്ങി.ഷെഫീൽഡിൽ
നിന്നും ബേമിംഗാമിലേക്കു കുടിയേരിയ ജേക്കബ് ജേക്കബ് എന്ന ജൂതൻ.പിന്നീട് സ്വർണ്ണക്കച്ചവടക്കാരുടെ
കൂട്ടായ്മ അദ്ദേഹമാണു നയിച്ചത്.(ബേമിംഗാം ജൂവലേർസ്& സിവർസ്മിത്ത് അസ്സോസ്സിയേഷൻ).പ്രിൻസ്
ഓഫ് വെയിസിനെ മുഖം കണ്ട് സ്വരണ്ണാഭരണം ധരിച്ച് തങ്ങളുടെ, സ്വർണ്ണഭരണശാലക്കാരുടെ, ബ്രാൻഡ്
അംബാസ്സിഡർ ആകണമെന്നപേക്ഷിച്ച്ത് ജേക്കബ് ജേക്കബ് സംഘം ആയിരുന്നു.
ഇറ്റാലിയൻ കണക്ഷൻ
ബേമിംഗാമിൽ രണ്ടാമതെത്തിയ വ്യാപാരികൾ ഇറ്റലിയിൽ നിന്നുമായിരുന്നു.
ഡിഗ്ബത്തിലെ ബർത്തലോമിയോ തെരുവിൽ 1914 കാലഘട്ടത്തിൽ തന്നെ 700
ഇറ്റലിക്കാർ സ്ഥിരതാമസ്സമാക്കിയിരുന്നു.മിക്കവരും റോമിൽ നിന്നു വന്നവർ.
അവരാണു ബ്രിട്ടനിൽ ഐസ്ക്രീം പ്രചരിപ്പിച്ചത്.തെരുവുകൾ അവർ ഐസ്ക്രീം,
ഐസ്ക്രീം എന്നു വിളിച്ചു കൂവി നടന്നു.മൂർ സ്റ്റ്രീറ്റിലേയും ഫേസ്ലി ചന്തയിലേയും
പൊട്ടിയ മുട്ടകൾക്കെല്ലാം മാർക്കറ്റ് ഉണ്ടാക്കിയത് ഈ ഐസ്ക്രീം കച്ചവടക്കാർ
ആയിരുന്നു.ഇറ്റലിയിൽ നിന്നു പിള്ളേരെ കൊണ്ടുവന്നു തെരുവുകളിൽ വിവിധ
തരം അഭ്യാസപ്രകടങ്ങളും കളികളും കൂത്തുകളും നടത്തി അവർ പെനി വാരിക്കൂട്ടി.
ഈ രണ്ടു കൂട്ടരേയും കടത്തി വെട്ടി ഐറീഷ് കാർ.1828 ല് തന്നെ വെയിൽസിൽ
നിന്നും അയ്യാരിത്തൽ പരം ഐറീഷ്കാർ ബേമിംഗാമിൽ കുടിയേറിയിരുന്നു.
പലരും വന്നും പോന്നും ജോലി ചെയ്തു.1861 ല് ഉരുളക്കിഴങ്ങുദാരിദ്ര്യം വന്നപ്പോൾ
ഇവരുടെ എണ്ണം 11500 ലെത്തി.ക്കോണോട്ട്,റോസ്കോമോൺ,ഗാൽവ്വേ എന്നിവിടങ്ങളിൽ
നിന്നായിരുന്നു അധികം പേരും.ചൂളകളിൽ അടിഞ്ഞു കൂടി മിക്കവരും.നമ്മുടെ
പഴയ ചെങ്കൽ ചൂള പോലെ നിരവധി ചൂളകൾ.ബാല വേല സാധാരണമായിരുന്നു.
പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു.
ഐറീഷ്കാർ ബേമിംഗാമിൽ കത്തോലിക്കാവിശ്വാസം കൊണ്ടുവന്നു.1786 ല് ബ്രോഡ്സ്റ്റ്രീറ്റിൽ
സെയിന്റെ പീറ്റർ ,സെയിന്റ് ചാഡ് എന്നീ പള്ളികൾ നിർമ്മിക്കപ്പെട്ടു.
കത്തോലിക്കരും പ്രോട്ടസ്റ്റന്റ് കാരും ഐറീഷ്കാരും ഇംഗ്ലീഷ് കാരും തമ്മിൽ
1867 ല് കൂട്ടത്തല്ലുണ്ടായി.പണം കൂടാതെ കുർബാനയില്ല എന്ന മർഫി അച്ചന്റെ
പിടിവാശിയാണു കൂട്ടത്തല്ലിനു കാരണം.

