കറുത്തനാടിന്‍ വീരഗാഥകള്‍
ലണ്ടന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിലെ പ്രധാന നഗരിയാണ്
ബേമിങ്ങാം.ഒരു കാലത്ത് കറുത്തനാട്(ബ്ലാക്ക് കണ്ട്രി)
എന്നറിയപ്പെട്റ്റിരുന്ന പ്രദേശം.വ്യാവസായങ്ങളും
ഫാക്ടറികളും നിറഞ്ഞ പ്രദേശം.പുകക്കുഴലുകള്‍
വിസ്സര്‍ജ്ജിച്ചിരുന്ന കറുത്ത പുകയാല്‍ ആകാശവും
ഒപ്പം ഭൂമിയും കറത്തിരുണ്ടു കാണപ്പെട്ടിരുന്ന
കറുത്ത നാട്.
ലോകമെമ്പാടുനിന്നും കുടിയേറിയവരുള്‍പ്പടെ 10.7
ലക്ഷം ആള്‍ക്കാര്‍ ബേമിംഗാമില്‍ താമസ്സിക്കുന്നു.
(2011 ലെ കണക്ക്).ഒട്ടെല്ലാ മതവിഭാഗങ്ങളും
സംസ്കാരങ്ങളും ഇവിടെ സമ്മേളിക്കുന്നു.
3000 വര്‍ഷം മുമ്പ് മണ്ണു ചുട്ടിരുന്നവരുടെ
താവളം ആയിരുന്നു ഈ സ്ഥലം.ഏ.ഡി 43 ല്‍
റോമന്‍ ആക്രമണം നടന്നപ്പോള്‍ എഡ്ഗ്ബാസ്റ്റണു
സമീപമുള്ള മെച്ലിയിലേക്കവര്‍ റോഡ് വെട്ടി.
ഏ.ഡി 700 കാലത്ത് ജര്‍മ്മനിയില്‍ നിന്നും
ആങ്ലോസാക്സണ്‍സ് ഇവിടെ കുടിയേറി.ബ്രം,
ഇംഗാസ്, ഹാം എന്നീ മൂന്നു പദങ്ങള്‍ ചേര്‍ന്നാണ്
ബേമിംഗാം എന്ന പേര്‍ ഉണ്ടായത്.ബ്രം അഥവാ
ബിയോര്‍മാ ഒരാളുടെ പേര്‍. അയാളുടെ പിന്‍ഗാമികള്‍
(ഇംഗാസ്) വീട്(ഹാം) ആക്കിയ പ്രദേസം ബേമിംഗാം.
ബ്രം കുടിയേറിയത് എന്നെന്നറിഞ്ഞു കൂടാ.
1086 ല്‍ വിജിഗീഷുവായ വില്യമിനു വേണ്ടി തയ്യാറാക്കപ്പെട്ട
ഡോംസ്ഡേ ബുക്കില്‍ 100 പാവപ്പെട്ട കൃഷിക്കാരുടെ പ്രദേശം
ആയി ഈ സ്ഥലം വിവരിക്കപ്പെടുന്നു.സ്ഥലപ്പേര്‍ പലതരത്തില്‍
വിവിധ കാലങ്ങളില്‍ എഴുതപ്പെട്ടു.ബ്രോമിച്ചം എന്നുച്ചരിച്ചിരുന്നതില്‍
നിന്നും ഈ സ്ഥലവാസികളെ ബ്രമ്മീസ് എന്നു വിളിച്ചു പോന്നു.
1116 ല്‍ അന്നത്തെ ലോര്‍ഡ് മാനര്‍ പീറ്റര്‍ ദ ബേമിംഗാം
രാജാവില്‍ നിന്നനുമതി വാങ്ങി ഇവിടെ ഒരു ചന്ത തുടങ്ങി.
ആ സ്ഥനത്താണ് ഇന്നത്തെ സ്മിത്ഫീല്‍ഡ് മാര്‍ക്കറ്റ്.
ഇവിടെത്താന്‍ റിയാ നദി കുറുകെ കടക്കേണ്ടിയിരുന്നു.
കടവില്‍ കച്ചവടക്കാര്‍ ഒത്തു കൂടി.വെയില്‍സില്‍ നിന്നും
ഇവിടെ കച്ചവടക്കാര്‍ എത്തി.അവര്‍ കന്നുകാലികളെ
വില്‍പ്പനയ്ക്കായി കൊണ്ടു വന്നു.കാലക്രമേണ വെല്‍ഷ്കാര്‍
ഇവിടത്തെ പ്രധാന ന്യൂനപക്ഷമായി.
കാളകളെ കച്ചവടം
നടത്തിയ സ്ഥലം ബുള്‍ സ്റ്റ്രീറ്റ് ആയി.
ഇപ്പോഴത്തെ ബുള്‍റിംഗും
അവിടെ നിലകൊള്ളുന്ന കാളക്കൂറ്റന്‍ പ്രതിമയും പഴയകാല
കാളക്കച്ചവടത്തിന്‍റെ സ്മരണ പുതുക്കുന്നു.
കാളക്കച്ചവടം പിന്നീട് തോല്‍ വ്യവസായത്തിനു പ്രേരണയായി.
മെറ്റല്‍ ജോലികള്‍ക്കു വെണ്ട ഇരുമ്പും കല്‍ക്കരിയും വലിച്ചു
കൊണ്ടുവരുന്ന വണ്ടികള്‍ക്കു ധാരാളം കാളകള്‍ വേണ്ടിയിരുന്നു.
കളിമണ്‍ വ്യവസായം,തുണിവ്യവസായം എന്നിവയ്ക്കാവശ്യമായ
മണ്ണും വെള്ളവും ഇവിടെ സുലഭമായിരുന്നു.1300 ല്‍ വാറിക്കിലെ
മൂന്നാമത്തെ ടൗണ്‍ ആയി വളര്‍ന്നു.പതിനാലാം നൂറ്റാണ്ടില്‍
കാലവസ്ഥ മോശമായതോടെ കൃഷി നശിച്ചു.1348-1350
കാലത്ത് കറുത്തനാട്ടില്‍ കറുത്ത മരണം(പ്ലേഗ്) പത്തി വിരിച്ചാടി.
പഴയകാലത്തെ സെയിന്‍റ് മാര്‍ട്ടിന്‍സ് പള്ളി മാത്രം ഇന്നും നില
നിലനില്‍ക്കുന്നു.അലകും പിടിയും മാറിയ നിലയില്‍