Monday 14 October 2013

അവിടെയും വരും മൊബിലിറ്റി ഹബ്ബ്




അവിടെയും വരും മൊബിലിറ്റി ഹബ്ബ്
ഗ്രേറ്റ് മാഞ്ചസ്റ്ററിലെ ഡമ്പ്ലിങ്ങ്ടണിലാണു പ്രശസ്തമായ
ടാഫോർഡ് സെന്റർ എന്ന വ്യാപാരസമുച്ചയം(മാൾ),
ജാ ഹീത്ത് ആണുടമ.യുൽഹാ കൂ ലീസിനെടുത്തു നടത്തുന്നു.
ട്രാഒഹോർഡ് ഇൻഡസ്റ്റ്രിയൽ പാർക്കിനു സമീപമാണിത്.
മാഞ്ചെസ്റ്റർ സിറ്റി സെന്ററിൽ നിന്നും 5 മൈൽ അകലെ.
സ്ഥലസൗകര്യം നോക്കിയൽ പശ്ചിമ യൂറോപ്പിലെ ഏറ്റവും
വലിയ മാൾ.വിൽപ്പന വച്ചു നോക്കിയാൽ യൂ കെ യിൽ
രണ്ടാം സ്ഥാനം.പീൽ ഗ്രൂപ്പ് തുടങ്ങി. 2011ല് ഇന്റു
പ്രോപ്പർട്ടീസ് വാങ്ങി.വില 1.65 ബില്ല്യൺ പൗണ്ട്സ്.
ബ്രിട്ടനിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ വിൽപ്പന.
ഈ വർഷം (2013) മുതൽ ഇന്റു ട്രാഫോർഡ്സെന്റർ
എന്ന പേർ നിലവില്വന്നു.
1986 വരെ ഈ മാൾ നിക്കുന്ന സ്ഥലം മാഞ്ചെസ്റ്റർ ഷിപ്പ്
കനാൽ കമ്പനി വക കൈവ്ശമായിരുന്നു.പീൽ ഹോൾഡിങ്ങ്സിലെ
ജോൺ വിറ്റാകർ അതു വാങ്ങി.യൂ .കെ യിൽ നിർമ്മികപ്പെട്ട
ഏറ്റവും ചെലവേറിയ മാൾ അങ്ങനെ നിർമ്മിക്കപ്പെട്ടു.10
കൊല്ലമെടുത്തു നിർമ്മിക്കാൻ.1998സെപ്തംബർ 10 നായിരുന്നു
ഉൽഘാടനം.അന്നത്തെ 600 മില്യൺ(ഇന്നാണെങ്കിൽ 750 മില്യൻ)
പൗണ്ട് ചെലവായി.മാഞ്ചെസ്റ്റർ ഷിപ് കനാലിനെ അനുസ്മരിക്കാൻ
ഇതിലെ ഫുഡ് കോർട്ടിനു സ്റ്റീം ഷിപ്പ് എന്നു പേർ നൽകി.
യൂ .കെ വാസികളിൽ 10 ശതമാനത്തിനു 45 മിനിട്ടുയാത്രചെയ്താൽ
ഇവിടെ എത്താം.350 ലക്ഷം പേർ വർഷേന ഇവിടെ എത്തുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ ഭോജനശാല(ഫുഡ് കോർട്ട്)
വിവിധ രാജ്യങ്ങളിൽ നിന്നായി 60 റസ്റ്റോറന്റുകൾ.1600 പേർക്കു
ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാം.28500 സന്ദർശകർ ആഴ്ച തോറും
വന്നു പോകുന്നു.11500 കാറുകൾക്ക് ഒരേ സമയം പാർക്കു ചെയ്യാം.
താമസ്സിയാതെ ഒരു മെട്രോലിങ്ക് റയില്വേ സ്റ്റേഷനും ഫെറിസിസ്റ്റവും
തുടങ്ങും.
നാം കൊച്ചിയിലും കോട്ടയത്തും തുടങ്ങാൻ പോകുന്ന മൊബിൽറ്റി ഹബ്ബുകളുടെ
ഒരു വൻപതിപ്പ്.

No comments:

Post a Comment