നമുക്കു കിട്ടാതെ പോയ വൈസ് ചാൻസലർ.
ടൈം മാഗസിന്‍ ഇരുപതാം നൂറ്റാന്ണ്ടിന്റെ വ്യക്തിയായി തെരഞ്ഞെടുത്തതു ഐന്‍സ്റ്റീനെയായിരുന്നു. മഹാത്മജി രണ്ടാമത്തെ റണ്ണേര്‍സ് അപ്പും. (റൂസ്‌വെല്‍റ്റായിരുന്നു ഒന്നാമത്തെ റന്ണ്ണേര്‍സ് അപ്.) ജീനിയസ്സുകളിലെ ജീനിയസായ ഐന്‍സ്റ്റീന്റെ ജീവചരിത്രം സ്കൂള്‍ പഠനകാലത്തു തന്നെ വായിച്ചിരുന്നു. എന്നാല്‍ അടുത്ത്കാലത്തു ഫ്രൊ.ഏ.ശ്രീധരമേനോന്‍ രചിച്ച സര്‍ സി.പി.തിരുവിതാം കൂര്‍ ചരിത്രത്തില്‍ എന്ന പുസ്തകം വായിച്ചപ്പോളാണറിഞ്ഞത് പള്ളിവാസലും കോണ്‍ക്രീറ്റ് റോഡും തിരുവിതാം കൂര്‍ സര്‍വ്വകലാശാലയും മറ്റും മറ്റും തുടങ്ങിയ, ക്ഷേത്രപ്രവേശനവിളംബരം ആവിഷ്കരിച്ച, നമ്മുടെ നാടു കണ്ട ഏറ്റവും നല്ല ഭരണാധികാരി ആയിരുന്ന സര്‍ സി.പി രാമസ്വാമീ അയ്യര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഉദ്ദേശിച്ചിരുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനെ ആയിരുന്നു. ഒന്നാലോചിച്ചു നോക്കുക എങ്കില്‍ നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ശാസ്ത്രപ്രതിഭകള്‍ ഉടലെടുക്കുമായിരുന്നു. നമുക്കു ഭാഗ്യമില്ലാതെ പോയി. സി.പി യുടെ മൂക്കു മുറിച്ച് അദ്ദേഹത്തെ നാടുകടത്താനായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കും മണിസ്വാമിക്കും നമുക്കും താല്‍പര്യം. 135 വര്‍ഷം മുമ്പു 1878 മാര്‍ച്ചു 14 നു ജര്‍മ്മിനിയിലെ ഉലം എന്ന സ്ഥലത്തായിരുന്നു ഐന്‍സ്റ്റീന്റെ ജനനം. 1900 ല്‍ ബിരുദം നേടി.ബേണിലെ സ്വിസ് പേറ്റന്റ് ഓഫീസില്‍ ചെറു ജോലി കിട്ടി. 1903 ല്‍ മിലേവാമരിറ്റ്സിനെ വിവാഹം കഴിച്ചു.1905 ല്‍ ശാസ്ത്രലോകത്തു കൊടുംകാറ്റുണ്ടാക്കി മൂന്നു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.സൂറിച്ച്,പ്രാഗ് സര്‍വ്വകലാശാലകളില്‍ പ്രൊഫസ്സറായി. 1915 ല്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു വീണ്ടും ശാസ്ത്രലോകത്തെ അമ്പരമ്പിച്ചു. 1921 ല്‍` ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ഇദ്ദേഹത്തിനു നല്‍കപ്പെട്ടു. 1955ഏപ്രില്‍ 18 ന് അന്തരിച്ചു. ലളിത ജീവിതം നയിച്ചു.മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായി ശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു ഈ മാഹാനായ ശാസ്ത്രജ്ഞൻ.

No comments:
Post a Comment