ഒന്നാം ലോകമഹായുദ്ധകാലത്തു ഫാക്ടറികളിലെ ജോലിക്കായി
ചൈനാക്കാർ ബേമിംഗാമിൽ എത്തി.ബേമിംഗാമിലെ ആദ്യ ചൈനീസ്
റസ്റ്റോറന്റ്, റ്റോംഗ് കുംഗ്,ഹോളൊവി ഹെഡ്ഡിൽ 1956 ല് തുടങ്ങി.
ഒരു പക്ഷേ അതിനു മുമ്പേ കൊച്ചിയിലെ മലയാ റസ്റ്റോറന്റ് തുടങ്ങി ക്കാണും.
നാട്ടിലെ സാമ്പത്തിക തകർച്ചയെ തുടർന്നു വിയറ്റ്നാമിൽ നിന്നും ഈസ്റ്റ് ആഫ്രി
ക്കയിൽ നിന്നും ആളുകൾ ബേമിംഗാമിൽ എത്തി.1943 ല് യമൻ കാരുടെ
മോസ്ക് നിർമ്മിക്കപ്പെട്ടു,ബൾസാൽ ഹീത്തിൽ.1944 ല് ഇന്ത്യയിൽ നിന്നും
മുസ്ലിം ഡ്രൈവർമാർ എത്തി.എഡ്ജ്ബാസ്റ്റണിലെ സ്പീഡ്വെൽ റോഡിൽ
അവർക്കായി മോസ്ക് നിർമ്മിക്കപ്പെട്ടു.

പതിനേഴാം ശതകത്തിന്റെ ആരംഭം മുതൽ തന്നെ ബേമിംഗാം അതിന്റെ ശക്തി സമ്പാദിച്ചത്അവിടെ കുടിയേറിയ വിദേശികളിൽ നിന്നാണെന്നു കാണാം.ക്വാക്കർ കുടുംബം ഇക്കാലത്ത് ഇവിടെ താമസ്സമാക്കി.ഐറീഷുകാരും ഇറ്റലിക്കാരും ഇംഗ്ലണ്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നു വന്നവരും ബേമിംഗാം തങ്ങളുടെ നാടാക്കി.ഒന്നാം ലോക മഹായുദ്ധകാലത്ത് ബൽജിയംകാരും ബേമിംഗാമിൽ എത്തി.രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിൽ നിന്നും,
(ഉത്തരേന്ത്യ എന്നു പറയുന്നതാവും ശരി)
കുടിയേറ്റം തുടങ്ങിയിരുന്നു.1991 ല് ഏറ്റവും കൂടുതൽവിദേശികളുള്ള ബ്രിട്ടീഷ് പട്ടണം ബേമിംഗാമായി തീർന്നു.(20 ശതമാനം.അഥവാ 206,000).1961 വരെ
കരീബിയയിൽ നിന്നുള്ളവരായിരുന്നു വിദേശികളിൽ നല്ല പങ്കും.ആദ്യം ഒരാൾ വരും.പിന്നീട് അവർകുടുംബം കെട്ടിപ്പൊക്കും.അങ്ങനെ ഇന്നു ബേമിംഗാമിൽ താമസ്സിമാക്കിയ ഇന്ത്യന് ഉപഭൂഖണ്ഡക്കാർ
കരീബിയൻ സമൂഹത്തെ കടത്തി വെട്ടിക്കഴിഞ്ഞു.1952 കാലത്ത് കോമൺ വെൽത്ത് രാജ്യങ്ങളിൽ നിന്നുമായി4600 കുടിയേറ്റക്കാര് ഉണ്ടായിരുന്നു.അതിൽ പകുതിയും പാകിസ്ഥാനികൾ.അൻപതുകൾക്കു
ശെഷം ആഫ്രിക്കാ-കരീബിയാ കുടിയേറ്റം വർദ്ധിച്ചു.1962 ലെ കുടിയേറ്റ ആക്ട് കുടിയേറ്റം കുറച്ചു.

No comments:

Post a Comment