Thursday 19 September 2013

ഗോൾഡ്സ്മിത്തിന്റെ വികാരി അച്ചനെ തേട

ഗോൾഡ്സ്മിത്തിന്റെ വികാരി അച്ചനെ തേടി

യോർക്ക്ഷയറിലെ അതിപുരാതന നഗരികളിലൊന്നാണു വേക്ക്ഫീൽഡ്.
കാൽഡർ നദി വഴിമാറുന്ന സ്ഥലത്തുള്ള കുന്നിന്മുകളിലെ പട്ടണം.
1460ലെ വേക്ക്ഫീൽഡ് യുദ്ധം ചരിത്രപ്രസിദ്ധം.ആ യുദ്ധത്തിൽ യോർക്കിലെ ഡൂക്പരാജിതനായി.ദ ഗ്രാൻഡ് ഓൾഡ് ഡൂക്ക് ഓഫ് യോർക്ക് എന്ന കുസൃതിപ്പാട്ട്
ഈ യുദ്ധത്തെ കുറിച്ചാണ്.ബ്രിട്ടനിലെ കായംകുളം കൊച്ചുണ്ണീ റോബിൻഹുഡ്
ഇവിടെയാണു ജനിച്ചതെന്നു ചിലർ അവകാശപ്പെടുന്നു.മറ്റിൽഡാ എന്ന ഭാര്യയുമായി
ഒരു റോബിൻഹുഡ് പതിനാലാം ശതകത്തിൽ ഇവിടെ വസിച്ചിരുന്നു എന്നു ചില രേഖകൾ
അവർ നിരത്തുന്നു.
നാലു പ്രധാന തെരുവുകൾ.വെസ്റ്റ്,നോർത്ത്,വാറൻ ,കിർക്ക് എന്നിങ്ങനെ അവയ്ക്കു പേർ.
മദ്ധ്യകാലഘട്ടത്തിന്റെ പൗരാണികത വീഥികളിൽ ഇന്നും തല ഉയർത്തി നിക്കുന്നു.ചാന്റ്രി
പാലത്തിനു സമീപം കാണപ്പെടുന്ന ബ്രിഡ്ജ് ചാപ്പൽ 1350 കാലത്തു നിർമ്മിക്കപ്പെട്ടു.ഇത്തരം
നാലു ബ്രിഡ്ജ് ചാപ്പലുകൾ മാത്രമേ ബ്രിട്ടനിൽ ഇന്നുള്ളു.തന്റെ സഹോദരൻ എഡ്മണ്ട് കൊല്ല
പ്പെട്ടപ്പോൾ സ്മരണക്കായി എഡ്വേർഡ് നാലാമൻ പണികഴിപ്പിച്ച ചാപ്പൽ.വേക്ക്ഫീൽഡ് കതീഡ്രൽ
നോർമൻ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു.1329,1470 വർഷങ്ങളിൽ പുതുക്കിപണിത ഈ കതീഡ്രലിന്റെ
സ്തൂപാഗ്രം 247 അടി ഉയരത്തിൽ നഗരത്തിൽ എവിടെ നിന്നു നോക്കിയാലും കാണാവുന്ന വിധം നിലകൊള്ളുന്നു.
ടൗൺ ഹാൾ,കൗണ്ടി ഹാൾ,വിക്റ്റോറിയൻ തീയേറ്റർ റോയൽ എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു.

No comments:

Post a Comment